‘സണ്ണി സ്‌മൃതിയിൽ സംഗീത സന്ധ്യ’ സെപ്റ്റംബർ 3 ന്

അയർലണ്ട് മലയാളികളുടെ ഇടയിൽ നിറ സാന്നിധ്യമായിരുന്ന സണ്ണി ഇളംകുളത്ത് ഓർമ്മയായായിട്ട് ആഗസ്റ്റ്‌ 31 ന് അഞ്ചുവർഷമാകുകയാണ്.ഇതോടനുബന്ധിച്ച്‌ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെയും, സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ പാമേർസ് ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് അനുസ്മരണവും ഗാനസന്ധ്യയും നടത്തപ്പെടുന്നതാണ്.ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് : ബിജു വൈക്കം:089 439 2104 ദീപു ശ്രീധർ:086 224 4834 ബിജു സെബാസ്റ്റ്യൻ … Read more

തലചായ്ക്കാൻ ഇടമില്ലാതെ അഭയാർഥികൾ , ഉറക്കം പുതപ്പ് പോലുമില്ലാതെ കസേരകളിൽ ; Citywest ട്രാൻസിറ്റ് ഹബ്ബിലെ സാഹചര്യങ്ങൾ മോശമെന്ന് MASI

ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ അഭയാര്‍ഥികള്‍ കിടന്നുറങ്ങാന്‍ പോലും ആവശ്യത്തിന് സൗകര്യമില്ലാതെ ദുരിതത്തിലെന്ന് Movement of Asylum Seekers in Ireland (MASI). പലരും കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ കസേരകളില്‍ ഒരു പുതപ്പ് പോലുമില്ലാതെയാണ് ഉറങ്ങുന്നതെന്ന് MASI പ്രതിനിധി Bulelani Mfac പറഞ്ഞു. അഭയാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത് മൂലമാണ് സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബിലെ സാഹചര്യങ്ങള്‍ ഈ അവസ്ഥയിലേക്കെത്തിയത്, വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് MASI പ്രവര്‍ത്തകര്‍ Department of Children ലേക്ക് കത്തയച്ചിട്ടുണ്ട്. അഭയാര്‍ഥികളുടെ international protection … Read more

പുഴയിൽ ബോധരഹിതനായി കണ്ടെത്തിയയാളെ ജീവൻ പണയം വച്ച് രക്ഷപ്പെടുത്തി ഗാർഡ Sarah Lynam

Liffey നദിയില്‍ ബോധരഹിതനായി കണ്ടെത്തിയ 50 വയസ്സുകാരനെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി അയര്‍ലന്‍ഡുകാര്‍ക്കിടയില്‍ ഹീറോ ആയിരിക്കുകയാണ് ഗാര്‍ഡ Sarah Lynam. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു Sarah Lynam ന്റെ ധൈര്യം ഒരു ജിവന്‍ രക്ഷിക്കുന്നതിന് കാരണമായത്. വെള്ളിയാഴ്ച O’Connell Street ല്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ‍ Bachelor’s Walk ന് സമീപത്ത് പുഴയില്‍ ഒരാളെ കണ്ടതായുള്ള വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഗാര്‍ഡ ഉദ്യോഗസ്ഥരായ Garda Sarah Lynam , Garda Anna Duhova എന്നിവര്‍ … Read more

‘ലൂക്കൻ പൊന്നോണം’ സെപ്റ്റംബർ 24 ന് താലയിൽ

ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താല കിൽനമന ഹാളിൽ വച്ച് നടത്തപ്പെടും.അത്തപ്പൂക്കളം,മാവേലി മന്നന് വരവേൽപ്പ്,വിവിധ കലാ കായിക മത്സരങ്ങൾ, വടംവലി മത്സരം,പുലികളി,തിരുവാതിര,ചെണ്ട മേളം ,നാടൻ കലാ രൂപങ്ങൾ, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം,സിനിമാറ്റിക് ഡാൻസ്,കോൽക്കളി, രസകരമായ കിച്ചൻ മ്യൂസിക്, സ്കിറ്റ്,ലൂക്കനിലെ ഡാൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസുകൾ, കപ്പിൾ ഡാൻസ് തുടങ്ങിയ പരിപാടികളോടൊപ്പം ഓണസദ്യയും ആഘോഷത്തിന്റെ … Read more

ഡബ്ലിൻ നഗരത്തിൽ യുവാവിനെ കൗമാരക്കാർ സംഘം ചേർന്ന് ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് ജീവന് വേണ്ടി പോരാടുന്നു

ഡബ്ലിന്‍ Luas stop ല്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. പത്തിലധികം കൗമാര പ്രായക്കാരായ ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവാവിന് തലച്ചോറില്‍ രക്തസ്രാവമുള്ളതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണമുണ്ടായത്. ഇലക്ട്രിക് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഇവര്‍ തടഞ്ഞുവയ്ക്കുകയും, ശേഷം യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം ഇയാളുടെ സ്കൂട്ടര്‍ മോഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദ്ദനമേറ്റ് തലയോട്ടി തകര്‍ന്ന യുവാവിനെ ഇവിടെ ഉപേക്ഷിച്ച … Read more

നോർത്ത് ഡബ്ലിൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ‘അത്തച്ചമയം 2022 ‘ സെപ്റ്റംബർ 3 ന്

നോർത്ത് ഡബ്ലിൻ ഇന്ത്യൻ കമ്യൂണിറ്റി അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘അത്തച്ചമയം 2022’ സെപ്റ്റംബർ 3 ശനിയാഴ്ച Whitehall GAA Dublin 9 D09AE35 വെച്ചു 12 PM മുതൽ നടത്തുന്നു. കലാ കായിക മത്സരങ്ങളോടൊപ്പം തിരുവാതിരകളി, വടംവലി, ഓണപ്പാട്ട്, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ‘കുടിൽ ബാൻഡ്’ അവതരിപ്പിക്കുന്ന ലൈവ് കൺസെർട്ട് പ്രസ്തുത ചടങ്ങിലെ മുഖ്യാകർഷണം ആയിരിക്കും. സീറ്റുകൾ പരിമിതം. രജിസ്‌ട്രേഷനും അന്വേഷണങ്ങൾക്കും വിളിക്കാം0892418976,0894221558,0894172550

അയർലൻഡിലെ ഭക്ഷണ പ്രേമികൾക്കായി ഇതാ നാല് ഇവന്റുകൾ

“ ഭക്ഷണത്തോടുള്ള സ്നേഹത്തേക്കാള്‍ ആത്മാര്‍ഥമായ മറ്റൊരു സ്നേഹമില്ല” എന്നാണ് പ്രശസ്ത ഐറിഷ് എഴുത്തുകാരനായ ബെര്‍ണാര്‍ഡ് ഷാ പറഞ്ഞിട്ടുള്ളത്. ഭക്ഷണ പ്രേമികള്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന വാചകങ്ങളാണ് ഇവ. ഇഷ്ടമുള്ള ഒരു ആളിനെ കാണാന്‍ പോവുന്നതിനേക്കാള്‍ അനേകം മടങ്ങ് സന്തോഷത്തോടെയാവും ഭക്ഷണപ്രേമികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തേടി പോവുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇവന്റുകളില്‍ പങ്കെടുക്കാനും, സമാന ഇഷ്ടങ്ങളുള്ള ആളുകളുമായി കൂട്ടുകൂടാനം Foodies എപ്പോഴും സമയം കണ്ടെത്തും. അത്തരത്തില്‍ അയര്‍ലന്‍ഡിലെ ഭക്ഷണ പ്രേമികള്‍ക്കായി വരും ദിവസങ്ങളില്‍ നടത്തപ്പെടുന്ന … Read more

ഡബ്ലിനിൽ വിതരണ കേന്ദ്രം തുറന്ന് ആമസോൺ ; ഡെലിവറിക്ക് ഇനി വേഗം കൂടും

ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരമമിട്ടുകൊണ്ട് ഡബ്ലിനില്‍ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ച് ആമസോണ്‍. ഉത്പന്നങ്ങളുടെ ഡെലിവറി വേഗത്തിലാക്കാനും, ബ്രെക്സിറ്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടക്കാനും ഇതുവഴി ആമസോണിന് കഴിയും. ഡബ്ലിനിലെ Baldonnell ബിസിനസ് പാര്‍ക്കിലാണ് 58,523 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള “fulfilment centre” ആമസോണ്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലെയും, യൂറോപ്പിലെ മറ്റു ഭാഗങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഈ സെന്റര്‍ വഴി പ്രയോജനം ലഭിക്കും. ആഗോള ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണിന്റെ അയര്‍ലന്‍ഡിലെ ആദ്യത്തെ fulfilment centre ആണ് ഇത്. പ്രൊഡക്ടുകള്‍ ആമസോണ്‍ … Read more

ഡബ്ലിനിലെ North Strand റോഡിൽ ഫെയർവ്യൂ മുതൽ Five Lamps വരെ സ്വകാര്യ വാഹനങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഡബ്ലിനിലെ North Strand Road ല്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. ഫെയര്‍ വ്യൂ മുതല്‍ Five Lamps വരെയുള്ള റോഡ് വഴി സ്വകാര്യ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തുക. തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം ആദ്യം വരെ തുടരും. Clontarf to city centre റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റോഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. North Strand റോഡ് വഴി നഗരത്തിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ Ballybough Road വഴി തിരിച്ചുവിടും. ഇതുവഴി തിരിച്ചു … Read more

എസ്.എം.വൈ.എം ഫുട്ബോൾ ടൂർണമെൻറ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ

ഡബ്ലിൻ :  സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെൻ്റ്  2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9 30 മുതൽ ഫിനിക്സ്റ്റ് പാർക്കിൽ വച്ച്  നടത്തപ്പെടുന്നു.  ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെൻ്ററുകളിൽ നിന്നുള്ള   ടീമുകൾ മാറ്റുരയ്ക്കുന്ന  ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമൻ്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് … Read more