ശാരീരിക വേദന അകറ്റാന്‍ ബിയര്‍ ഉത്തമമെന്ന് പുതിയ കണ്ടെത്തല്‍

ബിയര്‍ കുടിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ശാരീരിക വേദന ശമിപ്പിക്കാന്‍ കുത്തിവയ്പിനെക്കാളും ഗുളികളെക്കാളും ഏറ്റവും ഉത്തമ ഔഷധം ബിയര്‍ ആണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. ബ്രിട്ടനിലെ ഗ്രീന്‍വിച്ച് സര്‍വകലാശാലയിലെ ഗവേഷകരാണ് 400 പേരില്‍ 18 പഠനങ്ങള്‍ നടത്തി ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. പനി മാറുന്നതിന് നമ്മള്‍ സ്ഥിരമായി കഴിക്കാറുള്ളതും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതുമായ പാരസെറ്റമോള്‍ ഗുളികയെക്കാളും ബിയര്‍ എന്തുകൊണ്ടും ഗുണകരമാണെന്ന് പഠനങ്ങളില്‍ പറയുന്നു. ബിയര്‍ കുടിക്കുന്നതോടെ വേദനയെ സംവേദിപ്പിക്കുന്ന നാഡികള്‍ മരവിപ്പിക്കപ്പെടും. അതോടെ വേദന ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാത്രമല്ല, … Read more

ഡി.എന്‍.എ എഡിറ്റിങ്ങിലൂടെ എയ്ഡ്സ് ഇല്ലാതാക്കാന്‍ കഴിയുമെന്ന് പഠനം

ജീവികളുടെ ജിനോമില്‍ എച്ച്.ഐ.വി ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഒഴിവാക്കാമെന്ന് പഠനം. ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ ചുണ്ടെലിയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. ചുണ്ടെലിയിലെ എച്ച് ഐ വി ബാധിതമായ ഡിഎന്‍എയെ എഡിറ്റ് ചെയ്ത് പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യ ശരീരത്തിലും ഈ പരീക്ഷണം വിജയിച്ചാല്‍ ഭാവിയില്‍ എയ്ഡ്സ് വ്യാപനം തടയുന്നതില്‍ ഒരുപക്ഷേ വിപ്ലവകരമായ മുന്നേറ്റമായി മാറിയേക്കാം. മൊളിക്യുലാര്‍ തെറാപ്പി എന്ന സയന്‍സ് ജേര്‍ണലിലാണ് ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. … Read more

ഭക്ഷണശേഷം ഇവ ചെയ്യരുതേ…

ഭക്ഷണത്തിനു മുമ്പ് നാം പാലിക്കേണ്ട പല കാര്യങ്ങളും എല്ലാവരും പാലിക്കാറുണ്ടെങ്കിലും ഭക്ഷണശേഷം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് അജ്ഞരാണ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആരോഗ്യത്തിന് ആപത്തായ പുകവലി ഒഴിവാക്കുക. ചിലയാളുകള്‍ ഭക്ഷണം കഴിച്ച ശേഷം ഉടനെതന്നെ പുക വലിക്കുന്നത് ശീലമാണ്. എന്നാല്‍, ഉടന്‍ തന്നെ ഈ ശീലം മാറ്റണം. കാരണം, ഭക്ഷണം കഴിച്ച ശേഷം ഉടന്‍തന്നെ സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിച്ചതിന്റെ ദൂഷ്യമാണ് നിഗങ്ങളുടെ ശരീരത്തിലുണ്ടാക്കുക. ഇന്ന് മിക്കയിടങ്ങളിലും … Read more

പ്രായമായവര്‍ക്ക് ചെറുപ്പം തിരിച്ചു പിടിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ്

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാം. രക്തസമ്മര്‍ദമുള്ള മുതിര്‍ന്നവരില്‍ വ്യായാമത്തോടൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണഫലങ്ങള്‍ വയ്ക് ഫോറെസ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനം പരിശോധിച്ചു. വര്‍ക്ഔട്ട് ചെയ്യും മുന്‍പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു. പ്രായമാകുംതോറും നമ്മള്‍ കഴിക്കുന്ന ആഹാരം തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വ്യായാമവും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ബീറ്റ്റൂട്ട് ജ്യൂസിന്റെ പങ്കും പരിശോധിക്കുന്ന ആദ്യ പഠനമാണിത്. 55-ഉം അതിന് മുകളിലും പ്രായമുള്ള … Read more

സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടന്നിട്ടുള്ളതായി വെളിപ്പെടുത്തല്‍

അബോര്‍ഷന്‍ വിഷയത്തില്‍ ചര്‍ച്ചകളും സംസാരങ്ങളും നടക്കുന്നതിനിടെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ അബോര്‍ഷന്‍ നടന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. അമ്മമാരുടെ ജീവരക്ഷാര്‍ഥമാണ് അബോര്‍ഷന്‍ നടത്തിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2013-ലെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യുറിംഗ് പ്രെഗ്‌നന്‍സി നിയമപ്രകാരമാണ് അബോര്‍ഷനുകള്‍ നടത്തിയത്. പുതിയ നാഷണല്‍ മറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥത സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിക്ക് ഏല്‍പ്പിന്നതിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുമ്പോഴാണ് പുതിയ വിവരം. പുതിയ ആശുപത്രി ഹോള്‍സ് സ്ട്രീറ്റില്‍ നിന്നും സെന്റ് വിന്‍സന്റ്‌സ് പരിസരത്തേക്കാണ് നീക്കുന്നത്. ഹോള്‍സ് സ്ട്രീറ്റ് ബോര്‍ഡില്‍ … Read more

ശീതള പാനീയങ്ങള്‍ ഒഴിവാക്കു; അവ മറവി രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍

ശീതള പാനീയങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍, എങ്കില്‍ ആ പതിവ് ശീലം ഉപേക്ഷിക്കുന്നത് ആകും നല്ലത്. കാരണം ശീതള /മധുരപാനീയങ്ങള്‍ ശീലമാക്കുന്നത് ഓര്‍മ്മക്കുറവിനു കാരണമാകുമത്രേ. പതിവായി ഡയറ്റ് സോഡാ കുടിക്കുന്നത് പക്ഷാഘാതവും മറവിരോഗവും വരാനുള്ള സാധ്യത കൂട്ടും എന്ന് പഠനം. ഡയറ്റ് ഡ്രിങ്കുകളും ശീതള പാനീയങ്ങളും തലച്ചോറിന്റ പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് രണ്ട് വ്യത്യസ്ത പഠനങ്ങള്‍ പറയുന്നു. പതിവായി മധുര പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഓര്‍മ ശക്തി കുറവായിരിക്കും. അറിവിന്റെയും ഓര്‍മശക്തിയുടെയും കേന്ദ്രമായ തലച്ചോറിലെ ഹിപ്പോകാമ്പസ്സ് എന്ന … Read more

ഇടതുവശം ചെരിഞ്ഞു ഉറങ്ങണം. കാരണം ഇതാണ്

നമ്മളില്‍ പലരും ഉറക്കത്തിനു പ്രത്യേക പൊസിഷന്‍ ഒന്നും നോക്കാത്തവരാണ്. എന്നാല്‍ ഉറക്ക സമയത്ത് വലതു വശം ചെരിഞ്ഞ് കിടക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇടതു വശം ചെരിഞ്ഞ് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം. അതിനു ചില കാരണങ്ങളുമുണ്ട്. ദഹനഗ്രന്ഥിയായ പാന്‍ക്രിയാന്‍ വയറ്റില്‍ ഇടത് വശത്താണ് സ്ഥിതി ചെയ്യുന്നത്, ഇതേ വശത്ത് തന്നെ ചെരിഞ്ഞു കിടന്ന് ഉറങ്ങുപ്പോള്‍ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കും. ഇത് ദഹനം മെച്ചപ്പെട്ടുത്തുന്നതിന് സഹായകരമാരിക്കും. ആയുര്‍വേദ വിദഗ്ദ്ധരുടെ നിര്‍ദേശമനുസരിച്ച് ഉച്ചയൂണിന് ശേഷം … Read more

പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ലാത്തത് എന്തുകൊണ്ട് ?

രാവിലെ സ്‌കൂളിലും കോളേജിലേക്കും ഓഫീസിലേക്കും ധൃതിയില്‍ ഓടുന്നവര്‍ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം മുടക്കാതിരുന്നാല്‍ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ചിലര്‍ ശരീര ഭാരവും വണ്ണവും കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കും. സത്യത്തില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുകയാണ് ചെയ്യുന്നത്. പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല. ഒരു ദിവസത്തെ ഭക്ഷണത്തിന്റ … Read more

വിഷാദം നമുക്ക് ചര്‍ച്ച ചെയ്യാം ; ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിലെ ആശയം

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ദിനാചരണം.  സന്നദ്ധ സംഘടനകളും വിവിധ ആരോഗ്യ സംഘടനകളും പൊതുജനാരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്നു. ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയത്തിനാണ് ഊന്നല്‍ കൊടുക്കുക. ഈ വര്‍ഷത്തെ ലോകാരോഗ്യദിനം മുന്നോട്ട് വെച്ച ആശയം ‘വിഷാദം: നമുക്ക് ചര്‍ച്ച ചെയ്യാം’ (Depression: Let’s talk) എന്നതാണ്. പ്രായഭേദമെന്യേ ലോകത്തിലുള്ള എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് വിഷാദം. … Read more

ഡോക്ടര്‍ ഗൂഗിള്‍ സേവനം നല്ലതു തന്നെ; പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ മരണം ചോദിച്ചു വാങ്ങാം…

ഡബ്ലിന്‍: ജെ.പി-യെ കാണാതെ ഡോക്ടര്‍ ഗൂഗിള്‍ സംവിധാനം മാത്രം ആശ്രയിച്ച് സ്വയം ചികിത്സ നടത്തുന്നത് അതീവ അപകടമാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്രോക്കി പാര്‍ക്കില്‍ നടന്ന പ്രൈമറി കെയര്‍ പാട്ണര്‍ഷിപ് കോണ്‍ഫറന്‍സിലാണ് ഗുരുതരമായ ഈ പ്രശ്‌നത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അയര്‍ലണ്ടില്‍ 30 ശതമാനം ആളുകളും ഈ സേവനം ഉപയോഗിക്കുമ്പോള്‍ 57 ശതമാനം യു.എസ്സുകാരും സ്വയം ചികിത്സകരാണ്. 2015-ല്‍ റോക്ക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ 35 ശതമാനം പേര്‍ തങ്ങളുടെ കുടുംബ ഡോക്ടറോട് ഇപ്പോള്‍ ഉപയോഗിക്കുന്ന ഔഷധം നിര്‍ത്തിവെച്ച് ഇന്റര്‍നെറ്റില്‍ … Read more