ഈ മരുന്നുകൾ കഴിച്ച് കാറോടിക്കല്ലേ… അപകടങ്ങൾക്ക് കാരണമായേക്കാം!

ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ചില മരുന്നുകള്‍ കഴിച്ചാല്‍ ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുമെന്നും, ഗാര്‍ഡയുടെ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്. കാഴ്ച മങ്ങുക, കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസിലാക്കാതെയാണ് പലരും ഇത്തരം മരുന്നുകള്‍ കഴിക്കുകയും, ഡ്രൈവ് ചെയ്യുകയും ചെയ്യുന്നതെന്നും ഡോക്ടര്‍ Maire Finn, RTE Radio-യില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ വ്യക്തമാക്കി. മാരകമായ രോഗങ്ങള്‍ക്കോ, വിഷാദത്തിനോ, ഉത്കണ്ഠയ്‌ക്കോ ഒക്കെയാണ് ഇത്തരം മരുന്നുകള്‍ പൊതുവെ കുറിച്ചുനല്‍കുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളെ പറ്റി കഴിക്കുന്നവര്‍ക്ക് അറിയില്ല എന്നതിനാല്‍, ഇവ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ … Read more

ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more

നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കോവിഡാനന്തര ആരോഗ്യപ്രശ്നമായേക്കാം

അയര്‍ലണ്ടില്‍ ആകെ ജനസംഖ്യയുടെ 5 ശതമാനത്തിലേറെ കോവിഡിന് ശേഷം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി പഠനം. സ്വതന്ത്ര TD-യായ Denis Naughten, രാജ്യത്തെ പ്രശസ്ത പോളിങ് കമ്പനിയായ Ireland Thinks-മായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭ്യമായത്. രാജ്യത്തെ 192,000 പേര്‍ക്ക് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് പഠനത്തില്‍ വെളിവായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: രാജ്യത്തെ 5.1% ആളുകളും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. കോവിഡാനന്തര ആരോഗ്യപ്രശ്‌നമുള്ളവരില്‍ 76% പേര്‍ക്കും ദൈനംദിന കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ക്ഷീണം (68% … Read more

കരളിന്റെ കരളേ… നിസ്സാരമാക്കല്ലേ, ഈ ലക്ഷണങ്ങൾ കരൾ രോഗത്തിന്റേതാകാം

മനുഷ്യ ശരീരത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് കരള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത്. ഈ അടുത്ത കാലത്തായി വലിയൊരു വിഭാഗം ആളുകളും പ്രയഭേദമന്യേ വിവിധ കരള്‍ രോഗങ്ങള്‍ നേരിടുന്നതായി കണ്ടുവരുന്നുണ്ട്. മദ്യപാനത്തിന് പുറമെ ഭക്ഷണശീലമടക്കം കരള്‍ രോഗത്തിന്റെ കാരണങ്ങള്‍ പലതാകാം. അതുപോലെ ശരീരത്തില്‍ കാണുന്ന പല ബുദ്ധിമുട്ടുകളും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളുമാകാം. കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ പാദങ്ങളിലും കാണാനാകും. അവ എന്തെല്ലാമാണെന്ന് … Read more

ഈ പച്ചക്കറികൾ വേവിക്കാതെ കഴിക്കല്ലേ… ശരീരത്തിന് ദോഷം ചെയ്യും

ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചക്കറികള്‍. വേവിച്ചും വേവിക്കാതെയും പച്ചക്കറികള്‍ ദിവസേന നമ്മളില്‍ ഭൂരിഭാഗം പേരും കഴിക്കാറുമുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നവരും പ്രമേഹരോഗികളും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരും എല്ലാം ഇന്ന് സലാഡ് തങ്ങളുടെ ഭക്ഷണത്തിലെ ഒരു മുഖ്യ ഘടകമായി കരുതുന്നവരാണ്. എന്നാല്‍ ഇങ്ങനെ വേവിക്കതെ കഴിക്കുന്ന പച്ചക്കറികളും അനാരോഗ്യത്തിന് കാരണമാകുമെന്ന് നിങ്ങള്‍ എത്രപേര്‍ക്ക് അറിയാം? ഇത്തരത്തില്‍ പച്ചക്ക് കഴിക്കുന്നത് നല്ലതല്ലാത്ത പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ·         കാബേജ് പോഷക ഗുണമുള്ള പച്ചക്കറിയാണ് കാബേജ്, സലാഡിലും മറ്റും വേവിക്കാതെ … Read more

എന്ത് ഭക്ഷണസാധനവും ഫ്രിഡ്ജിൽ വയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിക്കൂ…

പച്ചക്കറികള്‍, പഴങ്ങള്‍, മീന്‍, മുട്ട, ഇറച്ചി, പാലും പാലുല്‍പ്പന്നങ്ങളും, മിച്ചമുള്ള ഭക്ഷണം തുടങ്ങി എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന സ്വഭാവമുള്ളവരാണ് നമ്മള്‍. എന്നാല്‍ ഇതുപോലെ കയ്യില്‍ കിട്ടുന്നതെന്തും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല, അതായത് ഫ്രിഡ്ജില്‍ വച്ചാല്‍ കേടായി പോകുന്ന ഭക്ഷണസാധനങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഉള്ളി ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാവാന്‍ കാരണമാകും, എന്നാല്‍ തൊലി കളഞ്ഞ ഉള്ളി ആണെങ്കില്‍ അത് എയര്‍-ടൈറ്റ് ചെയ്ത പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. തക്കാളി എല്ലാവര്‍ക്കും ഉള്ള … Read more

സൂക്ഷിച്ചാൽ ദുഖിക്കേണ്ട; അയർലണ്ടിൽ കുട്ടികളുടെ വാട്ടർ ബീഡ്‌സ് ഉപയോഗത്തിൽ മുന്നറിയിപ്പുമായി അധികൃതർ

വാട്ടര്‍ ബീഡ്‌സ് (water beads) ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ മുന്നറിയിപ്പ് നിങ്ങള്‍ക്കുള്ളതാണ്. അയര്‍ലണ്ടിലെ The Competition And Consumer Protection Commision(CCPC) ആണ് വാട്ടര്‍ ബീഡ്‌സ് ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്‍ ബീഡ്‌സ് എന്നും സെന്‍സറി ബീഡ്‌സ് എന്നും അറിയപ്പെടുന്ന ഇവ ലോകത്താകമാനം വലിയ രീതിയില്‍ വിനോദ സാമഗ്രിയായി ഉപയോഗിക്കുന്നുണ്ട്. വെള്ളത്തെ വളരെ വലിയ തോതില്‍ വലിച്ചെടുക്കുന്ന superabsorbent polymer ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് സാധാരണ ഭാരത്തെക്കള്‍ നൂറ് മടങ്ങ് അധികം വെള്ളം വലിച്ചെടുക്കാന്‍ … Read more

അമിതവണ്ണം കുറയ്ക്കാൻ ഈ പഴങ്ങൾ സഹായിക്കും

അമിതവണ്ണവും വയറില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പും ഇന്ന്‍ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശനമാണ്. ആരോഗ്യത്തിന് വളരെയധികം ദോഷകരമായ “വിസരല്‍ കൊഴുപ്പ്” എന്ന ഈ കൊഴുപ്പ് കരള്‍,ആമാശയം,കുടല്‍ എന്നിവയുടെ ആരോഗ്യത്തെയും ബാധിക്കുന്നതായി വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദയ സംബന്ധ രോഗങ്ങള്‍, ടൈപ്പ്2 പ്രമേഹം, കരള്‍ രോഗം, കാന്‍സര്‍, തുടങ്ങിയവ ഉണ്ടാകുന്നതിനും ബെല്ലി ഫാറ്റ് ഒരു കാരണമാകുന്നു. എന്നാല്‍ ചില പഴങ്ങള്‍ ഇത്തരം കൊഴുപ്പിനെ കുറക്കാന്‍ നമ്മെ സഹായിക്കുമെന്ന്‍ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 1.       ആപ്പിള്‍ ആപ്പിളില്‍ ഉള്ള നാരുകളും പെക്റ്റിനും അമിതവണ്ണം … Read more

ഉറക്കം കിട്ടുന്നില്ലേ? ഇങ്ങനെ ചെയ്തുനോക്കൂ…

എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും, എന്നാല്‍ നമ്മളെല്ലാം അപ്രധാനമായി കാണുന്നതുമായ ഒന്നാണ് ഉറക്കം. മനുഷ്യന്റെ ശാരീരിക, മാനസിക ആരോഗ്യത്തിന് ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള ഉറക്കം ആവശ്യമാണ്. കണ്‍തടത്തിന് ചുറ്റുമുള്ള കറുപ്പ്, ഉന്മേഷക്കുറവ്, തലവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ വിഷാദരോഗം, ഇന്‍സോമ്‌നിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ഗുരുതര മാനസിക രോഗങ്ങള്‍ക്ക് വരെ ഉറക്കക്കുറവ് കാരണമായേക്കാം. അതിനാല്‍ നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് എപ്പോഴും ഉറപ്പ് വരുത്തുക തന്നെ വേണം. അതിനായി നമുക്ക് ചെയ്യാവുന്ന … Read more

ഇയർഫോണോ, ഹെഡ്ഫോണോ? ആരോഗ്യ പ്രശ്നം കൂടുതൽ ഏതിന്?

പ്രായഭേദമന്യേ സ്മാര്‍ട്ട്‌ഫോണ്‍, ഇന്നത്തെ ജനതയുടെ ഭാഗമായിക്കഴിഞ്ഞത് പോലെ തന്നെ ഒട്ടുമിക്കവരുടെയും നിത്യജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇയര്‍ഫോണുകളും ഹെഡ് ഫോണുകളും. സിനിമ കാണാന്‍, പാട്ട് കേള്‍ക്കാന്‍, ഫോണ്‍ വിളിക്കാന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഇവയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇത്തരത്തില്‍ ഏറെ നേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇയര്‍ഫോണുകള്‍ ചെവിക്കുള്ളിലും ഹെഡ്ഫോണുകള്‍ ചെവിക്ക് പുറത്തുമാണ് ഉപയോഗിക്കാറുള്ളത്. ചെവിക്കകത്തേക്ക് ഇയര്‍ഫോണ്‍ തിരുകി വയ്ക്കുന്നത് നമ്മുടെ ചെവിക്കുള്ളിലെ വാക്സ് കൂടുതല്‍ ആഴത്തിലേക്ക് പോകുവാനും അവിടെ തടസമുണ്ടാകുന്നതിനും … Read more