ഹോംലെസ്സ് ചാരിറ്റി സംഘടനകൾക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ കഴിഞ്ഞവർഷം നൽകിയത് 31 മില്യൺ യൂറോ

ഭവനരഹിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് ചാരിറ്റി സംഘടനകള്‍ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 31 മില്യണ്‍ യൂറോ. The Peter McVerry ട്രസ്റ്റിനാണ് സിറ്റി കൗണ്‍സില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 17.57 മില്യണ്‍ യൂറോ Peter McVerry ട്രസ്റ്റിന് നല്‍കി. ഡബ്ലിന്‍ സൈമണ്‍ സംഘടനയ്ക്ക് 8.86 മില്യണ്‍ യൂറോയും, ഫോക്കസ് അയര്‍ലന്‍ഡിന് 5.06 മില്യണ്‍ യൂറോയുമാണ് സിറ്റി കൗണ്‍സില്‍ നല്‍കിയത്. സിറ്റി കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ Christy Burke ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായാണ് Dublin … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള ‘ശബ്ദശല്യം’ രൂക്ഷം ; പരിസരവാസികൾ നിയമ നടപടിക്കൊരുങ്ങുന്നു

വിമാനങ്ങള്‍ ലാന്റ് ചെയ്യുമ്പോഴും, ടേക്ക് ചെയ്യുമ്പോഴുമുള്ള വലിയ ശബ്ദം തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായും, ഇത് സംബന്ധിച്ച് നിയമനടപടികള്‍ക്കൊരുങ്ങുകയാണെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് പരിസരവാസികള്‍. ഫ്ലൈറ്റ് പാത്തുകളില്‍ മാറ്റം വരുത്തിയിട്ടും പ്രശ്നം തുടരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത്. The Ward, Coolquay, Ballyboughal, St Margaret’s, Kilsallaghan എന്നിവിടങ്ങളിലെ ആളുകളാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. റൂട്ടുകളിലെ ഭേഗഗതി മൂലം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും, അടുത്ത ദിവസങ്ങളിലായി ശബ്ദശല്യം കൂടിവന്നതായും ഇവിടങ്ങളിലെ പ്രദേശവാസികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടിലെ രണ്ടാം … Read more

പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണി ; നോർത്ത് ഡബ്ലിനിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടും

പുതിയ പൈപ്പ്‍ലൈനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നോര്‍ത്ത് ഡബ്ലിനില്‍ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്. മേഖലയിലെ ജലവിതരണ ശ്രംഖലയുടെ കപ്പാസിറ്റി മൂന്ന് മടങ്ങ് വരെ വര്‍ദ്ധിപ്പിക്കാനുള്ള 28 മില്യണ്‍ യൂറോയുടെ പദ്ധതിയുടെ പ്രവര്‍ത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പൈപ്പ്‌ലൈനാണ് ഇപ്പോള്‍ കണക്ട് ചെയ്യുന്നത്. ജലവിതരണം തടസ്സപ്പെടുന്നതിനാല്‍ സ്വോഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള ഒരു ലക്ഷത്തോളം ആളുകളെയാണ് ജലവിതരണത്തിലെ തടസ്സം ബാധിക്കുകയെന്ന് Uisce Eireann അറിയിച്ചു. പുലര്‍ച്ചെ ഒരു മണിക്ക് തന്നെ പൈപ്പ്‍ലൈന്‍ കണക്ട് ചെയ്യുന്നതിനുള്ള പ്രവൃത്തി … Read more

“ഇത് നിങ്ങളുടെയും വീട്”; അയർലൻഡിലെ ഉക്രൈൻകാരോട് മീഹോൾ മാർട്ടിൻ

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്തി ഡബ്ലിനില്‍ വന്‍ റാലി സംഘടപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് O’Connell Street ല്‍‍ നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. “സമാധാനം പുനസ്ഥാപിക്കപ്പെട്ട ഉക്രൈന്റെ മണ്ണിലേക്ക് ഏവര്‍ക്കും തിരികെ പോവാന്‍ കഴിയന്നതും, നിങ്ങള്‍ ഉപേക്ഷിച്ചുവന്ന ഉറ്റവരെയും , സുഹൃത്തുക്കളെയും കാണാന്‍ സാധിക്കുന്നതുമായ ആ ഒരു ദിവസത്തിനായാണ് നാം കാത്തിരിക്കുന്നത്. ആ ദിവസം വരിക തന്നെ ചെയ്യുമെന്നും, … Read more

ഇരുപത് മില്യൺ യൂറോ ചിലവിൽ ലിഫി വാലി ഷോപ്പിങ് സെന്ററിൽ NTA യുടെ പുതിയ ബസ് പ്ലാസ

ലിഫി വാലി ഷോപ്പിങ് സെന്ററിന് സമീപത്തായി 20 മില്യണ്‍ യൂറോ ചിലവില്‍ പണികഴിപ്പിച്ച പുതിയ ബസ് പ്ലാസ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബസ്-കണക്ട് പദ്ധതിയുടെ ഭാഗമായാണ് ലിഫി വാലിയില്‍ “state-of-the art” ബസ് പ്ലാസ നിര്‍മ്മിച്ചത്. ലിഫി വാലി ഷോപ്പിങ് സെന്ററിന്റെ പ്രധാനകവാടത്തിന് നൂറ് മീറ്റര്‍ മാറി യെല്ലോ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് പുതിയ ബസ് പ്ലാസയുള്ളത്. വെസ്റ്റ് ഡബ്ലിന്‍, സൌത്ത് ഡബ്ലിന്‍, സിറ്റി സെന്റര്‍, north Kildare എന്നിവിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസുകള്‍ … Read more

Ballyfermot ൽ ഗാർഡയ്‌ക്കെതിരെ ആക്രമണം ; പട്രോൾ വാഹനങ്ങൾ തകർത്ത് അക്രമകാരികൾ

വെസ്റ്റ് ഡബ്ലിനിലെ Ballyfermot ല്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെതിരെ ആക്രമണം. ബോട്ടില്‍ കൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥനെതിരെ ആക്രമണമുണ്ടായത്. Ballyfermot ഏരിയയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചിരുന്ന സംഘത്തെ തടയുന്നതിനായി എത്തിയതായിരുന്നു ഗാര്‍ഡ. തുടര്‍ന്ന് മുഖംമൂടി ധാരികളായ ഒരു സംഘം യുവാക്കള്‍ ഗാര്‍ഡയ്ക്കെതിരെ അക്രമം നടത്തുകയായിരുന്നു. ഗാര്‍ഡയുടെ രണ്ട് പട്രോള്‍ കാറുകള്‍ അക്രമി സംഘം തകര്‍ത്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മോട്ടോര്‍ബൈക്കുകളും … Read more

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 20 തിങ്കളാഴ്ച  വിഭൂതി തിരുനാൾ  ഡബ്ലിൻ സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു.  ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലും, 7:30 നു റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിനും വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു.  ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

വംശീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അയർലൻഡ് ; ‘Ireland for All’ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ

അയര്‍ലന്‍‍ഡിലെ വംശീയതയ്ക്കും, അഭയാര്‍ത്ഥി വിരുദ്ധതയ്ക്കും എതിരായി നടന്ന അയര്‍ലന്‍ഡ് ഫോര്‍ ഓള്‍ മാര്‍ച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍. നൂറിലധികം കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ നിന്നുള്ള 50000 ത്തോളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഡബ്ലിനിലെ പാര്‍നല്‍ സ്ക്വയറില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച പ്രതിഷേധ റാലി നഗരത്തിലൂടെ നീങ്ങിയ ശേഷം കസ്റ്റം ഹൗസിന് സമീപത്തായാണ് അവസാനിച്ചത്. United Against Racism, MASI, National Women’s Council of Ireland, TENI എന്നീ പ്രമുഖ സംഘടനകളും, അയര്‍ലന്‍ഡിലെ വിവിധ … Read more

ഭയപ്പെടാതെ ശ്വസിച്ചോളൂ…. ഡബ്ലിനിലെ വായു ശുദ്ധമാണ്

ശ്വസിക്കുന്ന വായു ശുദ്ധമാണോ എന്നത് സംബന്ധിച്ച് എപ്പോഴും ആശങ്കപ്പെടുന്നവരാണ് നാം. എന്നാല്‍ ഡബ്ലിന്‍കാര്‍ക്ക് ഇനിമുതല്‍ അത്തരത്തിലൊരു ആശങ്കയുടെ ആവശ്യമില്ല. ഡബ്ലിനിലെ വായു മികച്ച ഗുണനിലവാരമുള്ളതെന്ന പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഗൂഗിളിന്റെ പ്രൊജക്ട് എയര്‍ വ്യൂ പ്രകാരം നടത്തിയ പരിശോധനയിലൂടെയാണ് ഡബ്ലിനിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ സ്മാര്‍ട്ട് ഡബ്ലിന്‍ പ്രോഗ്രാമുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിള്‍ ഇത്തരത്തിലൊരു പരിശോധന നടത്തിയത്.Aclima എയര്‍ സെന്‍സിങ് സാങ്കേതിക വിദ്യ ഘടിപ്പിച്ച ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ … Read more

ഡബ്ലിൻ സിറ്റി സെന്ററിൽ വീണ്ടും ആക്രമണം ; യുവാവ് ഗുരുതരാവസ്ഥയിൽ

ഡ‍ബ്ലിന്‍ സിറ്റി സെന്ററില്‍ യുവാവിനെതിരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇരുപത് വയസ്സുകാരനായ യുവാവ് Beamount ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലുള്ള സമയത്തായിരുന്നു Parnell Street ന് സമീപത്തായി ആക്രമണം നടന്നത്. വിവരമറിഞ്ഞ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി അക്രമം ന‌ടന്ന സ്ഥലം ഗാര്‍ഡ ഏറെ നേരം അടച്ചിട്ടിരുന്നു. അക്രമം സംബന്ധിച്ച് ഏന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരും, അക്രമത്തിന് സാക്ഷികളുമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. Mountjoy ഗാര്‍ഡ … Read more