യു.കെ വിസ ഫീസ് വർദ്ധിപ്പിച്ചു; അയർലണ്ടിലും ഫീസ് കൂടുമോ?

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളുടെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ 4 മുതല്‍ ആറ് മാസത്തിന് താഴെയുള്ള വിസിറ്റിങ് വിസയ്ക്ക് 15 പൗണ്ടും, സ്റ്റുഡന്റ് വിസയ്ക്ക് 127 പൗണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വിസിറ്റിങ് വിസയ്ക്കുള്ള ചെലവ് 115 യൂറോയും, സ്റ്റുഡന്റ് വിസയുടേത് 490 യൂറോയും ആയി ഉയരും. മിക്ക വര്‍ക്ക് വിസകളുടെയും, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയുടെയും ഫീസും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിദേശവിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, യു.കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ തിരിച്ചടിയാകുന്നതാണ് പുതിയ … Read more

അയർലണ്ടിൽ ജനിച്ച കുട്ടികൾക്ക് ഇനി 3 വർഷത്തിനുള്ളിൽ ഐറിഷ് പൗരത്വം, അല്ലെങ്കിൽ മാതാപിതാക്കൾക്ക് സ്റ്റാമ്പ്

ഇനിമുതല്‍ അയര്‍ലണ്ടില്‍ ജനിച്ച ഇന്ത്യ അടക്കമുള്ള പുറം രാജ്യങ്ങളിലെ ദമ്പതിമാരുടെ കുട്ടികള്‍ക്ക് മൂന്ന് വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചാല്‍ ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കാം. അതായത് അയര്‍ലണ്ടില്‍ ജനിച്ച കുട്ടികള്‍ക്ക് മൂന്ന് വയസ് തികഞ്ഞാല്‍ പൗരത്വ അപേക്ഷ നല്‍കാം. നേരത്തെ ഇത് ആറ് വര്‍ഷമായിരുന്നു. നീതിന്യായവകുപ്പ് കുടിയേറ്റനിയമത്തില്‍ വരുത്തിയ ഭേദഗതികളാണ് 2023 ജൂലൈ 31 മുതല്‍ പ്രാബല്യത്തില്‍ വന്നത്. നിലവിലെ അപേക്ഷകള്‍ക്കും, ഇനി നല്‍കുന്ന അപേക്ഷകള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. കുട്ടികളുടെ കാര്യത്തില്‍ മറ്റൊരു പ്രധാനമാറ്റം കൂടി നിയമത്തില്‍ വരുത്തിയിട്ടുണ്ട്. … Read more

ആശ്വാസം! അയർലണ്ടിൽ ഇനിമുതൽ പൗരത്വ അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പ് 100 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാം

അയര്‍ലണ്ടിലെ കുടിയേറ്റ, പൗരത്വ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നവയാണ് ഈ മാറ്റങ്ങള്‍. പൗരത്വ അപേക്ഷ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം അയര്‍ലണ്ടില്‍ തന്നെ ഉണ്ടായിരിക്കണം എന്ന നിയമം നിലനില്‍ക്കുമെങ്കിലും, അതില്‍ വ്യവസ്ഥകളോടെ 100 ദിവസം വരെ രാജ്യത്ത് നിന്നും മാറിനില്‍ക്കാം എന്ന മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ ആറ് ആഴ്ച വരെ മാത്രമേ രാജ്യത്തുനിന്നും മാറിനില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതേസമയം ഇതിന് ചില നിബന്ധനകളുണ്ട്. പുതിയ നിയമപ്രകാരം സാധാരണ 70 ദിവസം വരെ … Read more

ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്: ഓൺലൈൻ യോഗം ശ്രദ്ധേയമായി

MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിപുലമായ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. മാർച്ച് 29 ബുധനാഴ്ച്ച വൈകീട്ട് എട്ട്‌ മണിക്ക് ചേർന്ന യോഗത്തിൽ നാനൂറോളം ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ പങ്കെടുത്തു. MNI യുടെ പ്രവർത്തകരും അയർലണ്ട് പാർലമെന്റ് മെമ്പർമാരും തൊഴിലാളി യൂണിയൻ (SIPTU) പ്രതിനിധികളും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത് സംസാരിച്ചു. അയർലണ്ടിൽ HCAമാരായി എത്തുന്ന ഭൂരിഭാഗവും ജനറൽ വർക്ക്‌ പെർമിറ്റ്‌ വിസയിലുള്ളവരാണ്. അവരുടെ കുടുംബത്തെ ഇവിടെ എത്തിക്കുവാൻ ഉള്ള … Read more

ഐറിഷ് റെസിഡന്റ് പെർമിറ്റ് കാർഡ് കാലാവധി കഴിഞ്ഞവർക്ക് തിരികെ രാജ്യത്തേക്ക് പ്രവേശിക്കാൻ പഴയ കാർഡ് മതിയെന്ന് ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവ് ; ഇളവ് ജനുവരി 31 വരെ മാത്രം

അയര്‍ലന്‍ഡിലെ ലീഗല്‍ റെസിഡന്റുമാരായ വിദേശികളുടെ ഐറിഷ് റെസി‍ഡന്റ് പെര്‍മിറ്റ് (IRP) കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും, അന്താരാഷ്ട്ര യാത്രകള്‍ക്ക് ശേഷം തിരികെ അയര്‍ലന്‍ഡിലേക്ക് പ്രവേശിക്കാന്‍ പഴയ കാര്‍ഡ് തന്നെ മതിയെന്ന് ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവ്. ഡിസംബര്‍ 9 മുതലാണ് ഈ ഇളവ് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ജനവരി 31 വരെ തുടരും. എന്നാല്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ IRP പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റെസീപ്റ്റ്, OREG നമ്പര്‍ … Read more

അയർലൻഡ് സിറ്റിസൺഷിപ് സെറിമണി ഇന്നും നാളെയും ; രണ്ടു ദിവസങ്ങളിലായി ഐറിഷ് പൗരത്വം ലഭിക്കുക 326 ഇന്ത്യക്കാർ ഉൾപ്പെടെ 3500 പേർക്ക്

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളിലൂടെ 3500 പേര്‍ ഐറിഷ് പൗരന്‍മാരാവും. Kerry യിലെ Killarney ല്‍ വച്ച് ഇന്നും നാളെയുമായി നടക്കുന്ന ചടങ്ങുകളില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അയര്‍ലന്‍ഡ് naturalisation സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. തുടര്‍ന്ന് ഇവര്‍ അയര്‍ലന്‍ഡ് പൗരത്വം സ്വീകരിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞയും ചൊല്ലും. രണ്ട് ദിവസങ്ങളിലായി നാല് വ്യത്യസ്ത ചടങ്ങുകളാണ് നടക്കുക. ജസ്റ്റിസ് വകുപ്പ് സഹമന്ത്രി James Browne, ഡിസബിലിറ്റി വകുപ്പ് സഹമന്ത്രി Anne Rabbitte എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. മുന്‍ ഹൈക്കാടതി … Read more

കേരളത്തിലെ നഴ്‌സുമാർക്ക് അയർലൻഡിലേക്ക് ചേക്കേറാൻ സുവർണ്ണാവസരമൊരുക്കി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders, ഐറിഷ് തൊഴിലുടമകൾ നടത്തുന്ന ഇന്റർവ്യൂ കേരളത്തിൽ

അയർലൻഡിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖരാണ് Hollilander Ltd. പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ Hollilander ന്റെ ബ്രാഞ്ച് അടുത്തിടെ കേരളത്തിലും ആരംഭിച്ചിരുന്നു. ഇതുവഴി കേരളത്തിലെ നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരങ്ങൾ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഡിസംബറിന്റെ തുടക്കത്തിൽ കേരളത്തിലെ 2 കേന്ദ്രങ്ങളിലായി(കോട്ടയം ,എറണാകുളം) Hollilander നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂ സംഘടിപ്പിക്കുന്നുണ്ട്. Hollilanderറുമായി കൈകോർത്ത് പ്രധാന തൊഴിൽ ദാതാക്കൾ ഉദ്യോഗാർത്ഥികളുമായി ഫേസ് ടു ഫേസ് ഇന്റർവ്യൂ നടത്തും. ഈ അഭിമുഖങ്ങളിൽ പങ്കെടുക്കാനും Hollilander ന്റെ … Read more

ഹെൽത്ത് കെയർ ജീവനക്കാർക്കുള്ള പാൻഡെമിക് ബോണസ് : ഇനിയും ലഭിക്കാത്തവർക്ക് നവംബർ അവസാനത്തോടെ നൽകുമെന്ന് സർക്കാർ

ഹെൽത്ത് കെയർ ജീവനക്കാർക്കുള്ള പാൻഡെമിക് ബോണസ് : ഇനിയും ലഭിക്കാത്തവർക്ക് നവംബർ അവസാനത്തോടെ നൽകുമെന്ന് സർക്കാർ ഐറിഷ് സർക്കാർ പ്രഖ്യാപിച്ച പാൻഡെമിക് ബോണസ് ഇനിയും ലഭിക്കാത്തവർക്ക് ‘നവംബർ അവസാനത്തോടെ’ നൽകുംമെന്ന് സർക്കാർ അറിയിച്ചു. 1,000 യൂറോ പാൻഡെമിക് ബോണസ് ഇതുവരെ ലഭിക്കാത്ത അവശേഷിക്കുന്ന ഹെൽത്ത് കെയർ ജീവനക്കാർക്ക് നവംബർ അവസാനത്തോടെ ബോണസ് ലഭ്യമാക്കാനുള്ള നടപടി പൂർത്തിയാക്കുമെന്ന് HSE അറിയിച്ചു. ജനുവരിയിൽ ബോണസ് ലഭ്യമാക്കി തുടങ്ങിയെങ്കിലും ചില ഹെൽത്ത് കെയർ ജീവനക്കാർക്ക് ഇതുവരെ ബോണസ് ലഭിച്ചിട്ടില്ല. HSE ഇതര … Read more

അയർലൻഡിൽ Stamp 1G -യിൽ അഞ്ചു വർഷം പൂർത്തിയായവർക്ക് Stamp-4 വിസയ്ക്കും ഐറിഷ് പൗരത്വത്തിനും അപേക്ഷ നൽകാം

അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് സന്തോഷവാ‍ര്‍ത്ത. Stamp 1G വിസയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായ Critical Skills Employment Permit(CSEP) ഹോള്‍ഡര്‍മാരുടെയും, State on Hosting Agreements ല്‍ ഉള്ള ഗവേഷകരുടെയും പങ്കാളികള്‍ക്ക് Stamp-4 വിസയ്ക്കും, ഐറിഷ് പൗരത്വത്തിനും അപേക്ഷ നല്‍കാം. Stamp 1G യില്‍ തുടര്‍ന്ന് 5 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളടക്കമുള്ള നിരവധിയാളുകള്‍ക്ക് ഉപകാരപ്രദമാവുന്നതാണ് നിലവിലെ മാറ്റം. എന്താണ് Stamp 1G പ്രധാനമായും അയര്‍ലന്‍ഡില്‍ സ്റ്റാമ്പ് -2 വിസയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും, CSEP ഹോള്‍ഡര്‍മാരുടെയും, State on Hosting Agreements … Read more

ഡബ്ലിനിൽ അബോർഷൻ വിരുദ്ധ പ്രകടനം, പിന്തുണയുമായി എത്തിയത് വൻ ജനാവലി

ഡബ്ലിൻ നഗരത്തിൽ നടന്ന അബോർഷൻ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തത് വൻ ജനാവലി. അയർലൻഡിൽ ഗർഭച്ഛിദ്രത്തിന് ബദലുകൾ കണ്ടെത്തണമെന്ന് സംഘാടകർ പറഞ്ഞു. നീല, പിങ്ക്, പച്ച, വെള്ള ബലൂണുകൾ കയ്യിലേന്തിയ പ്രതിഷേധക്കാർ “ഗർഭച്ഛിദ്രം കൊലപാതകമാണ് “, “അമ്മമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കുക ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴുകുകയും പ്ലക്കാർഡുകൾ ഉയർത്തി കാട്ടുകയും ചെയ്‌തു. നിയമങ്ങളിൽ പുനപരിശോധന ആവശ്യമാണെന്നും.അമേരിക്കയിലെ കോടതി വിധിയടക്കം മുന്നോട്ട് വച്ച് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം നിഷേധിക്കുന്ന കേസുകൾ ഉയർന്നതിനെ തുടർന്ന് … Read more