എന്നിസ്‌മോറിലേക്കുള്ള യാത്ര ബോട്ടുകള്‍ നിര്‍ത്തിവെച്ചു.

എന്നിസ്മോര്‍: വിന്റര്‍ സീസണില്‍ ഉള്ള യാത്ര ബോട്ടുകള്‍ നിര്‍ത്തിവെച്ചതായി ഐലന്‍ഡ് ഐറിസ് ടിയോ അറിയിച്ചു. നാളെ മുതല്‍ എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. മാര്‍ച്ച്  മദ്ധ്യം വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഒക്ടോബറില്‍ തീരുമാനിക്കുകയായിരുന്നു. ബോട്ടിനുമേല്‍ ഗാല്‍വേ കൗണ്ടി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കരം കൂടിയെന്ന് ആരോപിച്ചാണ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നത്. കൂടാതെ ബോട്ടുകളില്‍ 80% യാത്രക്കാര്‍ക്ക് കയറാം എന്നുള്ളത് 40% ആക്കിയത് ബോട്ടുടമകള്‍ക്കു നഷ്ടം വരുത്തി വച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത് എന്നായിരുന്നു കൗണ്‍സിലിന്റെ വാദം. മുന്‍പ് … Read more

ക്രിസ്മസ്-ന്യൂ ഇയര്‍ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഐറിഷ് റയില്‍വേ

ഡബ്ലിന്‍: ക്രിസ്മസ്-ന്യു ഇയര്‍ അടുത്ത് വന്നതോടെ സര്‍വീസുകള്‍ വര്‍ധിപ്പിച്ചു ഐറിഷ് റെയില്‍വേ സേവനമൊരുക്കുന്നു. ഡണ്‍ടാല്‍ക്ക്, മോനോദ് ലൈനില്‍ സര്‍വീസ് വെള്ളിയാഴ്ച മുതല്‍ വര്‍ധിപ്പിക്കാനാണ് ശ്രമം. രാത്രി വൈകിയ സമയങ്ങളില്‍ ആണ് സര്‍വീസുകള്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം 5 യില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും, അപകട സാധ്യത ഒഴിവാക്കാനുള്ള മുന്നറിയിപ്പും നല്‍കി വരുന്നു. കൂടാതെ വനങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടലുകള്‍ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഫയര്‍ സര്‍വീസിനെയും ഗാര്‍ഡ സര്‍വീസിനെയും ആവശ്യമെങ്കില്‍ ഉടന്‍ വിവരം അറിയിക്കാനും … Read more

സങ്കീര്‍ണ ശസ്ത്രക്രിയക്ക് വിധേയമായ പപ്പി ജീവിതത്തിലേക്ക് തിരിച്ചു വന്നു

വെക്‌സ്‌ഫോര്‍ഡ്: ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയമായ പപ്പി ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് മൃഗ സ്‌നേഹികള്‍. ശസ്ത്രക്രിയയ്ക്കു ആവശ്യമായ 3,380 യൂറോ സംഘടിപ്പിക്കാന്‍ പ്രചാരണം നടത്തിയിരുന്ന ഫ്‌ലോറന്‍സ് എന്ന് പേരുള്ള പപ്പിക്കു പി.ഡി.എ എന്നറിയപ്പെടുന്ന അപൂര്‍വമായ ഹൃദയ രോഗമായിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വെറ്റിനറി ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയ നാലര മണിക്കൂറുകളോളം നീണ്ടു നിന്ന് വിജയം കൈവരിക്കുകയായിരുന്നു. പാപ്പിയുടെ ജീവിതത്തിലേക്കുള്ള മടക്കയാത്ര ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫ്‌ളോറന്‌സിനു രക്ഷപെടാന്‍ ധന സഹായം ചെയ്ത എല്ലാവര്‍ക്കും പപ്പിയുടെ ഉടമ … Read more

സന്നദ്ധ സംഘടനകള്‍ക്ക് സഹായം നല്‍കുന്ന ഒന്‍പതാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്

ഡബ്ലിന്‍: ചാരിറ്റിയെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡിന് ഒന്‍പതാം സ്ഥാനം. ‘ഗിവിങ് ടുസ്ഡേ’-യുടെ ഭാഗമായി നടത്തിയ സര്‍വ്വേ ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഭക്ഷണം, രക്തദാനം, വസ്ത്രദാനം തുടങ്ങി ഫണ്ടിങ് നല്‍കുന്നതിലും അയര്‍ലന്‍ഡ് നിലവാരം പുലര്‍ത്തുന്നതായി ഗ്ലോബല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചാരിറ്റിയുടെ ഭാഗമായി സഹായം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മ്യാന്മാര്‍ ആണ്. തുടര്‍ന്ന് യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഗിവിങ് ടുസ്ഡേ സംഘടിപ്പിക്കുന്നത് സഹായ ഹസ്തം നല്‍കുന്ന രാജ്യങ്ങള്‍ക്കു … Read more

പോസ്റ്റല്‍ വഴിയുള്ള ക്രിസ്മസ് കാര്‍ഡ് വഴി സന്ദേശം അയക്കാന്‍ ഐറിഷ് സര്‍ക്കാരിന്റെ ആഹ്വനം

ഡബ്ലിന്‍: ക്രിസ്മസ് സന്ദേശങ്ങള്‍ കൈമാറുന്നതിന് പോസ്റ്റല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാജ്യത്തെ പോസ്റ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ദൃഢത കൈവരിക്കാന്‍ ഈ ക്രിസ്മസിന് ജനങ്ങള്‍ ക്രിസ്മസ് കാര്‍ഡുകള്‍ തപാല്‍ വഴി അയക്കണമെന്ന്‌നാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ പറയുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയുള്ള സന്ദേശങ്ങള്‍ക്ക് പകരം തപാല്‍ വഴി സന്ദേശം കൈമാറുമ്പോള്‍ അയക്കുന്ന ആളുകള്‍ക്കും ലഭിക്കുന്നവര്‍ക്കും പുതിയൊരു അനുഭൂതി സൃഷ്ടിക്കുമെന്ന് റോസ് കോമണ്‍ ടി.ഡി യൂജിന്‍ മര്‍ഫി അഭിപ്രായപ്പെടുന്നു. കൂടാതെ ഇത് നിര്‍ജീവമായ തപാല്‍ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകുമെന്നും ടി.ഡി … Read more

ഗാല്‍വേ വിന്‍ഡ് പാര്‍ക്ക് ഐറിഷ് സാമ്പത്തിക രംഗത്ത് വന്‍ സംഭാവനകള്‍ നല്‍കുന്നതായി പരിസ്ഥിതി മന്ത്രി

ഗാല്‍വേ: ഗാല്‍വേ വിന്‍ഡ് പാര്‍ക്ക് 90 മില്യണ്‍ യൂറോയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകുന്നു. ഐറിഷ് പരിസ്ഥിതി മന്ത്രി ടെന്നിസ് നോട്ടന്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. സ്‌കോട്‌ലന്‍ഡ് മന്ത്രി നിക്കോള സ്റ്റര്‍ജനുമായി സംസാരിക്കവെ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വിന്‍ഡ് പാര്‍ക്ക് സസ്റ്റെയ്‌നബിലിറ്റി ഇമ്പാക്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ മികച്ച പ്രകടനങ്ങളും വിലയിരുത്തി. ഇതിനു പുറമെ ജോലി നല്‍കുന്നതിലും ഫാം മുന്‍പന്തിയിലാണെന്ന് കണ്ടെത്തി. 90% വീടുകള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതില്‍ വിന്‍ഡ് ഫാം വിജയിച്ചതായും മന്ത്രി പറഞ്ഞു. … Read more

പ്രശസ്ത കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ഡബ്ലിനില്‍ BLAZE 2016.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ’ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ‘ഗ്രേസ് ലാല്‍’ ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയും സെമിനാര്‍ BLAZE2016 നയിക്കുന്നു. ശ്രീമതി ഗ്രേസ് ലാല്‍ (സൈക്കോളജിസ്‌റ് )’ഗ്രേസ് കൗണ്‍സിലിംഗ് സെന്റര്‍’,കോട്ടയത്തിന്റെ ഡയറക്ടര്‍ ആയും ഫാമിലി അപ്പോസ്തലേറ്റ് … Read more

ഗാള്‍വേയിലെ സിറ്റിയില്‍ ഫ്രീ പാര്‍ക്കിങ് ഒരുങ്ങുന്നു

ഗാല്‍വേ: ക്രിസ്മസ് അടുത്തതോടെ സിറ്റിയില്‍ സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൗണ്ടി കൗണ്‍സില്‍. സൗജന്യമായി 11.00 am മുതല്‍ ക്രിസ്മസ് ആഴ്ചകളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. 2014-ല്‍ ആദ്യമായി ലോക്കല്‍ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഡിസംബര്‍ 3 മുതല്‍ 28 വരെയാണ് കൗണ്‍സില്‍ സൗജന്യ പാര്‍ക്കിങ് സംവിധാനം ആരംഭിക്കുന്നത്. ഷോപ്പിംഗ് മാളുകളിലും, മറ്റു സ്ഥലങ്ങളിലും തിരക്ക് കൂടുന്ന ക്രിസ്മസ് കാലയളവില്‍  പാര്‍ക്കിങ് സൗകര്യം ഒരുക്കുന്ന തിരക്കിലാണ് കൗണ്ടി കൗണ്‍സില്‍. എ … Read more

ഐറിഷ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കണക്കില്‍ മികവ് പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ റിസര്‍ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനനത്തില്‍ 49 രാജ്യങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളുടെ ഗണത്തിലാണ് അയര്‍ലണ്ടിന്റെ സ്ഥാനം. 39 രാജ്യങ്ങളിലെ കുട്ടികളില്‍ നടത്തിയ കണക്കു പരീക്ഷയില്‍ ഒന്‍പതാം റാങ്ക് നേടിയ ഐറിഷ് രണ്ടാം ലെവല്‍ കണക്കു വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതാണ് ഗവേഷണ ഫലത്തില്‍ അയര്‍ലണ്ടിന്റെ നിലവാരം ഉയര്‍ന്നത്. സയന്‍സ് വിദ്യാര്‍ത്ഥികള്‍ 47 രാജ്യങ്ങളില്‍ പത്തൊന്‍പതാം സ്ഥാനവും അയര്‍ലന്‍ഡ് സ്വന്തമാക്കി. ഇംഗ്ലണ്ട്, ബെല്‍ജിയം, ഫിന്‍ലന്‍ഡ് തുടങ്ങിയ … Read more

സ്‌കോട്ട്ലാന്റ്‌റ് ഫസ്റ്റ് മിനിസ്റ്റര്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചു.

ഡബ്ലിന്‍: അയര്‌ലണ്ടുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കോട്ട്ലാന്റ്‌റ് മന്ത്രി നിക്കോള സാറ്റര്‍ജിന്‍ ഐറിഷ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. ബിസിനസ്സ്, രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് മന്ത്രി ഇവിടെ എത്തിയത്. അയര്‍ലണ്ടിലെ 120 ചീഫ് എക്‌സിക്യു്ട്ടിവുകളുമായി അവര്‍ ചര്‍ച്ച നടത്തി. ബ്രക്സിറ്റ് നടപ്പാക്കുന്ന സാഹചര്യത്തില്‍ പുതിയ ബിസിനസ്സ് സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ് സ്‌കോറ്റ്‌ലാന്റ്റും അയര്‍ലണ്ടും. ഡബ്ലിനും ആയി ‘സിംഗിള്‍ മാര്‍ക്കറ്റ്’ സംവിധാനം പുലര്‍ത്താനുള്ള നിക്കോള സാറ്റര്‍ജിന്റെ അഭിപ്രായത്തെ മുന്‍ ഐറിഷ് പ്രധാനമന്ത്രി … Read more