അയർലൻഡ് മലയാളി പ്രേംജി ആർ സോമന്റെ മാതാവ് നിര്യാതയായി

വാട്ടർഫോർഡ് : സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും, വാട്ടർഫോർഡിലെ ആദ്യകാല മലയാളിയും, വാട്ടർഫോർഡ് പ്രവാസിമലയാളി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ  പ്രേംജി ആർ സോമന്റെ മാതാവ് ശ്രീമതി രോഹിണി സോമൻ (71) നിര്യാതയായി.  സംസ്കാര  ചടങ്ങുകൾ തിങ്കളാഴ്ച ആലപ്പുഴ കുന്നംകരി യിലുള്ള സ്വവസതിയിൽ നടത്തപ്പെടും.

യു.കെയിൽ ഇന്ധനമെത്തിക്കാൻ ടാങ്കർ ഡ്രൈവർമാരില്ല; ക്ഷാമം ഭയന്ന് പെട്രോൾ പമ്പുകളിൽ കാറുകളുടെ നീണ്ട നിര; ടാങ്കറുകളിൽ സൈനിക ഡ്രൈവർമാരെ ഉപയോഗിക്കാൻ സർക്കാർ

യു.കെയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതിനെത്തുടര്‍ന്ന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍, പമ്പുകളില്‍ ഇന്ധനമെത്തിക്കാനായി സൈന്യത്തെ തയ്യാറാക്കി സര്‍ക്കാര്‍. രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനമെത്തിക്കുന്ന ടാങ്കറുകളിലെ ഡ്രൈവര്‍മാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഇത് പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നതിന് തടസമാകുന്നു. അതേസമയം ഇന്ധനദൗര്‍ലഭ്യത മുന്നില്‍ക്കണ്ട് വാഹന ഉടമകള്‍ ധാരാളമായി പെട്രോളും ഡീസലും മറ്റും അടിക്കാനാരംഭിച്ചതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന ഭയത്തില്‍ കാറുകളും മറ്റും പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനത്തിനായി മണിക്കൂറുകളോളം കാത്തുകിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആവശ്യത്തിന് … Read more

ഡബ്ളിൻ താലയിലെ വിനു ജോസഫിന്റെ ഭാര്യാ പിതാവ് നിര്യാതനായി

ഡബ്ളിൻ താലയിലെ വിനു ജോസഫിന്റെ ഭാര്യ സൗമ്യ വിനുവിന്റെ പിതാവ് പി.കെ .ബേബി (60 വയസ്സ്, എസ്.ബി. ഐ റിട്ടയർഡ് ഉദ്യോഗസ്ഥൻ ,റായ്പൂർ, ഛത്തിഗഡ്) നിര്യാതനായി. കടുത്തുരുത്തി മുടക്കാം പുരം കുടുംബാംഗമാണ്‌. ഭാര്യ: മിനി ബേബി, മകൾ: സൗമ്യ വിനു, മകൻ: എം .ബി . മാത്യു ( ടി.സി.എസ്സ് പൂനെ ). മരുമകൻ: വിനു ജോസഫ് (താല , ഡബ്ളിൻ , അയർലണ്ട് ). ഗ്രാൻസ് ചിൽഡ്രൻ: എൽസ & എയ്തൻ. സംസ്ക്കാരം നാളെ രാവിലെ … Read more

Wexford മലയാളിയുടെ പിതാവ് അന്തരിച്ചു

Wexford മലയാളി ഫ്രാൻസിസ് സരുണിന്റെ പിതാവ് ജോയി (ജോസഫ് ജോർജ് )  കൂളിയത്ത്  22-07-2021 രാവിലെ മരണമടഞ്ഞു. എറണാകുളം വൈപ്പിൻ ഓച്ചന്തുരുത് സ്വദേശി ആണ്. സംസ്കാരം കുരിശിങ്കൽ പള്ളിയിൽ  നടത്തി

കോർക്ക് മലയാളിയുടെ മാതാവ് മേരി   ഉലഹന്നാൻ അന്തരിച്ചു

കോർക്ക് സീറോ മലബാർ സഭാംഗവും സെന്റ്. ഫ്രാൻസിസ് ഫാമിലി യൂണിറ്റ്പ്രസിഡണ്ടുമായ ജോമോൻ മറ്റത്തിലിന്റെ മാതാവ് മേരി ഉലഹന്നാൻ (90) നിര്യാതയായി. കോട്ടേത്ര മറ്റത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട്. കോട്ടയം മല്ലോശ്ശേരി സെൻറ്. തോമസ് ക്നാനായഇടവകാംഗമാണ് പരേതയായ മേരി. മക്കളും മരുമക്കളും: ബേബി & തങ്കമ്മ, ജിബി & അന്നമ്മ, ടോമി & കൊച്ചുമോൾ, എബ്രഹാം & ആൻസി, ജോമോൻ & സിസി (MUH, Cork), ആൻസി & കുഞ്ഞുമോൻ (USA), എൽസി & തോമസ്, … Read more

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും സൂപ്പർഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡൽഹി, രാജാവിന്റെ മകൻ, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി 45-ലേറെ സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ വിടർന്നു. സിനിമയിൽ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും മോഹൻലാലും താരപദവിയേലേക്കുയർന്ന സിനിമകളുടെ തിരക്കഥ നിർവഹിച്ച് മലയാള സിനിമയെ വലിയ കച്ചവട വിജയങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു. നമ്പർ 20 മദ്രാസ് മെയിൽ, നായർ സാബ്, ഇന്ദ്രജാലം തുടങ്ങി … Read more

Drogheda -യിൽ മലയാളിയായ അജയ് മാത്യു അന്തരിച്ചു.

അയർലണ്ടിലെ ഡ്രോഹെഡയിൽ താമസിക്കുന്ന മലയാളി, അജയ് മാത്യു  (43) ദീർഘകാല അസുഖത്തെ തുടർന്ന് അന്തരിച്ചു. കുറച്ചു നാളുകളായി ക്യാൻസർ ബാധയാൽ ഗുരുതരമായ അവസ്ഥയിൽ  ആയിരുന്നു  അജയ് . ഭാര്യ: ഷീജ, (മൂർഹാൾ ലോഡ്ജ് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു). ഒരു മകൾ.

അയർലൻഡിലെ ആദ്യകാല മലയാളിയായ  ജോബിയുടെ ( സ്വോർഡ്‌സ്) പിതാവ് അഗസ്റ്റിൻ ചക്കാംകുന്നേൽ 76 നിര്യാതനായി.

അയർലൻഡിലെ ആദ്യകാല മലയാളിയായ  ജോബിയുടെ ( സ്വോർഡ്‌സ്) പിതാവ് അഗസ്റ്റിൻ ചക്കാംകുന്നേൽ 76 നിര്യാതനായി. സ്വോർഡ്‌സിൽ തന്നെ താമസിക്കുന്ന ബിനോയ് അഗസ്റ്റിൻ റെജി മോൾ അഗസ്റ്റിൻ എന്നിവർ മക്കളും ബിന്ദു ഫിലിപ്പ്, അനീഷ ബിനോയി, ഷൈമോൻ ജോർജ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ 08/04/2021  ( വ്യാഴം)10.30 .A.M ന് ചാലശ്ശേരി സെന്റ് പയസ് 10th പള്ളിയിൽ. കുടുംബാഗങ്ങളേ സ്വോർഡ്സ് മലയാളി സമൂഹത്തിന്റെ അനുശോചനം അറിയിച്ചു

ബ്യൂമോണ്ട് മലയാളിയുടെ മാതാവ് നിര്യാതയായി

ബ്യൂമോണ്ട് മലയാളി റെജി ചാണ്ടിയുടെ മാതാവ് നാസിക് ഗംഗാപൂറില്‍ താമസിക്കുന്ന അമ്മിണി ചാക്കോ നിര്യാതയായി. ഭര്‍ത്താവ് പി.സി ചാക്കോ , റീജ (നാസിക്ക്) , റീന (യു.എസ്.എ), റെമി (ഓസ്ട്രേലിയ) , റെജി (അയര്‍ലണ്ട്) , റോമി (യു.എ.ഇ) എന്നിവര്‍ മക്കളും, രാജു, മനോജ്, മനോജ്, ജിന്‍സി, റെഗി എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം സെന്റ് ഗ്രിഗോറിയോസ് ചർച്ച് നാസിക്കില്‍ നടത്തപ്പെട്ടു.