വായിലുണ്ടാകുന്ന ക്യാന്‍സര്‍ സ്ത്രീകളില്‍ കൂടിവരുന്നതായി ഗവേഷകര്‍

ഗാല്‍വേ: സ്ത്രീകളില്‍ ഓറല്‍ ക്യാന്‍സര്‍ കൂടിവരുന്നതായി പഠന റിപ്പോര്‍ട്ട്. 1994 മുതല്‍ 2009 വരെ നീളുന്ന ഓറല്‍ ക്യാന്‍സര്‍ രോഗികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ സ്ത്രീകളില്‍ ഈ രോഗം പുരുഷന്മാരെ അപേക്ഷിച്ചു കൂടുതലായി കണ്ടെത്തിയത്. ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എപ്പിഡമോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഗവേഷകര്‍ 2,147 ആളുകളെയാണ് ഈ പഠനത്തിന് വിധേയമാക്കിയത്. ബി.എ.സി. ജേണല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഓറല്‍ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍ പുരുഷന്മാരില്‍ ആണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. … Read more

മദ്യത്തിനൊപ്പം ഔഷധം കലര്‍ത്തി കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം

ഡബ്ലിന്‍: മദ്യവും, മരുന്നും കൂടി കലര്‍ത്തി സേവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ശരീരത്തിന്റെ തുലന നില നഷ്ടപ്പെടാനും, ശരീരത്തിന് ഊര്‍ജ്ജക്കുറവ് അനുഭവപ്പെട്ടു ബോധരഹിതമാകാനും ഇത് കാരണമാകുമെന്ന് മരുന്ന് കമ്പനികളും മുന്നറിയിപ്പ് നല്‍കുന്നു. ആന്റി ബയോട്ടിക്‌സ് മദ്യത്തിനൊപ്പം കഴിക്കുകയാണെങ്കില്‍ മരുന്ന് ഉദ്ദേശിച്ച ഫലം നല്‍കില്ല. കരള്‍, കിഡ്നി, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ഈ കൂട്ടിനു കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. ഔഷധം കഴിക്കുന്നവര്‍ക്ക് എപ്പോഴൊക്കെ മദ്ധ്യം കഴിക്കാം … Read more

Lyme പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പുമായി ഐറിഷ് ആരോഗ്യ വകുപ്പ്

കോര്‍ക്ക്: ഹൃദയത്തെയും, നാഡീ വ്യവസ്ഥയെയും ഗുരുതരമായി തകരാറിലാക്കുന്ന Lyme രോഗത്തിനെ സൂക്ഷിക്കാന്‍ ഐറിഷ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. രാജ്യത്തു ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 19 രോഗികളില്‍ 8 പേരും കെറിയിലും കോര്‍ക്കിലും നിന്നുള്ളവരാണ്. കെറിയില്‍ നിന്നുള്ള ഫുട്ബോളര്‍ക്ക് Lyme രോഗം ഗുരുതരമായതായി അടുത്തിടെ കണ്ടെത്തിയിരുന്നു. രോഗബാധയുള്ള ചെറുപ്രാണികളുടെ കടിയേറ്റാല്‍ രോഗം കടിയേറ്റ ആളിലേക്ക് പടര്‍ന്നു പിടിക്കും. പ്രാണികള്‍ രോഗ വാഹകരായി പ്രവര്‍ത്തിക്കുന്നതിനാല്‍ വീടിനു പുറത്തു നടക്കാന്‍ പോകുന്നവര്‍, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ എന്നിവര്‍ കടുത്ത … Read more

ബീഫും പന്നിയിറച്ചിയും കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പുതിയ പഠനം

കൊളസട്രോളിനെ പേടിച്ച് ഇറച്ചി കഴിക്കുന്നതിന്റെ അളവ് കുറച്ചവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബീഫും പന്നിയിറച്ചിയുമൊക്കെ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണു പുതിയ പഠനം. ഇന്‍ഡിയാനയിലെ പുര്‍ഡുവെ സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ ഇത്രകാലം പറഞ്ഞിരുന്നത് പതിവായി ബീഫ് കഴിക്കുന്നവര്‍ അതിന്റെ അളവ് 70 ഗ്രാമില്‍ ഒതുക്കിയില്ലെങ്കില്‍ പണി കിട്ടുമെന്നായിരുന്നു. ഇറച്ചി പതിവായി കഴിക്കാതിരിക്കുന്നതാണു ശരീരത്തിന് നല്ലതെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ പുതിയ പഠനം പറയുന്നത് റെഡ് മീറ്റ് പോഷകങ്ങളുടെ കലവറയാണെന്നാണ്. പ്രോട്ടീനും ഇരുമ്പും ഇതില്‍ ധാരാളമുണ്ട്. അത് … Read more

അയര്‍ലണ്ടില്‍ ഹീമോഫീലിയ രോഗികളില്‍ ഹെപ്പറ്റൈറ്റിസ്-സി പടരുന്നത് ഫലപ്രദമായി തടഞ്ഞതായി ആരോഗ്യവകുപ്പ്

ഡബ്ലിന്‍: ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 90% ഹീമോഫീലിയ രോഗികളിലും പടര്‍ന്നു പിടിക്കുന്ന ഹെപ്പറ്റൈറ്റിസ്-സി രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. രക്തം സ്വീകരിക്കുന്നതിലൂടെയാണ് ഹീമോഫീലിയ രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് പിടിപ്പെട്ടുകൊണ്ടിരുന്നത്. ഹെപ്പറ്റൈറ്റിസ്-സി ദേശീയ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ആന്റി വൈറല്‍ മെഡിസിനിലൂടെയാണ് ഈ രോഗം ഭേദമാക്കിയത്. മുറിവ് പറ്റിയാല്‍ രക്തം നിലയ്ക്കാതെ ഒഴുകുന്ന ഹീമോഫീലിയ രോഗികള്‍ക്കു രക്തം പലപ്പോഴും സ്വീകരിക്കേണ്ടതായി വരാറുണ്ട്. ആ സമയത്തു സ്വീകരിക്കുന്ന രക്തത്തിലൂടെയാണ് ഇത്തരം രോഗികള്‍ക്ക് ഹൈപ്പറ്റിറ്റിസ് പിടിപെടുന്നത്. … Read more

Listerine മൗത്ത് വാഷ് ഉപയോഗം ഗൊണോറിയ രോഗത്തെ തടയും

ദിവസേനയുള്ള Listerine മൗത്ത് വാഷിന്റെ ഉപയോഗം സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗമായ ഗോണേറിയ രോഗത്തെ തടയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ മൗത്ത് വാഷിന്റെ ഉപയോഗം വായിലെ 99% ബാക്റ്റീരികളുടെയും നാശത്തിന് കാരണമാകുമെന്നാണ് Listerine കമ്പനി ഉറപ്പ് നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ മെല്‍ബണിലെ ക്ലിനിക്കില്‍ ചികിത്സ തേടിയ സ്വവര്‍ഗാനുരാഗികളും, ഉഭയവര്‍ഗ പ്രണയികളുമായ 196 ലൈംഗീക രോഗ ബാധിതരില്‍ തൊണ്ടയില്‍ ഗൊണേറിയ ബാധിതരായ 58 പേരില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് പുതിയ കണ്ടുപിടുത്തം … Read more

വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത മലയാളികളില്‍ – എങ്ങനെ മറികടക്കാം ?

യൂറോപ്പിലെ കാലാവസ്ഥയില്‍ ഏറെ മാറ്റങ്ങളുണ്ടാകുന്ന കാലമാണിത്. ഒക്ടോബര്‍ മാസത്തോടെ ചൂട് കുറയുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. തണുപ്പ് കാലത്തിന് ശക്തിയേറുന്ന ഈ കാലത്ത് ചര്‍മ്മം വരളുക, തലമുടി കെട്ടുപിടിക്കുക തുടങ്ങിയ പല മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കും. മലയാളികള്‍ ഉള്‍പ്പടെ ശൈത്യകാലത്ത് ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. തണുത്ത അന്തരീക്ഷം പലപ്പോഴും ആരോഗ്യകരമാവില്ല എന്നതാണ് ഇതിന് കാരണം. ശരീരത്തെയും, ആരോഗ്യത്തെയും തണുപ്പുകാലം ദോഷകരമായി ബാധിക്കാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. വൈറ്റമിന്‍ ഡി യുടെ അഭാവം പരിഹരിക്കുക എന്നതാണ് പ്രധാനം. … Read more

ബ്രസ്റ്റ് ക്യാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കുന്ന സെന്റര്‍ അയര്‍ലണ്ടില്‍ ആരംഭിച്ചു.

ഡബ്ലിന്‍: ആദ്യ ഘട്ടത്തിലുള്ള ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്ന ആഗോള പദ്ധതിയുടെ ഭാഗമായി ചികിത്സ സെന്റര്‍ അയര്‍ലണ്ടില്‍ ആരംഭിച്ചിരിക്കുകയാണ്. കോര്‍ക്ക്, വര്‍ട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ ഉള്‍പ്പെടെ അയര്‍ലണ്ടിലെ 50 കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് ചികിത്സ സൗകര്യം ലഭിക്കുമെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ബ്രാന്‍ ഹെന്‍സി അറിയിച്ചു. palbociclib എന്ന പുതിയ ഔഷധം വികസിപ്പിച്ചതായി ചികിത്സക്ക് നേതൃത്വം വഹിക്കുന്ന ആശുപതികളും അറിയിച്ചിട്ടുണ്ട്. ബ്രസ്റ്റ് ക്യാന്‍സറിന് ചികിത്സ നേടുന്നവര്‍ക്കും, സംശയം ഉള്ളവര്‍ക്ക് പരിശോധന നടത്തുന്നതിനും ഇത്തരം ക്ലിനിക്കുകള്‍ സൗകര്യമൊരുക്കും. എ എം

നിങ്ങള്‍ കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ മറക്കാറുണ്ടോ ? സ്മാര്‍ട്ട് പില്‍ ബോട്ടില്‍ പരീക്ഷിക്കൂ

രോഗം വന്നാല്‍ ആശുപത്രികളില്‍ പോകാന്‍ കാണിക്കുന്ന ധൃതിയും ആവേശവും മരുന്ന് കഴിക്കുന്ന കാര്യത്തില്‍ അധികം പേരും കാണിക്കാറില്ല. ഒന്നോ രണ്ടോ ദിവസം മരുന്ന് കൃത്യമായി കഴിച്ചാലായി. പിന്നെ ഓരോ തിരക്കും മറ്റുമായി മരുന്ന് കഴിക്കാന്‍ മറന്നുപോകും. മരുന്ന് കഴിക്കുന്നത് ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടാവണമെന്ന് പലപ്പോഴും ആഗ്രഹിക്കുന്നവരും കുറവല്ല. അത്തരക്കാര്‍ക്ക് പറ്റിയ ഉപകരണമാണ് സ്മാര്‍ട്ട് ഗുളിക കുപ്പികള്‍. നിങ്ങളുടെ മരുന്നുകഴിക്കാനുള്ള മറവിയൊക്കെ ഈ കുപ്പി തന്നെ പരിഹരിച്ചോളും. മരുന്ന് കഴിക്കേണ്ട സമയമായാല്‍ ലൈറ്റ് കത്തിയും ശബ്ദമുണ്ടാക്കിയും രോഗിയെ കുപ്പി വിവരമറിയിക്കും. … Read more

അയര്‍ലണ്ടില്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ കൂടുതലും പുരുഷന്മാര്‍

ഡബ്ലിന്‍: രാജ്യത്തു ക്യാന്‍സര്‍ ബാധിച്ചു മരിക്കാനുള്ള സാധ്യത 36% കൂടുതല്‍ പുരുഷന്മാരിലാണെന്നു ദേശീയ ക്യാന്‍സര്‍ രജിസ്റ്ററിന്റെ (എന്‍.സി.ആര്‍.ഐ) റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ ക്യാന്‍സര്‍ പഠനങ്ങളുടെ അടിസ്ഥാനനത്തില്‍ നടത്തിയ പ്രാഥമിക വിവരത്തിന്റെ  റിപ്പോര്‍ട്ടാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതു. അര്‍ബുദ ബാധിതര്‍ കൂടുതലായും രോഗശാന്തി കൈവരിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നു അര്‍ബുദ ബാധിതരില്‍ ഒരാള്‍ വീതം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളില്‍ നാലില്‍ ഓരോരുത്തര്‍ മാത്രമാണ് രോഗ ബാധിതര്‍ ആയിട്ടുള്ളത്. പുരുഷന്മാരില്‍ പ്രധാനമായും പ്രോസ്റ്റേറ്റ്, കുടല്‍, ശ്വാസകോശം എന്നിവിടങ്ങളിലാണ് അര്‍ബുദ ബാധ ഉണ്ടാകുന്നത്. … Read more