പൊണ്ണത്തടി ആഗോളപ്രശ്നമായി മാറുമ്പോള്‍

  ലോകമെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും കഴിഞ്ഞ നാലു ദശകത്തിനുള്ളില്‍ ശരീരഭാരം 10 മടങ്ങായി മാറിയിരിക്കുന്നു. 124 മില്യണ്‍ കുട്ടികള്‍ പൊണ്ണത്തടി മൂലമുള്ള ശാരീരിക, മാനസിക പ്രശ്നങ്ങളനുഭവിക്കുന്നവരാണെന്ന് ദ് ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 200 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ 5-19 പ്രായപരിധിയിലുള്ള ഓരോ പത്തു പേരും പൊണ്ണത്തടിയുള്ളവരാണ്. കുട്ടിക്കാലം മുതല്‍ പൊണ്ണത്തടിയുള്ളവര്‍ വലുതായാലും പൊതുവേ പൊണ്ണത്തടിയരായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് അവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025 മുതല്‍ … Read more

പുറത്തെടുത്താലും ഇനി 12 മണിക്കൂര്‍ ഹൃദയം മിടിക്കും; നിര്‍ണ്ണായക കണ്ടുപിടുത്തവുമായി ഗവേഷകര്‍

  ഒരാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്താലും 12 മണിക്കൂര്‍ വരെ ഹൃദയത്തെ ജീവനോടെ സൂക്ഷിക്കാന്‍ കഴിയുന്ന പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രലോകം. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ വഴിത്തിരിവായേക്കും ഈ കണ്ടുപിടിത്തം. സ്വീഡനിലെ ലുന്‍ഡ് സര്‍വകലാശാലയിലാണ് പുതിയരീതി വികസിപ്പിച്ചത്. ദാതാവില്‍ നിന്ന് ഹൃദയം പുറെത്തടുക്കുന്ന സമയത്ത് അതിനൊപ്പം ഓക്‌സിജന്‍ പ്രവഹിപ്പിക്കുന്ന ചെറിയ മെഷീന്‍ ഘടിപ്പിച്ചുകൊണ്ടാണ് ഗവേഷണ സംഘം ഇത് സാധ്യമാക്കിയത്. നാലുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഹൃദയത്തെ ഇങ്ങനെ സൂക്ഷിക്കാനാവുമെന്നും ശീതീകരിച്ച പെട്ടിയില്‍ സ്വീകര്‍ത്താവിന്റെ അടുത്തേക്കുള്ള വഴിയില്‍ ഹൃദയം … Read more

യൂറോപ്പില്‍ വിതരണം ചെയ്യുന്ന പുതിയ ക്യാന്‍സര്‍ മരുന്നുകള്‍ പലതും ഫലപ്രദമല്ലെന്ന് പഠനം

  ക്യാന്‍സര്‍ ചികില്‍സക്കായി ഉപയോഗിക്കുന്ന പുതിയ മരുന്നുകളില്‍ പലതും ഗുണപ്രദമല്ലെന്ന് പഠനറിപ്പോര്‍ട്ടുകള്‍.യൂറോപ്യന്‍ മെഡിസിന്‍ റിസര്‍ച്ച് ഏജന്‍സി 2009 നും 2013 നും ഇടയില്‍ അംഗീകാരം നല്‍കി വിപണിയില്‍ എത്തിച്ച മരുന്നുകളില്‍ 57 ശതമാനവും വേണ്ട വിധത്തില്‍ ഫലപ്രദമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകളില്‍ പകുതിയോളം മാത്രമേ രോഗികള്‍ക്ക് അതിജീവനത്തിനുള്ള ശേഷി നല്‍കുന്നുള്ളൂ. ലണ്ടനിലെ കിംഗ്‌സ് കോളേജും,ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ … Read more

ന്യൂസ്പേപ്പറുകളില്‍ പൊതിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

  ന്യുസ് പേപ്പറുകളില്‍ പൊതിഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് ഭക്ഷ്യസുരക്ഷാ സറ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷി ആഹാരത്തില്‍ കലര്‍ന്ന് മാരക അസുഖകങ്ങള്‍ക്ക് കാരണമാകുമെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കി. ‘ ആഹാരപദാര്‍ത്ഥങ്ങള്‍ ന്യുസ്പേപ്പുറുകളില്‍ പൊതിയുന്ന രീതി ശരിയല്ല, ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും, നല്ല ശുചിത്വത്തോടുകൂടി പാചകം ചെയ്തതായാലും ഇത്തരത്തിലുളള ആഹാരം ആരോഗ്യത്തെ ബാധിക്കും” എഫ് എസ് എസ് എ ഐ മുന്നറിയിപ്പു നല്‍കി. കേരളാ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ ഇറക്കിയ … Read more

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരം

  പ്രഭാത ഭക്ഷണത്തിന്റെ അഭാവം രക്ത ധമനികളുടെ കാഠിന്യം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്നതുവഴി ആത്രോക്ലീറോസിസിന് വഴിവെക്കുന്നതായും മാഡ്രിഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ സൂചിപ്പിക്കുന്നു. മാത്രമല്ല രാവിലെ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ശരിയായ ശരീരഭാരം നിലനിര്‍ത്താനും കൊളസ്ട്രോള്‍ ക്രമീകരിക്കാനും സഹായിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. ആത്രോക്ലീറോസിസ് രോഗമുള്ള ഒട്ടനവധി ആളുകളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം കാണാന്‍ സാധിച്ചതാണ് ഇത്തരമൊരു പഠനത്തിലേക്ക് ഗവേഷകരെ നയിച്ചത്. പ്രഭാത ഭക്ഷണം വേണ്ടെന്നു വെക്കുന്നവരില്‍ ബിഎംഐ (Body mass … Read more

ഓണ്‍ലൈന്‍ ഷോപ്പിംഗ് ശരീരത്തിനു ദോഷം ചെയ്യുമെന്നു പഠനം

  പലകാര്യങ്ങളിലും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ നമ്മള്‍ക്കു സൗകര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അവ നമ്മളുടെ പേശികളെ നശിപ്പിക്കുകയാണെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഒരു വ്യക്തി വീടിനു പുറത്തേയ്ക്ക് ഇറങ്ങി ഒരു കടയില്‍ പോയി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍, ആ പ്രവര്‍ത്തി പേശികളെ ബലപ്പെടുത്തുന്ന വ്യായാമം പോലെയാണ്. എന്നാല്‍ വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു സാധനങ്ങള്‍ വീട്ടു പടിക്കലെത്തിക്കുമ്പോള്‍ അത്തരത്തിലുള്ള വ്യായാമം നഷ്ടമാകുമെന്നു പഠനം വ്യക്തമാക്കുന്നു. 2,000 പേരില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്, 65 വയസിനും അതിനു മുകളിലുമുള്ള പ്രായക്കാരിലെ … Read more

അന്ധത ഇല്ലാതാക്കുന്ന ജനിതക ചികിത്സ എലികളില്‍ വിജയം; മനുഷ്യരിലും ഫലപ്രദമായേക്കും

അന്ധതയില്ലാതാക്കുന്ന ജനിതക തെറാപ്പിയുടെ പരീക്ഷണം എലികളില്‍ വിജയകരം. ഇത് മനുഷ്യരിലും ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമുണ്ടാകുന്ന അന്ധത ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. റെറ്റിനയില്‍ ശേഷിച്ച നാഡീകോശങ്ങളെ ജനിതക തെറാപ്പിയിലൂടെ വീണ്ടും പ്രോഗ്രാം ചെയ്തെടുക്കുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ പഠനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഫലങ്ങള്‍ അന്ധത ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമങ്ങളില്‍ പ്രയോജനപ്പെടുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ സംഘത്തില്‍ അംഗമായ ഡോ.സമാന്ത ഡിസില്‍വ പറഞ്ഞു. പ്രകാശത്തിനോട് പ്രതികരിക്കുന്ന വിധത്തിലായിരുന്നില്ല റെറ്റിനയിലെ … Read more

വെജിറ്റേറിയന്‍ മുട്ട വിജയകരമായി ഉല്‍പാദിപ്പിച്ച് ഗവേഷകര്‍

  ആദ്യമുണ്ടായത് മുട്ടയാണോ കോഴിയാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരവുമായി ഗവേഷകര്‍ രംഗത്ത്. പയറുവര്‍ഗത്തില്‍പെട്ട സസ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാസ്യം ഉപയോഗിച്ച് വെജിറ്റേറിയന്‍ മുട്ട വിജയകരമായി ഉല്‍പാദിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഉഡിന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. വെള്ളയും അതിനുള്ളിലെ മഞ്ഞക്കരുവുമുള്ള മുട്ട യഥാര്‍ഥ മുട്ടയോട് കിടപിടിക്കുന്നതാണെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്. പുതിയ ‘സസ്യമുട്ട’യില്‍ കൊളസ്‌ട്രോളിന്റെ ഭീഷണിയില്ലെന്ന് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യൂനിവേഴ്‌സിറ്റി വക്താവ് ഫ്രാന്‍സിസ്‌ക സുക്കോളോ അവകാശപ്പെട്ടു. കണ്ടുപിടിത്തത്തിനു ശേഷം മുട്ടയിലെ ചേരുവകള്‍ മാറിമാറി പരീക്ഷിച്ച് യഥാര്‍ഥ … Read more

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം

  കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നൊരു ധാരണയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഈ ധാരണയ്ക്ക് വിരുദ്ധമായ കണ്ടെത്താലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കാലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ് സര്‍വകലാശാല ഡയറക്ടര്‍ ജോവാന്‍ സാബാറ്റെ പറഞ്ഞു. ‘ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്,’എന്ന് … Read more

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപോയോഗപ്പെടുത്തി സ്‌കിന്‍ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം

  ത്വക്കിലെ അര്‍ബുദം (മെലനോമ സ്‌കിന്‍ ക്യാന്‍സര്‍) കണ്ടെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സംവിധാനവുമായി ശാസ്ത്രലോകം. മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ പ്രാഥമിക ദശയില്‍തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്. പ്രാരംഭ ദിശയില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാകാവുന്ന രോഗമാണിത്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ മെഷിന്‍ ലേണിംഗ് സോഫ്റ്റ് വെയര്‍ ത്വക്കിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മെലനോമയുടെ അടയാളങ്ങള്‍ തുടക്കത്തില്‍തന്നെ നിര്‍ണയിക്കാന്‍ സഹായിക്കും. പതിനായിരക്കണക്കിന് ത്വക്കിന്റെ ചിത്രങ്ങളിലൂടെ അവയിലെ യൂമെലാനിന്റെയും ഹീമോഗ്ലോബിന്റെയും അളവുകള്‍ … Read more