വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം – തുടർനടപടികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട്

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും മറ്റു അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഭാരവാഹികൾ NMBI(Nursing and Midwifery Board of Ireland) C.E.O ഷീല മക്ക്ലെല്ലാണ്ട്, NMBI റെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ, NMBI എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരുമായി സംഘടിപ്പിച്ച തുടർചർച്ചയിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയും ആദ്യാവസാനം പങ്കെടുത്തു. ഫെബ്രുവരി 8 ചൊവാഴ്ച 11 മണിക്ക് ഓൺലൈനിൽ ആണ് മീറ്റിംഗ് നടന്നത്. … Read more

ഐറിഷ് പൗരത്വ അപേക്ഷയിലെ പുതിയ മാറ്റങ്ങൾ എന്തെല്ലാം? ഈ വർഷം അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

അഡ്വ. ജിതിന്‍ റാം അയര്‍ലണ്ടില്‍ ഈ വര്‍ഷം മുതല്‍ പൗരത്വ അപേക്ഷകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൗരത്വ അപേക്ഷയുടെ നപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പവും, സുതാര്യവുമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി കുടിയേറ്റക്കാര്‍ക്ക് ഈ പുതിയ മാനദണ്ഡങ്ങളെക്കുറിച്ച് ആശയക്കുഴപ്പവും, ആശങ്കയുമുണ്ട്. അത് ദുരീകരിക്കുകയും, പൗരത്വ അപേക്ഷാ നടപടികള്‍ ലളിതമായി വിശദീകരിക്കുകയുമാണ് ഇവിടെ. സാധാരണയായി കുറഞ്ഞത് അഞ്ച്‌ വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട … Read more

അയർലണ്ടിലെ അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായി താമസം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കൽ ഇന്നുമുതൽ

മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, നിയമപരമായി താമസാനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍ ഇന്നുമുതല്‍. ഇന്നു മുതല്‍ അടുത്ത ആറ് മാസം വരെ ഇത്തരത്തിലുള്ള കുടിയേറ്റക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും താമസാനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാം. കുറഞ്ഞത് നാല് വര്‍ഷമെങ്കിലും രാജ്യത്ത് രേഖകളില്ലാതെ താമസിച്ചവര്‍ക്കാണ് അപേക്ഷ നല്‍കാനുള്ള അവസരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്ളവരാണെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം താമസിച്ചിരിക്കണം. ചെറിയ കുറ്റകൃത്യങ്ങളില്‍ പെട്ടതല്ലാതെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരായിരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നവര്‍ക്ക് മാത്രമേ താമസാനുമതി നല്‍കൂ. … Read more

ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN – International Migrants Day -യോടനുബന്ധിച്ചു , “കേരളത്തിന് മലയാളി കുടിയേറ്റം നൽകുന്ന സംഭാവനകൾ” എന്ന വിഷയത്തിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  ഓ.സി.ഐ ഫോറം, ഡിസംബർ 18 – ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ശില്പശാല  നടത്തുന്നു.   ഡിസംബർ 18 – ന് (ശനി)  ഉച്ചയ്ക്ക് ശേഷം  ഇന്ത്യൻ സമയം 1 മണിക്കാണ് zoom -ലൂടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സിമ്പോസിയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന   International Institute of Migration and Development (IIMAD) സ്ഥാപക ചെയർമാനും സ്കോളറുമായ പ്രൊഫ. എസ്. ഇരുദയ … Read more

അയർലണ്ടിലെ വിദേശ നഴ്സുമാരുടെ റജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസം: NMBI -യുമായി MNI (മൈഗ്രന്റ് നഴ്സസ് അയർലൻഡ്) ചർച്ച നടത്തി

യൂറോപ്പിന് പുറത്തുള്ള നഴ്സുമാരുടെ  റജിസ്ട്രേഷൻ   നടപടികളിൽ മേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലയ്ക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഈ വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡിന് (Migrant Nurses Ireland – MNI) ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംഘടന ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നഴ്സുമാർക്കൊപ്പം സിംബാബ്വെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 714 നഴ്സുമാർ ഓൺലൈൻ പെറ്റീഷനിൽ ഒപ്പു വച്ചു.  ഡിസംബർ 7 ചൊവ്വാഴ്ച രാവിലെ കൂടിയ … Read more

വേദപാഠം നിഷേധിക്കപ്പെട്ടതിനെതിരെ കോർക്ക് സീറോ മലബാർ സമൂഹത്തിന്റെ പ്രതിഷേധം

ട്രസ്റ്റിൽ ചേരാത്തതിനാൽ വേദപഠനം നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി കുട്ടികൾ ഉൾപ്പെടെയുള്ള സീറോമലബാർ വിശ്വാസികൾ കോർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചു. അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി വിശ്വാസികൾ നേതൃത്വത്തിനെതിരെ പരസ്യമായി പള്ളി അങ്കണത്തിൽ പ്രതിഷേധിച്ചു. കോർക്കിൽ സീറോ മലബാർ സഭയുടെ പേരിൽ സ്വകാര്യ ട്രസ്റ്റുണ്ടാക്കി  പുരോഹിതർ വിശ്വാസത്തിന്റെ പേരിൽ അനീതി നടത്തുന്നുവെന്നുള്ള  ആരോപണത്തോടെയാണ്  ഒരു കൂട്ടം പ്രവാസി കത്തോലിക്കർ ബാനറുകളുമായി കോർക്കിൽ പ്രതിഷേധിച്ചത്. കുർബാന നടക്കുന്നതിന് തൊട്ടുമുൻപായി കോർക്കിലെ വിൽട്ടൻ സെന്റ് ജോസഫ് പള്ളിക്ക് മുൻപിലാണ് ഞായറാഴ്ച വൈകുന്നേരം 4:30 … Read more

IRP കാർഡ് പുതുക്കാനായില്ലെങ്കിലും അടുത്ത വർഷം ജനുവരി 15 വരെ യാത്ര ചെയ്യാൻ അനുവാദം

യൂറോപ്പിന് പുറത്തു നിന്നും പഠനത്തിനും, ജോലിക്കുമായി അയര്‍ലണ്ടില്‍ തുടരുന്നവര്‍ക്കുള്ള Irish Residence Permit (IRP) കാര്‍ഡിന്റെ കാലാവധി കോവിഡ് മഹാമാരിയെ തുടര്‍ന്ന് പല തവണ അയര്‍ലണ്ട് സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ ഇതുവരെ സാധാരണനിലയിലാകാത്തത് കാരണം IRP പുതുക്കാനുള്ള നടപടിക്രമങ്ങള്‍ വീണ്ടും വൈകുകയാണ്. അതിനാല്‍ത്തന്നെ പലരുടെയും അത്യാവശ്യ യാത്രകള്‍ മുടങ്ങിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ IRP കാര്‍ഡിന്റെ കാലാവധി ഒരിക്കല്‍ക്കൂടി നീട്ടിനല്‍കിയിരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍. കാലാവധി കഴിഞ്ഞ IRP കാര്‍ഡുള്ളവര്‍ രാജ്യത്തിന് പുറത്തു പോയാല്‍ തിരികെ പ്രവേശിക്കാന്‍ പുതിയ … Read more

അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയ്ക്ക് ഡബ്ലിനിലെ എംബസിയിൽ സ്വീകരണം

അയർലൻഡിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ സന്ദീപ് കുമാർ സ്ഥാനമൊഴിയുന്നതോടെ പകരക്കാരനായി എത്തിയ അഖിലേഷ് മിശ്രയ്ക്ക് സ്വീകരണം. ഇന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ എത്തിയ മിശ്രയെയും, ഭാര്യ രീതി മിശ്രയെയും എംബസി ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അയർലൻഡിലെ പുതിയ അംബാസഡർ ആയി മികച്ച സേവനം നടത്താൻ മിശ്രയെ ആശംസിക്കുന്നതായി എംബസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 1989 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് അഖിലേഷ് മിശ്ര.

ഡബ്ലിൻ St Vincent’s University Hospital-ൽ ആവശ്യത്തിന് നഴ്സുമാരില്ല; ഐസിയു രോഗികളെ നിരീക്ഷിക്കുന്നത് ബേബി മോണിറ്റർ ഉപയോഗിച്ച്

ഡബ്ലിന്‍ St Vincent’s University Hospital(SVUH)-ലെ ഐസിയുവില്‍ സ്റ്റാഫ് ദൗര്‍ലഭ്യം രൂക്ഷമായതായി റിപ്പോര്‍ട്ട്. തങ്ങളുടെ ഇത്രയും കാലത്തെ ജോലിക്കിടെ ഇതാദ്യമായാണ് പ്രതിസന്ധി ഇത്രകണ്ട് രൂക്ഷമായിരിക്കുന്നതെന്ന് കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ഐസിയു നഴ്‌സുമാര്‍ പറയുന്നു. സ്റ്റാഫ് ദൗര്‍ലഭ്യം കാരണം തങ്ങള്‍ ഐസിയുവിലെ രോഗികളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നഴ്‌സുമാര്‍ പറഞ്ഞതായി ‘The Journal’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ബെഡ്ഡുകളിലെ രോഗികളെയാണ് ഇത്തരത്തില്‍ നിരീക്ഷിക്കേണ്ടിവരുന്നതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. സ്റ്റാഫുകളുടെ എണ്ണക്കുറവിനെപ്പറ്റി മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ … Read more

മുഴുവനായും വാക്സിൻ സ്വീകരിച്ചവർക്ക് നവംബർ മുതൽ പ്രവേശനം നൽകുമെന്ന് യുഎസ്; നിരോധനം നീക്കുന്നത് 18 മാസങ്ങൾക്ക് ശേഷം

അമേരിക്കയിലേയ്ക്കുള്ള യാത്രാനിരോധനം നവംബറോടെ പിന്‍വലിക്കുമെന്ന് വൈറ്റ് ഹൗസ്. മുഴുനായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോവിഡ് ബാധ കാരണം 2020 മാര്‍ച്ച് മുതല്‍ നിലവിലുള്ള നിരോധനം 18 മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് അധികൃതര്‍ പിന്‍വലിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്നീട് പ്രസിഡന്റായ ജോ ബൈഡനും മാസങ്ങളായി തുടരുകയായിരുന്നു. യുഎസ് പൗരന്മാര്‍, അവരുടെ ബന്ധുക്കള്‍, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അമേരിക്കയിലേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതിനാല്‍ത്തന്നെ ഇന്ത്യ, … Read more