ഐറിഷ് പ്രസിഡന്റ് ആയി മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് ഇന്ന് സ്ഥാനമേല്‍ക്കും

ഡബ്ലിന്‍ : രണ്ടാം തവണയും പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഇന്ന് സ്ഥാനമേല്‍ക്കും.  പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഉച്ചതിരിഞ്ഞു ആരംഭിക്കും. പ്രസിഡന്റ് സ്ഥാനാരോഹണത്തിന് പുറമെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ദിനം കൂടിയാണ് ഇന്ന് അയര്‍ലന്‍ഡിന്. രണ്ടു പരിപാടികളിലും പങ്കെടുക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രായം കൂടുതല്‍ ആണെങ്കിലും അയര്‍ലണ്ടുകാര്‍ക്ക് പ്രിയപ്പെട്ട പ്രസിഡന്റ് തന്നെയാണ് ഹിഗ്ഗിന്‍സ് . പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അമേരിക്കന്‍ രാജ്യങ്ങളുമായി … Read more

ലീമെറിക്കില്‍ വന്‍ ലഹരിവേട്ട; രാജ്യത്ത് നടക്കുന്ന ആസൂത്രിത കൊലപാതകങ്ങളില്‍ ഈ സംഘങ്ങള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തല്‍

ലിമെറിക്ക്: ലീമെറിക്ക്- കോര്‍ക്ക് നഗരങ്ങളില്‍ നടന്ന മയക്ക് മരുന്ന് വേട്ടയില്‍ ലക്ഷകണക്കിന് യൂറോ വിലവരുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്തി. പ്രാദേശിക സേനയുടെ സഹായത്തോടെ 100 ഗാര്‍ഡ പോലീസ് ലീമെറിക്ക് , ടിപ്പററി , കോര്‍ക്ക് എന്നിവടങ്ങളിലായി 29 കേന്ദ്രങ്ങളില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണെന്ന് പോലീസ് പറയുന്നു. കുറ്റവാളികളെന്നു കണ്ടെത്തിയ 9 ആളുകളെ പലസ്ഥലങ്ങളില്‍ ആയി നടത്തിയ റെയ്ഡില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന … Read more

ഇന്ന് സാന്ത്വനം’18

സീറോ മലബാറിന്റെ നേതൃത്ത്വത്തില്‍ പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് ഒരു കൈത്താങ്ങ് നല്‍കാന്‍ കില്‍നമാന ഫാമിലി റിക്രിയേഷന്‍ ഹാളില്‍ ഇന്ന് വൈകിട്ട് 6 ന് ഡബ്ലിന്‍ തപസ്യയുടെ ‘ലോസ്റ്റ് വില്ല ‘ നാടകം അരങ്ങേറുന്നു. സലിന്‍ ശ്രീനിവാസ് രചിച്ച്, സിംസണ്‍ ജോണ്‍ സംഗീതം നല്‍കി, ബിനു ആന്റണിയും തോമസ് ആന്റണിയും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ഈ സാമൂഹിക നാടകത്തിലെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ജെസ്സി ജേക്കബ്. ഡബ്ലിനിലെ പ്രശസ്ത നടീ നടന്‍മാര്‍ അഭിനയിക്കുന്ന ഈ നാടകത്തോടൊപ്പം, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി 2019 ലേക്കുള്ള പ്രവേശന ബുക്കിങ്ങും പ്രത്യേക ഗൈഡന്‍സും ആരംഭിച്ചിരിക്കുന്നു

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 2019 ലേക്കുള്ള പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡന്‍സും ആരംഭിച്ചിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ തിരക്കുമൂലവും സീറ്റുകള്‍ ആവശ്യാനുസരണം ഇല്ലാത്തതുകൊണ്ടും 2019 ല്‍ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും 2019 ല്‍ മെഡിസിന്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ വര്‍ഷം ലീവിങ് സെര്‍ട് പഠിക്കുന്ന കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലും … Read more

തെരേസയ്ക്കെതിരെ ആഞ്ഞടിച്ച് ഡി.യു.പി ; ബ്രെക്‌സിറ്റ് നടപടികള്‍ യുണൈറ്റഡ് അയര്‍ലണ്ടിലേക്ക് വഴി മാറിയേക്കുമെന്ന് സൂചന

ബെല്‍ഫാസ്റ്റ് : തെരേസ മെയ് സര്‍ക്കാരിനെ പിന്തുണച്ചുവന്ന വടക്കന്‍ അയര്‍ലന്‍ഡ് ഡി.യു.പി നേതൃത്വം മെയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ബ്രെക്‌സിറ്റിന്റെ അവസാന നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെ ബ്രിട്ടന്‍ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് അര്‍ലീന്‍ ഫോസ്റ്റര്‍ മേയ്‌ക്കെതിരെ തിരിഞ്ഞത്. വടക്കിന് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അയച്ചത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. യൂറോപ്പ്യന്‍ യൂണിയനുമായി നിലനില്‍ക്കുന്ന കസ്റ്റംസ് യൂണിയന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകരുതെന്ന മുന്നറിയിപ്പാണ് അര്‍ലീന്‍ ഫോസ്റ്റര്‍ ബ്രിട്ടനെ അറിയിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് … Read more

രാജ്യവ്യാപകമായി കാറ്റ് മുന്നറിയിപ്പ് ; ഡബ്ലിന്‍ ഉള്‍പ്പെടെ 13 കൗണ്ടികളില്‍ ശക്തമായ മഴക്കും സാധ്യത

ഡബ്ലിന്‍: ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ രാജ്യവ്യാപകമായി യെല്ലോ വിന്‍ഡ് വാര്‍ണിങ് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആരംഭിക്കുന്ന മുന്നറിയിപ്പ് വൈകിട്ട് 7 മണി വരെ തുടരും. യെല്ലോ വിന്‍ഡ് വാണിങ് എല്ലാ കൗണ്ടികളും ഒരുപോലെ ബാധകമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പ് നല്‍കി. രാജ്യവ്യാപകമായ മുന്നറിയിപ്പിനെ കൂടാതെ 13 കൗണ്ടികളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍ക്കെണി, ലോത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, മായോ, കോര്‍ക്ക്, കെറി, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് … Read more

ഐറിഷ് ആശുപത്രികളില്‍ പരിജ്ഞാനമില്ലാത്ത ഡോക്ടര്‍മാരുടെ ചികിത്സ; എച്ച്.എസ്.ഇ നിയമനങ്ങള്‍ സംശയം ജനിപ്പിക്കുന്നതെന്ന് കോടതി.

ഡബ്ലിന്‍: മതിയായ പരിജ്ഞാനം ഇല്ലാത്ത ഡോക്ടര്‍മാര്‍ക്ക് ഐറിഷ് ആശുപത്രികളില്‍ ചികിത്സാനുമതി നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതി. എച്ച്.എസ്.ഇ കരാര്‍ നിയമനങ്ങളില്‍ എത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സ നടത്താന്‍ അനുയോജ്യമല്ലെന്ന് ശ്രദ്ധേയമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. ഐറിഷ് ആശുപത്രികളില്‍ ഡോകര്‍മാരുടെ ഒഴിവുകള്‍ പലതും നിരത്തപ്പെടുന്നത് കരാര്‍ അടിസ്ഥാനത്തിലാണ്. ആരോഗ്യ ജീവനക്കാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് മതിയായ ചികിത്സ പരിജ്ഞാനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യായവകുപ്പിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് കോടതി. രാജ്യത്തെ സീനിയര്‍ ഡോക്ടര്‍മാരും, മെഡിക്കല്‍ അസോസിയേഷനും പല സന്ദര്‍ഭങ്ങളിലും വരുത്തുന്ന വീഴ്ച എച്ച്.എസ്.എ-യുടെ … Read more

വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ ഒരുങ്ങി കോര്‍ക്ക്; സ്റ്റുഡന്റ് പദ്ധതിയുടെ ഭാഗമായി 600 ബെഡുകള്‍ ഉടന്‍ എത്തും.

കോര്‍ക്ക്: കോര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 600 ബെഡുകള്‍ ഒരുങ്ങുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്ജിനോട് ചേര്‍ന്ന താമസ കേന്ദ്രങ്ങളിലാണ് ബെഡുകള്‍ അനുവദിക്കുന്നത്. അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന യു.കെ കമ്പനി ഫ്യൂചര്‍ ജനറേഷനും ബഹറിന്‍ ആസ്ഥാനമായ സൗത്ത് ഗ്രൂപ്പും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അത്യാവശ്യമായി ബഡ്ഡുകള്‍ അനുവദിക്കും. തുടര്‍ന്ന് കുറഞ്ഞ ചെലവില്‍ ഹോംസ്റ്റേ പദ്ധതികളും ആരംഭിക്കും. നഗരത്തില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് വര്‍ധിച്ചുവരുന്ന വാടക പ്രതിസന്ധിയില്‍ ഒരു കൈതാങ് ഒരുക്കുകയാണ് പുതിയ പദ്ധതി. അയര്‍ലണ്ടില്‍ ബിസിനസ്സ് ഗ്രൂപ്പുകളെ … Read more

ക്രിസ്മസ് ന്യൂഇയര്‍ സീസണില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന് മന്ത്രി ലിയോ വരേദ്കര്‍: പ്രസ്താവന വന്‍ വിവാദത്തില്‍

ഡബ്ലിന്: വരും ദിവസങ്ങളില്‍ നേഴ്‌സിങ് മിഡ്വൈഫ് സമരങ്ങള്‍ ശക്തമാകാനിരിക്കെ പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കരുതെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഡോക്ടര്‍മാര്‍ മുതല്‍ താത്കാലിക ജീവനക്കാര്‍ വരെ സീസണില്‍ അവധി എടുക്കരുതെന്നും മന്ത്രി പ്രസ്താവന ഇറക്കി. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലീവ് അനുവദിക്കരുതെന്ന് ആരോഗ്യ വകുപ്പിനോട് മന്ത്രി രഹസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ശൈത്യകാലം വന്നെത്തുന്നതോടെ അയര്‍ലണ്ടിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം ഇതുവരെ … Read more

അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം മുതല്‍ കഞ്ചാവ് ഔഷധ പട്ടികയില്‍; 2 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതി വൈകുന്നതിനെതിരെ വന്‍ പ്രതിഷേധം

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം പ്രാബല്യത്തില്‍ വന്നേക്കുമെന്ന് സൂചന. കഞ്ചാവ് ഔഷധമാക്കുന്നതുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കുന്നതിന് എച്ച്.എസ്.ഇ അംഗങ്ങള്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ഗുണമേന്മയുള്ള ഉത്പന്നം അയര്‍ലണ്ടില്‍ എത്തിക്കാനുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനാല്‍ പദ്ധതി വൈകുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കടുത്ത അവസ്മാര രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന കഞ്ചാവ് അടങ്ങിയ ഔഷധം നിയമ വിധേയമാക്കുന്നതില്‍ ആരോഗ്യമന്ത്രി ബഹുദൂരം പിന്നിലാണെന്ന് ഫിയാന ഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ആരോപണം ഉയര്‍ത്തി. അയര്‍ലണ്ടില്‍ … Read more