മങ്കിപോക്‌സ് :മുൻകരുതൽ നടപടികളുടെ ഭാഗമായി അയർലണ്ടിൽ മാനേജ്‌മെന്റ് ടീം സജ്ജീകരിച്ചു

മങ്കിപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ മുൻകരുതൽ നടപടികളുമായി ഐറിഷ് സർക്കാർ.ഇതിനായി ഒരു മാനേജ്മെന്റ് ടീമിനെ സജ്ജീകരിച്ചതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിലെ (HPSC) പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് Dr Derval Igoe വ്യക്തമാക്കി. National Immunisation Office and the National Virus Reference Laboratory യിലെ വിദഗ്ധർ, പകർച്ചവ്യാധി വിദഗ്ധർ , ലൈംഗികാരോഗ്യ വിദഗ്ധർ, എന്നിവരുൾപ്പെടെ നിരവധി പ്രൊഫഷണൽ ഗ്രൂപ്പുകൾ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് Derval Igoe കൂട്ടിച്ചേർത്തു. ശരീര സ്രവങ്ങള്‍,respiratory droplets , മുറിവുകള്‍ … Read more

അയർലൻഡിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു , സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് INMO

മെയ് മാസത്തിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചത് ആശങ്കാജനകമാണെന്ന് Irish Nurses and Midwives Organisation (INMO). ഏറ്റവും പുതിയ കണക്കനുസരിച്ച് ഐറിഷ് ആശുപത്രികളിൽ 504 രോഗികൾ ട്രോളികളിലാണ് കഴിയുന്നത്. മെയ് മാസത്തിൽ ആശുപത്രികളിൽ ശൈത്യകാലത്തിലെന്നപോലെ തിരക്കാണെന്നും ഇത്തരത്തിലുള്ള അവസ്ഥാവിശേഷം ഹോസ്പിറ്റൽ സ്റ്റാഫുകളിലും രോഗികളിലും സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മഹാമാരിയെ തുടർന്ന് ഐറിഷ് നഴ്‌സുമാർ വളരെക്കാലമായി ആശുപത്രികളിൽ കഷ്ടപ്പെടുകയാണ്.വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗികളുടെ തിരക്ക് ഒഴിവാക്കാൻ ശാശ്വതമായ നടപടികളുണ്ടാകണം.INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha ആവശ്യപ്പെട്ടു. … Read more

അയർലൻഡിൽ ലബോറട്ടറി ജീവനക്കാരുടെ സമരം , ആയിരകണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും

ശമ്പളവ്യവസ്ഥകൾക്കെതിരെ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി സയന്റിസ്റ്റ് അസോസിയേഷൻ (MLSA) നടത്തുന്ന സമരം കാരണം ആയിരക്കണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും ഒപ്പം നിരവധി ആശുപത്രി അപ്പോയിന്റ്‌മെന്റുകൾ റദ്ദായേക്കും. മെയ് 24 നും, 25 നും രാവിലെ 8 മുതൽ രാത്രി 8 വരെ രക്തം, മൂത്രം സാമ്പിളുകളുടെ പരിശോധന , സ്കാനിംഗ്, മറ്റ് പരിശോധനകൾ തുടങ്ങിയ പതിവ് ലബോറട്ടറി സേവനങ്ങൾ ലഭ്യമായേക്കില്ല. അതിനാൽ ആയിരകണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും . കഴിഞ്ഞ ബുധനാഴ്ച നടന്ന പണിമുടക്ക് … Read more

ഏപ്രിൽ മാസത്തെ ശമ്പളത്തിൽ പാൻഡെമിക് ബോണസ് ഉൾപ്പെടുത്തില്ലെന്ന് അറിയിപ്പ് ലഭിച്ചതായി ആശുപത്രി ജീവനക്കാർ

സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാർക്കാണ് പാൻഡെമിക് ബോണസ് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഉൾപെടുത്തില്ലെന്ന് അറിയിപ്പ് ലഭിച്ചത്. കോവിഡ് കാലത്ത് കർമ്മനിരതരായി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും പ്രവർത്തിച്ച എല്ലാവര്ക്കും 1000 യൂറോയുടെ ബോണസ് ഐറിഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പാൻഡെമിക് ബോണസ് മാർച്ച് 31 നകം നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ പാൻഡെമിക് ബോണസ് ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പവും ലഭിക്കില്ലെന്ന് സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും ഹ്യൂമൻ … Read more

അത്യാഹിത വിഭാഗം ബ്യൂമോണ്ട് ആശുപത്രിയിൽ നിന്നും മാറ്റണമെന്ന് INMO

ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അത്യാഹിത വിഭാഗം ആശുപത്രിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് Irish Nurses and Midwives Organisation (INMO). “ബ്യൂമോണ്ടിലെ സഹപ്രവർത്തകർ കടുത്ത സമ്മർദ്ദത്തിലാണ്. മാനേജ്‌മെന്റ് ഇടപെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രികളുടെ സഹായം തേടേണ്ട സമയമാണിത്, അതേസമയം, സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും INMO ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫീസർ Maurice Sheehan പറഞ്ഞു. ഇന്നലെ ബ്യൂമോണ്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച 20 രോഗികൾക്കും ബെഡ് കിട്ടിയില്ലെന്നും ഇത് താങ്ങാവുന്ന ശേഷിയിലധികമാണെന്നും.. ഇതിന് പുറമെ … Read more

VHI ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത.. €300 വരെ റീഫണ്ട് ലഭിച്ചേക്കാം

മഹാമാരി സമയത്ത് ക്ലെയിമുകളിൽ തുടർച്ചയായ കുറവുണ്ടായതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകാനൊരുങ്ങി അയർലൻഡിലെ പ്രമുഖ ആരോഗ്യ ഇൻ‌ഷുറൻസ് ദാതാവായ VHI. മുതിർന്ന ഉപഭോക്താക്കൾക്ക് 300 യൂറോവരെയും പ്രായപൂർത്തിയാകത്തവർക്ക് 100 യൂറോവരെയും റീഫണ്ട് നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ പ്രീമിയത്തിലെ വ്യത്യാസവും ഇൻഷുറൻസ് പോളിസിയിലെ വ്യത്യാസവും കണക്കിലെടുക്കുബോൾ തുകയിൽ വ്യത്യാസം വരാമെന്നും VHI സൂചിപ്പിച്ചു. കുറഞ്ഞ കവർ പ്ലാനുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് പരമാവധി € 75 വരെയും കുട്ടികൾക്ക് € 25 യും ലഭിക്കും.മഹാമാരി സമയത്ത് ക്ലെയിമുകളിൽ … Read more

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

അയര്‍ലന്‍‍ഡില്‍ കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 895 പേരായിരുന്നു കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുറത്ത് വിട്ട കണക്ക് പ്രകാരം 907 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഒരാഴ്ച മുന്‍പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുന്‍പത്തെ ശനിയാഴ്ച 673 പേരായിരുന്നു‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതര രോഗലക്ഷണങ്ങളുമായി … Read more

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ്, ഫ്ലൂ കേസുകളിൽ മൂന്നിരട്ടി വർദ്ധനവ്.

അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ഫ്ലൂ കേസുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞയാഴ്ച പനി ബാധിച്ചരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളമാണ് വർധനവുണ്ടായത്. ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ പുതുതായി 113 ഫ്ലൂ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഇൻഫ്ലുവൻസ കേസുകളിൽ മൂന്നിരട്ടി വർധിച്ചു. മുമ്പത്തെ ആഴ്ച ഇത് 37 ആയിരുന്നു. കഴിഞ്ഞ ആഴ്‌ച റിപ്പോർട്ട് ചെയ്ത രോഗികളുടെ ശരാശരി പ്രായം 25 വയസ്സായിരുന്നു, അതേസമയം 17 ശതമാനം രോഗികൾ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലായിരുന്നു .അവരുടെ ശരാശരി പ്രായം 65 ആണ്. ഇപ്പോൾ … Read more

12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യവകുപ്പ്

അയർലണ്ടിലെ 12-15 വയസ് പ്രായമുള്ള എല്ലാ കുട്ടികൾക്കും കോവിഡ്-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതിന്റെ ഭാഗമായി National Immunisation Advisory Committee യിൽ (NIAC) നിന്നുള്ള പുതിയ ശുപാർശകൾ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി അംഗീകരിച്ചു Pfizer/BioNTech നിർമ്മിക്കുന്ന Comirnaty എന്ന mRNA വാക്സിനിൻറെ ഒരു ബൂസ്റ്റർ ഡോസ് പ്രാഥമിക വാക്സിൻ സൈക്കിൾ പൂർത്തിയായതിന് ശേഷം ആറ് മാസത്തിന്റെ കാലയളവിൽ നൽകണമെന്നാണ് NIAC യുടെ നിർദ്ദേശം. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്ക് … Read more

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾളുടെ കോവിഡ് വാക്‌സിനേഷൻ ; രക്ഷിതാക്കൾക്ക് ഇന്ന് മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം

അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾക്ക് ഇന്നു മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. ബുക്ക് ചെയ്തതിന് ശേഷം ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷകർത്താവിന് അവർക്ക് അനുയോജ്യമായ സമയത്ത് വാക്സിൻ എടുക്കാൻ കുട്ടിയുമായി ക്ലിനിക്കിലെത്താം ,”നാഷണൽ ഇമ്മ്യൂണൈസേഷൻ ഓഫീസിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ.ലൂസി ജെസ്സോപ്പ് പറഞ്ഞു. “മാതാപിതാക്കൾക്ക് കുട്ടികളുടെ വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ , HSE പോലുള്ള വിശ്വസനീയമായ ഉറവിടങ്ങൾ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. മാതാപിതാക്കൾ തിരക്കിലാവുമെന്നതിനാൽ അവർക്ക് അനുയോജ്യമായ ഒരു സമയവും … Read more