Lucan-ൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

പടിഞ്ഞാറന്‍ ഡബ്ലിനിലെ Lucan-ല്‍ നടന്ന വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. R136 റോഡില്‍ വ്യാഴാഴ്ച വൈകിട്ട് 8.25-ന് ഇദ്ദേഹം സഞ്ചരിച്ച ബൈക്കും, മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ പാരാമെഡിക്കല്‍ സംഘം പ്രഥമശുശ്രൂഷ നല്‍കുകയും, ഇദ്ദേഹത്തെ Blanchardstown-ലെ Connolly Memorial Hospital-ലേയ്ക്ക് മാറ്റുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും, അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് തെളിവെടുപ്പുകള്‍ നടത്തിയെന്നും ഗാര്‍ഡ അറിയിച്ചു.

ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ ഷോപ്പ് ഉടന്‍ വെക്സ്ഫോര്‍ഡിലും

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ശൃംഖലയായ ഇന്‍‌ഗ്രേഡിയന്റ്സ് തങ്ങളുടെ അഞ്ചാമത് ഷോപ്പ് വിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ വെക്സ്ഫോര്‍ഡിലെ ഫെറിബാങ്കില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഷോപ്പ് തുറന്നുപ്രവർത്തിക്കാനാവശ്യമായ പ്രാരംഭ നടപടികള്‍ തുടങ്ങിയതായും, നാളിതുവരെ അയര്‍ലൻഡ് മലയാളികള്‍ നല്‍കി വരുന്ന സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും ഇന്‍‌ഗ്രേഡിയന്റ്സ് മാനേജ്മെന്റ് അറിയിച്ചു. ഡബ്ലിന്‍ സ്റ്റില്ലോര്‍ഗന്‍, ഫിംഗ്ലാസ്, ബ്രേ, ദ്രോഗഡ എന്നിവിടങ്ങളിലാണ്‌ ഇന്‍‌ഗ്രേഡിയന്റ്സിന്റെ മറ്റ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്മോബി പുലിക്കോട്ടില്‍ – 0877831248

അയർലൻഡിലെ ഭവനവില മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; ഡബ്ലിനിൽ വില 484,147 യൂറോ

അയര്‍ലന്‍ഡിലെ ഭവനവില 2018-ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കില്‍. മുന്‍ മാസങ്ങളിലെ പോലെ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതും, ആളുകള്‍ കൈയിലുള്ള മിച്ചം തുക ഉപയോഗിച്ച് വീടുകള്‍ വാങ്ങാനാരംഭിച്ചതുമാണ് വില കുത്തനെ ഉയരുന്നത് തുടരാന്‍ കാരണമായിരിക്കുന്നത്. വിവിധ കമ്പനികളും സ്ഥാപനങ്ങളും കുറഞ്ഞ നിരക്കില്‍ മോര്‍ട്ട്‌ഗേജ് നല്‍കാനാരംഭിച്ചതും വില വര്‍ദ്ധനയ്ക്ക് ഹേതുവായി. Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഡബ്ലിനിലെ ഭവനവില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നത് 10.2 ശതമാനമാണ്. ഡബ്ലിന് പുറത്തുള്ള ശരാശരി … Read more

ലൂക്കൻ ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 3-ന്

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം 2022 ജനുവരി 3-ന് നടക്കും. ഇത്തവണത്തെ ആഘോഷത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നാട്ടിൽ ഒരു നിർധന കുടുംബത്തിന് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ഇതോടനുബന്ധിച്ച്‌ നടത്തുമെന്ന് പ്രസിഡണ്ട്‌ റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു. ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണ കോയിനും രണ്ടാം സമ്മാനം അരപ്പവൻ സ്വർണ്ണ കോയിനും മൂന്നാം സമ്മാനം മൂന്നുപേർക്ക് 100 യൂറോ വീതവും … Read more

Finglas-ൽ തോക്കുമായി രണ്ട് പേർ പിടിയിൽ; സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിനെക്കുറിച്ച് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനിലെ Finglas-ല്‍ ഗാര്‍ഡ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെ തോക്കുമായി രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച ഉച്ചയ്ക്ക് സിറ്റി സെന്റര്‍ ഭാഗത്തേയ്ക്ക് തിരിയുന്ന M50- ജങ്ഷനിലെ N2 അണ്ടര്‍പാസിന് സമീപത്ത് വച്ചാണ് 33, 20 പ്രായക്കാരായ രണ്ടുപേരെ തോക്കുമായി ഗാര്‍ഡ അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ നിന്നിരുന്നതിന് കുറച്ചുമാറി ഒരു കറുത്ത ഫോക്‌സ് വാഗണ്‍ ഗോള്‍ഫ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. N2 പരിസരത്ത് ബുധനാഴ്ച പകല്‍ 11.45-നും 12.15-നും ഇടയില്‍ ഈ കാര്‍ കണ്ടവരോ, സംഭവവുമായി ബന്ധപ്പെട്ട് … Read more

അയർലൻഡിലെ കോവിഡ് നിയന്ത്രണങ്ങൾ ഒക്ടോബർ 22-നു ശേഷവും നീണ്ടേക്കും; ആരോഗ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ

അയര്‍ലന്‍ഡില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഒക്ടോബര്‍ 22-ഓടെ പിന്‍വലിക്കുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ Dr Ronan Glynn-മായി നടത്തിയ കോവിഡ് വിലയിരുത്തല്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് മാര്‍ട്ടിന്റെ പ്രസ്താവന. ഘട്ടം ഘട്ടമായുള്ള കോവിഡ് നിയന്ത്രണ ഇളവുകളുടെ അവസാനഘട്ടമായി ഒക്ടോബര്‍ 22-ഓടെ മാസ്‌ക് ഒഴികെയുള്ള മിക്ക നിയന്ത്രണങ്ങളും എടുത്തുകളയുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസമായി വൈറസിന്റെ അപ്രതീക്ഷിതമായ … Read more

ഗാൽവേ നഴ്സിങ് ഹോമിലേയ്ക്ക് ഡയറക്ടർ ഓഫ് നഴ്‌സിങ്ങിനെ ഉടൻ ആവശ്യമുണ്ട്

ഗാൽവേ: കൗണ്ടി ഗാൽവേയിലുള്ള ഒരു നഴ്സിംഗ് ഹോമിലേക്ക ഡയറക്ടർ ഓഫ് നഴ്‌സിങ്ങിനെ (DON) ഉടൻ ആവശ്യമുണ്ട്. എൽഡർലി കേറുകളിൽ മിനിമം ആറുവർഷത്തെ പരിചയവും,CNM-1 ആയി രണ്ടു വർഷത്തെ പരിചയവും, മാനേജ്‌മന്റിൽ / അല്ലെങ്കിൽ ഏതെങ്കിലും മാസ്റ്റർ ഡിഗ്രിയുമാണ് മിനിമം യോഗ്യത. ഏറ്റവും നല്ല ശമ്പളം വാഗ്‌ദാനം ചെയ്യപ്പെടുന്നു. റീലൊക്കേഷൻ, താമസ ക്രമീകരണങ്ങൾ എന്നിവ ക്രമീകരിച്ചു നൽകപ്പെടുന്നതാണ്. കുറഞ്ഞത് ഡിസംബർ മാസമെങ്കിലും ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കുന്നവർ ഉടൻ CV-യും, വിശദവിവരങ്ങളും ഇമെയിൽ ചെയ്യുക. Email- banaltraireland@gmail.com Mobile Number … Read more

ബജറ്റ് 2022: അയർലൻഡിൽ ഇന്ന് മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ ഇവ

ഐറിഷ് സര്‍ക്കാരിന്റെ 2022 പൊതു ബജറ്റ് ഇന്നലെ Dail-ല്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. 4.7 ബില്യണ്‍ യൂറോയുടെ പാക്കേജാണ് വിവധ മേഖലകളെ കൈപിടിച്ചുയര്‍ത്താനായി ധനമന്ത്രി പാസ്‌കല്‍ ഡോണഹു പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമധനസഹായം, അധിക ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ എന്നിവരുടെ നിയമനം, ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങള്‍, അധിക പാരന്റല്‍ ലീവ്, ഇന്ധന അലവന്‍സ് എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ത്തന്നെ പൊതുവില്‍ ബജറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ അടുത്ത വര്‍ഷത്തോടെയാണ് പ്രാബല്യത്തില്‍ വരികയെങ്കിലും ചില സുപ്രധാന മാറ്റങ്ങള്‍ ഉടനടി നിലവില്‍ വരുമെന്ന് … Read more

കനത്ത പുകമഞ്ഞ് മൂടി അയർലൻഡ്; 18 കൗണ്ടികൾക്ക് യെല്ലോ വാണിങ്

രാജ്യത്ത് പുകമഞ്ഞ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ 18 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി Met Eireann. Munster, Leinster പ്രദേശങ്ങളിലെ എല്ലാ കൗണ്ടികളും ഇതില്‍പ്പെടും. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 1 മണിമുതല്‍ പകല്‍ 11 മണിവരെയാണ് വാണിങ് നിലവിലുള്ളത്. പുകമഞ്ഞ് കാരണം കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങള്‍ വേഗത കുറയ്ക്കമെന്നും, ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ് എന്നിവ നിര്‍ബന്ധമായും ഓണ്‍ ചെയ്യണം. മറ്റ് വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ … Read more

ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തിൽ മ്യൂറൽ പെയിന്റിംഗ്; കലാപ്രവർത്തകർക്ക് 4,500 യൂറോ പിഴയിട്ട് കോടതി

ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തില്‍ അനധികൃതമായി മ്യൂറല്‍ പെയിന്റിങ് നടത്തിയ കലാപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് 4,500 യൂറോയോളം പിഴയിട്ട് കോടതി. ഡബ്ലിനിലെ Paradigm Arts Group Ltd എന്ന സംഘടനയോടാണ് പിഴയടയ്ക്കാനും, നേരിട്ട് ഹാജരാകാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ലാണ് നഗരത്തിലെ Grantham Street-ലുള്ള Grantham Cafe കെട്ടിടത്തിന്റെ ഒരു വശത്തായി Think & Wonder എന്ന പേരില്‍ സംഘം മ്യൂറല്‍ പെയിന്റ്ിങ് വരച്ചത്. ശേഷം ഇത് മാറ്റി മറ്റൊരു ചിത്രവും വരച്ചു. എന്നാല്‍ സംരക്ഷിത കെട്ടിടമാണ് … Read more