ഐറിഷ് സമ്പദ് വ്യവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് OECD

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടരുന്ന ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം തന്നെ കൂടുതല്‍ സുസ്ഥിരമായി വളരുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പറയുന്നു. അയര്‍ലന്റിലെ ഭവന വിലയില്‍ കുത്തനെയുള്ള വര്‍ദ്ധനവുണ്ടായെന്നും OECD പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലില്‍ പറയുന്നു. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ അവശ്യ വസ്തുക്കളുടെ ഡിമാന്‍ഡില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ‘ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുവാന്‍ അധികാരികള്‍ തയ്യാറാകണം- OECD മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലന്റിലെ തൊഴില്‍ വിപണി … Read more

ഐറിഷ് ഭവന വില കുതിക്കുന്നു; 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവ്

ഈ വര്‍ഷം ഏപ്രില്‍ മാസം വരെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില 10.5 ശതമാനം വര്‍ധിച്ചതായി സിഎസ്ഒ യുടെപുതിയ കണക്കുകള്‍. ഡബ്ലിനിന് പുറത്തുള്ള പ്രദേശങ്ങളില്‍ വളരെ വേഗത്തിലാണ് വില വര്‍ധിക്കുന്നത്. 2015 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ മാസം വരെ 1.1 ശതമാനം വര്‍ധനവുണ്ടായി. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡബ്ലിന് പുറത്തുള്ള താമസ മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.4 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. … Read more

ഹെല്‍ത്ത് ബീക്കനില്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയായ ഹെല്‍ത്ത് ബീക്കനില്‍ തൊഴിലവസരങ്ങള്‍. കമ്പനിയുടെ ഡബ്ലിന്‍ ശാഖയിലാണ് അവസരങ്ങള്‍ നിലവിലുള്ളത്.ഐടി മേഖലയില്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്, കസ്റ്റമര്‍ സര്‍വീസ് എക്സിക്യു്ട്ടീവ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഹെല്‍ത്ത് ബീക്കണില്‍ നിലവിലുള്ള 20 ഒഴിവുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത് ബീക്കണിന്റെ സി.ഇ.ഓ ജിം ജോസിയും ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നിയും ചേര്‍ന്നാണ്. എ ന്റായുടെ ഷിക്കാഗോ യാത്രക്കിടെ നടന്ന ബിസിനസ്സ് സമ്മേളനത്തില്‍ വെച്ചാണ് ഇരുവരും സംയുക്തമായി ഡബ്ലിനിലെ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡില്‍ ചുവടുറപ്പിച്ച … Read more

ലണ്ടനില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് ഭീകരന്റെ വിവാഹം നടന്നത് ഡബ്ലിനില്‍; ആയിരങ്ങള്‍ ഇതേ പാതയില്‍ ?

ലണ്ടനില്‍ ഭീകരാക്രമണം നടത്തുകയും പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത ഐഎസ് ഭീകരന്റെ വിവാഹം നടന്നത് ഡബ്ലിനിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബിട്ടീഷ് വംശജയായ ഷാര്‍സി ഒലേറി എന്ന യുവതിയെയാണ് ഇയാള്‍ വിവാഹം കഴിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അയര്‍ലണ്ടില്‍ താമസമാക്കുകയും ചെയ്തത്. റെഡൗണി എന്നയാളെ ലണ്ടനില്‍ വെച്ചാണ് ഷാര്‍സി പരിചയപ്പെടുന്നത്. തുടര്‍ന്ന് 2010 ല്‍ ഇവര്‍ ഡബ്ലിനില്‍ വിവാഹിതരാകുകയും ചെയ്തു. പരമ്പരാഗത ഇസ്ലാമിക രീതിയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഐറിഷ് ആര്‍മിയിലെ 2 ബ്രിഗേഡിലുള്ള ഒരു വലിയ സൈനിക ബാരക്കുകളില്‍ നിന്ന് … Read more

ധോണിക്ക് ആദരവുമായി കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി .

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും ,ലോക കിരീടങ്ങള്‍ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും,വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൌസിന്റെ ആദരവ് . കേരളഹൌസ് കാര്‍ണിവലുമായി ബന്ധപ്പെട്ട ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ ഇക്കുറി രണ്ടു ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത് ,പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ പത്തു ശനിയാഴ്ചയും സെമി ,ഫൈനല്‍ മത്സരങ്ങള്‍ കാര്‍ണിവല്‍ ദിനമായ ജൂണ്‍ പതിനേഴിനുമാണ് നടത്തുന്നത് .കഴിഞ്ഞ തവണത്തെ ജേതാക്കളായ kcc യെ … Read more

വാട്ടര്‍ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ മുഴുവന്‍ ലാഭവും ചാരിറ്റിക്ക് കൈമാറി

വാട്ടര്‍ഫോഡ് സെയിന്റ് മേരീസ് സിറിയന്‍ യാക്കോബായറ്റ് ചര്‍ച്ച യൂത്ത് അസോസിയേഷനും വാട്ടര്‍ഫോഡ് ടൈഗര്‍സു ഫുട്‌ബോള്‍ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ നിന്ന് ലഭിച്ച മുഴുവന്‍ ലാഭവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി.മേളയില്‍ നിന്നും മൊത്തം ലാഭം കിട്ടിയ 1200 യൂറോയില്‍ നിന്നും 1000 യൂറോ സൗത്ത് ഈസ്റ്റ് സൈമണ്‍ കമ്മ്യൂണിറ്റിക്ക് അവരുടെ ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ആയ സാറ ബേര്‍ണിനു കൈമാറി.സെയിന്റ് മേരീസ് യൂത്ത് അസോസിയേഷന്‍ ഭാരവാഹികളും വാട്ടര്‍ഫോഡ് … Read more

ഗാള്‍വേയിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം: വര്‍ഗീയ ദ്രുവീകരണം ഉണ്ടാകാനുള്ള ശ്രമമെന്ന് ഗാര്‍ഡ

ഗാല്‍വേ: ലണ്ടന്‍ ആക്രമണത്തിന്റെ തൊട്ടു പുറകെ ഗാള്‍വേയിലെ മോനിവിയ റോഡിലെ പഴയ മുസ്ലിം പള്ളിക്കുനേരെ ആക്രമണം നടന്നു. പ്രാര്‍ത്ഥന നടക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ കല്ലും പാറക്കഷ്ണങ്ങളും പ്രാര്‍ത്ഥന ഹാളിലേക്ക് ലക്ഷ്യം വെച്ച് എറിയുകയായിരുന്നു. കുട്ടികളൂം, സ്ത്രീകളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത നമസ്‌കാര പ്രാര്‍ത്ഥനക്കിടെയാണ് കല്ലേറ് നടന്നതെന്ന് പള്ളി ഇമാം ഇബ്രാഹിം നൂനന് പറഞ്ഞു. അയര്‍ലണ്ടില്‍ വര്‍ഗീയ ദ്രുവീകരണത്തിന്റെ ആവശ്യമില്ലെന്നും ഇവിടുത്തെ മുസ്ലിം സമൂഹത്തെ മുഴുവന്‍ തീവ്രവാദികളായി കാണുന്നത് ശരിയല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗാര്‍ഡ … Read more

ഈ ആഴ്ച ഇടിയോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാം: മെറ്റ് ഏറാന്‍

ഡബ്ലിന്‍: ഈ വാരം കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നു മെറ്റ് ഏറാന്റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴക്കൊപ്പം കാറ്റും ശക്തമായേക്കും. ഈ ആഴ്ച അവസാനിക്കുന്നത് വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. നടക്കാനിറങ്ങുന്നവര്‍ക്ക് അത്ര ശുഭകരമായിരിക്കില്ല ഈ ആഴ്ചയിലെ കാലാവസ്ഥ നിലവാരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് കുറഞ്ഞ താപനില 6 ഡിഗ്രി മുതല്‍ 9 ഡിഗ്രി വരെയും; ഉയര്‍ന്ന താപനില 13 ഡിഗ്രി മുതല്‍ 15 ഡിഗ്രി വരെയും ആയിരിക്കും. അത്ലാന്റിക് മേഖലയില്‍ രൂപപ്പെടുന്ന കാറ്റ് അയര്‍ലണ്ടിന്റെ ഭാഗങ്ങളിലേക്ക് വന്നെത്തി പരക്കെ … Read more

ഡബ്ലിന്‍ ബസിന്റെ മുഖച്ഛായ മാറിയേക്കും: പൊതുജനങ്ങള്‍ക്കും അഭിപ്രായം രേഖപെടുത്താം

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് നെറ്റ് വര്‍ക്കിന്റെ ഡിസൈന്‍ മാറ്റാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. നഗരത്തിലെ ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് അനുയോജ്യമായ യാത്ര സൗകര്യം ഒരുക്കുകയാണ് ബസ് നെറ്റ് വര്‍ക്കില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പിന് പ്രേരണയായത്. ബസിന്റെ രൂപമാറ്റത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ പൊതു ജനങ്ങള്‍ക്കും അവസരമൊരുക്കും. ഇതിനു വേണ്ടി ഓണ്‍ലൈന്‍ സര്‍വേ സജ്ജമാക്കി വരികയാണെന്ന് ഗതാഗത ആസൂത്രണ പദ്ധതി വിദഗ്ദ്ധന്‍ ജെറ്റ് വാക്കര്‍ അറിയിച്ചു. പദ്ധതി ചെലവ് കുറച്ചുകൊണ്ടും എന്നാല്‍ ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം നല്‍കുന്നതുമായ രൂപരേഖ തയ്യാറാക്കുകയാണ് തനിക്കു … Read more

തീവ്രവാദികളുടെ സുരക്ഷിത സ്ഥാനമായി അയര്‍ലണ്ട് മാറാന്‍ കാരണമെന്ത് ?

ബ്രിട്ടനിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഇസ്ലാമിക് ഭീകരവാദികള്‍ അയര്‍ലണ്ടില്‍ അധിനിവേശം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ രാജ്യത്ത് ഡസന്‍ കണക്കിന് ഭീകരവാദികള്‍ ഇവിടെ തന്നെ വിവാഹം കഴിച്ച് താമസിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലേക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഐറിഷ് യുവതികളെ വിവാഹം കഴിക്കുകയും ഇവിടെ ഒരു അടിത്തറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതോടെ ഐറിഷ് പൗരനായിത്തീരാനുള്ള ഇവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഒരിക്കല്‍ ജിഎന്‍ഐബി (ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ) ഐഡി കാര്‍ഡ് ലഭിച്ചാല്‍, … Read more