ടിപ്പററി മലയാളികളുടെ കൂട്ടായ്മയായ MIST [MALAYALEES IN SOUTH TIPPERARY]-ന്റെ ഉദ്‌ഘാടനം ജനുവരി 17-ന്

പുതുവർഷത്തെയും വരും വർഷങ്ങളേയും മനോഹരമാക്കുന്നതിനായി സൗത്ത് ടിപ്പേററിയിലെ മലയാളികൾ ചില നൂതന ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. അതിനായി MIST [MALAYALEES IN SOUTH TIPPERARY] എന്ന കൂട്ടായ്മയുടെ വാതിൽ 2024 ജനുവരി 17-ന് തുറക്കുന്നു. നിലവിലുള്ളവരുടെയും പുതുതായി എത്തുന്നവരുടെയും ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിലൂടെ സൗത്ത് ടിപ്പററിയിൽ എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിയുകയും കൂടിയാലോചനകളിലൂടെ സാധ്യമായ പരിഹാരങ്ങൾ തേടുകയും ചെയ്യാനാണ് ഉദ്ദേശ്യം. നമ്മുടെ നാടിന്റെ തനിമയും സംസ്കാരവും വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകാൻ ഉതകുന്ന വിധത്തിൽ ഉള്ള … Read more

സെന്റ് പാട്രിക്സ് പരേഡിൽ വീണ്ടും വിജയത്തിളക്കവുമായി ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി

County Tipperary യിലെ ക്ലോൺമെൽ നടന്ന St Patrick’s Day പരേഡിൽ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് തുടർച്ചയായ മൂന്നാം തവണയും വിജയം. മാർച്ച്‌ 17ന് നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റി രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ‘നാനാത്വത്തിലെ ഏകത്വ’മെ ന്നുള്ളതായിരുന്നു പരേഡിന്റെ പ്രമേയം. ഇത്തവണത്തെ പരേഡിൽ ഇന്ത്യൻ സംസ്കാരവും പൈതൃകവും കലയും സമന്യയപിച്ചു കൊണ്ടുള്ള വർണ്ണാഭമായ ദൃശ്യ വിരുന്നാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കിയത്. ക്ലാസിക്കൽ നൃത്തത്തിന്റെ ദൃശ്യസൗകുമാര്യത്തോടൊപ്പം പഞ്ചാബി സംഗീതത്തിന്റെ താളവും ചടുലതയും ചേർത്ത് ഒരുക്കിയ ദൃശ്യവിസ്മയം ആയിരക്കണക്കിന് … Read more

Tipperary സെന്റ് പാട്രിക്സ് ഡേ പരേഡിൽ BEST WALKING GROUP അവാർഡ് കരസ്ഥമാക്കി സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട്

സെന്റ് പാട്രിക്സ് ദിനത്തോടനുബന്ധിച്ച് Tipperary ലെ Cashel ല്‍‍ നടന്ന പരേഡില്‍ BEST WALKING GROUP അവാര്‍ഡ് കരസ്ഥമാക്കി സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ്. ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അടങ്ങുന്നതായിരുന്നു പുരസ്കാരം. പരേഡിന്റെ ഭാഗമാവുന്നതിനായി തങ്ങളെ ക്ഷണിച്ച പരേഡ് കമ്മിറ്റിക്കും, FICI (Federation of Indian Communities in Ireland) യ്ക്കും, എല്ലാവിധ പിന്തുണയും നല്‍കിയ Cashel നിവാസികള്‍ക്കും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുന്നതായി സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.

അയർലൻഡിലെ പീസ് കമ്മീഷണർ പദവിയിലേക്ക് റെനി എബ്രഹാം ചാക്കോ

ക്ലോൺമേലിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ റെനി എബ്രഹാം ചാക്കോ (മാനേജർ, രാത്കീവൻ നേഴ്സിംഗ് ഹോം), അയർലണ്ടിലെ പീസ് കമ്മീഷണർമാരിൽ ഒരാളായി നിയമിതനായി. ടിപ്പെറെറി കൗണ്ടിയിലെ പീസ് കമ്മീഷണറായി റെനി എബ്രഹാം ചാക്കോയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബഹുമാനപ്പെട്ട നീതിന്യായ വകുപ്പ് മന്ത്രി സൈമൺ ഹാരിസ് കൈമാറി. ടിപ്പറേറി കൗണ്ടിൽനിന്ന് പീസ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളിയാണ് റെനി എബ്രഹാം ചാക്കോ. ഗവൺമെൻറിൻറെ സുഖമായ പ്രവർത്തനത്തിന് കൈത്താങ്ങ് ആവുക ഒപ്പം ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടി ഉള്ള വിവിധ സഹായങ്ങൾക്കുള്ള … Read more

ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതുനേതൃത്വം നിലവിൽ വന്നു

ടിപ്പറിയിലെ ക്ലോൺമൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം നിലവിൽ വന്നു. ലിജോ ജോസഫ് ( പ്രസിഡൻറ് ), സിൽവി ജോസഫ് ( സെക്രട്ടറി ), ജയേഷ് ചന്ദ്രൻ ( ട്രഷറർ ) & മാത്യു. പി.അഗസ്റ്റിൻ ( ജോയിൻറ് സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിൽ, പുതിയ ജനകീയ സമിതി 2023-2024 കാലഘട്ടത്തിലേക്ക് നിലവിൽ വന്നു. ക്ലോൺമെലിൻ്റെയും, പ്രാന്ത പ്രദേശങ്ങളിലെയും ഭാരതീയരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച ഉണ്ടായതിനാൽ, എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റക്കെട്ടായി സംഘടനയെ മുന്നോട്ടു നയിക്കാനുള്ള … Read more

നീനാ ചിയേർസ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ന്

‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്കും ,രജിസ്‌ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. … Read more

നീനാ കൈരളിയുടെ “ഓണോത്സവം 2022″സെപ്റ്റംബർ 10 ന്

നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓണോത്സവം 2022 ‘ സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ Mr.Alan Kelly T.D ഉദ്ഘാടനം ചെയ്യും, തുടർന്ന് Ms .Louise Morgan ആശംസകൾ അറിയിക്കുകയും ചെയ്യും . നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് ‘ഓണോത്സവം 2022’. കോർക്ക് റോയൽ ബീറ്റ്‌സിന്റെ ചെണ്ട മേളം ,ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ,നീനാ ഗേൾസിന്റെ തിരുവാതിര,എന്നിവ അവയിൽ … Read more

‘MASS EVENTS’ അവതരിപ്പിക്കുന്ന ‘Muzik N8’ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ഇന്ന്

അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി  പ്രവർത്തനം ആരംഭിച്ച ‘MASS EVENTS’ ന്റെ ബൃഹത്തായ ആദ്യ പ്രോഗ്രാം ‘Muzik N8’ ന്യൂപോർട് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഇന്ന് (ഓഗസ്റ്റ് 12) വൈകിട്ട് 7 മണി  മുതൽ നടക്കും .ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ ‘കുടിൽ’ ബാൻഡിന്റെ മനോഹരമായൊരു സംഗീത വിരുന്നാണ് ‘Muzik N8’ലൂടെ മാസ്സ് ഇവന്റസ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത് . വൈകിട്ട് 7 മണി മുതൽ 10 വരെ നടക്കുന്ന പ്രോഗ്രാമിലേയ്ക്ക് പ്രവേശനം പാസ് വഴി മാത്രമായിരിക്കും … Read more

ടിപ്പററിയിൽ കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച 11 കാറുകൾ പിടിച്ചെടുത്തു; പിടിച്ചെടുത്തവയിൽ Audi, BMW, Range Rover അടക്കമുള്ള ആഡംബര വാഹനങ്ങൾ

കൗണ്ടി ടിപ്പററിയില്‍ Criminal Assets Bureau (CAB) നടത്തിയ ഓപ്പറേഷനില്‍ 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. കുറ്റകൃത്യങ്ങള്‍ക്കായി പണം, വാഹനങ്ങള്‍, സ്വത്ത് തുടങ്ങിയവ ഉപയോഗിക്കുന്നത് കണ്ടെത്തി പിടിച്ചെടുക്കാനായി CAB നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായി വ്യാഴാഴ്ചയായിരുന്നു പരിശോധന. കിഴക്കന്‍ യൂറോപ്പിലെ കുറ്റവാളി സംഘം പ്രവര്‍ത്തിക്കുന്ന ടിപ്പററിയിലെ പ്രദേശത്തായിരുന്നു പരിശോധനയെന്ന് ഗാര്‍ഡ അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെ 24 CAB ഉദ്യോഗസ്ഥര്‍ ഒരു കാര്‍ ഡീലര്‍ഷിപ്പ് കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആഡംബര വാഹനങ്ങളായ അഞ്ച് Audi Q7, രണ്ട് Range Rover, … Read more

ക്രിസ്തുമസ്സിന്റെ ചൈതന്യം ഉൾക്കൊണ്ട് അശരണർക്ക് സഹായ ഹസ്തവുമായി നീനാ കൈരളി .

നീനാ (കൗണ്ടി ടിപ്പററി ): കാരുണ്യവും സാഹോദര്യവും വിളിച്ചോതുന്ന ക്രിസ്തുമസ് നാളുകളിൽ നീനയിലെയും പരിസരപ്രദേശങ്ങളിലെയും കഷ്ടതയനുഭവിക്കുന്ന നിരവധി ആളുകൾക്ക് സഹായം എത്തിച്ചിരിക്കുകയാണ് നീനാ കൈരളി .നീനാ കൈരളി കുടുംബത്തിലെ 70 ന് മേൽ വരുന്ന കുടുംബങ്ങളിൽ നിന്നും ശേഖരിച്ച ആവശ്യ ഭക്ഷ്യ വസ്തുക്കൾ നീനയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നവരുമായി ചേർന്ന് അർഹരായവരെ കണ്ടെത്തി അവർക്ക് കൈമാറി . കോവിഡ് മഹാമാരി തകർത്താടുന്ന ഈ കാലഘട്ടത്തിൽ,നിരവധി ആളുകൾക്ക് ഇതൊരു സഹായമായി.കോവിഡ് നിയന്ത്രണങ്ങളാൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഇത്തരത്തിൽ നിരവധി … Read more