മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലെറ്റർകെന്നി സ്‌പൈസ് ലാൻഡിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച് നടത്തപ്പെടും. Eircode: F92 PA03. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്‌സുമാർക്കും ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കാനും അംഗത്വമെടുക്കാനും സാധിക്കും. നിലവിൽ ഒരു വർഷത്തോളമായി അനൗദ്യോഗികമായി MNI യൂണിറ്റ് ലെറ്റർകെന്നിയിൽ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും സംഘടനയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതുമാണ്. … Read more

അയർലൻഡിൽ അന്തരിച്ച മലയാളി നേഴ്‌സ് വിധു സോജിന്റെ സംസ്‌കാരം വ്യാഴാച്ച ; പൊതുദർശനം ഇന്നും നാളെയും

അയർലൻഡിൽ നിര്യാതയായ കോട്ടയം പാമ്പാടി സ്വദേശിനി വിധു സോജിന്റെ സംസ്കാരം വ്യാഴാച്ച.പൊതുദർശനം ഇന്നും നാളെയും Cunningham’s Funeral Home, Clonsilla (D15 PY23) ൽ. ഇന്ന് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെയും, നാളെ (ബുധന്‍) വൈകിട്ട് 6 മുതല്‍ 8 മണി വരെയുമാണ്. Removal on Thursday morning (November 10th) to the Church of Ministry of Jesus, Ireland, 7 LeFanu Road, Ballyfermot (D10 NH74) arriving … Read more

കേരളത്തിൽ നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ; കേരള സർക്കാർ പ്രവാസികളുടെ അഭിപ്രായം ആരായുന്നു

കേരള സർക്കാർ നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ’ സ്ഥാപിക്കുന്നതിന് മുന്നോടയായി പ്രവാസികളിൽ നിന്നും അഭിപ്രായ സർവ്വേ നടത്തുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലേക്കും എളുപ്പവും തടസവുമില്ലാത്ത എയർ കണക്റ്റിവിറ്റി നടപ്പിലാക്കു ന്നതിനുവേണ്ടിയാണു നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ’ സ്ഥാപിക്കുന്നത്.നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ ടൂറിസം വ്യവസായത്തിന് കരുത്തു പകരുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. പുതിയ എയർസ്ട്രിപ്പുകൾ വരുന്നതോടെ വിമാനയാത്ര ചെലവ് കുറയും .നോ-ഫ്രിൽസ് എയർപോർട്ടിൽ റൺവേ, ടാക്സി ട്രാക്ക്,ആപ്രോൺ,ടെർമിനൽ കെട്ടിടങ്ങൾവിശ്രമമുറി, ശുചിമുറികൾ, കൗണ്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും. കാസർകോട്, വയനാട്,ഇടുക്കി ജില്ലകളിൽ നോ-ഫ്രിൽസ് എയർപോർട്ടുകൾ … Read more

അയർലൻഡിലെ മലയാളി നേഴ്‌സ് വിധു സോജിൻ നിര്യാതയായി

അയർലൻഡ് മലയാളിയും കോട്ടയം പാമ്പാടി സ്വദേശിനിയുമായ വിധു സോജിൻ അന്തരിച്ചു. കഴിഞ്ഞ 10 വർഷത്തോളം ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്ന വിധു സോജിൻ ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്. 18 വർഷക്കാലമായി അയർലൻഡിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. കോട്ടയം സ്വദേശിയായ സോജിൻ കുര്യനാണ് വിധുവിന്റെ ഭർത്താവ്. 10 വയസ്സുകാരി ഹന്ന മകളാണ്. AM ജേക്കബ് . ലിസമ്മ എന്നിവർ മാതാപിതാക്കളാണ്. അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നഴ്സായി വിധു സോജിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ അയർലൻഡിൽ തന്നെ … Read more

അയർലൻഡ് മലയാളിയുടെ മാതാവ് പത്മിനി അമ്മ മണ്ണാർക്കാട് അന്തരിച്ചു

അയർലൻഡ് മലയാളി രാജേഷിന്റെ മാതാവ് ചേറുകുളം അഞ്ജനയിൽ പത്മിനി അമ്മ (76 അന്തരിച്ചു.കോഴിക്കോട് പൂക്കാട് ചേമഞ്ചരി എടവന കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പുതുവല്ലി രാവുണ്ണി കുട്ടി പണിക്കർ. മക്കൾ സന്തോഷ് (BHEL ബെംഗളൂരു) രാജേഷ് (അയർലൻഡ്). മരുമക്കൾ : പുഷ്പ ബെംഗളൂരു, രശ്മി അയർലൻഡ്.

ഹാലോവീൻ ഡേ ചരിത്രവും ആഘോഷവും എന്തെന്ന് അറിയാം..

കഴിഞ്ഞ ദിവസം സൗത്ത് കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ മരിച്ചത് നൂറുകണക്കിന് പേരാണ്..സംഭവത്തിന് ശേഷം ഇന്റർനെറ്റിൽ ട്രെന്റിങ്ങാണ് ഹാലോവീൻ എന്ന വാക്ക്. അതേസമയം മലയാളികളിൽ പലർക്കും ഹാലോവീനെ കുറിച്ച് വലിയ ധാരണ ഇല്ലെന്നതാണ് വസ്തുത. എന്താണ് ഹാലോവീൻ ഡേ ആഘോഷവും ചരിത്രവും..? അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ആഘോഷിക്കുന്ന രസകരമായ ഉത്സവമാണ് ഹാലോവീന്‍. വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന പദം രൂപം കൊണ്ടത് പേടിപ്പെടുത്തുന്ന … Read more

സ്ലൈഗോ ദീപാവലി ഒക്ടോബർ 29 ന് ,പ്രോമോ വീഡിയോ പുറത്തിറങ്ങി.

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങൾ   ഒക്ടോബർ 29നു ബാലിമോട്ടിൽ  ഉള്ള ലോഫ്റ്റ്സ് ഹാളിൽ വച്ചു വച്ച് നടത്തപ്പെടും .ഉച്ചക്ക് രണ്ടു  മുതൽ വൈകിട്ട് ഒൻപതു  വരെയാണ് പരിപാടികൾ .ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ് . (Loftus Hall ,Ballymote ,Co.Sligo ). ആഘോഷങ്ങൾക്ക്  കൊഴുപ്പേകാൻ 27നു  വൈകിട്ട് 6  മുതൽ 9 വരെ സ്ലൈഗോ ടെന്നീസ് ക്ലബ്ബിൽ ‘മെഹന്തി ഈവും ‘ (മൈലാഞ്ചി ) ഒരുക്കിയിട്ടുണ്ട് .ആഘോഷങ്ങൾക്കു മാറ്റു കൂട്ടാൻ … Read more

കാബിനറ്റിന് നിർദ്ദേശം , അയർലൻഡിലെ നൈറ്റ്ക്ലബുകൾ പുലർച്ചെ 6 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും

കാബിനറ്റിന് മുമ്പാകെ പോകുന്ന പുതിയ നിർദ്ദേശങ്ങൾ പ്രകാരം അയർലൻഡിലെ നൈറ്റ്ക്ലബ്ബുകൾക്ക് രാവിലെ 6 മണി വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാവുമെന്ന് റിപ്പോർട്ട്. അതേസമയം നൈറ്റ്ക്ലബുകളിൽ രാവിലെ 5 മണിക്ക് ശേഷം മദ്യം നൽകുന്നത് നിരോധിക്കും, “നിബന്ധനകൾക്ക് വിധേയമായി ക്ലബ് അടയ്ക്കുന്ന സമയം വരെ നൃത്തം തുടരാമെന്നും നിർദ്ദേശങ്ങളിൽ ഉണ്ട്. രാജ്യത്ത് നിലവിലുള്ള പഴയ ലൈസൻസിങ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള” ശ്രമത്തിന്റെ ഭാഗമാണ് നടപടികളെന്ന് നീതിന്യായ മന്ത്രി Helen McEntee വ്യക്തമാക്കി. ഈ നിയമങ്ങളിൽ ചിലത് 19-ആം നൂറ്റാണ്ടിലേതാണ്, … Read more

അയർലൻഡിൽ living wage മണിക്കൂറിന് 13.85 യൂറോയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് LWTG

അയർലൻഡിൽ ലിവിംഗ് വേജ് മണിക്കൂറിന് 13.85 യൂറോയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെലിവിംഗ് വേജ് ടെക്നിക്കൽ ഗ്രൂപ്പ് (LWTG) .കഴിഞ്ഞ വർഷത്തെ ശുപാർശിത നിരക്കായ € 12.90 ന്റെ 7.4% വർദ്ധനവ് വേണമെന്നാണ് LWTG ആവശ്യപ്പെടുന്നത്. ജനങ്ങളുടെ വരുമാനത്തിലുള്ള അസമത്വം പരിഹരിക്കുന്നതിനായി ട്രേഡ് യൂണിയനുകളും ചാരിറ്റികളും മുൻകൈയെടുത്ത 2014 ൽ സ്ഥാപിച്ചതാണ് LWTG. നിലവാരമുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ തുകയാണ് living wage എന്ന നിലയില്‍ നല്‍കുക ജീവിത ചിലവ് ഉയരുന്ന സാഹചര്യത്തിൽ അയര്‍ലണ്ടില്‍ നിലവാരമുള്ള ജീവിതത്തിനായി മണിക്കൂറില്‍ 13.85 … Read more

അയർലൻഡിലെ മലയാളി നഴ്സ് ദേവീ പ്രഭ നിര്യാതയായി

അയര്‍ലന്‍ഡിലെ പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നഴ്സ് ദേവീ പ്രഭ(38) നിര്യാതയായി. സെപ്സിസ് മൂലം Tullamore ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചകിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം cardiac arrest മൂലം മരണപ്പെടുകയായിരുന്നു. പോർട്ട് ലീഷ് 12 Ard Branagh ൽ ശ്രീരാജിന്റെ ഭാര്യയാണ് ദേവീ. . ശിവാനി, വാണി എന്നിവർ മക്കളാണ്. സംസ്കാരചടങ്ങുകൾ നാട്ടിൽ നടത്താൻ ആണ് തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.