ലൂക്കനിലെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒരു ഇന്ത്യൻ ഡോക്ടർ

അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയുടെ കൃത്യമായ പ്രവര്‍ത്തനത്തിന് വിദേശ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. വിദേശത്ത് നിന്നും പഠനത്തിനായി അയര്‍ലന്‍ഡിലേക്കെത്തി കൃത്യമായി പഠിക്കുകയും, മികച്ച പരിശീലനം നേടുകയും ചെയ്ത ശേഷം, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക് വേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ അനവധിയാണ്. അത്തരത്തില്‍ ഇന്ത്യയില്‍ നിന്നും അയര്‍ലന്‍ഡിലേക്കെത്തി, ഡബ്ലിനിലെ ലൂക്കനിലെ ആരോഗ്യമേഖലയില്‍ നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഡോക്ടര്‍ പ്രമോദ് കുമാര്‍ അഗര്‍വാള്‍. ലൂക്കനില്‍ ‘അഗര്‍വാള്‍ വെല്‍നസ്സ് ആന്റ് മെഡിക്കല്‍ സെന്റര്‍’ എന്ന പേരില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ് ഈ ജനറല്‍ … Read more

മങ്കിപോക്‌സ് വാക്സിൻ ആദ്യഘട്ടത്തിൽ മുൻഗണന സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കും

അയർലൻഡിൽ മങ്കിപോക്സിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ വാക്‌സിനേഷൻ കാമ്പെയ്‌നിൽ മുൻഗണന സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കുമാകുമെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. Dr Eoghan De Barra വിശദീകരിച്ചു. വാക്‌സിൻ ലഭ്യത പരിമിതമായതിനാൽ, ആദ്യ ഘട്ടത്തിൽ രോഗ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കാവും വാക്‌സിൻ ലഭ്യമാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതൊരാൾക്കും മങ്കിപോക്സ് വരാനുള്ള സാധ്യതയുണ്ടെങ്കിലും, ഏറ്റവും കൂടുതൽ പകരുന്നത് അടുത്ത സമ്പർക്കത്തിൽ നിന്നാണെന്നും പാശ്ചാത്യ ലോകത്ത് ഭൂരിഭാഗം കേസുകളും സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാറിലുമാണെന്ന കണക്കുകളെ മുൻനിർത്തി അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ത്രീകളിലും കുട്ടികളിലും … Read more

മങ്കിപോക്‌സ് : ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി ലോകാരോഗ്യസംഘടന, റിപ്പോർട്ട് ചെയ്ത 70 ശതമാനം കേസുകളും യൂറോപ്പിലെന്നും WHO വെളിപ്പെടുത്തൽ

75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഏറ്റവും ഉയർന്ന ജാഗ്രതാനിർദേശമായ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. വൈറസിനെ പ്രതിരോധിക്കാനായി ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി നടത്തിയ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. വാക്സിനുകളുടെ വികസനം വേഗത്തിലാക്കാനും വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഈ പ്രഖ്യാപനം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 70 ശതമാനത്തിലധികം മങ്കിപോക്സ് കേസുകളും യൂറോപ്യൻ രാജ്യങ്ങളിലാണെന്നത് … Read more

കോവിഡ് ബൂസ്റ്റർ വാക്‌സിൻ വിതരണം ശൈത്യകാലത്തിനുമുമ്പ് ഉണ്ടാവുമെന്ന് HSE മേധാവി

അയർലൻഡിൽ കോവിഡ് ബൂസ്റ്റർ വാക്സിനും ഫ്ലൂവിനെ പ്രധിരോധിക്കാനുള്ള കുത്തിവെയ്പ്പും ഈ ശൈത്യകാലത്തിന് മുമ്പായി നൽകാൻ സാധ്യതയുണ്ടെന്ന് HSE മേധാവി. രോഗികളുടെ ആധിക്യത്താൽ സമ്മർദ്ദമനുഭവിക്കുന്ന ആശുപത്രികളിൽ തിരക്ക് കുറയ്ക്കാനുമാണ് ഈ നീക്കമെന്ന് HSE ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് പറഞ്ഞു. ആശുപത്രികളിലെ BED കപ്പാസിറ്റി പ്രശ്നങ്ങളും രോഗികളുടെ തിരക്കും ലഘൂകരിക്കാൻ HSE നടപടികൾ കൈകൊണ്ടിട്ടും , അയർലൻഡിലെ ആരോഗ്യ മേഖല വളരെ വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തിലേക്കാണ്” പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത് ഫ്ലൂ കേസുകൾ വർദ്ധിക്കുമെന്ന ആശങ്ക … Read more

എമർജൻസി ഡിപ്പാർട്ട്മെന്റ് മാറ്റത്തിനെതിരെ Navan നിൽ വൻ പ്രതിഷേധം

Our Lady’s ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് മാറ്റത്തിനെതിരെ Meath കൗണ്ടിയിലെ Navan നിൽ വൻ പ്രതിഷേധം നടന്നതായി റിപ്പോർട്ട്. ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിന് പകരം 24 മണിക്കൂർ medical assessment and injury unit യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. Drogheda, Connolly, the Mater and Mullingar എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്ട്മെന്റുകളിൽ ഈയിടെയായി രോഗികളുടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. ഈയവസരത്തിൽ ED മാറ്റുന്നതിന്റെ ആവശ്യകത മനസിലാവുന്നില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത Aontú രാഷ്ടിയ പ്രസ്ഥാനത്തിന്റെ … Read more

കോവിഡ് കേസുകളിലെ വർധന ; മറ്റ് രോഗികൾക്ക് ദുരിതമാകുന്നോ …?

അയർലൻഡിലെ കോവിഡ് കേസുകളിലെ വർധന ആശുപത്രികളിലെത്തുന്ന മറ്റ് രോഗികൾക്ക് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് HSE . കോവിഡ് ബാധിച്ച് നിലവിൽ 812 രോഗികളാണ് ആശുപത്രിയിൽ ഉള്ളത് – ഇത് മൂന്നാഴ്ച മുമ്പുള്ളതിന്റെ ഇരട്ടിയിലധികമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കേസുകളിലുണ്ടായ സമീപകാല കുതിച്ചുചാട്ടം – മറ്റ് രോഗികളുടെ അഡ്മിഷൻ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും HSE മുന്നറിയിപ്പ് നൽകി. രാജ്യത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാര്യമായ തിരക്കാണാനുഭവപ്പെടുന്നത് , എന്നാൽ കോവിഡ് രോഗികളുടെ ബാഹുല്യം കാരണം ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത കുറഞ്ഞു,“അഡ്‌മിഷനും … Read more

കോവിഡ് പ്രതിരോധം ശക്തമാക്കാൻ ഐറിഷ് സർക്കാർ, ഫേസ് മാസ്‌ക് നിർബന്ധമാക്കുന്ന നിയമം ഉടനെന്ന് റിപ്പോർട്ട്

അയർലൻഡിൽ കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ രോഗം പകരാൻ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ ഉടൻ അംഗീകാരം നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ജനങ്ങൾക്കും കോവിഡ് വാക്‌സിനേഷൻ ലഭിച്ചതോടെ രാജ്യത്ത് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. അതിനാൽ ഈ വർഷമാദ്യം മാസ്ക് ധാരണം അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളും ആശുപത്രി പ്രവേശനങ്ങളും വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതിന് തടയിടാനും മുൻകരുതലെടുക്കാനുമാണ് പുതിയ നിയമത്തിന്റെ … Read more

HSE ചീഫ് എക്‌സിക്യൂട്ടീവ് പോൾ റീഡ് സ്ഥാനമൊഴിയാനൊരുങ്ങുന്നു

HSE ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് ഈ വർഷാവസാനം സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്.തിങ്കളാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് 2022 ഡിസംബറിൽ താൻ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമിയെ വരും മാസങ്ങളിൽ തിരഞ്ഞെടുത്തേക്കുമെന്ന് HSE അറിയിച്ചു. പോൾ റീഡ് HSE ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, ഭാരിച്ച ഹൃദയത്തോടെയാണ് താൻ ഈ തീരുമാനം എടുക്കുന്നതെന്നും HSE വിടുന്നത് തന്റെ കരിയറിൽ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്എസ്ഇയിൽ ജോലി ചെയ്ത കാലഘട്ടം തന്റെ കരിയറിലെ … Read more

അയർലണ്ടിൽ വീണ്ടും പുതിയ മങ്കിപോക്‌സ് കേസുകൾ സ്ഥിരീകരിച്ചു

ഈ ആഴ്ച മൂന്ന് പുതിയ മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതോടെ അയർലൻഡിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം 28 ആയി ഉയർന്നു.എല്ലാ രോഗികളും 27 നും 58 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്ന് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (HPSC) അറിയിച്ചു. അണുബാധഉണ്ടായതിനെ തുടർന്ന് ഇതിൽ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വിശദമാക്കി.ആഗോളതലത്തിൽ കഴിഞ്ഞ ആഴ്ചകളിൽ സ്ഥിരീകരിച്ചത് 2,700-ലധികം മങ്കിപോക്സ് കേസുകളാണെന്നും അതിനാൽ കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ … Read more

നഴ്സുമാർക്ക് ഏജൻസി ജോലിയിലൂടെ അധികവരുമാനം കണ്ടെത്താൻ സുവർണ്ണാവസരമൊരുക്കി
ഐറിഷ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയായ Hollilander

Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് സന്തോഷവാർത്തയുമായി Hollilanders. ഐറിഷ് ഹെൽത്ത് കെയർ മേഖലയിലേക്ക് മെഡിക്കൽ പ്രൊഫഷണൽസിനെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ ഏജൻസിയായ Hollilanders ആണിപ്പോൾ നഴ്സുമാർക്ക് ഏജൻസി സ്റ്റാഫായി ജോലി ചെയ്യാൻ അവസരമൊരുക്കുന്നത്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് ഏജന്‍സി വര്‍ക്ക്.ഇതുവഴി നിലവിലുള്ള ജോലിയുടെ വരുമാനത്തിന് പുറമെ അധിക വരുമാനവും നഴ്സിംഗ് എക്സ്പീരിയൻസും നേടുകയും ചെയ്യാം. ഈ മികച്ച അവസരം വിനിയോഗിച്ച് അധിക … Read more