മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

ഉഫ(റഷ്യ): അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ മോദിയും നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച … Read more

ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് അറ്റോണി ജനറല്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഹാജരായി. കണ്ണൂരിലെ സ്‌കൈ പേള്‍ എന്ന ഫോര്‍ സ്റ്റാര്‍ ബാറിന് വേണ്ടിയാണ് രോഹ്തഗി ഹാജരായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് താന്‍ ഹാജരായതെന്ന് രോഹ്തഗി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യനിയമോപദേശകനായ അറ്റോര്‍ണി ജനറല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോടതിയില്‍ ഹാജരാവുന്നത്ത അപൂര്‍വ … Read more

തമിഴ്‌നാട്ടില്‍ അന്യജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രണയിച്ച ദലിത് യുവാവിന്റെ കൈകാലുകള്‍ വെട്ടിമാറ്റി

  ചെന്നൈ: അന്യജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രണയിച്ച ദലിത് യുവാവിന്റെ വലതു കൈയും വലതു കാലും വെട്ടിമാറ്റി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് തമിഴ്‌നാട്ടിലെ വില്ലുപുരം ഗ്രാമത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മാവനും കൂട്ടരുമാണ് അക്രമണം നടത്തിയതെന്ന് യുവാവ് പറഞ്ഞു. സംഭവം നടന്ന് നാലു മാസത്തിനുശേഷം ഇക്കാര്യം അറിഞ്ഞ് വാര്‍ത്ത നല്‍കാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ യുവാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തമിഴ്‌നാട്ടിലെ വില്ലുുപുരം സ്വദേശിയായ അതിമയുടെ (45) രണ്ടാമത്തെ … Read more

മാനഭംഗത്തിന്റെ കഥ പറഞ്ഞ സപ്‌ന ഭവാനിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മുംബൈ : സിനിമാ താരങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങി പല പ്രമുഖരുടേയും ഹെയര്‍സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനി തന്റെ 24ാം വയസ്സിലുണ്ടായ കൊടിയ കൂട്ടമാനഭംഗത്തിന്റെ കഥ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് വെറലാകുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഭവാനി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിച്ചത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ചിക്കോഗോയിലേക്ക് താമസം മാറിയതോടെയാണ് തന്റെ ജീവിതത്തില്‍ ദുരനുഭവം ഉണ്ടായതെന്നു അവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഒരു ക്രിസ്മസ് ദിനത്തിന്റെ തലേന്നു രാത്രി ബാറില്‍ നിന്നും വൈകിയിറഞ്ഞിയ തന്റെ … Read more

ഭീകരതക്കെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുമിച്ച് പോരാടണമെന്ന് മോദി

ഉഫ: ഷാങ്ഹായി ബ്രിക്‌സ് ഉച്ചകോടിക്കിടെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും. ലഖ്‌വി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നല്‍കിയ പരാതിയെ ചൈന എതിര്‍ത്തതിലുള്ള അതൃപ്തി മോദി കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിന്നിനെ അറിയിച്ചിരുന്നു. ഭീകരതക്കെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുമിച്ച് പോരാടണമെന്ന് ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ രാവിലെ ഒന്‍പതേ കാലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തുകയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. … Read more

വ്യാപം കേസ് സിബിഐയ്ക്ക് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ വ്യാപം കേസ് സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവായി. ദുരൂഹ മരണങ്ങളും നിയമന അഴിമതിയും അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. വ്യാപം കേസില്‍ ദുരൂഹ മരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനെതിരെ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ ശുപാര്‍ശ പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ സമാനമായ ഹര്‍ജികളുള്ളത് കൊണ്ട് … Read more

അശ്ലീലസൈറ്റുകള്‍ നിരോധിക്കാനാവില്ല..സ്വകാര്യതയിലേക്ക് കടന്ന് കയറാനില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകളും നീലചിത്രങ്ങളും പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യമായി അശ്ലീല സൈറ്റുകള്‍ കാണുന്നത് തടയുന്നത് വ്യക്തി സ്വാതന്ത്യത്തെ ഹനിക്കലാകുമെന്നും സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അശ്ലീല സൈറ്റുകളും നീലചിത്രങ്ങളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വസ്വാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിരോധനത്തിനെതിരെ നിലപാടെടുത്തത്. ഇന്ത്യയില്‍ ലഭ്യമായ സൈറ്റുകളില്‍ രണ്ടു കോടിയലധികം നീലചിത്ര ക്ലിപ്പുകള്‍ ലഭ്യമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് ലൈംഗിക അതിക്രമങ്ങള്‍ കൂടാന്‍ കാരണമായെന്നും … Read more

ചിലി സ്വകാര്യ ആവശ്യത്തിന് കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കാനുള്ള നീക്കത്തില്‍

സാന്റിയാഗോ: സ്വകാര്യ ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കുന്ന ബില്‍ ചിലി പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. ഒരു വീട്ടില്‍ പരമാവധി ആറ് ചെടികള്‍ വളര്‍ത്താനാണ് പുതിയ നിയമം അനുവാദം നല്‍കുന്നത്. ഇതുവരെ കഞ്ചാവ് വളര്‍ത്തുന്നതും വില്‍ക്കുന്നതും 15 വര്‍ഷം വരെ തടവ് കിട്ടുന്ന ശിക്ഷയായിരുന്നു ചിലിയില്‍. ആരോഗ്യ കമ്മീഷന്റേയും സെനറ്റിന്റേയും അനുമതി ലഭിച്ചാല്‍ ബില്‍ നിയമമാകും. 39 നെതിരെ 68 വോട്ടുകള്‍ക്കാണ് അധോസഭ ബില്ല് പാസാക്കിയത്. പല രാജ്യങ്ങളും കഞ്ചാവ് വളര്‍ത്തുന്നത് നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ 20 സംസ്ഥാനങ്ങളില്‍ … Read more

‘സെയ്ഫ് സെല്‍ഫി’ ക്യാംപെയിനുമായി റഷ്യ

മോസ്‌കോ: സെല്‍ഫി എടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്ത് പുതിയ ക്യാംപെയ്ന്‍ നടത്തി ശ്രദ്ധ നേടുകയായിരുന്നു റഷ്യന്‍ പോലീസ്. ‘സെയ്ഫ് സെല്‍ഫി’ എന്നു പേരിട്ടിരിക്കുന്ന ക്യംപെയ്‌നിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ പൊതുജനത്തിന്റെ മരണത്തിന് കാരണമാകുന്നത് ഒഴിവാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രാജ്യത്തെ ‘സെല്‍ഫി അപകടങ്ങളുടെ’ എണ്ണം ഓരോ മാസവും വര്‍ധിക്കുന്നതാണ് അധികൃതരെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ക്യംപെയ്‌ന്റെ ഭാഗമായി നിരവധി നിര്‍ദേശങ്ങളാണ് പോലീസ് പൊതുജനത്തിന് നല്‍കിയിരിക്കുന്നത്. റെയില്‍/റോഡ് ട്രാക്കുകളില്‍നിന്നുള്ളവ, ഉയരങ്ങളില്‍ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളവ, തോക്കുകള്‍ പോലുള്ള ആയുധങ്ങളുമായി നില്‍ക്കുന്നവ തുടങ്ങിയ … Read more

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമബാദ്: ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്‍ പ്രതിരോധമന്ത്രി രംഗത്ത്. യുദ്ധമുണ്ടാവുകയാണെങ്കില്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ക്വാജ അസിഫ്. ആണവായുധങ്ങള്‍ കാഴ്ചവസ്തുക്കളല്ലെന്നും എപ്പോള്‍ വേണമെങ്കിലും അവ പ്രയോഗിക്കാമെന്നും ക്വാജ അസിഫ് പറഞ്ഞു. നിലവില്‍ ഇന്ത്യയുമായി ഒരു യുദ്ധത്തിന് സാഹചര്യമില്ല. എന്നാല്‍, യുദ്ധഭീഷണി സ്ഥിരമാണ്. ആണവായുധം ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തരുതെന്നാണ് പാകിസ്താന്റെ പ്രാര്‍ത്ഥന. എന്നാല്‍, വിപരീത സാഹചര്യമുണ്ടായാല്‍ പാകിസ്താന് ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. സ്വന്തം പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ … Read more