കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു

?????????????: ??? ????????????? ?????????????? ??????????????????????? ????????????? ????? ??? ??????? ???????? ??????????. ??????????? ?????? ???????? ???????????????? ???????? ?????????????????? ???????. 84 ??????????????. ????? ??? ????????. ?????? ??????????????? ???????? ????????????. ??????? ????????? ??????????????? ???????????? ???????????? ???????????????. ????????? ?????? ???????????????????. ????????, ???????????? ????? ?????????? ????. ??????? ?????????? ???? ????????????? ?????????????…   ????? ?????????? ???…… https://www.rosemalayalam.com/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0-%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9F/

കേരള ബജറ്റ് 2016; റബറിന് 500 കോടി വകയിരുത്തും

തിരുവനന്തപുരം: റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയില്‍ നിന്ന് 200 കോടി കൂടി കൂട്ടിയാണ് ഇത്. കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍: സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി കാര്‍ഷികമേഖലയ്ക്ക് 764.21 കോടി ചിറ്റൂരില്‍ കാര്‍ഷിക കോളജ് സമഗ്ര തീരദേശ … Read more

കേരള ബജറ്റ് 2016: പ്രധാന പ്രഖ്യാപനങ്ങള്‍

  തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. പ്രധാന പ്രഖ്യാപനങ്ങള്‍ * സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി * നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി * കാര്‍ഷികമേഖലയ്ക്ക് 764.21 കോടി * ചിറ്റൂരില്‍ കാര്‍ഷിക കോളജ് * സമഗ്ര തീരദേശ പദ്ധതി രൂപീകരിക്കും * പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പദ്ധതി * 24000 കോടിയുടെ വാര്‍ഷിക പദ്ധതി രൂപീകരിക്കും * മത്സ്യബന്ധന മേഖലയ്ക്ക് 169.3 കോടി. * വടകരയില്‍ … Read more

ബജറ്റ് അവതരണം ആരംഭിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

  തിരുവനന്തപുരം: ജനങ്ങളോട് നന്ദിയർപ്പിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവസാന ബജറ്റ്് അവതരണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിച്ചുവെന്നും വെല്ലുവിളികൾക്കിടയിലും വികസന, ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. അതേസമയം, ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്ലക്കാർഡുകളുമേന്തി എഴുന്നേറ്റു നിന്നു മുദ്രാവാക്യം ആരംഭിച്ചിരുന്നു. ബജറ്റ് ചോർന്നെന്ന് ആരോപിച്ച പ്രതിപക്ഷം സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്ന് അറിയിച്ചു. ബജറ്റിലെ ഏതാനും വിവരങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു. തുടർന്ന് ബജറ്റ് ബഹിഷ്‌കരിക്കുന്നുവെന്ന് … Read more

കതിരൂര്‍ കേസ്: പി. ജയരാജനു ജാമ്യമില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയുടെ യോഗ്യത സംബന്ധിച്ച തര്‍ക്കമില്ലെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന ഹര്‍ജിയിലെ … Read more

ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി. മുന്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മാണിക്ക് മാറി നില്‍ക്കേണ്ടിവന്നത് ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണന്നും ക്ലിഫ് ഹൗസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ബജറ്റ് അവതരണത്തിന് പ്രതിപക്ഷം സഹകരിക്കണമെന്നും മാറിനില്‍ക്കുന്നത് ജനങ്ങളില്‍ നിന്ന് ഇനിയും മാറി നില്‍ക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഭയക്കുന്നില്ല. ഏത് പ്രതിഷേധത്തിനും പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പതിമൂന്നാം നിയമസഭയുടെ അവസാന ബജറ്റ് ഇന്ന്

  തിരുവനന്തപുരം: ഇന്ന് 13-ാം കേരള നിയമസഭയുടെ അവസാന ബജറ്റ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജനകീയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാകും യു.ഡി.എഫിന്റെ ഇടക്കാല ബജറ്റ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പദ്ധതികള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പറയപ്പെടുന്നു. വീട് വയ്ക്കാന്‍ കാരുണ്യവായ്പ, ഡിഫന്‍സ് പാര്‍ക്ക്, ആയുര്‍വേദ ഗ്രാമം, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികള്‍ക്ക് പണം നീക്കിവെച്ചേക്കും. വ്യവസായം, … Read more

പൂപ്പല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് പെപ്‌സി വില്‍പന നിരോധിച്ചു

തിരുവനന്തപുരം: പെപ്‌സിയുടെ പൊട്ടിക്കാത്ത കുപ്പിയ്ക്കുള്ളില്‍ പൂപ്പല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് പെപ്‌സി വില്‍പന നിരോധിച്ചു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാന്റീനില്‍ നിന്നു വാങ്ങിയ ഒരു കുപ്പിയാണ് അനന്തകുമാര്‍ എന്നയാള്‍ക്ക് പൂപ്പലോടുകൂടി ലഭിച്ചത്. ഇയാള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് അസി.കമ്മീഷണര്‍ ഡി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി സാംപിള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആ ബാച്ചിലുള്ള പെപ്‌സിയുടെ വില്‍പന സംസ്ഥാനത്ത് നിരോധിച്ചതായി നിര്‍ദ്ദേശം നല്‍കി. കുപ്പിയിലുണ്ടായിരുന്ന പെപ്‌സിക്ക് മുകളില്‍ പൂപ്പല്‍ പാടയായി പൊങ്ങികിടക്കുന്ന രീതിയിലാണുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് രണ്ടുലിറ്റര്‍ പെപ്‌സിയുടെ ഒരു ബാച്ചിന്റെ … Read more

പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങില്ലെന്നു സൂചന

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ജയരാജനു വ്യക്തമായ പങ്കുണ്‌ടെന്ന സിബിഐ കണ്‌ടെത്തല്‍ കോടതി അംഗീകരിച്ചു. കേസിലെ മുഖ്യപ്രതിയായ വിക്രമന്‍ ജയരാജന്റെ അടുത്ത അനുയായി ആണെന്നും കേസിലെ പ്രതികളില്‍ ജയരാജനൊഴികെ മറ്റാര്‍ക്കും മനോജിനോട് മുന്‍വൈരാഗ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്‍, കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ യുഎപിഎ … Read more

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ മുരളീധരനെ ചാട്ടയ്ക്കടിച്ചേനെ: വിഎസ്

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കെ മുരളീധരനെതിരെ നടത്തിയ പ്രസംഗം നിയമസഭയെ തടസപ്പെടുത്തി. വി.എസിനെതിരേ ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷവും രംഗത്തുവന്നതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. കെ.മുരളീധരന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറി ഉമ്മന്‍ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിലാണെന്നാണ് കോണ്‍ഗ്രസിലെ അണിയറ സംസാരമെന്നും ഇത് കാണാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ കെ.കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായി എന്നും അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മുരളിയെ ചാട്ടയ്ക്ക് അടിക്കുമായിരുന്നുവെന്നും വി.എസിന്റെ വിമര്‍ശനം. മഹാത്മാ ഗാന്ധിയോട് സാദൃശ്യപ്പെടുത്തിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി അത്രത്തോളം മഹാനാണെന്നാണ് മുരളി ബുധനാഴ്ച … Read more