അയർലണ്ടുകാരുടെ പേഴ്സിൽ പണം മിച്ചം വരും; രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിൽ

അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും, 2025-ലും വളര്‍ച്ച കൈവരിക്കുമെന്ന് The Economic and Social Research Institute (ESRI). Modified Domestic Demand (MDD) ഈ വര്‍ഷം 2.3 ശതമാനവും, അടുത്ത വര്‍ഷം 2.5 ശതമാനവും വളര്‍ച്ച നേടും. Gross Domestic Product (ഒരു രാജ്യത്തെ ആകെ സാധനങ്ങളുടെയും, സേവനങ്ങളുടെയും മൂല്യം- GDP) ഈ വര്‍ഷം 2.5 ശതമാനവും, 2025-ല്‍ 2.3 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാണിജ്യം, ആഭ്യന്തര സമ്പദ് വ്യവസ്ഥ എന്നിവയുടെ … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ നേരിയ വർദ്ധന; ആശങ്ക വേണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ

അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ നേരിയ വര്‍ദ്ധന. സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം ഡിസംബറിലെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശ 4.19% ആയിരുന്നു. എന്നാല്‍ ജനുവരിയില്‍ എത്തുമ്പോള്‍ അത് 4.27% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം 2023 ജനുവരിയില്‍ ഇത് 2.93% ആയിരുന്നു. 20 യൂറോസോണ്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മോര്‍ട്ട്‌ഗേജ് പലിശയുള്ള രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് അയര്‍ലണ്ട്. യൂറോസോണ്‍ രാജ്യങ്ങളിലെ ശരാശരി നിരക്കാകട്ടെ 3.96 ശതമാനവും ആണ്. പണപ്പെരുപ്പം കുറയ്ക്കുക എന്ന ലക്ഷ്യവുമായി European Central … Read more

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർക്കാരിന് ലഭിച്ച ടാക്സ് വരുമാനം 12 ബില്യൺ യൂറോ; മുൻ വർഷത്തേക്കാൾ 5% വർദ്ധന

2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 12 ബില്യണ്‍ യൂറോ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ 5.5% അധികവരുമാനമാണിത് എന്നും ധനകാര്യവകുപ്പ് അറിയിച്ചു. ഇന്‍കം ടാക്‌സ്, വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയിലെ വര്‍ദ്ധനയാണ് കൂടുതല്‍ ടാക്‌സ് റവന്യൂ സര്‍ക്കാരിലേയ്ക്ക് ലഭിക്കാന്‍ കാരണമായിരിക്കുന്നത്. ഇന്‍കം ടാക്‌സില്‍ മാത്രം 5.7% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ആകെ ലഭിച്ച തുകയില്‍ 5.3 ബില്യണ്‍ യൂറോയും ഇന്‍കം ടാക്‌സ് ഇനത്തിലാണ്. പോയ വര്‍ഷം ജനുവരി- … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പ വർദ്ധന 2.2%; ഒരു മാസത്തിനിടെ ഊർജ്ജത്തിനും, ഭക്ഷണത്തിനും വില കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 2.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.7% ആയിരുന്നു. പക്ഷേ ഒരു മാസത്തിനിടെയുള്ള വിപണിനിരക്കുകള്‍ കണക്കാക്കിയാല്‍ സാധനങ്ങളുടെ വില 0.9% വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഊര്‍ജ്ജവില ജനുവരി മാസത്തെക്കാള്‍ 0.5% ആണ് ഫെബ്രുവരിയില്‍ വര്‍ദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും 0.5% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള ഊര്‍ജ്ജവിലയുമായി താരതമ്യപ്പെടുത്തിയാല്‍ നിലവിലെ വില 6.3% കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില … Read more

അയർലണ്ടിലെ ഓരോ പൗരനും 42,000 യൂറോയ്ക്ക് കടക്കാർ! ദേശീയ കടം 223 ബില്യൺ

അയര്‍ലണ്ടിലെ ദേശീയ കടത്തില്‍ നേരിയ കുറവ്. രാജ്യത്തെ ഓരോ പൗരനും നിലവില്‍ 42,000 യൂറോയ്ക്ക് കടക്കാരനാണെന്നാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ള ദേശീയ കടം 223 ബില്യണ്‍ യൂറോ ആണെന്നും ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പറഞ്ഞു. 2021-ല്‍ ഇത് 236 ബില്യണ്‍ ആയിരുന്നു. അതേസമയം വ്യക്തിഗത കടത്തില്‍ ചെറിയ കുറവ് വന്നെങ്കിലും, ഒരാള്‍ക്ക് 42,000 യൂറോ എന്നത് ലോകത്തിലെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്ന് തന്നെയാണ്. അയര്‍ലണ്ട് പോലുള്ള ഒരു ചെറിയ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ … Read more

അയർലണ്ടിലെ പ്രൈവറ്റ് കമ്പനികളിൽ 4 മുതൽ 6% വരെ ശമ്പള വർദ്ധന വേണമെന്ന് റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം അതിജീവിക്കാനായി രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളം 4 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് Irish Congress of Trade Unions (ICTU). ഈ വര്‍ഷം 3 ശതമാനത്തില്‍ കൂടുതലും, അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടുതലും ശമ്പളവര്‍ദ്ധനയാണ് ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി ICTU ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ICTU തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യമേഖലയിലെ തൊഴിലാളി സംഘടനകള്‍ക്ക് നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊടുക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്. നിലവിലെ … Read more

അയർലണ്ടിൽ വായ്പ എടുക്കുന്നത് കൂടി; കാറും വീടും പഠനവും അവധിക്കാലവും എല്ലാം വായ്പയിൽ!

അയർലണ്ടിൽ ലോണുകളുടെ മൂല്യം വർദ്ധിക്കുന്നു. ഒരു വർഷത്തിനിടെ കാര്‍ ലോണുകളുടെ മൂല്യം 39.9 ശതമാനം വർദ്ധിച്ചതായാണ് Banking & Payments Federation Ireland(BPFI)പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാർ ലോണുകളുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. വാഹന വായ്പകളുടെ എണ്ണം ഒരു വർഷത്തിനിടെ 25.5 ശതമാനം ഉയര്‍ന്ന്‍ 14,994 ആയും, മൂല്യം 189 മില്ല്യന്‍ യൂറോ ആയും ഉയര്‍ന്നു. അതേസമയം രാജ്യത്ത് പേഴ്സണൽ ലോണുകളുടെ മൂല്യത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. 2023-ന്‍റെ മൂന്നാം പാദത്തിലെ വ്യക്തിഗത വായ്പാ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലയളവില്‍ വ്യക്തിഗത … Read more

ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു. അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ … Read more

പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. Ulster Bank, KBC … Read more