കെ. ബാബു ഉമ്മന്‍ചാണ്ടിയുടെ പൊന്നിന്‍കുടം; കെ. മുരളീധരന്‍ കിങ്ങിണിക്കുട്ടന്‍: വി എസ്

തിരുവനന്തപുരം: മന്ത്രി കെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊന്നിന്‍ കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരേ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും കെ ബാബുവിനും രണ്ടു നീതിയാണ് ലഭിച്ചതെന്നും വി.എസ് പറഞ്ഞു. കെ എം മാണി രാജിവെച്ചപ്പോള്‍ കെ ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയായിരുന്നു. ബാബുവിനും ഉമ്മന്‍ചാണ്ടിക്കും ഒറ്റ കരളാണെന്നും അതുകൊണ്ടാണ് ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നതെന്നും വി.എസ് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ സരിത ഉണ്ടായിരുന്നുവെന്നത് തന്റെ പരാമര്‍ശമല്ലെന്നും സോളാര്‍ … Read more

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന്, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുളള ഉപ തെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന് നടക്കും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 16 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 17 ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയതി 19 ആണ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ ഒഴുവുപാറ, കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ മന്ദം, കോഴിക്കോട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാലുശ്ശേരി … Read more

സിപിഎമ്മിന്റെ മദ്യനയം അധികാരത്തില്‍ വന്നശേഷം നടപ്പാക്കുമെന്ന് പിണറായി

തിരുവല്ല: സിപിഎമ്മിനു ഒരു മദ്യനയമുണ്ടെന്നും അധികാരത്തില്‍ വന്നതിനുശേഷം അത് നടപ്പിലാക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.നവകേരളയാത്രയ്ക്ക് തിരുവല്ലയില്‍ സ്വീകരണം നല്‍കിയപ്പോള്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ യുഡിഎഫിന് വോട്ട്കൂടുതല്‍ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നതല്ല സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.വിഎസും പിണറായിയും ഒരുമിച്ച് മത്സരിക്കില്ലെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്നും നേതാക്കള്‍ തടവില്‍ കിടന്നപ്പോഴും തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ തട്ടിപ്പ് : നിയമസഭാനടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഭരണപക്ഷവും ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു. സരിതയെ നന്നായി അറിഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും ക്ലിഫ് ഹൗസില്‍ സരിതയ്ക്ക് കയാറാന്‍ പാസ് വേണ്ടായിരുന്നു എന്നുമായിരുന്നു വി.എസിന്റെ ആരോപണം. ക്ലിഫ് ഹൗസിലെ പ്രാര്‍ഥനയില്‍ പോലും സരിത പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയെ ക്ലിഫ് ഹൗസില്‍ ശുശ്രൂഷിച്ചത് സരിതയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷത്തിരിക്കുന്നതില്‍ തനിക്ക് ലജ്ജയുണ്ടെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തെ ലക്ഷ്യമാക്കി ആരോപണങ്ങള്‍ വന്നതോടെ ഭരണപക്ഷ അംഗങ്ങള്‍ … Read more

ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടു

  ??????: ???????? ????????? ???????? ????????? ?????????????? ????????? ???????????. ????? ????????????? ??????????? ??????? ??????????? ?????????????? ????????? ????????? ????????. ????? ???????? ????????????? ???????????? ?????? ??????? ?????? ??????????? ????????? ??.?????????????? ????????????. ??????????????? ??????????????? ?????????????? ????????????????????? ????? ????????????. ????? ????????? ????????????? ??????? ?????? ??????????? ?????????? ????????????????????? ????? ??????????????? ????? ??????????????. ???????????? ?????????? ???????? ??????????????? ?????????????? ????? ????????????. ???? … Read more

അമ്പാടിമുക്കില്‍ പി.ജയരാജന്‍ അടുത്ത ആഭ്യന്തരമന്ത്രി

കണ്ണൂര്‍: സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെ അടുത്ത ആഭ്യന്തരമന്ത്രിയായി അവതരിപ്പിച്ച് കണ്ണൂരില്‍ ഫ്ളക്സ് ബോര്‍ഡ്. പി. ജയരാജനെ ശ്രീകൃഷ്ണനായും പിണറായി വിജയനെ അര്‍ജുനനായും ചിത്രീകരിച്ച അമ്പാടിമുക്കില്‍തന്നെയാണു പുതിയ ഫ്ളക്സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടത്.ഫസല്‍ വധക്കേസില്‍ അരസ്റ്റഅ ഭീഷണി നേരിടുന്നയാളാണ് പി.ജയരാജന്‍. ‘ശക്തനായ രാജാവിനു ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തരമന്ത്രി’ എന്നിങ്ങനെയാണു ബോര്‍ഡിലെ വിശേഷണം. സി.പി.എമ്മില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെങ്കിലും ആഭ്യന്തരമന്ത്രിയാകേണ്ടതു പി. ജയരാജനെപ്പോലെ ഒരാളാണെന്ന് അമ്പാടിമുക്ക് സഖാക്കള്‍ പറയുന്നു. ആര്‍.എസ്.എസില്‍നിന്നും ബി.ജെ.പിയില്‍നിന്നും സി.പി.എമ്മിലേക്ക് … Read more

പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പുനല്‍കി: ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയെന്ന ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്.കൊച്ചിയില്‍ നടന്ന ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ് ബാര്‍ അസോസിയേഷന്‍ അംഗങ്ങളോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ബാറുകള്‍ തുറക്കാമെന്ന് കൊടിയേരി ബാലകൃഷണനടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിട്ടുണഅടെന്നും വിഎസിന്റെ സമ്മതംകൂടി ലഭിച്ചാല്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ സഹായിക്കാമെന്നു സിപിഎം നേതാക്കള്‍ ഉറപ്പുനല്‍കിയതായും ശബ്ദരേഖയിലുണ്ട്.ഈ ശബ്ദരേഖ ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കോടതി വിജിലന്‍സിനു കൈമാറിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എസ്പി ആര്‍ സുകേശനെക്കുറിച്ചും ശബ്ദരേഖയില്‍ പരാമര്‍ശമുണ്ട്.എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമങ്ങളോട് മന്ത്രിമാരുടെ … Read more

വിശ്വസിക്കാന്‍ പറ്റിയത് കുഞ്ഞാലികുട്ടിയെ മാത്രം: മാണി

  കോട്ടയം: രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. കെട്ടിപുണരുകയും കുതുകാല്‍ വെട്ടുകയും ചെയ്യുന്നവരാണധികവും. ഇവരുടെ ഇടയില്‍ നമ്പാന്‍ പറ്റിയത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടെ നിന്നാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് ചതിക്കുകയില്ലെന്നും മാണി വ്യക്തമാക്കി. ലീഗിന്റെ കേരളയാത്രയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചന കേരളം ഗൗരവത്തോടെ കാണണമെന്ന് കുഞ്ഞാലിക്കുട്ടിയും മുമ്പ് പറഞ്ഞിരുന്നു. ഏറെ വേദന സഹിച്ചാണ് മാണി രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കേരളയാത്രയില്‍ തന്നെ വെളിപ്പെടുത്തിയുമിരുന്നു

ഷാനിന്റെ അന്ത്യനിദ്ര പിതാവിനും സഹോദരനുമൊപ്പം

തൃശ്ശൂര്‍ : ഗായികയും സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകളുമായ ഷാന്‍ ജോണ്‍സന്റെ സംസ്‌കാരം ഇന്ന്. നെല്ലിക്കുന്ന് പള്ളിയിലെ കുടുംബ കല്ലറയില്‍ പിതാവ് ജോണ്‍സനും സഹോദരന്‍ റെന്‍ ജോണ്‍സനും അടക്കം ചെയ്ത കല്ലറയില്‍ തന്നെയാണ് ഷാന്‍ ജോണ്‍സനും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം തൃശ്ശൂര്‍ ചേലക്കോട്ടുകരയിലുള്ള വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോടമ്പാക്കത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ ഷാനിനെ കണ്ടെത്തിയത്. ഒറ്റയ്ക്ക് … Read more

സര്‍ക്കാരിനെതിരെ വീണ്ടും ഡിജിപി

കൊച്ചി: സര്‍ക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരെയുള്ള അന്വേഷണം പോലീസ് സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഡിജിപി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വീഴ്ചകളുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടു നീതിയാണ് നിലനില്‍ക്കുന്നതെന്നും ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്. ഇതുസംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ … Read more