പിക്സൽ -7 സീരീസും , പുതിയ സ്മാർട്ട് വാച്ചും അവതരിപ്പിച്ച് ഗൂഗിൾ

ഐ.ഫോണ്‍, സാംസങ് ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ഗൂഗിള്‍ ഏറ്റവും പുതിയ പിക്സല്‍ -7 സ്മാര്‍ട്ട് ഫോണ്‍ സീരീസ് അവതരിപ്പിച്ചു. മികച്ച ക്യാമറ, പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകള്‍ നല്‍കുന്ന പികസല്‍-7 ,പിക്സല്‍ 7 പ്രോ എന്നീ മോഡലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം ആദ്യമായി ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട് വാച്ചുകളും കമ്പനി അവതരിപ്പിച്ചു. ഗൂഗിളിന്റെ സ്വന്തം ചിപ്പായ സെക്കന്റ് ജനറേഷന്‍ Tensor G2 പ്രൊസസ്സര്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഫോണുകള്‍ മറ്റു ഫോണുുകളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമതയുള്ളതാണെന്നാണ് കമ്പനിയുടെ … Read more

അയർലൻഡിലെ ശൈത്യകാല കുടിയൊഴിപ്പിക്കൽ നിരോധനം പുനപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഈ ശൈത്യകാലത്ത് അയർലൻഡിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് ഉടമകൾ എവിക്ഷൻ നോട്ടീസ് അയക്കുന്നതിനേർപെടുത്തിയ നിരോധനം സർക്കാർ പുനപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ .കുടിയൊഴിപ്പിക്കൽ നിരോധനത്തെക്കുറിച്ച് അറ്റോർണി ജനറലുമായി പാർപ്പിട മന്ത്രി ഡാരാഗ് ഒബ്രിയൻ ചർച്ചനടത്തിയതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. വീട്ടുടമകളുടെ ടാക്സ് വർധിച്ച സാഹചര്യത്തിൽ എവിക്ഷൻ നോട്ടീസ് നിരോധനവും കൊണ്ടുവന്നാൽ ചെറുകിട ബിസിനസുകാർ ഈ വിപണിയിൽ നിന്ന് പുറത്തായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പുനപരിശോധനയെന്ന് മീഹോൾ മാർട്ടിൻ വ്യക്തമാക്കി. സർക്കാർ ഇടപെടൽ നടത്തിയാൽ വാടക വിപണിയിലെ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്ന ആശങ്കയും നിലവിലുണ്ടെന്ന് … Read more

മാറ്റമില്ലാതെ അയർലൻഡിലെ തൊഴിലില്ലായ്മ നിരക്ക് ; തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവ്

അയര്‍ലന്‍ഡിലെ സെപ്തംബര്‍ മാസത്തിലെ തൊഴില്ലായ്മ നിരക്കില്‍ (unemployment rate in percentage) ആഗസ്ത് മാസത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനം എന്ന നിലയില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തെ കണക്കുകളെ അപേക്ഷിച്ച് തൊഴിലില്ലായ് നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതായും CSO റിപ്പോര്‍ട്ടില്‍ പറയുന്നു. 5.6 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ തൊഴിലില്ലായ്മ നിരക്ക്. അതേസമയം രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് … Read more

സദ്ഗമയ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബർ 8 ന്

അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബർ 8 ശനിയാഴ്ച നടത്തപ്പെടുന്നു. Dublin, Ballymonunt ലെ VHCCI temple ൽ വച്ച് രാവിലെ 10 മണിക്ക് ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരംഭപൂജകൾ ആരംഭിക്കും. തുടർന്ന് കുട്ടികളുടെ എഴുത്തിനിരുത്തൽ, ഭജൻ, വിവിധ കലാപരിപാടികൾ, മത്സരങ്ങൾ,Royal caters ഒരുക്കുന്ന ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.കുട്ടികളെ എഴുത്തിനിരുത്താനും, പരിപാടികളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകVasanth 087 322 6832Bindhu Raman 087 … Read more

മലയാളത്തിന്റെ മെഹ്ഫിൽ കുടുംബ സംഗമം താലയിൽ നടന്നു

ഡബ്ലിൻ: സംഗീതം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരുടെ കുടുംബ സംഗമമായ മെഹ്ഫിൽ, താല മാർട്ടിൻ ഡീ പോറസ് സ്‌കൂൾ ഹാളിൽ ചേർന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള കലാകാരന്മാരും ആസ്വാദകരും, സുഹൃത്തുക്കളും അയർലണ്ടിന്റെ വിവിധയിടങ്ങളിൽ നിന്നും സംഗമത്തിൽ പങ്കെടുത്തു. പാട്ടും കവിതയും കഥയും നർമ്മവും ഇടകലർന്ന്, ഇഴചേർത്ത ജീവിതാനുഭങ്ങളുമായാണ് വർഷങ്ങൾക്കു ശേഷം മെഹ്ഫിൽ ചേർന്നത്. ഇത്തവണ മലയാളം ആണ് വർഷങ്ങൾക്ക് ശേഷം മെഹ്ഫിൽ സംഘടിപ്പിച്ചത്. എല്ലാ കലകളും ചേർന്ന ജീവിതാനുഭവങ്ങൾ ചേർന്നതാണ് മെഹ്ഫിൽ എന്ന് മലയാളം സെക്രട്ടറി വിജയാനന്ദ് … Read more

ഗാർഡയുടെ വാഹനത്തിൽ കാറിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത നാല് ആൺകുട്ടികൾ അറസ്റ്റിൽ

ഡബ്ലിനിലെ Cherry Orchard ഏരിയയില്‍ വച്ച് ഗാര്‍ഡയുടെ വാഹനത്തില്‍ അപകടകരമായ രീതിയില്‍ കാര്‍ ഇടിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മൂന്ന് പേര്‍ക്കെതിരെ ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് (ചൊവ്വാഴ്ച) ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും. നാലാമത്തെ കുട്ടിയെ Children’s Act, 2001 പ്രകാരം juvenile youth diversion programme ലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ Ballyfermot, Clondalkin, Rathcoole എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഗാര്‍ഡ ഇവരെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 19 … Read more

ഡബ്ലിനിലെ M50 മോട്ടോർവെയിലെ പ്രധാന അപകടസാധ്യത മേഖലകൾ ഏതൊക്കെ? കൂടുതൽ അപകടങ്ങൾ നടക്കുന്ന സമയമേത് ?

അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും തിരക്കേറിയ മോട്ടോര്‍വേയായ ഡബ്ലിനിലെ M50 മോട്ടോര്‍വേയില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വലുതും ചെറുതുമായി അനേകം അപകടങ്ങളെത്തുടര്‍ന്ന് നിരവധി പേര്‍ മരണപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകുയും ചെയ്യുന്നു. ഈ വര്‍ഷം ആഗസ്ത് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1088 അപകടങ്ങളാണ് M50 മോട്ടോര്‍ വേയില്‍ നടന്നത്. ഇതില്‍ 399 എണ്ണം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ഉണ്ടായത്. ഈ ഘട്ടത്തിലാണ് M50 മോട്ടോര്‍വേയില്‍ ഏറ്റവും കുടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും, സമയവും സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. M50 … Read more

സാൽമൊണല്ലയുടെ സാന്നിധ്യം: സതേൺ ഫ്രൈഡ് ചിക്കന്റെയും Glenhaven ചിക്കന്റെയും ചില ബാച്ചുകൾ തിരികെവിളിച്ച് Dunnes Stores

സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തെ തുടർന്ന് southern fried chicken ന്റെ ചില ബാച്ചുകളെ തിരികെ വിളിക്കുന്നതായി Dunnes Stores. best before date 2024 മാർച്ച് 8 ഉള്ള ’4 Ready To Cook Southern Fried Chicken Fillets’ ബാച്ചുകളാണ് Dunnes Stores തിരിച്ചെടുക്കുന്നത്. Glenhaven chicken ന്റെ ‘Come Home to Glenhaven 4 Breaded Chicken Fillets’ ’ ഒരു ബാച്ചും Dunnes തിരിച്ചുവിളച്ചിട്ടുണ്ട് .ഈ ബാച്ചിന് 22158B എന്ന കോഡും 2023 … Read more

പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രൻ അന്തരിച്ചു. ദുബായ്‌ ആസ്‌റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളി വ്യവസായ പ്രമുഖർക്കിടയിൽ പ്രശസ്തനായി മാറി. ചന്ദ്രകാന്ത്‌ ഫിലിംസിന്റെ ബാനറിൽ വൈശാലി, സുകൃതം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്‌. 13 ചിത്രങ്ങളിൽ അഭിനയിച്ചു. ബാങ്കിങ്‌ മേഖലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1974ൽ കുവൈറ്റിലേക്ക്‌ ചേക്കേറുകയും .അവിടെ അറ്റ്‌ലസ്‌ ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങി തന്റെ സാമ്രാജ്യം പടുത്തുയർക്കുകയുമാണ് ഉണ്ടായത്. … Read more

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കേരളത്തിലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകനും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കാരണം ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു കോടിയേരി അപ്പോളോയിൽ ചികിത്സിച്ചുവന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പാർട്ടിയെ നയിച്ച് തിരഞ്ഞെടുപ്പ് … Read more