മതിയായി ഈ അവഗണന; തൊഴിൽ സാഹചര്യവും സുരക്ഷയും മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി Dublin Connolly Hospital-ന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി നഴ്‌സുമാർ

കനത്ത ജോലിഭാരം സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും, സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഡബ്ലിന്‍ Connolly Hospital-ലെ നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. INMO-യുടെ പിന്തുണയോടെ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു പ്രതിഷേധ പരിപാടി. ആശുപത്രിയിലെ ഈ പ്രശ്നങ്ങള്‍ കാരണം രോഗികളെ കൃത്യമായി പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും, അത് വലിയ അപകടങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും നഴ്സുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലതവണ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആശുപത്രി അധികൃതര്‍ ഉദാസീനത തുടര്‍ന്നതോടെയാണ് ശക്തമായ സന്ദേശമെന്ന നിലയ്ക്ക് പ്രതിഷേധപരിപാടി നടത്താന്‍ നഴ്‌സുമാര്‍ തയ്യാറായത്. … Read more

ഡബ്ലിൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന് അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം

ഡബ്ലിൻ: എയർ ഇന്ത്യ വിമാനസർവീസ്,ടാറ്റാ ഏറ്റെടുത്ത സാഹചര്യത്തിൽ, അയർലണ്ടിൽ നിന്നും കൊച്ചിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ എം സമ്മേളനം ആവശ്യപ്പെട്ടു. എട്ടു മണിക്കൂർ കൊണ്ട് നാട്ടിൽ എത്തുവാനും ഇപ്പോഴുള്ള യാത്രാ നിരക്കിൽ വൻ കുറവ് വരുവാനും ഇത് സഹായകമാകും. ഇക്കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി, തോമസ് ചാഴികാടൻ എം പി എന്നിവർ അറിയിച്ചു. ഡബ്ലിനിൽ മാത്യൂസ് ചേലക്കലിന്റെ ഭവനത്തിൽ അയർലണ്ട് … Read more

കനത്ത ജോലിഭാരവും, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യവും; ഡബ്ലിൻ Connolly Hospital നഴ്‌സുമാരുടെ പ്രതിഷേധം ഇന്ന്

കനത്ത ജോലിഭാരം സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും, സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഡബ്ലിന്‍ Connolly Hospital-ലെ നഴ്‌സുമാര്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 1 മണിയോടെ ആശുപത്രിയുടെ പ്രധാന കവാടത്തിലാണ് പ്രതിഷേധ പരിപാടി. ആശുപത്രിയിലെ ഈ പ്രശ്‌നങ്ങള്‍ കാരണം രോഗികളെ കൃത്യമായി പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി ആശുപത്രി മാനേജ്‌മെന്റുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അനുകൂലനടപടികളൊന്നുമുണ്ടായില്ലെന്ന് INMO-യും പറയുന്നു. അമിതമായ ജോലിഭാരമാണ് നഴ്‌സുമാര്‍ക്ക് ഇപ്പോഴുള്ളതെന്നും, മഞ്ഞുകാലം അടുത്തുകൊണ്ടിരിക്കെ കോവിഡ് ഇപ്പോഴും ഭീഷണിയുയര്‍ത്തുകയാണെന്നും INMO ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫിസര്‍ മോറിസ് … Read more

അയർലൻഡിലെ ട്രെയിനിലും ബസ്സിലും അക്രമം ഏറുന്നു; പൊതുഗതാഗത സംവിധാനത്തിൽ സുരക്ഷാസേനയെ നിയോഗിക്കണം

അയര്‍ലന്‍ഡിലെ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേക സുരക്ഷാസേനയെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ ട്രെയിനുകളിലും ബസുകളിലുമെല്ലാം സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളും, അധിക്ഷേപങ്ങളും ഏറി വരുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാത്തതില്‍ വലിയ രോഷവും പടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനിലെ ഡാര്‍ട്ട് സര്‍വീസില്‍ ഏതാനും സാമൂഹികവിരുദ്ധര്‍ ഒരു സ്ത്രീയെ പീഡിപ്പിക്കണമെന്ന് അട്ടഹസിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാലഹൈഡിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു ബുധനാഴ്ച രാത്രി ഒരു കൂട്ടം ചെറുപ്പക്കാര്‍ … Read more

ഡബ്ലിൻ കനാലിൽ ആരോ വലിച്ചെറിഞ്ഞ ചാക്കുകെട്ട് അഴിച്ചു നോക്കിയ അയാൾ ഞെട്ടി! ഉള്ളിൽ ആഴ്ചകൾ മാത്രം പ്രായമായൊരു പട്ടിക്കുഞ്ഞ്!

ഡബ്ലിനിലെ കനാലിലെറിഞ്ഞ് കൊല്ലാന്‍ നോക്കിയ പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി യുവാവ്. കനാലില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാവാണ് ആരോ വെള്ളത്തിലേയ്ക്ക് ഒരു വലിയ ചാക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട് ചെന്ന് നോക്കിയത്. മുങ്ങിത്താഴാന്‍ തുടങ്ങിയ ചാക്കെടുത്ത് കെട്ടഴിച്ചുനോക്കിയ ഇദ്ദേഹം കണ്ടത് 10-12 ആഴ്ച മാത്രം പ്രായമുള്ള Lurcher ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടിയെയാണ്. ഒട്ടും സമയം കളയാതെ പട്ടിക്കുട്ടിയെ കരയ്‌ക്കെത്തിച്ച ഇദ്ദേഹം നേരെ വീട്ടിലെത്തി. ഏതാനും ദിവസം വീട്ടില്‍ പട്ടിക്കുട്ടിയെ പരിചരിച്ച ഇദ്ദേഹം അതിനൊരു പേരും നല്‍കി- River. ഏതാനും ദിവങ്ങള്‍ക്ക് ശേഷം River-നെ … Read more

വീട്ടിൽ സ്റ്റോക്ക് ചെയ്തത് 125,000 യൂറോയുടെ കഞ്ചാവും കൊക്കെയ്‌നും മയക്കുമരുന്ന് ഗുളികകളും; ഡബ്ലിനിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ നിന്നും 125,000 യൂറോ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഗാര്‍ഡ. ഡബ്ലിനിലെ Ringsend-ലുള്ള വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു പരിശോധന. 30,000 യൂറോ വിലവരുന്ന കഞ്ചാവ്, 40,000 യൂറോയുടെ സനാക്‌സ് ഗുളികകള്‍, 20,000 യൂറോയോളം വിലവരുന്ന ഡയാസെപാം ഗുളികകള്‍ എന്നിവയ്‌ക്കൊപ്പം 3,000 യൂറോയുടെ കൊക്കെയ്‌നും കണ്ടെടുത്തു. ഇവ ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇയാളില്‍ നിന്നും 14,000 യൂറോയുടെ കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു.

അയർലൻഡ് സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ നവംബർ 4,5,6 തീയതികളിൽ

അയര്‍ലന്‍ഡ്‌ സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` ഓഗസ്റ്റ് നവംബർ 4,5,6 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) നടക്കും.   യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക. ദിവസവും രാവിലെ 9-ന് ആരംഭിച്ച് വൈകിട്ട് 5.30-ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായ് പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. … Read more

അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയ്ക്ക് ഡബ്ലിനിലെ എംബസിയിൽ സ്വീകരണം

അയർലൻഡിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ സന്ദീപ് കുമാർ സ്ഥാനമൊഴിയുന്നതോടെ പകരക്കാരനായി എത്തിയ അഖിലേഷ് മിശ്രയ്ക്ക് സ്വീകരണം. ഇന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ എത്തിയ മിശ്രയെയും, ഭാര്യ രീതി മിശ്രയെയും എംബസി ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അയർലൻഡിലെ പുതിയ അംബാസഡർ ആയി മികച്ച സേവനം നടത്താൻ മിശ്രയെ ആശംസിക്കുന്നതായി എംബസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 1989 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് അഖിലേഷ് മിശ്ര.

ഡബ്ലിൻ St Vincent’s University Hospital-ൽ ആവശ്യത്തിന് നഴ്സുമാരില്ല; ഐസിയു രോഗികളെ നിരീക്ഷിക്കുന്നത് ബേബി മോണിറ്റർ ഉപയോഗിച്ച്

ഡബ്ലിന്‍ St Vincent’s University Hospital(SVUH)-ലെ ഐസിയുവില്‍ സ്റ്റാഫ് ദൗര്‍ലഭ്യം രൂക്ഷമായതായി റിപ്പോര്‍ട്ട്. തങ്ങളുടെ ഇത്രയും കാലത്തെ ജോലിക്കിടെ ഇതാദ്യമായാണ് പ്രതിസന്ധി ഇത്രകണ്ട് രൂക്ഷമായിരിക്കുന്നതെന്ന് കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ഐസിയു നഴ്‌സുമാര്‍ പറയുന്നു. സ്റ്റാഫ് ദൗര്‍ലഭ്യം കാരണം തങ്ങള്‍ ഐസിയുവിലെ രോഗികളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നഴ്‌സുമാര്‍ പറഞ്ഞതായി ‘The Journal’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ബെഡ്ഡുകളിലെ രോഗികളെയാണ് ഇത്തരത്തില്‍ നിരീക്ഷിക്കേണ്ടിവരുന്നതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. സ്റ്റാഫുകളുടെ എണ്ണക്കുറവിനെപ്പറ്റി മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ … Read more

ഡബ്ലിനിൽ നിന്നും കാനഡയിലെ ടോറന്റോയിലേക്ക് നോൺ-സ്റ്റോപ്പ് വിമാന സർവീസുമായി WestJet

ഡബ്ലിനില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേയ്ക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വ്വീസുമായി WestJet. 2022 മേയ് 15 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെയ് 15 മുതല്‍ ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജൂണ്‍ 2 മുതല്‍ ഇത് ദിവസേനയുള്ള സര്‍വീസുകളാക്കി മാറ്റും. നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വിനോദ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് WestJet ചാഫ് കൊമേഴ്ഷ്യല്‍ ഓഫിസര്‍ John Weatherill പറഞ്ഞു. പ്രഖ്യാപനത്തെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും സ്വാഗതം ചെയ്തു. നിലവില്‍ കാനഡയിലെ … Read more