വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികള്‍ക്ക് തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സിക്കാനുള്ള സംവിധാനം വേണം: സിന്‍ഫിന്‍

ഡബ്ലിന്‍: ആശുപത്രികളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ തുടരുന്ന രോഗികള്‍ക്ക് കാത്തിരുപ്പ് നടത്താതെ തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം വേണമെന്ന് സിന്‍ ഫിന്‍ ആവശ്യപ്പെട്ടു. സിന്‍ഫിന്നിന്റെ ആരോഗ്യ വക്താവ് ലൂയി ഒ റെലി രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. അയര്‍ലണ്ടിന്റെ അയല്‍രാജ്യങ്ങള്‍ പിന്തുടരുന്ന രീതി അനുവര്‍ത്തിക്കണമെന്നാണ് സിന്‍ഫിന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. കാത്തിരുപ്പ് തുടരുന്ന ആശുപത്രികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം ആവശ്യമാണ്. വൈറ്റിങ് ലിസ്റ്റില്‍ തുടരുന്നവര്‍ക്ക് … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (02/09/2017) റവ.ഫാ.പ്രിന്‍സ് മാത്യു നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 02-09-2017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ.ഫാ.പ്രിന്‍സ് മാത്യു ,റവ:ഫാ:ജോര്‍ജ്ജ് അഗസ്റ്റിന്‍, സിസ്റ്റര്‍ ഡിവോഷ്യ, സിസ്റ്റര്‍ മെറീനയും, നേതൃത്വം നല്‍കുന്നതാണ്.  ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം … Read more

ഐറിഷ് ഗതാഗത രംഗം വീണ്ടും പ്രതിസന്ധിയിലേക്ക്…

ഡബ്ലിന്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഐറിഷ് റയില്‍ ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എസ്.ഐ.പി.റ്റി.യു തൊഴിലാളി യുണിയനുകളാണ് റയില്‍വേ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഡബ്ലിന്‍ ബസ്, ലുവാസ് തുടങ്ങി രാജ്യത്തെ ഗതാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍ തങ്ങളെ മാത്രം ഒഴിവാക്കിയെന്നാണ് റയില്‍വേ ജീവനക്കാരുടെ വാദം. രണ്ടായിരത്തിന് ശേഷം ഈ വിഭാഗം ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് ഉണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 2008 മുതല്‍ 2013 വരെ 36 മില്യണ്‍ യൂറോ മാത്രമാണ് റയില്‍വേ തൊഴിലാളികള്‍ക്ക് വേണ്ടി … Read more

M17 ഗതാഗത പാത അടുത്ത മാസം മുതല്‍ തുറന്നു കൊടുക്കും

ഗാല്‍വേ: മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടന്ന M17 റോഡ് അടുത്ത മാസം മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. തൂമിനെയും ഗോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന പാത യാഥാര്‍ഥ്യമാകുന്നതോടെ തൊട്ടടുത്ത ടൗണുകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്താന്‍ കഴിയുമെന്ന സൗകര്യവുമുണ്ട്. ഏതെന്‍ട്രി, തൂം, ഗോര്‍ട്ട് എന്നിവിടങ്ങളില്‍ ഗതാഗത കുരുക്കുകളും കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിസിനസ്സ് ഗ്രൂപ്പുകള്‍, വ്യവസായങ്ങള്‍, സാധാരണ ജനവിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഗതാഗത പാതയായിരിക്കും ഇതെന്ന് ഇന്‍ഡിപെന്‍ഡന്റ് ടി.ഡി സീന്‍ കെനി അഭിപ്രായപ്പെട്ടു. ഐ.സി.എ യുമായി കൂടിച്ചേര്‍ന്ന് … Read more

അയര്‍ലണ്ടിലെ ശുദ്ധജല സ്രോതസുകള്‍ക്ക് ഗുണനിലവാരത്തകര്‍ച്ച നേരിടുന്നു: ഇ യു റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ ജലവിതാനങ്ങള്‍ ഗുണനിലവാരമില്ലായ്മ നേരിടുന്നതായി യൂറോപ്യന്‍ യൂണിയന്‍. ഓരോ വര്‍ഷങ്ങളിലും 20 ശതമാനത്തോളം പുഴകള്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. 1980-കളില്‍ യൂണിയന്‍ നിര്‍ദ്ദേശിക്കുന്ന ഗുണനിലവാര പട്ടികയില്‍ 500 ഐറിഷ് ജല സ്രോതസുകള്‍ ഉള്‍പ്പെട്ടെങ്കില്‍ 2013 മുതല്‍ 2015 വരെ നടത്തിയ പരിശോധനയില്‍ വെറും 21 ജലാശയങ്ങള്‍ മാത്രമാണ് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയത്. പരിസ്ഥിതി സംരക്ഷ വകുപ്പ് നടത്തിയ ദേശീയ നിലവാര പട്ടികയിലും ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരുന്നതായി രേഖപ്പെടുത്തിയിരുന്നു. പരിസ്ഥിതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2010 മുതല്‍ 2015 … Read more

മീത്ത് പ്രവാസി മലയാളി ഓണാഘോഷം സെപ്തംബര്‍ 2 ന്

ട്രിം നാവനും പരിസര പ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയായ’ മീത് പ്രവാസി മലയാളികളുടെ. ആഭ്യമുഘ്യത്തില്‍ സെപ്തംബര്‍ രണ്ടാം തീയതി ശനിയാഴ്ച 12 മണി മുതല്‍ സെന്റ് ലോമന്‍സ് ചര്‍ച് ഹാളില്‍ വച്ച് നടത്തപെടുന്ന ഓണഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . .പരിപാടികളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .. തിരുവാതിരകളി, വിഭവ സമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെയും മുതിര്‍ന്നവരെയുടെയും കലാപരിപാടികളും,ഗാനമേളയും,വടംവലി തുടങ്ങിയ കലാകായികമത്സരങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ .സദ്യ കൂടാതെ പരിപാടിയുടെ സമാപനം ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും … Read more

ദ്രോഗ്‌ഹെഡയെ ഉത്സവ ലഹരിയില്‍ ആക്കികൊണ്ടു DMA ഓണാഘോഷം കൊണ്ടാടി

ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്റെ (DMA ) പതിനൊന്നാമത് ഓണാഘോഷം ദ്രോഗ്‌ഹെഡായിലെ Tullyallen ഹാളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികളോട് കൂടി നടത്തി. ഓണത്തോടു അനുബന്ധിച്ചു നടന്ന ഓള്‍ അയര്‍ലന്‍ഡ് വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം ഡബ്ലിന്‍ വാരിയര്‍സ് കരസ്ഥമാക്കി. രണ്ടാം സമ്മാനം സ്!വേഡ്‌സ് ടീമും കരസ്ഥമാക്കി. DMA യുടെ ഒത്തൊരുമയുടെ ഓണസദ്യ പ്രശസനീയമായി. ഓണസദ്യയില്‍ Tullyallen പാരിഷ് വികാരി ഫാദര്‍ ഷോണ്‍ ഡോളി യുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുന്‍ … Read more

ഈ വര്‍ഷം 39,000 പേര്‍ ആദ്യഘട്ടത്തില്‍ തേര്‍ഡ് ലെവല്‍ കോഴ്സിന് ചേര്‍ന്നു: സി.എ.ഒ

ഡബ്ലിന്‍: ഇത്തവണ തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് 39,000 വിദ്യാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ചേര്‍ന്നു. സി.എ.ഒ വഴി അപേക്ഷ നല്‍കിയവര്‍ക്ക് ലഭിച്ച വിവിധ സ്‌കോര്‍ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് കോഴ്സുകള്‍ക്ക് ചേരാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്യത്ത് സയന്‍സ്, എന്‍ജിനിയറിങ് കോമ്പിനേഷനുകള്‍ക്കാണ് പ്രീയമേറുന്നത്. അവസാന നിമിഷം അഭിരുചിയനുസരിച്ച് കോഴ്‌സ് മാറ്റിയവര്‍ പ്രാധാന്യം നല്‍കിയതും ഈ വിഷയങ്ങളിലെ ഗ്രൂപ്പുകള്‍ക്ക് തന്നെയാണ്. തേര്‍ഡ് ലെവല്‍ പഠനത്തിന് ഇത്തവണ ഐറിഷ് വിദ്യാര്‍ഥികള്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഈ വര്‍ഷം എണ്‍പത്തിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തേര്‍ഡ് ലെവല്‍ … Read more

ബാംഗ്ലൂരില്‍ വീട് വില്‍പനക്ക്

ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗറില്‍ Kalkere Main Road ല്‍ എല്ലാ സൗകര്യവുമുള്ള 2019 sqft വീട് വില്‍പനക്ക് . Duplex house for sale in Kalkere Main Road,Ramamurthy Nagar, Bangalore. 40×40 site, 2019 sqft built area.Good investment. Contact 00353 873111814

സ്ലൈഗോയിലെ സംയുക്ത ഓണാഘോഷം സെപ്തംബര് 2 ന്

സ്ലൈഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 നുള്ള ‘ഓണം 2017 ‘ ന്റ്‌റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു .സ്ലൈഗോയിലെ കത്തീഡ്രലിന് എതിര്‍വശത്തുള്ള ഗിലൂലി ഹാളില്‍ രാവിലെ 10 :30 മുതല്‍ വൈകുന്നേരം 05 :30 വരെയാണ് പരിപാടികള്‍ .ഓണത്തിന്റെ എല്ലാ ചേരുവകള്‍ക്കുമൊപ്പം ,വടംവലിയും ,അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പ് ആയ റോയല്‍ ക്യാറ്ററേഴ്‌സിന്റ്‌റെ ഓണസദ്യയും പരിപാടികള്‍ക്ക് മറ്റു കൂട്ടും . സ്ലൈഗോയിലേ സംഗീത തല്‍പരരായ മലയാളി … Read more