എയര്‍ഇന്ത്യയില്‍ നല്‍കിയ ഭക്ഷണത്തില്‍ ഈച്ച;സംഭവം വ്യാജമെന്ന് എയര്‍ഇന്ത്യ

  ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത ഈച്ചയുണ്ടായിരുന്നുവെന്ന് ആരോപണം. കാഠ്മണ്ഡുവില്‍നിന്നു കോല്‍ക്കത്തയിലേക്കു വന്ന വിമാനത്തിലെ ഒരു യാത്രക്കാരനാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍. പരാതിയില്‍ കഴമ്പില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പരാതിക്കാരന്‍ ഭക്ഷണത്തിന്റെ സാമ്പിള്‍ നല്‍കിയില്ലെന്നും എയര്‍ ഇന്ത്യ പറയുന്നു. ശനിയാഴ്ചയാണു സംഭവമുണ്ടായത്. വിമാനത്തില്‍നിന്നു ലഭിച്ച ഭക്ഷണത്തില്‍ ചത്ത ഈച്ചയുണ്ടായിരുന്നുവെന്ന കാര്യം യാത്രക്കാരന്‍ അപ്പോള്‍ത്തന്നെ അധികൃതരോടു പരാതിപ്പെട്ടിരുന്നു. യാത്രക്കാരന്റെ പരാതി ലഭിച്ചിരുന്നതായി എയര്‍ ഇന്ത്യ സമ്മതിച്ചുവെങ്കിലും സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു … Read more

ഹോളിവുഡ് നടി ഡയാന ഡഗ്ലസ് അന്തരിച്ചു

  ലോസ്ആഞ്ചലസ്: ഹോളിവുഡ് നടിയും മോഡലുമായ ഡയാന ഡഗ്ലസ് (92) അന്തരിച്ചു. വെള്ളിയാഴ്ച ലോസ്ആഞ്ചലസിലെ സ്വവസതിയിലായിരുന്നു അന്ത്യം. അര്‍ബുധരോഗം ബാധിച്ച് ഏറെനാളായി ഡയാന ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും ടിവി ഷോകളിലും വേഷമിട്ട ഡയാന മോഡലിംഗിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. നടന്‍ കിര്‍ക് ഡഗ്ലസിന്റെ ഭാര്യയും നടന്‍ മൈക്കല്‍ ഡഗ്ലസിന്റെ അമ്മയുമായിരുന്നു. -എജെ-

പരിക്ക്;ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ റയാന്‍ ഹാരിസ് കളിനിര്‍ത്തുന്നു

മെല്‍ബണ്‍: ആഷസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ റയാന്‍ ഹാരിസ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഹാരിസ് കളി മതിയാക്കുന്നത്. 2001നു ശേഷം ആദ്യമായി ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ തോല്‍പിച്ച് ആഷസ് നേടാന്‍ കൊതിക്കുന്ന ഓസിസിന് കനത്ത തിരിച്ചടിയാണ് ഹാരിസിന്റെ അഭാവം. 2009ലാണ് ഹാരിസ് ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏറെ നാള്‍ അഭ്യന്തര ക്രിക്കറ്റില്‍ ശോഭിച്ചതിന് ശേഷമായിരുന്നു റയാന്‍ ഹാരിസിന്റെ ഏകദിന അരങ്ങേറ്റം. എന്നാല്‍ 2012 ന് ശേഷം താരത്തിന് … Read more

കാഷ്മീരില്‍ സൈനികനും കൂട്ടുകാരും പൊതുനിരത്തില്‍ യുവതിയെ നഗ്നയാക്കി

  ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനികനുള്‍പ്പെടെ അഞ്ചംഗ സംഘം പൊതുനിരത്തില്‍ യുവതിയെ വസ്ത്രമുരിഞ്ഞു നഗ്നയാക്കി. കാഷ്മീരിലെ ഉദംപുര്‍ ജില്ലയിലാണു സംഭവം. സംഘം യുവതിയെ നഗ്നയാക്കിയ ശേഷം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വാട്‌സ്ആപ്പിലൂടെ വീഡിയോ പ്രചരിക്കുകയും ചെയ്തു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയോട് അക്രമിസംഘം മോശമായി പെരുമാറി. ഇതിനെതിരേ യുവതി പ്രതികരിച്ചതോടെ സംഘം ഇവരെ തടഞ്ഞുവച്ചു പീഡിപ്പിക്കുകയായിരുന്നു. പൊതുനിരത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രം ഉരിയുകയും ഇതു മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു … Read more

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്ക് ചരിത്രവിജയം

  സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്ക് ചരിത്രവിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ചിലി പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു ചിലി വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഹിഗ്വയ്‌നും ബനേഗയും കിക്കുകള്‍ പാഴാക്കി . ഫെര്‍ണാണ്ടസ്, വിദാല്‍, അരാന്‍ക്വിസ്, സാഞ്ചസ് എന്നിവര്‍ ചിലിക്കായി ഗോള്‍ നേടി. ചിലിയുടെ 99 വര്‍ഷത്തെ കാത്തിരിപ്പിലേക്കായിരുന്നു അലക്‌സി സാഞ്ചസിന്റെ സ്‌പോട്ട് കിക്ക്. സെര്‍ജിയോ റൊമേറോ സാഞ്ചസിന് മുന്നില്‍ കാഴ്ചക്കാരനായപ്പോള്‍ ചിലി ലാറ്റിനമേരിക്കയുടെ നെറുകയിലെത്തി.ലയണല്‍ … Read more

ടുണീഷ്യയില്‍ അടിയന്തരാവസ്ഥ

  ടുണീസ്: ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ഇസ്‌ലാമിക തീവ്രവാദികള്‍ ഹോട്ടലില്‍ നടത്തിയ ആക്രമണത്തില്‍ 38 വിദേശ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിനും സൈന്യത്തിനും കൂടുതല്‍ അധികാരം കൈവന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ രാജ്യം സുശക്തമാണെന്നു പ്രസിഡന്റ് മുഹമ്മദ് എല്‍ ബാഴീ കഈദ് എസബ്‌സി വ്യക്തമാക്കി. -എജെ-

പ്രവാസി വോട്ടുകള്‍: നടപടികള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍

ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടെ നിന്നു തന്നെ വോട്ടു ചെയ്യാന്‍ അവകാശം നല്‍കുന്നതിനായുള്ള റിപ്പോര്‍ട്ട് ഈ മാസം തന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രവാസി വോട്ടുകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു. അന്യസംസ്ഥാന വോട്ടുമായി ബന്ധപ്പെട്ട നിയമഭേദഗതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണെങ്കിലും നിയമഭേദഗതി വേണ്ടിവരില്ലെന്നും പകരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയാല്‍ മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ എല്ലാ നടപടികളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. … Read more

വ്യാജ ‘പ്രേമം’ : വിസ്മയ സ്റ്റുഡിയോയില്‍ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് ചോര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോയില്‍ ആന്റി പൈറസി സെല്‍ വിഭാഗം തെളിവെടുപ്പ് നടത്തി. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വിസ്മയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ സെന്‍സറിങ്ങിനു മുമ്പുള്ള പ്രോസസിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. സ്റ്റുഡിയോയിലെ എഡിറ്റോറിയല്‍ വിഭാഗത്തിലേതടക്കം മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈഎസ്പി പിഎം ഇഖ്ബാലിന്റെ നേതൃത്തത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സിനിമാ മേഖലയില്‍ ഉള്ളവരും സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും … Read more

ദാവൂദ് ഇന്ത്യയില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെങ്കിലും അദ്വാനിയുടെ ഇടപെടലുകളെതുടര്‍ന്ന് സര്‍ക്കാര്‍ പിന്‍തിരിഞ്ഞു

ന്യൂഡല്‍ഹി : അധോലോക നായകനും 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമും, താനും ഇന്ത്യയില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നതായും എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെച്ചുവെന്നും ചോട്ടാ ഷക്കീല്‍. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്വാനിയെയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി ഛോട്ടാ ഷക്കീല്‍ രംഗത്തു വന്നത്. 1993 ശേഷം രാജ്യം വിട്ട ദാവൂദ് കീഴടങ്ങാന്‍ തയ്യാറായിരുന്നെങ്കിലും ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. വിചാരണ കാലയളവില്‍ ജയിലില്‍ കഴിയാന്‍ … Read more

പിങ്ക് പന്തുമായി ധോണി;ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരീക്ഷണ വീഡിയോ

  മെല്‍ബണ്‍: പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും പങ്കാളിയാകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു ടെസ്റ്റിന്റെ പുതിയ രൂപത്തിലുളള പ്രചാരണത്തിന് ഇന്ത്യന്‍ നായകന്‍ പങ്കാളിയാകുന്നത്. ഓസ്്രേടലിയ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിക്കാനിരിക്കെയാണ് ഇക്കഴിഞ്ഞ ഓസീസ് പരമ്പരക്കിടെ ധോണി പന്തിന്റെ പരീക്ഷണത്തില്‍ പങ്കാളിയായത്. ഈ വര്‍ഷം … Read more