യൂറോപ്പിൽ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഡബ്ലിൻ

യൂറോപ്പില്‍ ഏറ്റവും മികച്ച ഭക്ഷണം ലഭ്യമായ സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനും. Solo Female Travelers Tours നടത്തിയ പഠനത്തില്‍ നാലാം സ്ഥാനമാണ് ഡബ്ലിന്‍ കരസ്ഥമാക്കിയത്. പാരിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 74.69 പോയിന്റാണ് ഫ്രഞ്ച് തലസ്ഥാനം നേടിയത്. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സ്, 70.39 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇറ്റാലിയുടെ തലസ്ഥാനമായ റോം മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്തുള്ള ഡബ്ലിന് 61.57 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ചാം സ്ഥാനം മറ്റൊരു ഇറ്റാലിയന്‍ നഗരമായ ബൊലോന്യയ്ക്കാണ് (Bologna). … Read more

ഡബ്ലിൻ റസ്റ്ററന്റിൽ ചെറുപ്പക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ക്രിസ്മസ് രാത്രിയിലുണ്ടായ വെടിവെപ്പിലും ആക്രമണത്തിലും ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡിസംബര്‍ 24-ന് രാത്രി 8 മണിയോടെയായിരുന്നു പടിഞ്ഞാറന്‍ ഡബ്ലിനിലെ Blanchardstown-ലുള്ള Browne’s Steakhouse റസ്റ്ററന്റില്‍ വച്ച് Tristan Sherry എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. 40-ലേറെ പ്രായമുള്ള മറ്റൊരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, വെള്ളിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഭവത്തില്‍ ആദ്യം വെടിവച്ചവരില്‍ കൊല്ലപ്പെട്ട Sherry-യും ഉള്‍പ്പെട്ടിരുന്നതായാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ക്രിമിനല്‍ … Read more

മരതകദ്വീപിൽ ഇനി മുതൽ “മിഴി ” യും

അയർലൻഡിലെ മലയാളികൾക്കിടയിൽ ഒരു സംഘടന കൂടി രൂപം കൊണ്ടിരിക്കുന്നു…ഡബ്ലിനിലെ D15 പ്രദേശത്തുള്ള മലയാളികളുടെ നേതൃത്വത്തിൽ “മിഴി” എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നു.. കേരളവും, മലയാളവും എന്നും മലയാളിക്ക് ഒരു വികാരമാണ്..ജന്മനാട്ടിൽ നിന്നും കാതങ്ങൾക്കപ്പുറം പ്രവാസ ജീവിതം നയിക്കുമ്പോഴും, സ്വന്തം നാടിന്റെ സംസ്കാരവും മൂല്യങ്ങളും വിട്ടുപോകാതിരിക്കുവാനും അത് വരും തലമുറയിലെക്കെത്തിക്കുവാനുമുള്ള ചിന്തയോട് കൂടി ഉടലെടുത്തിരിക്കുന്ന “മിഴിയുടെ ” പ്രവർത്തനങ്ങൾക്ക് 2024 ജനുവരി 14 ആം തീയതി dunboyne യിലുള്ള st പീറ്റേഴ്സ് GAA ക്ലബ്ബിൽ വെച്ച് … Read more

ഡബ്ലിനിലെ Tom Clarke Bridge-ലും ടോൾ ചാർജ്ജ് വർദ്ധന; ജനുവരി 1 മുതൽ പ്രാബല്യത്തിൽ

ഡബ്ലിനിലെ Tom Clarke Bridge-ല്‍ ജനുവരി 1 മുതല്‍ ടോള്‍ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കും. Ringsend, ഡബ്ലിനിലെ North Wall എന്നിവയെ ബന്ധിപ്പിക്കുന്ന പാലമാണിത്. East Link Bridge എന്ന പേരിലാണ് പാലം പൊതുവെ അറിയപ്പെടുന്നത്. വാഹനങ്ങളുടെ വലിപ്പമനുസരിച്ചാണ് ടോളുകളില്‍ വര്‍ദ്ധന ഉണ്ടാകുക. കാറുകളഉടെ ടോള്‍ ചാര്‍ജ്ജ് 1.90 യൂറോയില്‍ നിന്നും 2.20 യൂറോ ആയി ഉയരും. ബസുകള്‍ക്ക് 2.90 ആയിരുന്ന ടോള്‍ ചാര്‍ജ്ജ് 3.40 ആയും വര്‍ദ്ധിക്കും. പുതുക്കിയ ടോള്‍ ചാര്‍ജ്ജിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ: നേരത്തെ … Read more

ഡബ്ലിനിൽ 2,906 വീടുകൾ നിർമ്മിക്കാൻ അനുമതി; Charlestown-ലും, Tallaght-യിലും 1,000 വീടുകൾ

ഡബ്ലിനിലുടനീളം പലയിടങ്ങളിലായി 2,906 വീടുകള്‍ നിര്‍മ്മിക്കാന്‍ Approved Housing Body (ABH) Respond-ന്റെ അനുമതി. Charlestown-ല്‍ 590, Tallaght-യില്‍ 502 എണ്ണം, Clonburris-ല്‍ 318, Donaghmede-യില്‍ 397 എന്നിങ്ങനെയാണ് നിര്‍മ്മാണം നടക്കുക. പദ്ധതിയില്‍ 1,378 വീടുകള്‍ കോസ്റ്റ്- റെന്റല്‍ രീതിയില്‍ ഉള്ളവയായിരിക്കും. ബാക്കിയുള്ളവ സോഷ്യല്‍ ഹൗസിങ് കെട്ടിടങ്ങളുമാകും. 2024 സെപ്റ്റംബറോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 1,508 വീടുകളുടെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്. പദ്ധതി ഡബ്ലിനിലെ ഭവനപ്രതിസന്ധിക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.

ക്രിസ്മസിനെ വരവേൽക്കാൻ ഡബ്ലിനിലെ വിപണികൾ ഒരുങ്ങി; പ്രധാന ആകർഷണങ്ങൾ ഇവ

ക്രിസ്മസിന് മുന്നോടിയായുള്ള ഡബ്ലിനിലെ കച്ചവടവിപണികള്‍ മേയര്‍ Daithí de Róiste ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി ക്രിസ്മസ് കാലത്ത് നടത്താറുള്ള Henry Street/Mary Street Christmas market, Moore Street market, പുതുക്കിയ Temple Bar food market എന്നിവയാണ് മേയര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുനല്‍കിയത്. Henry Street/Mary Street-ല്‍ ഇത്തവണ 51 സ്റ്റാളുകളാണുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ വിപണി സജീവമായിരിക്കും. ഡിസംബര്‍ 24 വരെയാണ് ഈ … Read more

ഡബ്ലിനിൽ ബസിലെ സീറ്റിന് തീപിടിച്ചു

ഡബ്ലിനിലെ Parnell Square East-ല്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ സീറ്റിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച കുട്ടികളടക്കം അഞ്ച് പേരെ ഒരു അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് നഗരത്തിലുണ്ടായ കലാപത്തിന് പിന്നാലെയാണ് ബസില്‍ തീപിടിച്ചതെന്നതിനാല്‍, ഗാര്‍ഡ സംഭവം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. അക്രമി കുടിയേറ്റക്കാരനാണെന്നതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ വ്യഴാഴ്ച രാത്രി അഴിച്ചുവിട്ട കലാപം നിയന്ത്രണവിധേയമാക്കാനായി 400-ലധികം ഗാര്‍ഡകള്‍ നഗരത്തിലെത്തിയിരുന്നു. ഇപ്പോഴും പ്രദേശം ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്. കലാപത്തില്‍ ഒരു ബസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. കലാപത്തില്‍ പങ്കെടുത്ത 34 പേരെയാണ് ഗാര്‍ഡ ഇതുവരെ അറസ്റ്റ് ചെയ്തത്. … Read more

ഡബ്ലിനിൽ 607 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ കൗൺസിൽ അനുമതി

ഡബ്ലിനിലെ Clonburris-ല്‍ 607 അപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടസമുച്ചയം നിര്‍മ്മിക്കാന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മ്മാതാക്കളായ Carin Homes- സമര്‍പ്പിച്ച പദ്ധതിയില്‍ യാതൊരു എതിര്‍പ്പും ഉയരാതിരുന്നതോടെയാണ് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍, പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എട്ട് ബ്ലോക്കുകളിലായി 255 സിംഗിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, 307 ഡബിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, 32 ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുക. രണ്ട് ബ്ലോക്കുള്‍ക്ക് ഏഴ് നില ഉയരമുണ്ടാകും. ആദ്യം സമര്‍പ്പിച്ച ഈ പദ്ധതിക്ക് പുറമെ 13 അപ്പാര്‍ട്ട്‌മെന്റുകള്‍ വേറെയും പുതുക്കിയ പദ്ധതി … Read more

ഡബ്ലിനിലെ പൗരത്വദാന ചടങ്ങിൽ ഐറിഷ് പൗരത്വം നേടി 421 ഇന്ത്യക്കാർ

(ഫോട്ടോ: ഐറിഷ് പൗരത്വം നേടിയ ഇന്ത്യക്കാരിയായ രമൺ ദീപ് കൗർ, അമ്മ സരബ്ജിത് കൗറിനൊപ്പം) ഡബ്ലിനിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ 3,039 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇതോടെ ഈ വർഷം ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ എണ്ണം 11,000 കടന്നു. തിങ്കളാഴ്ച Bryan MacMahon ന്‍റെ നേതൃത്വത്തിൽ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ പൗരത്വം നേടിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 421 പേരാണ് ഈ ദിവസം ഐറിഷ് … Read more

ഡബ്ലിനിൽ കൗമാരക്കാരെ കൊള്ളയടിച്ചു; യുവാവിനെ വലയിലാക്കി ഗാർഡ

ഡബ്ലിനിലെ Temple Bar-ല്‍ കൗമാരക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന സംഘം കൊള്ളയടിച്ചത്. Pearse Street ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഫയല്‍ തയ്യാറാക്കി പബ്ലിക്ക് പ്രോസിക്ക്യൂഷന്‍ ഡയറക്ട്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധപരിശോധനകള്‍ നടത്തിവരികയാണ്. അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കൈവശം ഉള്ളവരോ 01 … Read more