അയർലൻഡിനെതിരായ ആദ്യ ടി-20: ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം; അവസരം ലഭിക്കാതെ സഞ്ജു

അയര്‍ലന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ നിരയില്‍ ദീപക് ഹൂഢ-47(29), ഇഷാന്‍ കിഷന്‍-26(11), ഹാര്‍ദിക് പാണ്ഢ്യ-24(12) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ആദ്യ നാല് ഓവറുകളില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. പിന്നീട് ഹാരി … Read more

അണ്ടർ-23 ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റ്: അന്തിമ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെതിരെ;മത്സരം ഡബ്ലിൻ UCD സ്റ്റേഡിയത്തിൽ

Uniphar അണ്ടര്‍-23 ഫൈവ് നാഷന്‍സ് വനിതാ ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ന് അന്തിമ പോരാട്ടം. ഫൈനലില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ‍‍ഡബ്ലിനിലെ UCD സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.45 നാണ് മത്സരം. ഇതുവരെ ടൂര്‍ണ്ണമെന്റിലെ നാല് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ ജൂനിയര്‍ വനിതാസംഘം വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ന് ഫൈനലിനിറങ്ങുക. നെതര്‍ലന്‍ഡ്സുമായി നടന്ന പ്രാഥമിക മത്സരം ഇരുടീമികളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ആഥിതേയരായ അയര്‍ലന്‍ഡുമായായിരുന്നു ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡിനെ … Read more

ഇന്ത്യ-അയർലൻഡ് ആദ്യ ടി-20 ഇന്ന് ഡബ്ലിനിൽ; സഞ്ജു കളത്തിലിറങ്ങാൻ സാധ്യത

അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി മത്സരം ഇന്ന്. ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഢ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് അയര്‍ലന്‍ഡിനെ നേരിടുക. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഇന്ന് കളത്തിലിറങ്ങും എന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുള്ള മുന്നൊരുക്കമാണ് അയര്‍ലന്‍ഡിനെതിരായുള്ള പരമ്പര. പരമ്പരയിലെ മികച്ച പ്രകടനം താരങ്ങള്‍ക്ക് ലോകകപ്പ് സ്ക്വാഡിലേക്കുള്ള … Read more

പട്ടാപ്പകൽ നടന്ന വെടിവയ്‌പിൽ നടുങ്ങി അയർലൻഡ് തലസ്ഥാനം; ഡബ്ലിനിലെ അക്രമം ഒരു ഓർമപ്പെടുത്തലെന്ന് Ballyfermot കൗൺസിലർ

ഹോട്ടലില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്പ്പില്‍ നടുങ്ങി അയര്‍ലന്‍ഡ് തലസ്ഥാനം. വെടിവയ്പിനെ ശക്തമായി അപലപിച്ചുകൊണ്ട് Ballyfermot കൗണ്‍സിലര്‍ Daithi Doolan കഴിഞ്ഞ ദിവസം രംഗത്തെത്തി. ഡബ്ലിനിലെ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ന‌‌ടന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്കെതിരെ കടുത്ത നടപടികളും അദ്ദേഹം ‍ ആവശ്യപ്പെട്ടിട്ടുണ്ട്. “പട്ടാപ്പകല്‍ നടന്ന ആക്രമണം അവിടെയുണ്ടായിരുന്ന നിരവധി പേരെ അപകടത്തില്‍ പെടുത്തുമായിരുന്നു, തിരക്കേറിയ ഈ ഹോട്ടലില്‍ കുട്ടികളും, ടൂറിസ്റ്റുകളുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു, രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള പ്രശ്നം എന്നതിലുപരി ഒരു … Read more

കുടുംബ സംഗമം; ആയിരങ്ങൾ ഇന്ന് കോർക്കാ പാർക്കിൽ ഒത്തുചേരും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ഇന്ന് ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികളോടെ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും. കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കുടുബസംഗമത്തിനു ആയിരങ്ങൾ പങ്കെടുക്കും. കുട്ടികളുടെ ഫുഡ്ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് … Read more

ഡബ്ലിനിലെ ഹോട്ടൽ കാർ പാർക്കിങ്ങിൽ വെടിവയ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ ഹോട്ടല്‍ കാര്‍ പാര്‍ക്കിങ്ങിലുണ്ടായ വെടിവയ്പില്‍ 41 വയസ്സുകാരനായ ഒരാള്‍ക്ക് ഗുരുതര പരിക്ക്. Kilmainham യിലെ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ പാര്‍ക്കിങ്ങിലായിരുന്നു കഴിഞ്ഞ ദിവസം വെടിവയ്പുണ്ടായത്. വെടിയേറ്റയാളെ ഉടന്‍ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗാര്‍ഡ അറിയിച്ചു. അക്രമം നടത്തിയവര്‍ സഞ്ചരിച്ചതായി കരുതുന്ന ഒരു സില്‍വര്‍ നിറത്തിലുള്ള കാറിനായുള്ള തിരച്ചിലും നടക്കുകയാണ്. വെടിവയ്പിന് സാക്ഷികളായവരുണ്ടെങ്കില്‍ ഉടന്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പരിശോധനകളുടെ ഭാഗമായി വെടിവയ്പ് നടന്ന … Read more

ഡബ്ലിൻ നഗരത്തിൽ പുതിയ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം ഉടൻ നിലവിൽ വരും

സ്മാര്‍ട്ട് സിറ്റി ലക്ഷ്യങ്ങളിലേക്ക് ഒരു പടികൂടി അടുത്ത് ഡബ്ലിന്‍ നഗരം. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ പുതിയ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം ഉടന്‍ നഗരത്തില്‍ നിലവില്‍ വരും. Wireless Broadband Alliance (WBA) യുടെ മേല്‍നോട്ടത്തില്‍ Bernardo Square, Dame Street ,City Council’s Amphitheatre എന്നീ മൂന്നിടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ പബ്ലിക് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഈ പരീക്ഷണം വിജയകരമായതോടെ 150 ഓളം കേന്ദ്രങ്ങളിലേക്ക് പുതിയ സംവിധാനം വിപുലീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഓപ്പണ്‍ റോമിങ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന … Read more

കേരള ഹൗസ് കാര്‍ണിവല്‍ ഇന്ന്; കാര്‍ണിവല്‍ ആവേശത്തില്‍ അയര്‍ലന്‍ഡ് മലയാളികള്‍

അയര്‍ലന്‍ഡിലെ മലയാളികളുടെ കൂട്ടായ്മയായ കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്ബിന്റെ കാര്‍ണിവല്‍-2022 ഇന്ന്. ‍ഡബ്ലിനിലെ ലൂക്കാന്‍ യൂത്ത് സെന്ററില്‍ രാവിലെ 8 മണി മുതലാണ് കാര്‍ണിവല്‍ 2022 ആരംഭിക്കുന്നത്. കാര്‍ണിവലിന്റെ ഭാഗമായി വിവിധ കലാ-കായിക-സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര മുഖ്യാഥിതിയാവും. അയര്‍ലന്‍ഡിലെ വിവിധ കലാകൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സുകള്‍, ചെണ്ടമേളം തുടങ്ങി നിരവധി കലാപരിപാടികള്‍ കാര്‍ണിവലിന്റെ ഭാഗമായുണ്ടാവും. വൈകീട്ട് 6.30 ന് അയര്‍ലന്റ് മലയാളികളുടെ സംഗീത ബാന്റായ കുടില്‍ … Read more

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ

അയര്‍ലന്‍ഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ഒരുക്കം 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് റിയാൽട്ടോ സെൻ്റ്. തോമസ് പാസ്റ്ററൽ സെന്ററിൽ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.00ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ … Read more

ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ട്രിനിറ്റി കോളേജ്

Quacquarelli Symonds (QS) ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ഡബ്ലിനിലെ ട്രിനിറ്റി കോളേജ്. അ‍ഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രിനിറ്റി കോളേജ് മികച്ച 100 സര്‍വ്വകലാശാലകളുടെ പട്ടികയിലേക്ക് തിരിച്ചെത്തുന്നത്. മുന്‍വര്‍ഷത്തെ പട്ടികയില്‍ 101 ാം സ്ഥാനത്തായിരുന്ന ട്രിനിറ്റി ഇത്തവണ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 98 ാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം അയര്‍ലന്‍ഡിലെ മറ്റു പ്രധാന കോളേജുകള്‍ക്ക് ഇത്തവണത്തെ റാങ്കിങ്ങിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. University College Dublin, Queen’s University Belfast, University College … Read more