ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി- Laois ന്റെ ഉത്ഘാടന യോഗം ഒക്ടോബര്‍ 29 ന്

പുതിയതായി രൂപം കൊള്ളുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി Laois ന്റെ പ്രഥമ ജനറല്‍ബോഡി യോഗവും ഉത്ഘാടനവും ഒക്ടോബര്‍ 29-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ Portlaois ല്‍ ഉള്ള St. Marys’s ഹാളില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തുന്നതാണ്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രസ്തുത യോഗത്തില്‍ വച്ച് തെരഞ്ഞെടുക്കുന്നതാണ്. എല്ലാ അംഗങ്ങളെയും പ്രസ്തുത യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. കൗണ്ടിയിലുള്ള മലയാളികളുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 ല്‍ അധികം യൂറോ സമാഹരിച്ച് … Read more

കെട്ടിട നിര്‍മ്മാണത്തില്‍ പിഴവ്: സ്‌കൂളുകള്‍ക്ക് പിന്നാലെ ആശുപത്രികളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഡബ്ലിന്‍: കെട്ടിട നിര്‍മ്മാണ ശൈലിയില്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അയര്‍ലന്റിലെ പല സ്‌കൂളുകളും അടച്ചിട്ടതിനു പിന്നാലെ ആശുപത്രികളിലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. വെസ്റ്റേണ്‍ കെട്ടിട നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ച സ്‌ക്കൂളുകളും ആശുപത്രികളുമാണ് ഫയര്‍ സേഫ്റ്റി നിലവാരം ഉള്‍പ്പെട്ടുള്ളവയില്‍ പോരായ്മ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ബ്യൂമോണ്ട് ഹോസ്പിറ്റല്‍ ഔര്‍ ലേഡി ഓഫ് ലോഡ്സ് ഹോസ്പിറ്റല്‍, റോയല്‍ ഹോസ്പിറ്റല്‍ ഡോണിബ്രുക്, സെന്റ്. ഫിന്‍ബാര്‍’സ് ഹോസ്പിറ്റല്‍- കോര്‍ക്ക്, Oncology, ഔര്‍ ലേഡി’സ് ചില്‍ഡ്രന്‍’സ് … Read more

വാട്ടര്‍ഫോര്‍ഡില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ ആഘോഷം.

അയര്‍ലണ്ട് : വാട്ടര്‍ഫോര്‍ഡ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തില്‍പെട്ട അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ്;സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബര്‍: 2 ,3 തീയതികളില്‍ Waterford, ‘sacred heart church’ വെച്ച് ഭക്തി പൂര്‍വം കൊണ്ടാടുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. പരിശുദ്ധ സഭയ്ക്കും നാന ദേശങ്ങള്‍ക്കും, ജാതി ഭേദമന്യേ സകലനിവാസികള്‍ക്കും, അനുദിനം പരിമളം വീശുന്ന പുണ്യ പുരുഷന്റെ … Read more

ഹിഗ്ഗിന്‍സിന് ചരിത്ര വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അന്തിമ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും

ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും, ദൈവനിന്ദ കുറ്റകരമാണെന്ന നിയമം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ജനഹിതപരിശോധനയും ഇന്നലെ അവസാനിച്ചതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇന്ന് രാവിലെ മുതല്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. 1997 ലെ വോട്ടെടുപ്പിന് ശേഷമുള്ള ഏറ്റവും കുറവ് പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. വോട്ടവകാശമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയതെന്നാണ് പ്രാഥമിക കണക്കുകള്‍. യഥാര്‍ത്ഥ ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവിടും. നിലവിലെ … Read more

ഇനി ധൈര്യമായി യാത്ര ചെയ്യാം; പൊതുഗതാഗത മേഖലക്ക് പോലീസ് സംവിധാനം വരുന്നു.

ഡബ്ലിന്‍: പൊതുഗതാഗത സേവനങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. ബസ്, ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും നേരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പൊലീസുകാരെ നിയോഗിക്കാനാണ് നീക്കം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗതാഗത മേഖലയില്‍ ഈ പ്രശ്‌നം രൂക്ഷമായി തുടരുകയായിരുന്നു. 2016-ല്‍ 26 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം ആവുമ്പോഴേക്കും അത് 43 എണ്ണമായി മാറി. യാത്രക്കാര്‍ക്ക് മാരക പരിക്കുകളേറ്റ സംഭവും ഉണ്ടായി. ട്രെയിന്‍ ഗതാഗതം കേന്ദ്രീകരിച്ചാണ് കൂടുതല്‍ സാമൂഹിക വിരുദ്ധ സംഭവങ്ങള്‍ നടക്കുന്നത്. … Read more

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും: പുതിയ നിയമം പ്രാബല്യത്തില്‍

ഡബ്ലിന്‍: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ കഠിനമാക്കിക്കൊണ്ടുള്ള പുതിയ നിയമം ഇന്നലെ രാത്രി മുതല്‍ നിലവില്‍ വന്നു. ഇനി മുതല്‍ മദ്യപിച്ച് വാഹനമോടിച്ച് ആദ്യമായി പിടിക്കപെട്ടാലും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. ബില്ലിന് ഡയലില്‍ സെനറ്റ് അംഗങ്ങള്‍ അംഗീകാരം നല്കിയതോടെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. 2020 തോടെ റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം 124 നേക്കാള്‍ കുറയ്ക്കാനുള്ള ഗവണ്മെന്റിന്റെ റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. വര്‍ധിച്ചു വരുന്ന ഗതാഗത ലംഘന കേസുകള്‍ ആശങ്ക … Read more

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തിന് ഇയു പാര്‍ലമെന്റിന്റെ അംഗീകാരം; നിത്യോപയോഗ സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും.

ഒറ്റത്തവണമാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ പാര്‍ലമെന്റ് അംഗീകരിച്ചു. കുപ്പി, സ്ട്രോ, ചെവി വൃത്തിയാക്കാനുള്ള ബഡ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് യൂണിയന്‍ പദ്ധതിയിടുന്നത്. പാരിസ്ഥിതിക മലിനീകരണം, പ്രത്യേകിച്ച് സമുദ്രമലിനീകരണം കുറയ്ക്കാനാണ് ഈ നടപടിയിലൂടെ ഇയു രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കുപ്പികളുടെ തൊണ്ണൂറു ശതമാനവും 2025 നകം ശേഖരിക്കാനും യൂണിയന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 28 ഇയു രാജ്യങ്ങളുടെ … Read more

ഐറിഷ് പ്രസിഡന്റ് പദവിയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിമുതല്‍ ആരംഭിച്ചു; ഫലപ്രഖ്യാപനം നാളെ ഉച്ചയോടെ

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് ആരായിരിക്കുമെന്നുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമാവുകയാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിക്കും. രാത്രി 10 മണി വരെയാണ് വോട്ടെടുപ്പ് അരങ്ങേറുന്നത്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.  നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. ഹിഗ്ഗിന്‍സിന് ലഭിക്കുന്ന ഭൂരിപക്ഷം എത്ര, മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക തിരിച്ചു പിടിക്കാന്‍ ആവശ്യമായ 12.5 ശതമാനത്തില്‍ … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26,27 വെള്ളി, ശനി ദിവസങ്ങളില്‍ സീബാസ് സീബ്രീം എന്നിവ ബോക്‌സിന് 36 യൂറോ നിരക്കില്‍ ലഭ്യമാണ് 38 യൂറോ നിരക്കില്‍ സീബാസ് സീബ്രീം എന്നിവ ക്ലീനാക്കി ലഭിക്കും. കൂടാതെ പോര്‍ക്ക് മാനിറച്ചി മുതലയവയും ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425

കൂള്‍മൈന്‍ ദര്‍ബാര്‍ റസ്റ്റോറന്റില്‍ മസാല ദോശക്കൊപ്പം ഗുലാബ് ജാമുന്‍

Visit DARBAR RESTAURANT from 23rd Tuesday till 29 th Monday. With Every Masala Dosa you will get FREE Gulab Jaman. We are open Tues – FRIDAY 12 – 11 pm SAT &Sun 10:30-11 pm Free Parking, Big & Clean Restaurant. Darbar Restaurant South Indian& North Indian Food 8B Coolmine Industrial Estate Dublin 15 Eircode D15 … Read more