ഡോക്ടര്‍ക്ക് സന്ദേശമയക്കുന്ന ഡിജിറ്റല്‍ ഗുളിക ഉടന്‍ വിപണിയില്‍

  ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗുളികക്ക് അമേരിക്കന്‍ അധികൃതര്‍ അംഗീകാരം നല്‍കി. ചികിത്സാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്ന ‘എബ്ലിഫൈ’ എന്ന ഡിജിറ്റല്‍ ഗുളിക മനോരോഗികള്‍ക്കുവേണ്ടിയാണ് ആദ്യം തയാറാക്കുക. ഇത്തരം ഗുളികകള്‍ ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് രോഗിയുടെ മരുന്നെടുക്കുന്നതിലെ കൃത്യനിഷ്ഠ, ശാരീരിക മാറ്റങ്ങള്‍ തുടങ്ങിയവ സിഗ്‌നലുകള്‍ വഴി ഡോക്ടറുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് വിനിമയം ചെയ്യുമെന്നതാണ് ജപ്പാനിലെ ഒറ്റ്‌സുക കമ്പനി വികസിപ്പിച്ച ഡിജിറ്റല്‍ ഗുളികയുടെ സവിശേഷത. ഗുളികയോടൊപ്പമുള്ള ചിപ്പ് സിലിക്കണ്‍വാലിയിലെ പ്രോട്ടസ് ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍കോര്‍പറേറ്റഡാണ് രൂപകല്‍പന ചെയ്തത്.   … Read more

ഇന്ന് ലോക പ്രമേഹദിനം: ലോകത്ത് ഓരോ വര്‍ഷവും 2.1 ദശലക്ഷം സ്ത്രീകള്‍ പ്രമേഹത്താല്‍ മരിക്കുന്നു

  ഇന്ന് ലോക പ്രമേഹദിനം. സ്ത്രീകളും പ്രമേഹവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ലോകത്ത് 199 ദശലക്ഷം സ്ത്രീകള്‍ പ്രമേഹ ബാധിതരാണ്. 2040ഓടെ ഇത് 313 ദശലക്ഷമായി മാറുമെന്നാണ് കരുതുന്നത്. ഓരോ വര്‍ഷവും 2.1 ദശലക്ഷം സ്ത്രീകളാണ് പ്രമേഹം മൂലം മരിക്കുന്നത്. അഞ്ചില്‍ രണ്ട് സ്ത്രീകളും അറുപതുവയസ്സില്‍ താഴെയുള്ളവരാണ്. അതുപോലെ ഏഴില്‍ ഒരു സ്ത്രീക്ക് വീതം ഗര്‍ഭകാല പ്രമേഹവും ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന വൈകല്യമാണ് പ്രമേഹം … Read more

ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങള്‍ ജീവന് തന്നെ ഭീഷണി: സര്‍വേ ഫലം പുറത്ത്

ഡബ്ലിന്‍: സയന്‍സില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഐറിഷുകാര്‍ പക്ഷെ ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളെയും സ്വീകരിക്കുവാന്‍ തയ്യാറല്ല. രാജ്യത്തെ സയന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലന്‍ഡ് നടത്തിയ ശാസ്ത്ര സര്‍വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. മനുഷ്യജീവിതത്തില്‍ ശാസ്ത്ര പുരോഗതി അങ്ങേയറ്റം അനുകൂല സ്വാധീനം ചെലുത്തുന്നതിനെ 80 ശതമാനം ഐറിഷുകാരും പിന്താങ്ങുന്നു. ഭൂമിയില്‍ ചൂടേറുന്നതും, കാലാവസ്ഥാ മാറ്റവും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാന്‍ 90 ശതമാനം ഐറിഷുകാരും വിമുഖത കാണിക്കുന്നതായി സര്‍വേഫലം വെളിപ്പെടുത്തുന്നു. … Read more

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഉറക്കം കുറയ്ക്കുമെന്ന് പഠനഫലം

  സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറത്തുവരുന്ന നീല വെളിച്ചം കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കം കുറയ്ക്കുമെന്ന് പഠനഫലം. മുതിര്‍ന്നവരെക്കാള്‍ ചെറുപ്പക്കാരെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനഫലം പറയുന്നു. മസ്തിഷ്‌കം, ഉറക്കരീതി, കണ്ണുകള്‍ എന്നിവയെയാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ബാധിക്കുന്നത്. അഞ്ച് മുതല് 17 വയസ്സുവരെ പ്രായമുള്ളവരില്‍ അഞ്ച് ഡസന്‍ പഠനങ്ങളാണ് നടത്തിയത്. സ്‌ക്രീനിലേക്കുള്ള അമിതമായ നോട്ടം 90 ശതമാനം പേരുടെയും ഉറക്കത്തെയും ബാധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കുട്ടികളുടെ കണ്ണുകള്‍ പൂര്‍ണമായും വികസിച്ചിട്ടില്ല എന്നതിനാല്‍ തന്നെ അവരുടെ സ്മാര്‍ട്ട് … Read more

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ‘നല്ല’ബാക്ടീരിയയെ കണ്ടെത്തി

  മനുഷ്യരാശിക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിനെതിരായ ചികില്‍സ ഏറെ മുന്നോട്ടുപോയെങ്കിലും, ആദ്യ ഘട്ടത്തില്‍ അസുഖം കണ്ടെത്തിയില്ലെങ്കില്‍ ചിലയിനം ക്യാന്‍സര്‍ ചികില്‍സകള്‍ ഇപ്പോഴും ഫലപ്രദമാകാറില്ല. ഇപ്പോഴിതാ ക്യാന്‍സര്‍ ചികില്‍സയില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. കുടലില്‍ രൂപപ്പെടുന്ന നല്ലയിനം ബാക്ടീരിയകളാണ് ക്യാന്‌സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരിശോധനാഫലം ആശാവഹമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റോബര്‍ട്ട് സ്‌കെയ്സ്റ്റല്‍ പറയുന്നു. നമ്മുടെ ശരീരത്തില്‍ ഉപദ്രവകാരികളും ഉപയോഗകാരികളുമായ ബാക്ടീരിയകളുണ്ട്. … Read more

അമിതമായ പ്രഭാത ഭക്ഷണം പൊണ്ണത്തടി കുറയ്ക്കുമെന്ന് പുതിയ പഠനം

  അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ പുതിയ പഠനം. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്. ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരമത് ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു. കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി … Read more

പ്രമേഹത്തിനു പുതിയ മരുന്ന്; തടി കുറയ്ക്കാനും സഹായിക്കും

  പ്രമേഹചികിത്സയ്ക്കു ഫലപ്രദമായ മറ്റൊരു ഔഷധം വരുന്നു. സെമാഗ്ലൂടൈഡ് എന്ന ഈ ഔഷധം കുത്തിവച്ചോ ഗുളിക രൂപത്തിലോ ഉപയോഗിക്കാം. ഏറ്റവും വ്യാപകമായ ടൈപ്പ്-2 പ്രമേഹത്തിന്റെ വളര്‍ച്ച തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മൂന്നു വര്‍ഷത്തിനകം ഇവ രോഗികള്‍ക്കു ലഭ്യമാകും. ഈ ഔഷധം ഈയിടെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ഡയബെറ്റിക് സെന്ററില്‍ 632 രോഗികളിലായിരുന്നു പരീക്ഷണം. മെറ്റ്‌ഫോര്‍മിന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇതു നല്കിയത്. 71 ശതമാനം പേരിലും ഭാരക്കുറവ് കണ്ടു. ഇപ്പോള്‍ പ്രമേഹചികിത്സയിലുപയോഗിക്കുന്ന ചില ഔഷധങ്ങള്‍ അപ്രതീക്ഷിതമായി … Read more

മേക്കപ്പ് കൂടുന്നത് ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ അമിത മേക്കപ്പ് വസ്തുക്കള്‍ പരമാവധി ഒഴിവാക്കണമെന്ന് ഗവേഷകര്‍. ഗര്‍ഭാവസ്ഥയിലെ ആദ്യ മൂന്നു മാസക്കാലയളവിലാണ് ആന്റി- മാര്‍ക്ക് ക്രീമുകളുള്‍പ്പെടെയുള്ള കോസ്മെറ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലിപ്സ്റ്റിക്, ലിപ് ബാം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഒഴിവാക്കേണ്ട പട്ടികയിലുണ്ട്. നര്‍ച്ചര്‍ ഐവിഎഫ് സെന്ററിലെ ഗൈനക്കോളജിസ്റ്റും ഫിസിഷ്യനുമായ അര്‍ച്ചന ധവാന്‍ ബജാജ്, ആകാശ് ഹെല്‍ത്ത് കെയര്‍ സെന്റ്റിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് തരുണ ദുവ എന്നിവര്‍ ചേര്‍ന്ന് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട മേക്കപ്പ് വസ്തുക്കളുടെ ഒരു നീണ്ട നിരതന്നെ തയാറാക്കിയിട്ടുണ്ട്. ലിപ് … Read more

മരണത്തിന് ശേഷം മണിക്കൂറുകള്‍കൂടി ആത്മാവ് ശരീരത്തില്‍ തന്നെ തുടരും; അപൂര്‍വമായ കണ്ടെത്തലുമായി ശാസ്ത്രം

  മരണത്തോടെ എല്ലാം അവസാനിച്ചുവെന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാല്‍, മരിച്ചാലും മനസ്സ് ഏതാനും മണിക്കൂറുകള്‍കൂടി ശരീരത്തില്‍ തുടരുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് നിങ്ങള്‍ അറിയുകയും ഉറ്റബന്ധുകക്കളുടെ വിലാപം കേള്‍ക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശരീരത്തില്‍ ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ചുകഴിഞ്ഞാലും ബോധമനസ്സ് ഉണര്‍ന്നുതന്നെയിരിക്കും. സ്വന്തം മരണം അറിയുന്നത് അങ്ങനെയാണ്. ഇതിന് തെളിവുമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഏതാനും യുവശാസ്ത്രജ്ഞര്‍ മരണശേഷമെന്തെന്ന് കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു സിനിമയുടെ പ്രമേയം. രാസവസ്തു ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് മരണശേഷമെന്തെന്ന് … Read more

വിഷാദരോഗ ചികിത്സയ്ക്ക് പ്രതീക്ഷയേകി മാജിക് മഷ്റൂം

  ലഹരിവസ്തുവായി അറിയപ്പെടുന്ന മാജിക് മഷ്റൂം വിഷാദ രോഗ ചികില്‍സയ്ക്ക് ഫലപ്രദമെന്ന് പുതിയ പഠനം. കൂണ്‍ വര്‍ഗത്തില്‍പ്പെട്ട ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ തലച്ചോറിനെ പുനഃക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍. മറ്റ് ചികിത്സകള്‍ പരാജയപ്പെട്ട വിഷാദരോഗത്തിന് അടിമയായ 19 പേരില്‍ നടത്തിയ പഠനത്തിലാണ് മാജിക് മഷ്റൂമിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. മരുന്ന് പരീക്ഷിച്ച രോഗികളില്‍ ചികിത്സയ്ക്കുശേഷം അഞ്ചാഴ്ച വരെ മാറ്റങ്ങള്‍ നീണ്ടുനിന്നതായാണ് പഠനത്തില്‍ പറയുന്നത്. വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനഃക്രമീകരിക്കാന്‍ മാജിക് … Read more