ഇവാക്കുവേഷൻ ഫ്ലൈറ്റിൽ ആദ്യമായി അയര്‍ലണ്ടിലേക്ക് വരണോ ? റിക്രൂട്ടിംഗ് ഏജന്റിന്റെ അനുഭവം

ഡബ്ലിനിലേക്കു വരുന്ന എയർ ഇന്ത്യ ഫ്ലൈറ്റിനു നഴ്സിംഗ് സ്റ്റാഫിന് ട്രാവൽ ചെയ്യാം എന്ന് കേട്ട് എയർ ഇന്ത്യ വെബ്‌സൈറ്റിൽ ചാറ്റ് ചെയ്തു ചോദിച്ചപ്പോൾ പറഞ്ഞു ഡൽഹിയിൽ നിന്നും ഡബ്ലിനിലേക്കു ടിക്കറ്റ് ആപ്പ് വഴി ബുക്ക് ചെയ്തു അടുത്തുള്ള എയർ ഇന്ത്യ ഓഫീസിൽ ചെന്നാൽ കൊച്ചി – ഡൽഹി ടിക്കറ്റ് കിട്ടും എന്ന്. അങ്ങനെ കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ സംഗതി ശരിയാണ് , അങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു , മെയ് 25 , ഡൽഹി … Read more

ലൈഫ് കവർ എന്ത് ? എന്തിന് ?

പ്രധാനമായും ലൈവ് കവർ ഇൻഷുറൻസ് എടുക്കുന്നതിന്റെ ഉദ്ദേശം സംഭവിക്കുവാൻ പാടില്ലാത്തത് സംഭവിച്ചാൽ  ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അല്ലലില്ലാതെ ജീവിതം തുടരുന്നതിന്  ഇൻഷുറൻസ്  ലഭിക്കുക എന്നുള്ളതാണ് .  നമ്മുടെ ആവശ്യങ്ങൾക്ക്  അനുസൃതമായി വേണം ഇൻഷുർ ചെയ്യേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശിക്ക് പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുണ്ടെങ്കിൽ  അതിനുള്ള പോളിസി എടുക്കുന്നതാണ് ഉചിതം. കുടുംബത്തിന് മൊത്തമായും വ്യക്തിഗതമായും ലൈഫ്‌ കവറുകൾ ലഭ്യമാണ്. രോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ പ്രീമിയത്തിൽ ചെറുതായി മാറ്റം വരാം.Hospital Cash Cover, Accident Cash, Surgery … Read more

മഹാമാരിക്ക് ശേഷം വേണ്ട സാമ്പത്തിക അച്ചടക്കം (ജോസഫ് റിതേഷ്)

കഷ്ടതകൾക്കപ്പുറം ജീവിതം വീണ്ടും താളം കണ്ടെത്തും. ലക്ഷകണക്കിന് ജോലികൾ നഷ്ടപ്പെട്ടതിൽ കുറെ തിരിച്ചു കിട്ടും. എങ്കിലും എല്ലാം പഴയതു പോലെ തിരിച്ചു വരും എന്ന് വിചാരിക്കുന്നത്  കരുതലില്ലായ്മയാകും. വളരെയേറെ ശ്രദ്ധിച്ചു തീരുമാനങ്ങൾ എടുക്കേണ്ട സമയങ്ങൾ ആണ് ഇനി. എല്ലാ മേഖലകളിലും ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യം കാരണം രാഷ്ട്രങ്ങൾ നികുതികൾ പ്രത്യക്ഷമായും പരോക്ഷമായും വർധിപ്പിച്ചേക്കും. ഒരു കുടുംബത്തിലെ രണ്ടോ അതിലേറെയോ വരുമാനങ്ങൾ കുറഞ്ഞു  ,  നികുതി ഭാരം കൂടിയായാൽ, നീക്കിയിരിപ്പുകൾ വളരെ കുറവാകും. മിനിമം അഞ്ചു വർഷം എങ്കിലും … Read more

“COVID-19 HELP GROUP”, കൊറോണ ബാധിതരെ സഹായിക്കാനായി രൂപീകരിച്ച ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.

ഭയപ്പെടുത്തുന്ന വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. ഭയമല്ല നേരിടാനുള്ള മനോധൈര്യവും കൂട്ടായ്മയുമാണ് ഈ അവസരത്തിൽ നമ്മൾ കാണിക്കേണ്ടത്. മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് ഇത് പ്രവാസ ജീവിതമാണ്. ഉറ്റവരും ഉടയവരും ഒന്നും ചുറ്റിലും ഇല്ല. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന നിലയിലാണ് ഓരോ പ്രവാസിയും. ഈ രോഗം ബാധിച്ചാൽ സുഖപ്പെടുന്നതുവരെ ആഹാരം, കുട്ടികൾ എല്ലാം ഓർത്ത് വ്യാകുലപെടാത്ത പ്രവാസികൾ ഉണ്ടാവില്ല. ഒത്തുചേർന്ന് കൈ പിടിച്ചാൽ ഇതിനെതിരെയുള്ള പോരാട്ടം കുറച്ച് കൂടി നമുക്ക് എളുപ്പമാക്കാം. ഒരുമിച്ചു നിൽക്കുക എന്നതാണ് … Read more

കൊറോണ; അയർലണ്ടിലെ സന്ദർശക വിസ ഉൾപ്പടെ കാലാവധി തീരുന്ന എല്ലാ വിസകളും 2 മാസം നീട്ടി

കൊറോണ വൈറസ്  വ്യാപിക്കുന്നതിന്റെ  പശ്ചാത്തലത്തിൽ  അയർലണ്ടിൽ തുടരുന്ന വിദേശികൾക്ക് ആശ്വാസമായി  നീതിന്യായ വകുപ്പിന്റെ നിർണായക തീരുമാനം നീതിന്യായ വകുപ്പ് മന്ത്രി  ചാർളി ഫ്ളാനഗൻ അറിയിച്ചു.  അയർലണ്ടിൽ തുടരാനുള്ള അനുമതി അടുത്ത കാലത്തു തീരുന്ന വിദേശികൾക്ക് രണ്ടു മാസം കൂടെ അയർലണ്ടിൽ തുടരാം. മെയ് 20   വരെ വിസ കാലാവധി ഉള്ളവർക്കാണ് രണ്ടു മാസം കൂടി കാലാവധി നീട്ടി കിട്ടിയത്. ഇതോടൊപ്പം ആദ്യമായി IRP കാർഡ് അപേക്ഷകർക്കും, IRP പുതുക്കേണ്ടവർക്കും കാലാവധി നീട്ടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ കാലാവധി തീരുന്ന … Read more

അയർലൻഡ് ജീവിതവും കുറച്ചു മുൻകരുതലുകളും; ആനി പാലിയത്ത് എഴുതുന്നു.

കുറച്ചു നാളായി പറയാൻ ആഗ്രഹിച്ചു നടന്നതാ… ഇപ്പോ പറഞ്ഞില്ലെങ്കിൽ ഇനി ചാൻസ് കിട്ടിയിട്ടില്ലെങ്കിലോ എന്നോർത്താ …. ലോകം മുഴുവൻ ഒരു പാൻഡമിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്തു വരാനുള്ളത് വഴിയിൽ കിടക്കുമെന്ന് തോന്നുന്നില്ല… പറഞ്ഞു വന്നത് ഇതൊക്കെ വന്നു കഴിഞ്ഞാൽ പിന്നെ പലതും നമ്മുടെ  കൈയ്യിൽ ഒതുങ്ങില്ല. … കഴിവതും എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾ , നിർദ്ദേശങ്ങൾ ഒരു കൊച്ചു കുറിപ്പായി  മുൻകരുതൽ ആയി എഴുതി വെയ്ക്കുക(Will അല്ല ഉദ്ദേശിക്കുന്നത്. അതെന്തായാലും വേണം)എല്ലാ വീടുകളിലും സാമ്പത്തിക കാര്യങ്ങൾ … Read more

നറുക്കെടുപ്പിലൂടെ 375,000 യൂറോയുടെ വീട് സമ്മാനമായി ലഭിച്ചു:ആഹ്ളാദത്തിൽ ഇന്ത്യൻ വംശജരായ കുടുംബം

നറുക്കെടുപ്പിലൂടെ ഡബ്ലിൻ സിറ്റിയിൽ 375,000 യൂറോ വിലമതിക്കുന്ന പുതിയ വീട് ലഭിച്ചതിന്റെ ആഘോഷത്തിലാണ്  അകപെല്ലി കുടുംബം. ഫേസ്ബുക്കിലെ  പരസ്യം കണ്ടാണ് അകപ്പെല്ലി കുടുംബം നറുക്കെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം അവസാനമാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്. ബ്രെഫ്‌നി പാർക്കിലെ കൗണ്ടി മൈതാനത്തിനടുത്തായി GAA സെന്റർ ഓഫ് എക്‌സലൻസിനു വേണ്ടിയുള്ള  ധനസമാഹരണത്തിന്റെ ഭാഗമായിട്ടാണ് Cavan GAA County Board,  100 യൂറോയുടെ ടിക്കറ്റ് വില്പനയും നറുക്കെടുപ്പും സംഘടിപ്പിച്ചത്. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വെങ്കട്ട് റെഡ്ഡി അക്കപെല്ലിയും ഭാര്യ അംബിക ചന്ദയും … Read more

ദശമൂലം ദാമു സിനിമയാകുന്നു, നിർമ്മാണം അയർലണ്ട് മലയാളി

മലയാളത്തിലെ മികച്ച അഭിനേതാവായി മാറിക്കൊണ്ടിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, ട്രോളർമാരുടെ ആവനാഴിയിലെ മികച്ച അസ്ത്രമായി ഇപ്പോഴും ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങളിൽ ജീവിക്കുന്ന “ചട്ടമ്പിനാട്” എന്ന ചിത്രത്തിലെ “ദശമൂലം ദാമു” എന്ന കഥാപാത്രം ഇതാ ഒരു മുഴുനീള സിനിമയായി മാറാൻ പോകുന്നു.. ‌ഷാഫി, ബെന്നി പി നായരമ്പലവും ചേർന്ന് സൃഷ്ടിച്ച ദശമൂലം ദാമുവിനു മികച്ച ഒരു എന്റർടൈൻമെന്റ് വാല്യൂ ഉണ്ടെന്നു കണ്ടെത്തി, ആ കഥാപാത്രത്തെ ആധാരമാക്കി നിരവധി മലയാള ചിത്രങ്ങളുടെ അസ്സോസിയേറ്റ് ഡയറക്ടർ … Read more

കൊറോണ വൈറസ് ബാധ; ലണ്ടനില്‍ മൂന്നാമൊതാരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇന്ത്യയ്ക്ക് പിന്നാലെ ബ്രിട്ടനിലും മുന്നാമതൊരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നിന്നും എത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ലണ്ടനിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബ്രൈറ്റണിലെ റോയല്‍ സസെക്‌സ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍ ആദ്യം പരിശോധനയ്ക്കായി എത്തിയത്. ഇയാളുടെ സാമ്പിളുകളുടെ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ ജോലിക്കാരെയും സന്ദര്‍ശകരെയും അധികൃതര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്

ലണ്ടൻ നഗരത്തിൽ നൂപുരധ്വനികളുയർത്താൻ ശിവരാത്രി നൃത്തോത്സവം

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശിവരാത്രി നൃത്തോത്സവത്തിന് ഫെബ്രുവരി 29 വൈകിട്ട് മൂന്നിന് തിരിതെളിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കും. തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം.കഴിഞ്ഞ വർഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്ത് വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലാകാരി ആശാ ഉണ്ണിത്താനാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്. ഏഴാമത് ലണ്ടൻ … Read more