ഗാര്‍ഹിക പീഡനം തടയാന്‍ ശക്തമായ നിയമം ആവിഷ്‌കരിക്കണം: അയര്‍ലന്‍ഡിന് യു.എന്‍ ന്റെ നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗാര്‍ഹിക പീഡന നിയമങ്ങള്‍ കുറ്റമറ്റ രീതിയില്‍ പുനര്‍ നിയമിക്കണമെന്ന് യു.എന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാജ്യത്ത് ഗാര്‍ഹിക പീഡനനത്തിന് പ്രധാനമായും ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇരകള്‍ക്ക് വേണ്ട രീതിയില്‍ സംരക്ഷണം നല്‍കുന്നതോടൊപ്പം ശാരീരിക മാനസിക പീഡനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമ ഭേദഗതി നിര്‍മ്മിക്കണമെന്നാണ് യു.എന്‍ ന്റെ നിര്‍ദ്ദേശം. ഇരകള്‍ക്ക് ഇരകള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായവും ഗവണ്മെന്റ് ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പീഡനം നടത്തുന്നവര്‍ക്കെതിരെ … Read more

അയര്‍ലണ്ടിലെ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: 2016 -നെ അപേക്ഷിച്ച് രാജ്യത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എന്നതില്‍ 5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 2017 -ല്‍ 2 .9 ബില്യണ്‍ യൂറോയുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊമേഴ്സ് അയര്‍ലണ്ടില്‍ ശക്തമായി നടപ്പാകുന്നതോടൊപ്പം തന്നെ ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തുനന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ക്രഡിറ്റ് കാര്‍ഡ് വഴി പര്‍ച്ചേഴ്സ് നടത്തിയ ഇനത്തില്‍ 1 .1 ബില്യണ്‍ യൂറോ കടവും രേഖപ്പെടുത്തിയിട്ടുണ്ട്.70 ശതമാനം … Read more

ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും അയര്‍ലണ്ടുകാര്‍ക്ക് ബ്രിട്ടനില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് തെരേസ മേയ്

യൂറോപ്യന്‍ യൂണിയനുമായി വിട്ടുപോകുമ്പോഴും അയര്‍ലണ്ടുകാര്‍ക്ക് പരിഗണന നല്‍കുന്ന നിയമ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് ബ്രിട്ടന്‍. ഐറിഷുകാര്‍ക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പരസ്യമായി തന്നെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്കും അയര്‍ലണ്ടുകാര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം നല്‍കുന്ന സ്വതന്ത്ര മേഖല രൂപപ്പെടുത്തുമെന്ന വാഗ്ദാനമാണ് തെരേസ മേയ് നല്‍കിയിരിക്കുന്നത്. ഇത് ഐറിഷ് പൗരന്മാര്‍ക്ക് യുകെയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കും. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തിരിച്ചും അയര്‍ലന്‍ഡില്‍ തൊഴില്‍ ചെയ്യാനുള്ള സാവകാശമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. വടക്കന്‍ … Read more

സൗജന്യ മാമ്മോഗ്രാം പരിശോധന 25,000 ത്തോളം സ്ത്രീകള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് ആരോഗ്യമന്ത്രി

50 നും 64 നും ഇടയില്‍ പ്രായമുള്ള ഏകദേശം 88,000 വനിതകള്‍ക്കായി കഴിഞ്ഞ മെയ് മാസം വരെ നടന്ന സൌജന്യ ബ്രെസ്റ്റ് ചെക്ക് പരിശോധനയില്‍ 25,000 സ്ത്രീകള്‍ ഇനിയും പരിശോധനകള്‍ നടത്താനുണ്ടെന്ന് റിപ്പോര്‍ട്ട്. ഫിയാന ഫെയിലിന്റെ ആരോഗ്യ വക്താവ് ബില്ലി കേലെഹറിന്റെ പാര്‍ലമെന്ററി ചോദ്യത്തിന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് മറുപടി പറയുകയായിരുന്നു. മാമ്മോഗ്രാം പരിശോധനകള്‍ സ്ത്രീകള്‍ പ്രയോജനപ്പെടുത്തണമെന്നും നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിന് കഴിയുമെന്നും ബ്രെസ്റ്റ് ചെക്ക് ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ ആന്‍ ഒ’ഡോഹെര്‍ത്തി സൂചിപ്പിച്ചു. 63,480 … Read more

അതിരുകളില്ലാത്ത സൗഹൃദത്തിന് പുതു നിര്‍വ്വചനവുമായി ‘സഹൃദയ’ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഈ വരുന്ന സെപ്തംബര്‍ 17 ന് ദ്രോഹ്ഡയിലെ തുള്ളിയാലന്‍ പരോക്കിയല്‍ ഹാളില്‍ ‘സഹൃദയ’ സംഘടിപ്പിക്കുന്ന നൃത്ത, സംഗീത സാന്ദ്രമായ ഓണാഘോഷ മഹാമഹത്തോടനുബന്ധിച്ച് സഹൃദയയുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിക്കപ്പെടുന്നു. പ്രാദേശിക അതിര്‍വരമ്പുകള്‍ ഇല്ലാതെ ഏവര്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും, അംഗങ്ങള്‍ക്ക് ഒരു കോര്‍പ്പറേറ്റ് ക്ലബ്ബിന്റെ തണലില്‍ ഇന്‍ഷുറന്‍സ്, ഹോട്ടല്‍, ടൂറിസം, ട്രെയിനിങ്, ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങിയ കാര്യങ്ങളില്‍ സ്‌പെഷ്യല്‍ ലോയല്‍റ്റി ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കുന്നതും, കുട്ടികള്‍ക്ക് ലീഡര്‍ഷിപ്പ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, കരിയര്‍ ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് തുടങ്ങിയ … Read more

കീടനാശിനികലര്‍ന്ന മുട്ട; അയര്‍ലണ്ടില്‍ ഉള്‍പ്പെടെ വിവാദം കനക്കുന്നു

യൂറോപ്പില്‍ ഭക്ഷ്യ അഴിമതിയുടെ വിവാദം കത്തുന്നു. ഫിപ്രൊനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമുള്ള മുട്ടയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കീടനാശിനികലര്‍ന്ന മുട്ട 15 യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രതിസന്ധിയില്‍ ആക്കിയത്. ഇക്കാര്യം പുറത്തായതോടെ ഓഗസ്റ്റ് ഒന്നുമുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് കോടിക്കണക്കിന് മുട്ടയും മുട്ട ചേര്‍ന്ന ഉത്പന്നങ്ങളും പിന്‍വലിച്ചു. ഇത്തരം മുട്ടകള്‍ ഏഷ്യന്‍ രാജ്യങ്ങളും ഇറക്കുമതി ചെയ്തെന്ന് വ്യക്തമായി. വിഷമയമായ മുട്ടകള്‍ അയര്‍ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് അഗ്രികള്‍ച്ചര്‍, ഫുഡ് & മറൈന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍. ഫിപ്രോനില്‍ കലര്‍ന്ന മുട്ടകള്‍ അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ടോ എന്ന … Read more

ഇരുപത്തിമൂന്നാമത് തുള്ളാമോര്‍ ഷോയ്ക്ക് ഇന്ന് തുടക്കമാകും

തുള്ളാമോര്‍: കാര്‍ഷിക ഉത്പന്നങ്ങളും, കന്നുകാലി ചന്തകളുമൊരുക്കി തുള്ളാമോര്‍ ഷോയ്ക്ക് ഇന്ന് ബട്ടര്‍ ഫീല്‍ഡ് എസ്റ്റേറ്റില്‍ തുടക്കമാകും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കൊപ്പം ലൈവ് സ്റ്റോക് എക്‌സിബിഷന്‍, പതിനായിരത്തിലധികം മത്സരങ്ങള്‍, 175 ,000 യൂറോയുടെ സമ്മാനങ്ങള്‍ എന്നിവയും തുള്ളാമോര്‍ ഷോയുടെ പ്രത്യേകതകളാണ്. അയര്‍ലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ഷിക ഫെസ്റ്റായ തുള്ളാമോര്‍ ഷോയില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങാനുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ തനതായ കാര്‍ഷിക വിഭവങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണിത്. ഇതിനു പുറമെ 20 ,000 കാറുകള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യാവുന്ന … Read more

മാനം തെളിഞ്ഞു; ആകാശ വിസ്മയം അയര്‍ലണ്ടില്‍ ദൃശ്യമാകും

ഡബ്ലിന്‍: അയര്‍ലണ്ടിലെ തെളിഞ്ഞ ആകാശത്തില്‍ ഇന്നലെ ഉള്‍ക്കവര്‍ഷം ദൃശ്യമായി. ഇന്നലെയും ഇന്നും വൈകുന്നേരങ്ങളില്‍ ആകാശ വിരുന്നു എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്നാണ് വാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രകാശ പൂരിതമായ ഈ കാഴ്ച എല്ലാ വര്‍ഷയും രാജ്യത്ത് ഓഗസ്റ്റ് മാസത്തില്‍ പ്രത്യക്ഷമാകാറുണ്ട്. ഒരു മിനിട്ടിലും രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ച് പ്രകാശം ചിന്നി ചിതറുന്ന ദൃശ്യമാണ് ആകാശത്ത് കാണാന്‍ കഴിയുന്നത്. ഭൂമിക്ക് 58 കൊലോമീറ്റര്‍ വരെ ദൂരത്തില്‍ ഇവ പ്രകാശം ചൊരിയുന്ന പ്രതിഭാസം തെളിഞ്ഞ ആകാശമായതിനാല്‍ ഇന്നും കാണാന്‍ … Read more

ഡബ്ലിനില്‍ ഹോട്ടല്‍ മുറികളുടെ വാടക നിരക്ക് കുത്തനെ ഉയര്‍ന്നു

ഡബ്ലിനിലെ ഹോട്ടലുകളില്‍ വാടക നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഹോട്ടല്‍ മുറിക്ക് ഒരു ദിവസത്തെ ശരാശരി നിരക്ക് 132 യുറോക്കും 140 യുറോക്കും ഇടയിലെത്തി നില്‍ക്കുകയാണ്. വാടക ഇനത്തില്‍ 5 .5 ശതമാനം മുതല്‍ 7 .5 ശതമാനം വരെയാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാവല്‍ റിസര്‍ച്ച് കമ്പനിയായ എസ്.ടി.ആര്‍ നടത്തിയ സര്‍വേയിലാണ് ഹോട്ടല്‍ മുറി വാടക നിരക്ക് വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്. ഹോട്ടലുകളിലെ സൗകര്യങ്ങള്‍ കൂടുന്നതനുസരിച്ച് 136 യൂറോ മുതല്‍ 150 യൂറോ വരെ നിരക്കുകള്‍ നിലവിലുണ്ട്. വിനോദ സഞ്ചാര … Read more

അയര്‍ലന്റിലെ ഭവന രഹിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിച്ചതായി സെന്‍സസ് റിപ്പോര്‍ട്ടുകള്‍. 2016 -ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 6 ,900 പേര്‍ വീടില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരാണ്. വീടില്ലാത്തവരെല്ലാം ദീര്‍ഘകാലത്തേക്ക് ഭവന രഹിതരായി തുടരുകയും ചെയുന്നു. മുന്‍വര്‍ഷത്തെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 പേര്‍ അയര്‍ലണ്ടില്‍ ഭവന രഹിതരായി മാറിയെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എമര്‍ജന്‍സി അക്കോമഡേഷനിലും, ഹോട്ടലുകളിലും താമസിക്കുന്നവരെ കൂടി ഇത്തവണത്തെ സെന്‍സസിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. ഏറ്റവും കൂടുതല്‍ വീടില്ലാത്തവര്‍ ജീവിക്കുന്നത് അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനിലാണ്. 72 ശതമാനം … Read more