മലയാളം കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 13 ശനിയാഴ്ച

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളം കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 13 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് താലാ അയിൽസ് ബെറിയിലെ മാർട്ടിൻ ഡി പോറസ് സ്കൂൾ  ഹാളിൽ വെച്ചു  നടത്തപ്പെടുന്നു. പ്രസ്തുത  യോഗത്തിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: വിജയാനന്ദ് – +353877211654 ബേസിൽ സ്കറിയ- +353 87 743 6038 ലോറൻസ് കുര്യാക്കോസ്- +353 86 233 9772

ഡബ്ലിനിലെ സ്‌കൂളിൽ അക്രമിയുടെ കുത്തേറ്റ 5 വയസുകാരി സുഖം പ്രാപിക്കുന്നു

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരി സുഖം പ്രാപിക്കുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അഞ്ചു വയസുകാരിയും, മറ്റ് രണ്ട് കുട്ടികളും, കെയററുമടക്കമുള്ളവര്‍ക്ക് Coláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ച് അക്രമിയുടെ കുത്തേറ്റത്. പെണ്‍കുട്ടിക്ക് നെഞ്ചില്‍ കുത്തേല്‍ക്കുകയും, ഏറെ നാള്‍ ആശുപത്രിവാസം വേണ്ടിവരികയും ചെയ്തിരുന്നു. ആശുപത്രി വിട്ട ശേഷം നിലവില്‍ റീഹാബിലിറ്റേഷന്‍ തെറാപ്പിയിലൂടെ കടന്നുപോകുകയാണ് പെണ്‍കുട്ടിയെന്ന്, കുട്ടിക്ക് വേണ്ടി രൂപീകരിച്ച ഗോ ഫണ്ട് മി പേജ് (https://www.gofundme.com/f/k54tan-roisin) അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പെണ്‍കുട്ടി … Read more

അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചു; പാക്കേജ് പോളിസിക്ക് നൽകേണ്ടത് 2,781 യൂറോ

അയര്‍ലണ്ടില്‍ ലിയബിലിറ്റി കവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ന്നു. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8% ആണ് 2022-ല്‍ പ്രീമിയം ഉയര്‍ന്നത്. അതേസമയം 2019-നെ അപേക്ഷിച്ച് സെറ്റില്‍മെന്റ് തുകകളുടെ കാര്യത്തില്‍ 14% കുറവ് സംഭവിച്ചെന്നും, ഇത് പ്രീമിയം തുക കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-ല്‍ 9% അഥവാ 98 മില്യണ്‍ യൂറോയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ് ഇനത്തില്‍ ലാഭമുണ്ടാക്കിയത്. 2022-ല്‍ ഇത് 14% അഥവാ 176 മില്യണ്‍ യൂറോ ആയി ഉയര്‍ന്നു. എംപ്ലോയേഴ്‌സ് … Read more

അയർലണ്ടിൽ ലേണേഴ്സ് ലൈസൻസ് പലതവണ പുതുക്കി വാഹനമോടിക്കുന്നത് ഇനി നടപ്പില്ല; നടപടി കടുപ്പിക്കാൻ അധികൃതർ

ലേണേഴ്‌സ് ലൈസന്‍സുമായി വര്‍ഷങ്ങളോളം വാഹനമോടിക്കുന്നത് ഇനി നടപ്പില്ലെന്ന് അയര്‍ലണ്ടിലെ ഗതാഗതവകുപ്പ്. പലരും ലേണ്‌ഴ്‌സ് പെര്‍മിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോല്‍ക്കുകയും, എന്നാല്‍ പെര്‍മിറ്റ് വീണ്ടും വീണ്ടും പുതുക്കി വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്ന പതിവ് രാജ്യത്തുണ്ട്. നിലവില്‍ കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞാലുടനെ ഈ പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കി. 10 തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ പോലും ലേണേഴ്‌സ് ലൈസന്‍സ് വീണ്ടും പുതുക്കി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, … Read more

അയർലണ്ടിൽ രണ്ട് പേർക്ക് കൂടി മീസിൽസ്; ആകെ രോഗികൾ 11; ജാഗ്രത വേണം!

അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഈ വര്‍ഷം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 11 ആയി. വേറെ ഏതാനും പേര്‍ക്ക് രോഗമുണ്ടോ എന്ന് നിരീക്ഷണം നടത്തിവരികയാണെന്നും Health Protection Surveillance Centre (HPSC) അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മീസില്‍സിന് കഴിയുമെന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മീസില്‍സിനെ ചെറുക്കാന്‍ രോഗം വരാതെ തടയുന്ന എംഎംആര്‍ വാക്‌സിനാണ് ഏറ്റവും ഫലപ്രദം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ കുത്തിവെപ്പ് … Read more

ഡബ്ലിൻ തുറമുഖത്ത് എത്തിച്ച വാനിൽ 1.1 മില്യൺ യൂറോയുടെ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

1.1 മില്യണ്‍ യൂറോ വില വരുന്ന ഹെര്‍ബല്‍ കഞ്ചാവുമായി ഡബ്ലിന്‍ തുറമുഖത്ത് ഒരാള്‍ അറസ്റ്റില്‍. ഡിറ്റക്ടര്‍ ഡോഗായ ജെയിംസിന്റെ സഹായത്തോടെ ബുധനാഴ്ചയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യു.കെയില്‍ നിന്നും തുറമുഖം വഴി എത്തിയ ഒരു വാന്‍ പരിശോധിച്ചപ്പോഴായിരുന്നു 55.3 കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. വാനില്‍ കുപ്പികളില്‍ സൂക്ഷിച്ച വെള്ളം, ഗാര്‍ഡന്‍ ഫര്‍ണ്ണിച്ചര്‍ എന്നിവയ്ക്കിടയില്‍ പൊതിഞ്ഞ നിലിലായിരുന്നു ഇവ. സംഭവസ്ഥലത്ത് നിന്നും 50-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് തടയുക ലക്ഷ്യമിട്ട് റവന്യൂ … Read more

കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; രാജ്യമെങ്ങും മുന്നറിയിപ്പ്

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ്. ശനിയാഴ്ചയോടെ കാത്‌ലീന്‍ കൊടുങ്കാറ്റ് (Storm Kathleen) അയര്‍ലണ്ടിന്റെ കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളിലായി കാലാവസ്ഥാ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ കോര്‍ക്ക്, കെറി, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാണിങ് നിലനില്‍ക്കും. ഓറഞ്ച് വാണിങ്ങിന് പുറമെ രാജ്യമെങ്ങും ശനിയാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ … Read more

അയർലണ്ടിൽ പെയ്യാൻ പോകുന്നത് പതിവിലുമധികം മഴ; ഡോണഗലിൽ കഴിഞ്ഞ മാസം ഇരട്ടി മഴ പെയ്തു

അയര്‍ലണ്ടില്‍ വെയിലും, മഴയും, മഞ്ഞും മാറി മറിയുന്ന കാലാവസ്ഥ അടുത്തയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. അടുത്തയാഴ്ച പലയിടങ്ങളിലും പതിവിലുമധികം അളവില്‍ മഴ പെയ്യുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. മിക്കപ്പോഴും രാത്രിയിലാകും ഇത്. മാര്‍ച്ചിലും രാജ്യത്ത് പതിവിലുമധികം മഴ പെയ്തുവെന്നാണ് വിവിധ കാലാവസ്ഥാ കേന്ദ്രങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പോയ മാസം 31 ദിവസങ്ങളില്‍ 29-ലും മഴ പെയ്തതായി രണ്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണഗലില്‍ സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും ഇരട്ടി മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്. … Read more

അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഗതാഗത ചെലവ് വർദ്ധിച്ചു

അയര്‍ലണ്ടിലെ ഉപഭോക്തൃ ചെലവ് (Consumer Price Index) 2024 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.7% ഉയര്‍ന്നു. ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേയ്ക്ക് എത്തുമ്പോള്‍ 0.3% ആണ് വര്‍ദ്ധന. അതേസമയം 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പണപ്പെരുപ്പം 2.3 ശതമാനവും ആണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കണക്കെടുത്താല്‍, ഊര്‍ജ്ജവില ഒരു മാസത്തിനിടെ 3.1 ശതമാനവും, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 8.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ 0.1% വില കുറഞ്ഞെങ്കിലും, … Read more

അയർലണ്ടിൽ റോഡപകട മരണങ്ങൾ കുത്തനെ ഉയർന്നു; അഞ്ച് ദിവസത്തിനിടെ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടത് 2,600 പേർ!

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകളനുസരിച്ച് ഈ വര്‍ഷം 58 ജീവനുകളാണ് രാജ്യത്തെ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്- വര്‍ദ്ധന 38%. റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും, പഠനങ്ങളും പുറത്തുവരികയും, ബോധവല്‍ക്കരണം നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അയര്‍ലണ്ടിലെ റോഡുകളില്‍ ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കുന്നില്ലെന്ന് ഈയിടെ പുറത്തുവിന്ന ഒരു ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കിയതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. അതേസമയം … Read more