ഇംഗ്ലീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ പ്രതി ലേലത്തിന്;വില 35 ലക്ഷം രൂപ

  ലണ്ടന്‍: ഇംഗ്ലീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ പ്രതി ബ്രിട്ടണില്‍ ലേലത്തിന്. 35,000 പൗണ്ടാണ് (ഏകദേശം 35 ലക്ഷം രൂപ) ലേലത്തുക. വില്യം ടിന്‍ഡലിന്റെ പുതിയ നിയമത്തിന്റെ പരിഭാഷയുടെ പതിപ്പ് 1526ല്‍ അച്ചടിച്ചതാണ്. പുസ്തകം ലേലത്തിനു വച്ചയാള്‍, 1960കളില്‍ കേംബ്രിഡ്ജിലെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകശാലയില്‍ നിന്നും തുച്ഛമായ വിലയ്ക്കാണ് വാങ്ങിയത്. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ ഇംഗ്ലീഷ് പരിഭാഷയുടെ ഈ അപൂര്‍വ പതിപ്പിന്റെ ലേലം, അടുത്ത മാസം ലണ്ടനില്‍ വച്ചു നടക്കും. 1536ല്‍ മതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടു … Read more

ആര്‍.കെ. നഗറില്‍ ജയലളിത വിജയിച്ചു

  ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍.കെ. നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ. ജയലളിതയ്ക്കു വന്‍ഭൂരിപക്ഷത്തോടെ വിജയം. 1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണു ജയക്കു ലഭിച്ചത്. സിപിഐയുടെ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു രണ്ടാം സ്ഥാനത്ത്. ആകെ 9,669 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാന്‍ സാധിച്ചിരിക്കുന്നത്. ജയയ്ക്ക് ആകെ 1,60,921 വോട്ടുകളാണു ലഭിച്ചത്. മൂന്നാം സ്ഥാനത്തു കെ. ആര്‍. രാമസ്വാമിയാണു എത്തിയത്. 4,145 വോട്ടുകളാണു രാമസ്വാമിക്കു ലഭിച്ചത്. -എജെ-

‘സ്വാമി മൗനേന്ദ്ര’ എന്നുവിളിച്ച് പ്രധാനമന്ത്രിയെ പരിഹസിച്ച് ജയറാം രമേശ്

ഡല്‍ഹി: വിവാദ വിഷയങ്ങളെ അറിയാതെ പോലും പരാമര്‍ശിക്കാതെ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, സ്വാമി മൗനേന്ദ്ര പുതിയ പേര് നല്‍കി. ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ ബിജെപി സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നതിനിടെയാണ് മോഡിയെ ജയറാം രമേശ് സ്വാമി മൗനേന്ദ്ര എന്ന് വിളിച്ച് പരിഹസിച്ചത്. വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രി ‘സ്വാമി മൗനേന്ദ്ര’യായിരിക്കുകയാണ്. വസുന്ധര രാജെയും ലളിത് മോദിയും ബിസിനസ് പങ്കാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആഴ്ചകള്‍ക്കു … Read more

സെല്‍ഫി വിത്ത് ഡോട്ടര്‍

  ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ‘ബേഠി ബജാവോ ബേഠി പഠാവോ’ (‘പെണ്‍കുട്ടികളെ രക്ഷിക്കു, പെണ്‍കുട്ടികളെ പഠിപ്പിക്കു’) എന്ന പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെ നരേന്ദ്ര മോഡി മകള്‍ക്കൊപ്പം സെല്‍ഫി അല്ലെങ്കില്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയത്തിന് പ്രചാരണം നല്‍കുകയാണ്. ഈ വര്‍ഷം ജനുവരി രണ്ടിനാണ് നരേന്ദ്ര മോഡി ബേഠി ബജാവോ ബേഠി പഠാവോ പദ്ധതി അവതരിപ്പിച്ചത്. ഹരിയാനയിലെ പാനിപത്ത് നഗരത്തിലായിരുന്നു ഇത്. പെണ്‍ ഭ്രൂണഹത്യക്കെതിരെയും, പെണ്‍കുട്ടികളുടെ … Read more

ഗ്രീസില്‍ പ്രതിസന്ധി തുടരുന്നു; ബാങ്കുകള്‍ അടച്ചു പൂട്ടുന്നു

ഗ്രീസ് : രാജ്യം നേരിടുന്ന പ്രതിസന്ധി ബാങ്കുകളേയും ബാധിച്ചിരിക്കുന്നതിനാല്‍, ബാങ്കുകള്‍ നാളെ മുതല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി Alexis Tsipras വ്യക്തമാക്കി. എടിഎം കൗണ്ടറുകള്‍ കാലിയായ പശ്ചാത്തലത്തിലും ബാങ്കുകളില്‍ നിന്നും കൂടിതല്‍ പണം പിന്‍വലിക്കുന്നതു തടയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടരടി സ്വീകരിക്കുന്നത്. ഗ്രീസിന്റെ സിസ്റ്റാമാറ്റിക് സ്റ്റെബിലിറ്റി കൗണ്‍സിലിന്റെ മീറ്റിംഗ് കഴിഞ്ഞ ദിവസം ചേര്‍ന്ന് പ്രതിസന്ധയെ സംബന്ധിച്ചും ഐഎംഎഫില്‍ നിന്നു വാങ്ങിയ കടം തിരിച്ചടയ്ക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഗ്രീക്ക് ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നല്കിപോന്നിരുന്ന … Read more

ലളിത് മോദി വിവാദം…ബിജെപിക്കെതിരെ അദ്വാനിയുടെ ഒളിയമ്പ്

ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ ബി.ജെ.പി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എല്‍.കെ.അദ്വാനി രംഗത്തെത്തി. ഹവാല ആരോപണം ഉയന്നപ്പോള്‍ താന്‍ രാജിവെച്ചതായും അദ്വാനി ചൂണ്ടിക്കാട്ടുന്നു. ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, വിദേശകാര്യ മന്ത്രി സുഷമസ്വരാജ്, വ്യാജ ബിരുദ വിവാദത്തില്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ എന്നിവരുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍കെ.അദ്വാനിയുടെ പരാമര്‍ശം. 1996ല്‍ ഹവാല ആരോപണം … Read more

കോപ്പ അമേരിക്ക…ബ്രസീല്‍ പുറത്ത്

സാന്തിയാഗോ: കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ ബ്രസീലിന് അടിപതറി. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ കളം നിറഞ്ഞു കളിച്ച പാരഗ്വായ് സെമിയില്‍ കടന്നു. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ബ്രസീലിനായി റോബീഞ്ഞോ (15ാം മിനിറ്റ്) സ്‌കോര്‍ ചെയ്തപ്പോള്‍ പെനല്‍റ്റിയില്‍ നിന്നും ഗോണ്‍സാലസാണ് പാരഗ്വായുടെ സമനില ഗോള്‍ നേടിയത്. ഷൂട്ടൗട്ടില്‍ പാരഗ്വായ്ക്കായി മാര്‍ട്ടിനസ്, കാന്‍സറസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാന്റക്രൂസിന്റെ ഷോട്ട് പുറത്ത് പോയി. ബ്രസീലിനായി ഫെര്‍ണാണ്ടീഞ്ഞോ, … Read more

മുകേഷ് കുമാര്‍ മീണയ്‌ക്കെതിരെ കേജരിവാളിന്റെ രഹസ്യകത്ത്

  ഡല്‍ഹി: അഴിമതി വിരുദ്ധ ബ്യൂറോ മേധാവി മുകേഷ് കുമാര്‍ മീണയ്‌ക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യകത്തയച്ചു. ഹവാല ഇടപാടുകളില്‍ മുകേഷ് മീണയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ മന്ത്രാലയത്തിനു കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും തമ്മില്‍ അധികാരവടംവലി നിലനില്‍ക്കുന്ന ദില്ലിയില്‍ ഇവര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കവും തുടരുകയാണ്. അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായി ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച എസ്എസ് യാദവും ലഫ്.ഗവര്‍ണര്‍ നിയമിച്ച മുകേഷ് കുമാര്‍ മീണയും തമ്മിലുള്ള തര്‍ക്കംവീണ്ടും രൂക്ഷമായി. ഡല്‍ഹി … Read more

ടുണീഷ്യയിലെ ഭീകരാക്രമണം; മരണം 39 ആയി

  സുസെ: വടക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ ടുണീഷ്യയിലെ സുസെ ജില്ലയില്‍ ബീച്ച് റിസോര്‍ട്ടായ ഇംപീരിയല്‍ മര്‍ഹബയില്‍ ആയുധധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 39 ആയി. വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച കടല്‍ത്തീരത്ത് വിനോദസഞ്ചാരികള്‍ കൂട്ടമായി ഉല്ലസിച്ചിരുന്ന സ്ഥലത്തേക്ക് പാഞ്ഞെത്തി അക്രമി യന്ത്രത്തോക്കുപയോഗിച്ച് തുടരെ വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ പോലീസ് അക്രമിയെ വെടിവച്ചുകൊന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. -എജെ-

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയുമായി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍

ന്യൂയോര്‍ക്ക്: ലൈംഗിക ന്യൂനപക്ഷ സമുദായങ്ങള്‍ ലോകമൊട്ടൊകെ ഈ മാസം ലൈംഗിക സ്വാഭിമാന മാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ആപ്പുമായി ഫേസ്ബുക്ക് രംഗത്ത്. ലൈംഗിക ന്യൂന പക്ഷങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വന്തം പ്രൊഫൈല്‍ ചിത്രം മഴവില്‍ നിറങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കുന്നതാണ് ഈ ആപ്പ്. Use as Profile Picture എന്ന ആപ്പ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഷെയര്‍ ചെയ്തത്. സ്വവര്‍ഗ പ്രണയികള്‍ക്ക് വിവാഹം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട് എന്ന അമേരിക്കന്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് … Read more