ഗര്‍ഭകാലത്ത് മധുരം കൂടിയാല്‍ കുട്ടിക്ക് ആസ്മ സാധ്യത വര്‍ദ്ധിക്കുമെന്ന് പുതിയ കണ്ടെത്തല്‍

ഗര്‍ഭകാലത്ത് മധുരം അകത്താക്കുന്നവര്‍ സൂക്ഷിക്കുക;ഗര്‍ഭസ്ഥ ശിശുവിന് ആസ്മ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 90 ശതമാനം കൂടുതലാണ്. യു.കെ യില്‍ 9000 അമ്മമാരിലും അവരുടെ കുട്ടികളിലും നടത്തിയ പഠനത്തില്‍ ഗവേഷകര്‍ അമ്മാമാരിലെ പ്രമേഹവും കുട്ടികളിലെ ആസ്മയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 235 ദശലക്ഷം പേര്‍ക്ക് ആസ്ത്മ ഉള്ളതായി കണക്കാക്കപ്പെടുന്നു, ഇത് കുട്ടികളില്‍ സാധാരണ രോഗമാണ്. 2025 ആകുമ്പോഴേക്കും ആ എണ്ണം 400 മില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ അലര്‍ജി … Read more

ക്യാന്‍സര്‍ ചികിത്സ മേഖലയിലെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും

അയര്‍ലണ്ടിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗനിര്‍ണ്ണയ നിലവാരം, ചികിത്സ, അതിജീവനനിരക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിഷ്‌കരിച്ച ദേശീയ കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി ഇന്ന് പ്രസിദ്ധീകരിക്കും. 2040 ആകുമ്പോഴേക്കും കാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതില്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2006 ലാണ് ഇതിനു മുന്‍പ് ദേശീയ ക്യാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി പ്രസിദ്ധീകരിച്ചത്. ഈ പദ്ധതി പ്രവൃത്തിപദത്തില്‍ കൊണ്ടുവന്നതുമൂലം കാന്‍സര്‍ രോഗനിര്‍ണയത്തിലും, ചികിത്സയിലും, നിലനില്‍പ്പിലും വന്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സ മേഖലയില്‍ 2026 വരെ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്താന്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്ന … Read more

ഭക്ഷണശേഷം ഉടന്‍ പാടില്ലാത്തവ…

പോഷക സംപുഷ്ടമായ നിയന്ത്രിത ഭക്ഷണം, ഒപ്പം ശാരീരിക പ്രവര്‍ത്തനങ്ങളും. ഇതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം, അന്നജം, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. കൂടാതെ ധാരാളം വെള്ളവും കുടിക്കണം. പൂരിത കൊഴുപ്പുകള്‍, പ്രോസസ്ഡ് ഫുഡ്സ്, മദ്യം, പുകവലി ഇവയെല്ലാം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം. ശരീരഭാരം നിയന്ത്രിച്ച് രോഗമില്ലാത്ത അവസ്ഥയില്‍ എത്താന്‍ ഇത് മൂലം സാധിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാന പ്പെട്ട കാര്യമാണ്. ഭക്ഷണം കഴിച്ച … Read more

മത്സ്യം കഴിക്കൂ, സന്ധിവാതം കുറയ്ക്കാം

സന്ധിവേദന കുറയ്ക്കാനും സന്ധിവാതം മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും മത്സ്യം കഴിക്കുന്നത് മൂലം സാധിക്കും എന്ന് അമേരിക്കന്‍ ഡോക്ടര്‍മാരുടെ പഠനം. വിവിധ തരം (വറുക്കാത്ത) മത്സ്യത്തിന്റെ ഉപയോഗം 176 പേരില്‍ പരിശോധിച്ചു. പഠനത്തി നായി ശാരീരിക പരീക്ഷകള്‍, രക്ത പരിശോധന എന്നിവ നടത്തുകയും ഫുഡ് ഫ്രീക്ന്‍സി ചോദ്യാവലി പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മത്സ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ പഠനത്തില്‍ പങ്കെടുത്തവരെ ഗ്രൂപ്പുകള്‍ ആയി തിരിച്ചു. മാസത്തില്‍ ഒരു തവണയില്‍ കുറവ്, മാസത്തില്‍ ഒരിക്കല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ … Read more

കൊളസ്ട്രോളും ശരീര ഭാരവും കുറയ്ക്കാന്‍ കറുവപ്പട്ട ഉത്തമമെന്ന് പഠനം

നമ്മുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമായ കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. കറുവപ്പട്ട പൊണ്ണത്തടിയും ഉപാപചയ രോഗങ്ങളും കുറയ്ക്കും എന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. പൊണ്ണത്തടി, ഗ്ലൂക്കോസ് ടോളറന്‍സ്, രക്താതിമര്‍ദം, ഉയര്‍ന്ന ട്രൈ ഗ്ലിസെ റൈഡുകള്‍ ഇവ ഉള്ള 114 സ്ത്രീ പുരുഷന്മാരില്‍ ഫോര്‍ട്ടിസ് ഡയബെറ്റിസ്, ഒബീസിറ്റി ആന്‍ഡ് കൊളസ്‌ട്രോള്‍ ഫൌണ്ടേഷന്‍ ആണ് പഠനം നടത്തിയത്. കറുവപ്പട്ട പൊടിച്ചത് ദിവസവും 3ഗ്രാം വീതം 16 … Read more

തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദബാധ അയര്‍ലണ്ടില്‍ വര്‍ധിക്കുന്നു.

നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സര്‍ ബാധ അയര്‍ലണ്ടില്‍ വര്‍ധിച്ചുവരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. 2014 -ല്‍ ക്യാന്‍സര്‍ സൊസൈറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 10 ,304 നോണ്‍ -മെലാനോമ സ്‌കിന്‍ ക്യാന്‍സറും 1041 മെലാനോമ സ്‌കിന്‍ ക്യാന്‍സറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് മൂലമാണ് പ്രധാനമായും തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദ ബാധ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇത് തടയാന്‍ പ്രചരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐറിഷ് സ്‌കിന്‍ ഫൗണ്ടേഷന്‍ സൊസൈറ്റി. സ്‌കിന്‍ ക്യാന്‍സറിനെ എത്രമാത്രം തടയാന്‍ പറ്റുമെന്ന് അവബോധം … Read more

നിത്യോപയോഗ വസ്തുക്കളില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

നിത്യോപയോഗ വസ്തുക്കളിലെ ടൈറ്റാനിയം ഡൈ ഓക്സൈഡ് സാന്നിധ്യം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം. ജീവിതത്തില്‍ ഓരോ ദിവസവും തുടങ്ങുന്നത് കാന്‍സര്‍ ക്ഷണിച്ചുവരുത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണെന്നും യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി (EKA)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂത്ത്പേസ്റ്റ് മുതല്‍ ചുവരിലെ പെയിന്റില്‍ വരെ ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഉണ്ട്. ഇത് ശ്വസിക്കുന്നതോടെ കാന്‍സറിനുള്ള സാധ്യത അതീവ ഗുരുതരമാണെന്നു പഠനത്തില്‍ കണ്ടെത്തി. വീട്ടില്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീന്‍, ഭക്ഷണത്തിന് നിറം നല്‍കുന്ന വസ്തുക്കള്‍ തുടങ്ങിയവയും കാന്‍സര്‍ ഉണ്ടാക്കും. ടൈറ്റാനിയം ഡൈ ഓക്സൈഡ് … Read more

അപൂര്‍വ ജനിതക രോഗങ്ങളെ നേരിടാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍

ഇന്ത്യക്കാരില്‍ എഴുപത് ലക്ഷം പേര്‍ അപൂര്‍വമായ ജനിതക രോഗം ബാധിച്ചവരാണ്. മനുഷ്യ ജീനുകളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നു ലഭിച്ച അറിവ് പ്രയോഗത്തില്‍ വരുത്തി ജനിതക രോഗങ്ങളെ നേരിടാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നു. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ജീനുകളില്‍ പഠനങ്ങള്‍ നടത്തുന്ന ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (CSIR-IGIB), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ഒരു കരാറില്‍ ഒപ്പ് വെച്ചു. ക്ലിനിക്കല്‍ തീരുമാനങ്ങളെ സഹായിക്കാന്‍ ‘അപൂര്‍വ രോഗങ്ങളും ജീനോമിക്സിന്റെ പ്രയോഗവും’ എന്ന വിഷയത്തില്‍ … Read more

സണ്‍ ബെഡ് ഉപയോഗം കുറച്ചില്ലെങ്കില്‍ അര്‍ബുദബാധ തൊട്ടടുത്തുണ്ട്.

അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്കിടയില്‍ സണ്‍ ബെഡ് ഉപയോഗത്തിന് നിരോധനം ഏര്‍പെടുത്തിയിട്ടും ഇത് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എന്നതില്‍ കുറവ് വന്നില്ലെന്ന് സര്‍വേ ഫലങ്ങള്‍. 18 വയസ്സിനു താഴെയുള്ളവര്‍ നിരന്തരം ഇത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സിലിയോ യൂണിവേഴ്‌സിറ്റി ആശുപത്രി ഗവേഷകരാണ് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്. 2014 -ല്‍ 14 ശതമാനം പേര്‍ സണ്‍ ബെഡ് ഉപയോഗിച്ചപ്പോള്‍ 2017 -ല്‍ ഒരു ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ പ്രസരണം അര്‍ബുദ ബാധക്ക് കരണമാകുമെന്നതിനാല്‍ 2013 മുതല്‍ … Read more

വിവാഹബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ മാനസിക ആരോഗ്യം മാത്രമല്ല ശാരീരിക ക്ഷമതയും കുറയ്ക്കും

ഡബ്ലിന്‍: വിവാഹ ബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ തെളിവ് നല്‍കുന്നു. അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്ന കുട്ടികളെയും, വിവാഹ ബന്ധം വേര്‍പെടുത്തി അച്ഛന്റെയോ, അമ്മയുടേയോ ഒപ്പം മാത്രം കൂടെ ജീവിക്കുന്നവരും, രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരുടെയും ഇടയിലാണ് പഠനങ്ങള്‍ നടത്തിയത്. രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരാണ് വിവാഹമോചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകള്‍. ഇത്തരക്കാര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നതോടൊപ്പം തന്നെ ആരോഗ്യം ക്ഷയിച്ചു വരുന്നതായും; പിന്നീട് പല രോഗങ്ങള്‍ക്ക് അടിമകളായി തീരുകയും … Read more