അയർലണ്ടിൽ ഇതുവരെ എത്തിയത് 33,000-ലേറെ ഉക്രെയിൻ അഭയാർത്ഥികൾ; ഏറ്റവുമധികം പേർ എത്തിയത് നോർത്ത് ഇന്നർ സിറ്റി ഡബ്ലിനിൽ

റഷ്യ ഉക്രെയിനിനെ ആക്രമിക്കാന്‍ ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുവരെയായി 33,151 ഉക്രെയിന്‍കാര്‍ അഭയം പ്രാപിച്ചതായി Central Statistics Office (CSO). മെയ് 22 വരെയുള്ള കണക്കാണിത്. 20-ഉം അതിന് മുകളിലും പ്രായമുള്ള സ്ത്രീകളാണ് ഇതില്‍ 48% പേരും. 0 മുതല്‍ 19 വരെ പ്രായക്കാരായ 38% പേര്‍ ഉണ്ട്. Temporary Protection Directive പ്രകാരം ഉക്രെയിന്‍കാര്‍ക്ക് public service (PPS) നമ്പറുകള്‍ നല്‍കിയത് അടിസ്ഥാനമാക്കിയാണ് അഭയാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. കുട്ടികളുമായി എത്തിയ സിംഗിള്‍ പാരന്റ് എന്ന വിഭാഗത്തിലാണ് … Read more

അയർലണ്ടിലെ ജോലിക്കാരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ; ആകെ ജോലിക്കാർ 2.5 മില്യൺ

അയര്‍ലണ്ടിലെ ജോലിക്കാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍. Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ ജോലി ഉള്ളവരുടെ എണ്ണം 2.5 മില്യണില്‍ എത്തിയിരിക്കുകയാണ്. 15 മുതല്‍ 89 വരെ പ്രായക്കാരായ 2,505,800 പേരാണ് നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരായി ഉള്ളത്. മുമ്പുള്ളതിനെക്കാള്‍ 12.3% വര്‍ദ്ധനയാണിത്. 15-64 പ്രായക്കാരായ 72.8% പേര്‍ ജോലിയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിലെ Labour Force Survey ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മിക്കവാറും എല്ലാ മേഖലകളിലും ജോലിക്കാരുടെ … Read more

വെള്ളിയാഴ്ചത്തെ 3.6 മില്യൺ സമ്മാനാർഹമായ ലോട്ടറി വിറ്റത് ഡബ്ലിനിൽ; ഞെട്ടൽ വിട്ട് മാറാതെ കടയുടമ സഫീദ ബീഗം

വെള്ളിയാഴ്ചത്തെ 3.6 മില്യണ്‍ യൂറോയുടെ ലോട്ടോ ജാക്ക് പോട്ട് വിറ്റത് ഡബ്ലിനില്‍. നോര്‍ത്ത് ഡബ്ലിനിലെ Drumcondra-യിലുള്ള സഫീദ ബീഗം നടത്തുന്ന Extramart Store-ലാണ് ടിക്കറ്റ് വിറ്റത്. തന്റെ കടയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് എന്നതിന്റെ ആശ്ചര്യത്തിലാണ് ഉടമ സഫീദ ബീഗം. താന്‍ വലിയ ആഹ്ലാദത്തിലാണെന്നും, ഇവിടുത്തെ ആളുകള്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നും സഫീദ പറയുന്നു. പത്ത് വര്‍ഷത്തോളമായി ഇവിടെ കട നടത്തിവരികയാണ് സഫീദ. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അയാള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. … Read more

കുരങ്ങ് പനി: വാക്സിന് ഓർഡർ നൽകി അയർലണ്ട്; ആരോഗ്യപ്രവർത്തകർക്ക് കുത്തിവെപ്പ് നൽകിയേക്കും

വടക്കന്‍ അയര്‍ലണ്ടില്‍ കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ വാക്‌സിന് ഓര്‍ഡര്‍ നല്‍കി അയര്‍ലണ്ട്. വൈകാതെ തന്നെ വാക്‌സിന്‍ എത്തുമെന്നാണ് കരുതുന്നതെന്ന് HSE തലവന്‍ പോള്‍ റീഡ് പറഞ്ഞു. അയര്‍ലണ്ടിലും കുരങ്ങ് പനി ബാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടില്‍ കുരങ്ങ് പനി ബാധ ഒഴിവാക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുരങ്ങ് പനി അങ്ങനെ എളുപ്പത്തില്‍ പകരുന്ന ഒന്നല്ലെന്നും, ആളുകള്‍ തമ്മില്‍ അടുത്ത് ഇടപഴകിയാല്‍ മാത്രമേ വൈറസ് … Read more

ഐറിഷ് ദ്വീപിൽ കുരങ്ങ് പനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഐറിഷ് ദ്വീപില്‍ കുരങ്ങ് പനിയുടെ (മങ്കി പോക്‌സ്) ആദ്യ കേസ് സ്ഥിരീകരിച്ചു. പനി, ദേഹത്ത് കുരുക്കള്‍ പൊന്തുക എന്നീ രോഗലക്ഷണങ്ങളോടെ കാണപ്പെടുന്ന കുരങ്ങ് പനി മെയ് 26-ന് വടക്കന്‍ അയര്‍ലണ്ടിലാണ് സ്ഥിരീകരിച്ചത്. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും ഏതാനും ദിവസങ്ങളായി രോഗം പടരുന്നുണ്ടായിരുന്നു. മദ്ധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മേഖലകളിലാണ് കുരങ്ങ് പനി പൊതുവെ കണ്ടുവരുന്നത്. പനി, തലവേദന, പേശി വേദന തുടങ്ങിയലക്ഷങ്ങളോടെയാണ് രോഗം ആരംഭിക്കുക. ശേഷം ദേഹത്ത് ചിക്കന്‍ പോക്‌സിന് സമാനമായ കുരുക്കള്‍ പൊന്തിവരും. മുഖത്തും, മറ്റ് … Read more

അയർലണ്ടിൽ ആദ്യമായി തനത് ഇന്ത്യൻ രീതിയിൽ നിർമിക്കുന്ന True East-ന്റെ നെയ്യ് വിപണിയിൽ

അയർലണ്ടിൽ   പരമ്പരാഗത  ഇന്ത്യന്‍ രീതിയിൽ നിർമിക്കുന്ന  True East-ന്റെ  നെയ്യ്    വിപണിയിൽ ലഭ്യമായി.അയർലണ്ടിലെ പുൽത്തകിടികളിൽ മേയുന്ന  നാടൻ പശുക്കളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വെണ്ണ ഉരുക്കിയാണ് True East Ghee തയ്യാറാക്കിയിരിക്കുന്നത്. അയർലണ്ടിലെ എല്ലാ ഏഷ്യൻ കടകളിലും, ALDI , SuperValu,  Health Stores  എന്നിവിടങ്ങളിലും True East Ghee ലഭ്യമാണ്.ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫ്രൈ എന്നിവയ്‌ക്കൊപ്പം സാധാരണ പാചകത്തിനും ഈ  നെയ്യ്  ഉപയോഗിക്കാവുന്നതാണ്. ആരോഗ്യദായകമായ കൊഴുപ്പ് നിറഞ്ഞ  നെയ്യ് , തീര്‍ത്തും വെജിറ്റേറിയന്‍ രുചിക്കൂട്ടുകളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്.230 ഗ്രാമിന് … Read more

അയർലണ്ടിലെ പകുതിയോളം ജനങ്ങൾക്കും സർക്കാരിൽ വിശ്വാസമില്ല; സർക്കാർ തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും UCD-യുടെ പഠനം

അയര്‍ലണ്ടിലെ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും നിലവിലെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പഠനം. European Commission Horizon 2020 പ്രോജക്ടായ PERITIA-യുടെ ഭാഗമായി University College Dublin (UCD) നടത്തിയ പഠനത്തിലാണ് രാജ്യത്തെ 48% ജനങ്ങളും ഈ സര്‍ക്കാരില്‍ വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 58% പേരും, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് പക്ഷപാതപരമായ വിവരങ്ങളോ, തെറ്റായ വിവരങ്ങളോ ആണെന്നും പ്രതികരിച്ചു. രാജ്യത്തെ ആറ് കൗണ്ടികളില്‍ നിന്നുള്ള 12,000 പേരാണ് പഠനത്തിന്റെ ഭാഗമായുള്ള സര്‍വേയില്‍ പങ്കെടുത്തത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി … Read more

ഗാർഡയിൽ നിന്നും രാജിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നു; ശമ്പള വർദ്ധ വേണമെന്ന് വാർഷിക സമ്മേളനത്തിൽ ആവശ്യം

ഗാര്‍ഡ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ശമ്പളം വേണമെന്ന് Garda Representative Association (GRA)-ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആവശ്യം. സേനയില്‍ അംഗങ്ങളുടെ കുറവുണ്ടെന്നും, ഇത് കാരണം ഓഫിസര്‍മാര്‍ക്ക് സ്വയം സുരക്ഷ അനുഭവപ്പെടുന്നില്ലെന്നും സമ്മേളനത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഗാര്‍ഡയില്‍ നിന്നും രാജി വച്ച് പോകുന്നവരുടെ എണ്ണം കൂടുകയാണെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ജനുവരിക്ക് ശേഷം ഇതുവരെ 30 പേരാണ് ജോലി രാജിവച്ചത്. മെയ് മാസത്തോടെ 150-ലേറെ ഓഫിസര്‍മാര്‍ വിരമിക്കുകയും ചെയ്യും. രാജ്യത്തെ എല്ലാ ഗാര്‍ഡ സ്റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി Detective Garda … Read more

Rosslare Europort-ൽ പച്ചക്കറിക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി

വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort-ല്‍ പച്ചക്കറിക്കിടയില്‍ വച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബുധനാഴ്ച റവന്യൂ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പച്ചക്കറികളുമായി വന്ന പെട്ടികളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ നിന്നും 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പച്ചക്കറി പെട്ടികളില്‍ ഒളിപ്പിച്ച് ലോറിയില്‍ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് റവന്യൂ ഓഫിസര്‍മാരുടെ കണ്ണില്‍ പെട്ടത്. മൊബൈല്‍ എക്‌സ്-റേ സ്‌കാനര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഏകദേശം 2.8 മില്യണ്‍ യൂറോയാണ് പിടിച്ചെടുത്ത കഞ്ചാവിന് വില വരിക. … Read more

അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ 8,450 കോവിഡ് കേസുകൾ; 60 മരണങ്ങളും സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ 8,450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുമ്പത്തെ ആഴ്ച 9,213 കേസുകളും 41 മരണങ്ങളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇനി മുതല്‍ ഓരോ ആഴ്ചയിലുമാണ് കോവിഡ് കേസുകളും മരണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയെന്ന് കഴിഞ്ഞയാഴ്ച HSE വ്യക്തമാക്കിയിരുന്നു. മെയ് 19 മുതല്‍ 25 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ആകെ കേസുകളില്‍ 4,003 എണ്ണം പിസിആര്‍ ടെസ്റ്റുകള്‍ വഴിയാണ് സ്ഥിരീകരിച്ചത്. 4,447 കേസുകള്‍ സ്ഥിരീകരിച്ചത് ആന്റിജന്‍ ടെസ്റ്റിലൂടെയാണ്. ഒരാഴ്ചയ്ക്കിടെ 31,796 … Read more