മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലായ് 8 ശനിയാഴ്ച

ഡബ്ലിന്‍: നോര്‍ത്ത് ഡബ്ലിനിലെ പ്രമുഖ സാമൂഹ്യ സംഘടനയായ മൈന്‍ഡ് വര്‍ഷംതോറും നടത്തിവരാറുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷവും ഫിന്‍ഗ്ലാസ് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടിലും ടൈറില്‍സ്ല്‍സ്ടൗണ്‍ പാര്‍ക്കിലുമായി നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ പ്രമുഖരായ 9 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ജൂലായ് 8 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ആരംഭിക്കും. ഫിംഗ്ലാസില്‍ ഏവര്‍ക്കും സുപരിചിതനായ ബാറ്റ്മാന്‍ ബെനിന്റെ സ്മരണാര്‍ത്ഥമാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഫിന്‍ഗ്ലാസ് ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിലെ മുഴുവന്‍ തുകയും (1615 യൂറോ) മൈന്‍ഡ് ബെന്നിന്റെ … Read more

ബ്രദര്‍ റെജി കൊട്ടാരവും, കെയ്‌റോസ് മിനിസ്ടറിയും നേതൃത്വം നല്‍കുന്ന, റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

എന്നിസ് : വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവരക്കും, ടീനേജിനേഴ്‌സിനും / യുവതീ യുവാക്കള്‍ക്കുമായി 2017ജൂലായ് 17,18,19 & 20 തിയതികളില്‍ കൗണ്ടി ക്ലയറിലെ, എന്നീസിലുള്ള സെന്റ് .ഫ്‌ലാന്നന്‍സ് കോളേജില്‍വച്ച് നടത്തപ്പെടുന്ന നാലു ദിവസത്തെ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.ജൂലായ് പതിനേഴിന് വൈകുന്നേരം മുന്ന് മണിക്ക് തുടങ്ങി, ജൂലായ് ഇരുപതിന് വൈകുന്നേരം അഞ്ചുമണിക്ക് റസിഡന്‍ഷ്യല്‍ ധ്യാനം അവസാനിക്കും. ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലാണ്. ബ്രദര്‍ റെജി കൊട്ടാരവും, ഫാദര്‍.ആന്റിസണ്‍ ആന്റണി ഇറ്റലിയും, കെയ്‌റോസ് യൂത്ത് … Read more

ഞങ്ങള്‍ക്ക് കാത്ത് ലാബ് സൗകര്യം ലഭിച്ച മതിയാകൂ; ഡയലിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങി വാട്ടര്‍ഫോര്‍ഡുകാര്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൃദയരോഗ വിഭാഗമായ കാത്ത്ലാബ് വേണമെന്ന ആവശ്യവുമായി ആയിരത്തിലേറെ ആളുകള്‍ ഇന്ന് ഡബ്ലിനില്‍ ഡയലിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തും.. ഹൃദ്രോഗത്തെ തുടര്‍ന്ന് കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച വാട്ടര്‍ഫോര്‍ഡ് സ്വദേശി തോമസ് പവറിന്റെ മരണത്തില്‍ ക്ഷുഭിതരായ നാട്ടുകാര്‍ മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് ധര്‍ണ നടത്തുക. ഹൃദയാഘാതം ഉണ്ടായതിന് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതുമൂലം മരണമടഞ്ഞ തോമസ് പവറിന്റെ മരണത്തില്‍ ആരോഗ്യവകുപ്പിനെതിരെ വന്‍ ആക്ഷേപമാണ് ഉയര്‍ന്നത്. ഒരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കായിരിക്കും ആദ്യം കൊണ്ട് … Read more

കുട്ടികള്‍ക്ക് ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാക്ക് ടു സ്‌കൂള്‍ ക്ലോത്തിങ് ആന്‍ഡ് ഫുഡ് വെയര്‍ അലവന്‍സ് ലഭിക്കാന്‍ രക്ഷിതാക്കള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയമാണിതെന്നെന്ന് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി. വരുമാനം കുറഞ്ഞ രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ വിദ്യാഭ്യാസ അലവന്‍സ് നല്‍കുക എന്നതാണ് ഈ സാമ്പത്തിക സഹായത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം അലവന്‍സ് തുക 25 ശതമാനം ഉയര്‍ത്തിയതായും ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി. 4 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം മുതല്‍ 125 യൂറോയും, 12 മുതല്‍ … Read more

കോര്‍ക്കിനു വേണ്ടി സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കൗണ്ടി മേയര്‍

കോര്‍ക്ക്: കോര്‍ക്കില്‍ അടിസ്ഥാന വികസന സൗകര്യമുള്‍പ്പെടെ സമഗ്രമായ കര്‍മ്മ പദ്ധതി ആവശ്യമാണെന്ന് കൗണ്ടി മേയര്‍. വികസന വിഷയവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഷെയിന്‍ റോസിനെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തി വിവരങ്ങള്‍ ധരിപ്പിച്ചതായും മേയര്‍ അവകാശപ്പെട്ടു. കോര്‍ക്ക് കൗണ്ടി മോട്ടോര്‍ ടാക്‌സ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 95 മില്യണ്‍ യൂറോ സംഭാവന ചെയ്തിരുന്നു. നവീകരണ പദ്ധതികള്‍ക്കായി 44 മില്യണ്‍ മാത്രമാണ് കൗണ്ടിക്ക് അനുവദിച്ചു കിട്ടിയതെന്നും മേയര്‍ ഗതാഗത മന്ത്രിയെ ധരിപ്പിച്ചിരിക്കുകയാണ്. റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് ഉപയോഗ്യ … Read more

രണ്ടാഴ്ചക്കകം ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍

ഡബ്ലിന്‍: വരുന്ന രണ്ടാഴ്ചക്കകം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചേക്കാമെന്ന് അഭ്യൂഹങ്ങള്‍. തന്റെ യുറോപ്യന്‍ സന്ദര്‍ശനത്തില്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗോള്‍ഫ് സെന്റര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അയര്‍ലണ്ടിലെത്തുമെന്ന് ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് യു.കെയില്‍ എത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡൗണിങ്ങ് സ്ട്രീറ്റില്‍ നിന്നും വാര്‍ത്തകളുണ്ട്. ഈ ആഴ്ച ട്രംപ് ജി 7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹാംബര്‍ഗിലെത്തിച്ചേരുമെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം പാരീസിലും സന്ദര്‍ശനത്തിനെത്തും. മുന്‍പ് പ്രസിഡന്റ് പ്രചാരണവുമായി ബന്ധപ്പെട്ട് ട്രംപ് ടൂണ്‍ബര്‍ഗില്‍ എത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും … Read more

വെയ്സ്റ്റ് ബിന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിനെതിരെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍

ഡബ്ലിന്‍: വെയ്സ്റ്റ് ബിന്‍ ചാര്‍ജ്ജ് വര്‍ദ്ദിപ്പിക്കുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തി ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍. ബിന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതോടൊപ്പം വെയ്സ്റ്റ് കമ്പനികളുടെ ഇഷ്ടാനുസരണം ചാര്‍ജ്ജ് കുറയ്ക്കാനും, കൂട്ടാനുമുള്ള അവകാശം കൂടി സര്‍ക്കാരിന് നഷ്ടമാകുന്നതോടെ ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാകുന്നതാണ് പുതുക്കിയ നിയമമെന്ന് ചൂണ്ടിക്കാണിച്ച് കൗണ്‍സില്‍ മന്ത്രി ഡെന്നിസ് നോട്ടന് പരാതി നല്‍കാനിരിക്കുകയാണ്. സാധാരണ ജനങ്ങളെ ഏറെ ബാധിക്കുന്ന നിയമമായതിനാല്‍ ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ നടപടി വൈകിക്കരുതെന്നു കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉടന്‍ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്തത്. 6 ലക്ഷം ഉപഭോക്താക്കളെ നേരിട്ട് … Read more

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഇന്ന് വരേദ്കര്‍ കൂടിക്കാഴ്ച നടത്തും

ഡബ്ലിന്‍: അയര്‍ലണ്ടിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് ഡബ്ലിനില്‍ വരേദ്കറുമായി ചര്‍ച്ചകള്‍ നടത്തും. വടക്കന്‍ അമേരിക്കന്‍ വന്‍ കരയില്‍ യു.എസ് കഴിഞ്ഞാല്‍ അയര്‍ലന്‍ഡ് ഏറ്റവും ആത്മബന്ധം പുലര്‍ത്തുന്ന രാജ്യമാണ് കാനഡ. യൂറോപ്പും കാനഡയും തമ്മിലുള്ള CETA എഗ്രിമെന്റിനായിരിക്കും ചര്‍ച്ചയില്‍ ഇരുവരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അയര്‍ലണ്ടിലെ കനേഡിയന്‍ ബിസിനസ്സ് ഗ്രൂപ്പ് ക്രൂഡിയോക്കും കുടുംബത്തിനും വിരുന്നൊരുക്കും. തുടര്‍ന്ന് ബിസിനസ്സ് മീറ്റിലും കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുക്കും. കാനഡ-അയര്‍ലന്‍ഡ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്‌റ്‌മെന്റിന് തയ്യാറാകുന്ന കമ്പനികളുടെ ഡയറക്ടര്‍മാരുമായും പ്രധാനമന്ത്രി ചര്‍ച്ച … Read more

യൂറോപ്യന്‍ യൂണിയനില്‍ നിന്നും അയര്‍ലന്‍ഡ് പിന്മാറിയെക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു

അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍. യു.കെ ആസ്ഥാനമായ തിങ്ക്-ടാങ്ക് ഓര്‍ഗനൈസേഷന്റെ പോളിസി എക്‌സ്‌ചേഞ്ച് എന്ന രാഷ്ട്രീയ മാഗസിനില്‍ മുന്‍ ഐറിഷ് അംബാസിഡര്‍ റെ ബാസറ്റ് ആണ് ഐര്‍ എക്‌സിറ്റ് സാധ്യത ഉയര്‍ത്തിക്കാണിക്കുന്നത്. യു.കെയുമായി എല്ലാ അര്‍ത്ഥത്തിലും ബന്ധപെട്ടു കിടക്കുന്ന അയര്‍ലന്‍ഡിന് ബ്രക്സിറ്റ് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബാസറ്റ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ അയര്‍ലന്‍ഡിന് പ്രതികൂലമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തൊട്ടടുത്ത യൂറോപ്യന്‍ രാജ്യമായ യു.കെ ഐറിഷ് സമ്പദ്ഘടനയെ … Read more

അയര്‍ലണ്ടിനെ നയിക്കാന്‍ കൂടുതല്‍ യോഗ്യത വരേദ്കറിന് തന്നെ: അഭിപ്രായ സര്‍വേ

ഡബ്ലിന്‍: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന വിഷയങ്ങളില്‍ തീരുമാനമെന്റുക്കാനുള്ള കഴിവ് വരേദ്കറിന് തന്നെയെന്ന് അഭിപ്രായ സര്‍വേ. ഫിയാന ഫെയിലിന്റെ മൈക്കല്‍ മാര്‍ട്ടിനുമായി നടത്തിയ താരതമ്യ സര്‍വേയിലാണ് വരേദ്കറിന് പ്രാമുഖ്യം ലഭിച്ചത്. ബ്രക്സിറ്റ്, ഹെല്‍ത്ത് കെയര്‍, ഭവന പ്രതിസന്ധി പരിഹാരം, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ വരേദ്കര്‍ മുന്പന്തിയിലെത്തി ബ്രക്സിറ്റ് വിഷയത്തില്‍ മാത്രമാണ് മാര്‍ട്ടിന്‍ മുന്‍ നിരയിലെത്തിയത്. ഉന്നത തലത്തിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ വരേദ്കര്‍ പ്രഖ്യാപിച്ച പദ്ധതി ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ നിലവാരമുയര്‍ത്തിയിട്ടുണ്ട്. ബ്രക്സിറ്റ് ആണ് രാജ്യം നേരിടുന്ന ഏറ്റവും … Read more