250 അഭയാര്‍ത്ഥികളെ കൂടി അധികമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

250 അഭയാര്‍ത്ഥികളെ കൂടി അധികമായി സ്വീകരിക്കാന്‍ അയര്‍ലന്റ് തയ്യാറാണെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് ടാനയിസ്റ്റ് ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ പുനരധിവാസ പരിപാടിയുടെ ഭാഗമായി രാജ്യം സ്വീകരിക്കാമെന്ന് ഏറ്റിട്ടുള്ള 4000 ലെബനീസ് അഭയാര്‍ത്ഥികള്‍ക്ക് പുറമെയായിരിക്കും ഇത്. ലബനണിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. വരുന്ന ആഴ്ചകളില്‍ തന്നെ അഭയാര്‍ത്ഥികള്‍ എത്തിത്തുടങ്ങുമെന്ന് മിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പല കാരണങ്ങളാലും ഇവരുടെ യാത്ര വൈകുകയായിരുന്നു. ഇയു പുനരധിവാസ പരിപാടിയുടെ … Read more

രാജ്യത്ത് ദാരിദ്ര രേഖയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കണ്ട് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്ത് ദാരിദ്ര രേഖയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കണ്ട് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക മന്ദ്യത്തിന് ശേഷം ഇതോടെ അയര്‍ലന്‍ഡില്‍ ദരിദ്രരുടെ എണ്ണം 750,000ലേക്കെത്തി. കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് സോഷ്യല്‍ ജസ്റ്റീസ് അയര്‍ലന്‍ഡ് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പുതിയ നയരേഖ പുറത്ത് വിടുകയായിരുന്നു സോഷ്യല്‍ ജസ്റ്റീസ് അയര്‍ലന്‍ഡ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും ലിവിങ് വേജ് പോലുള്ള പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ചൂണ്ടികാണിക്കുന്നു. എസ്ജെഐ വ്യക്തമാക്കുന്നത് 18 ശതമാനം ദാരിദ്ര്യത്തില്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്കും തൊഴിലുണ്ടെന്നാണ്. ഇതില്‍ നിന്ന് തന്നെ തൊഴിലിലൂടെ … Read more

ഭക്ഷ്യസുരക്ഷാ നിയമലംഘനം: പീസ് ഏഫ് കേക്കും സണ്‍ ഓഫ് ബണ്ണുമുള്‍പ്പെടെ എട്ട് ഭക്ഷണശാലകള്‍ക്ക് താഴ് വീണു

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജ്യത്ത് ജൂണില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് ഭക്ഷണശാലകള്‍. രണ്ടു ഭക്ഷണശാലകള്‍ക്ക് താല്‍ക്കാലികമായ വിലക്കും മറ്റൊന്നിന് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവും നല്‍കി. ഡബ്ലിന്‍, കോര്‍ക്ക്, വിക്കലോ, വെക്‌സ്‌ഫോര്‍ഡ്, ക്ലെയര്‍, ഒഫാലി എന്നിവിടങ്ങളിലായി എട്ട് റസ്റ്റോറന്റുകള്‍, ഒരു ടേക്ക് എവേ, ഒരു ഫുഡ് സ്റ്റാള്‍, ഒരു പലചരക്കുകട, ഒരു നിര്‍മാണശാല എന്നിവയ്ക്കാണ് അടച്ചുപൂട്ടല്‍ ഉത്തരവ് ലഭിച്ചത്. ഇതില്‍ മൂന്നെണ്ണം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ തടയുന്നതിനുള്ള … Read more

യു കെയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

യു കെയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യാഥാസ്ഥിതിക എം പിമാര്‍ ഇന്ന് തുടക്കം കുറിക്കും. എം പിമാരുടെ വോട്ടിലൂടെ അഞ്ച് പേരില്‍ നിന്നും രണ്ട് പേരെ തിരഞ്ഞെടുത്തതിന് ശേഷം അവരില്‍ നിന്നാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കും പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്കും ഒരാളെ തിരഞ്ഞെടുക്കുന്നത്. രണ്ടാഴ്ച മുമ്പ് ബ്രക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാന മന്ത്രി പദം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്നെങ്കിലും ഹോം … Read more

ഫ്രാന്‍സിലെ എയര്‍ ട്രാഫിക് സമരം കാരണം അയര്‍ലണ്ടില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തു

ഫ്രാഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോളേര്‍സ് നടത്തിയ സമരം കാരണം അയര്‍ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കോര്‍ക്കില്‍ നിന്നും ഡബ്ലിനില്‍ നിന്നുമുള്ള വിമാനങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. റയനര്‍, എയര്‍ ലിങ്‌സ് എന്നീ കമ്പനികളുടെ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫഞ്ച് ജീവനക്കാരുടെ സമരം കാരണമാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നതെന്ന് കമ്പനികളുടെ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 14 ആഴ്ചകള്‍ക്കുള്ളില്‍ ഇത് 13 ാം തവണയാണ് ഫ്രഞ്ച് എയര്‍ ട്രാഫിക് ജീവനക്കാര്‍ സമരം നടത്തുന്നത്. ഇരു നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുമുള്ള 12 … Read more

ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പന 77% വര്‍ധിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്തെ ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 77 ശതമാനത്തിന്റെ വര്‍ധവുണ്ടായതായി റിപ്പോര്‍ട്ട്. കമേഷ്യല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സി ബി ആര്‍ ഇ അയര്‍ലണ്ട് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അളവും ഐറിഷ് മാര്‍ക്കറ്റിലെ ഡവലപ്‌മെന്റ് ലാന്റിന്റെ വിലയുമാണ് റിപ്പോര്‍ട്ടിലുള്ളത്. 2016 ജൂണ്‍വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2016 ആദ്യ ആറ് മാസത്തിനുള്ളില്‍ 53 ഡവലപ്‌മെന്റ് ലാന്റുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും 489 മില്യണില്‍ കൂടുതല്‍ യൂറോയാണ് ഈ കൈമാറ്റങ്ങള്‍ക്ക് ആവശ്യമായി വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

തെരുവ് ഗായകരുടെ ഗാനമേളയില്‍ റെക്കോര്‍ഡ് മ്യൂസിക് ഉപയോഗിക്കുന്നതിന് നിരോധനം

ഗായകര്‍ തെരുവില്‍ ഗാനമേള നടത്തുമ്പോള്‍ റെക്കോര്‍ഡ് മ്യൂസിക് ഉപയോഗിക്കുന്നതിന് നയന്ത്രണം. റെക്കോര്‍ഡ് മ്യൂസിക്കിന്റെ അമിത ശബ്ദം കാരണം നിരവധി പാരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. തെരുവില്‍ ഗാനമേള നടത്തുന്നതിന് ഏതാനും നിബന്ധനകളും അധികൃതര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സിറ്റി ഹാളില്‍ നടന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ കൗണ്‍സിലര്‍ നിയമത്തിന് അംഗീകാരം നല്‍കി. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. 30 മിനിറ്റ് പരിപാടിക്ക് ദൈര്‍ഘ്യം ഉണ്ടായിരിക്കണമെന്നും ഇതില്‍ ആവര്‍ത്തനം ഉണ്ടാകാന്‍ പാടില്ലെന്നുമാണ് അധികൃതര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിബന്ധന. … Read more

യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുമെന്ന് ധനമന്ത്രി

ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി(ഇ ബി എ)യുടെ ആസ്ഥാനം ലണ്ടനില്‍ നിന്ന് ഡബ്ലിനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനാന്‍. ബാങ്കുകളുടെ സത്യസന്ധത, കാര്യപ്രാപ്തി, പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്നത് യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയായിരുന്നു. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കില്‍ 160 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ബ്രക്‌സിറ്റിന് ശേഷം ലണ്ടനില്‍ നിന്ന് ബാങ്കിങ് അതോറിറ്റിയുടെ ആസ്ഥാനം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവരും. അതിനാല്‍ തന്നെ യൂണിയനിലെ മറ്റ് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് ഇ ബി എ … Read more

ഗര്‍ഭച്ഛിത്ര ബില്ലിനെ അനുകൂലിക്കുന്ന മന്ത്രിമാരെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

അപകടകരമായ സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിത്രം നടത്താന്‍ അനുവദിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച മന്ത്രിമാരെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരായ ഷെയ്ന്‍ റോസ്, ഫിനിയന്‍ മക്ഗ്രാത്ത്, ജൂനിയര്‍ മിനിസ്റ്റര്‍ ജോണ്‍ ഹല്ലിഗണ്‍ എന്നിവരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. അതേസമയം ബില്ലിനെ എതിര്‍ത്ത് എന്റാ കെനിയും രംഗത്തെത്തി. ബില്ലില്‍ മന്ത്രിമാരെല്ലാം ഒരേ അഭിപ്രായത്തിലെത്തണമെന്നാണ് അദ്ദേഹം അറിയിച്ചത്. സ്വതന്ത്ര ടി ഡിമാരായ കെവിന്‍ ബോക്‌സര്‍, ഷോണ്‍ കാനി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് നേരത്തെ … Read more

ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമ്പയിന്റെ ഭാഗമായാണ് പോലീസിന്റെ ഈ നടപടി. ഔദ്യോഗിക രോഖകളില്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ക്യാമ്പയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡബ്ലിന്‍ മെട്രോപോളിറ്റന്‍ റീജിയണില്‍ നടന്ന പരിശോധനയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ട്രാഫിക് വിഭാഗമാണ് പരിശോധന നടത്തിയത്. സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ടാക്‌സ് അടക്കാത്തതും ഇന്‍ഷുറന്‍സ് പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്നതോ … Read more