ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം  ചുമതല ഏറ്റെടുത്തു. ഡബ്ലിൻ സോണിലെ  പത്ത് കുർബാന സെൻ്ററുകളിലേയും കൈക്കാരന്മാരും  ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉൾപ്പെട്ട സോണൽ കോർഡിനേഷൻ കമ്മറ്റിയാണു അടുത്ത രണ്ടുവർഷക്കാലം ഡബ്ലിൻ സീറോ മലബാർ സഭയെ നയിക്കുന്നത്. സീജോ കാച്ചപ്പിള്ളിയെ (ലൂക്കൻ) – ട്രസ്റ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു, ബെന്നി ജോൺ (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജ്ജായും, സുരേഷ് സെബാസ്റ്റ്യൻ (ലൂക്കൻ) ട്രസ്റ്റി ഹോം & ഈവൻ്റ് ആയും, ജോയ് പൗലോസ് (ബ്ലാക്ക് … Read more

ഡബ്ലിൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് നാളെ സ്ഥാനമേൽക്കും ; ചടങ്ങുകൾ ലൈവ്

ഡബ്ലിൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ബിഷപ്പ് ഡെർമൊട്ട് ഫാരെൽ  (Dermot Farrell ) നാളെ സ്ഥാനമേൽക്കു. ഡബ്ലിനിലെ സെന്റ് മേരീസ് പ്രൊ കത്തീഡ്രലിൽ നാളെ രാവിലെ 10.30 – നു പ്രത്യേക കുർബാന മധ്യേയാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ചടങ്ങുകളിൽ നിയുക്ത ബിഷപ്പിനൊപ്പം സ്ഥാനമൊഴിയുന്ന ആർച്ച്ബിഷപ്പ്  Diarmuid Martin,  ആർച്ച്ബിഷപ്പ്  Jude Thaddeus Okolo, Apostolic Nuncio to Ireland എന്നിവർ പങ്കെടുക്കും.  കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചടങ്ങുകളിൽ പൊതുജന പങ്കാളിത്തം ഉണ്ടാവില്ല, ചടങ്ങുകൾ ഓൺലൈൻ ആയി … Read more

വെക്സ്ഫോർഡിൽ അന്തരിച്ച സോൾസൺ സേവ്യറിന്റെ സംസ്കാരം ബുധനാഴ്‌ച രാവിലെ ഡബ്ലിനിൽ.

ഇന്നലെ  വെക്സ്ഫോർഡ് ആശുപത്രിയിൽ അന്തരിച്ച സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ Rialto -യിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ ബുധനാഴ്‌ച്ച രാവിലെ 9:00 മണിക്ക് ആരംഭിക്കും.തുടർന്ന് സംസ്കാരം ബാലിമൌണ്ട് റോഡിലെ Newlands Cross Crematorium -ത്തിൽ 11:00 മണിയോടെ നടക്കും.കോവിഡ് മാനദണ്ഡം അനുസരിച്ചു ശുശ്രൂഷകൾക്ക് പരമാവധി 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കു. ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് വെബ്‌സൈറ്റിൽ ഉണ്ടാവും. https://www.churchservices.tv/rialto വെക്സ്ഫോർഡിലെ RosAoibheann Nursing Home -ൽ  നേഴ്സ് ആയിരുന്നു സോൾസൺ, ഭാര്യ ബിൻസി മേനാച്ചേരി. … Read more

അയർലൻഡിൽ ആദ്യ കോവിഡ് വാക്‌സിൻ സെന്റ് ജെയിംസ് ആശുപത്രിയിൽ  79-കാരിയ്ക്ക് നൽകി

അയർലണ്ടിലെ ആദ്യ കോവിഡ് വാക്‌സിൻ ഇന്ന് ഉച്ചയ്ക്ക് ശേഷം സെന്റ് ജെയിംസ് ആശപത്രിയിൽ നൽകി. 79 – കാരിയായ ഡബ്ലിൻ സ്വദേശി Anne Lynch – നെയാണ് ഇതിനായി തിരഞ്ഞെടുത്തത്. നേരത്തെ അറിയിച്ചതിലും മുമ്പേ തന്നെ അയർലണ്ടിൽ വാക്‌സിൻ നൽകുമെന്നാണ് അറിയാൻ കഴിയുന്നത്. സെന്റ് ജെയിംസ് ആശുപത്രിയ്ക്ക് പുറമെ, ഡബ്ലിനിലെ  ബ്യുമോണ്ട് ആശുപത്രി, കോർക്കിലെ യൂണിവേഴ്സിറ്റി ആശുപത്രി, ഗാൽവെയിലെ യൂണിവേഴ്സിറ്റി ആശുപത്രി എന്നിവിടങ്ങളിൽ ഇന്ന് തന്നെ വാക്‌സിൻ വിതരണ ചെയ്യും. Pfizer/BioNTech വാക്‌സിന്റെ പതിനായിരം ഡോസ് ആണ് … Read more

കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതുവരെ എമിറേറ്റ്സ് ജീവനക്കാരെ പിരിച്ചുവിടാതെ നിലനിർത്താൻ ബദൽ പദ്ധതിയുമായി ജീവനക്കാർ

കോവിഡ് മഹാമാരി വ്യോമയാന മേഖലയുടെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡബ്ലിൻ എയർപോർട്ട് ആസ്ഥാനമായുള്ള എമിറേറ്റ്സ് സ്റ്റാഫുകളുടെ സംഘം എയർലൈനിന് ബദൽ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു. കോവിഡ് വാക്സിൻ വ്യോമയാന മേഖലക്ക് ഒരു തിരിച്ചുവരവിന്റെ ഊർജ്ജം പകരുമെന്ന പ്രത്യാശയിലാണ് ജീവനക്കാർ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വക്കുന്നത്. സമീപ ആഴ്ചകളിൽ വാക്സിൻ കണ്ടുപിടിക്കുന്നതിൽ ഉണ്ടായ പുരോഗതിയുടെ വെളിച്ചത്തിൽ, മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സർക്കാർ കോവിഡ് പേയ്‌മെന്റുകളിൽ തുടരാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിന് വേണ്ടിയുള്ള നടപടികൾ കമ്പനി … Read more

ഡബ്ലിനിൽ ഗാർഡയുടെ വൻകഞ്ചാവ് വേട്ട; രണ്ട് തോക്കുകളും കണ്ടെടുത്തു

ഡബ്ലിനിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ രണ്ട് തോക്കുകളും ഒരു ലക്ഷം യൂറോയുടെ കൊക്കെയ്നും കഞ്ചാവും ഗാർഡ പിടിച്ചെടുത്തു. ഡബ്ലിനിലെ ബാലിമുനിലെ പോപ്പിൻട്രീ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ 40-വയസ്സു പ്രായം വരുന്ന ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. പ്രദേശത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ 1939-ലെ സ്റ്റേറ്റ് ആക്ട് സെക്ഷൻ 30 പ്രകാരം കേസേടുത്തിട്ടുണ്ട്. പ്രതിയെ ബാലിമുൻ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും … Read more

മൃഗശാലകൾക്ക് സഹായവുമായി ഐറിഷ് സർക്കാർ : 1.6 മില്യൺ യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചു

കോവിഡ് -19നെ തുടർന്ന് അസ്തിത്വ ഭീഷണി നേരിടുകയാണ് ഡബ്ലിനിലെ മൃഗശാലകൾ. ഈ പ്രതിസന്ധി മറികടക്കാൻ മൃഗശാലക്ക് 1.6 മില്യൺ യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഐറിഷ് സർക്കാർ. പൊതുജനാരോഗ്യ പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഏകദേശം 10 മില്യൺ യൂറോയുടെ ഒരു പൊതു ധനസമാഹരണ യജ്ഞം നടത്താനുള്ള നടപടികൾ ഡബ്ലിൻ മൃഗശാലയിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. കോവിഡ്-19 നെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ എട്ട് മാസത്തിനിടെ സന്ദർശകരുടെ എണ്ണത്തിൽ വൻകുറവാണ് ഉണ്ടായത്. ദശലക്ഷക്കണക്കിന് യൂറോയുടെ വരുമാന … Read more

ഡബ്ലിനിൽ 741 അപ്പാർട്ട്മെന്റ് പദ്ധതിക്ക് മുന്നിൽ വഴിമുടക്കിയായി സൈക്ലിങ് കാമ്പയിൻ

സൈക്ലിംഗ് കാമ്പയിൻറെ പരാതിയെത്തുടർന്ന് ഡബ്ലിനിൽ 741 അപ്പാർട്ടുമെന്റുകൾക്കുള്ള അനുമതി നിഷേധിച്ച് ഹൈക്കോടതി. ഡബ്ലിനിലെ കൊനോലി സ്റ്റേഷന്റെ പിൻഭാഗത്തുള്ള പ്രദേശത്ത്‌ 741 ബിൽഡ്-ടു-റെന്റ് അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെയുള്ള ഭവന വികസനത്തിനുള്ള അനുമതി റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഡബ്ലിൻ സൈക്ലിംഗ് കാമ്പയിന് (ഡി.സി.സി.) ഇതിനുള്ള അർഹതയുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. നിർദ്ദിഷ്ട പദ്ധതിയിൽ 135 കാറുകൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങളും ഉൾപ്പെടുത്താനാണ് ഡവലപ്പർ തീരുമാനിച്ചത്. ഇതിനായി അനുമതി ആവശ്യമില്ലെന്നും അവർ വാദിച്ചു. 135 കാറുകൾക്കുള്ള പാർക്കിംഗ് പദ്ധതിയുടെ ആസൂത്രണങ്ങൾ വിലയിരുത്താതെ അംഗീകരിച്ച … Read more