ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണ ഘടന അനുവദിക്കുന്നിടത്തോളം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിക്കണമെന്ന യംഗ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും. എല്ലാ ജാതി മത വിഭാഗങ്ങളും ശബരിമലയില്‍ എത്താറുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ നിരോധനം പ്രായോഗികമാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പൂജ നടത്തിയിട്ടില്ലെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ആരാഞ്ഞു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് … Read more

കതിരൂര്‍ മനോജ് വധക്കേസ്,സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരി ആറിനും സിബിഐ ജയരാജന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ജയരാജന്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റും രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് ജയരാജന് വ്യക്തമായ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് … Read more

ബാര്‍ കോഴ,കെ.ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി

കൊച്ചി : ബാര്‍ കോഴക്കേസില്‍ എക്‌സൈ് വകുപ്പ് മന്ത്രി കെ.ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി. ബാബുവിനെ കുറ്റവിമുക്തനാക്കുന്നതായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ലളിതകുമാരി കേസിലെ വിധി പ്രകാരം എന്തുകൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന്, ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ എടുത്ത നടപടികള്‍ … Read more

ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന. കെ എം മാണി മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടി. സീനിയര്‍ അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരുടെ നിയമോപദേശമാണ് തേടിയത്. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബസന്തിന്റെ നിയമോപദേശവും തേടിയതായാണ് സൂചന. പരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് മഹേഷ് ജഠ് മലാനിയും ബസന്തും നിയമോപദേശം നല്‍കിയതായാണ് സൂചന. ബാര്‍ കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ … Read more

എസ്എന്‍ഡിപി മൈക്രോഫിനാന്‍സില്‍ 80.30 ലക്ഷത്തിന്റെ തട്ടിപ്പ്: വിജിലന്‍സ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുളള മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിശോധിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍, വിജിലന്‍സ് ഇക്കാര്യമറിയിച്ചത്. തട്ടിപ്പ് നടന്നകാര്യം സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 11ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഓഡിറ്റുകള്‍ നടത്തിയിരുന്നു.തുടര്‍ന്ന് രഹസ്യ പരിശോധനയും നടത്തി. ഇതിനു ശേഷമാണ് തട്ടിപ്പ് നടന്നുവെന്ന … Read more

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കുമ്പള: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മുമായി ചര്‍ച്ചയാകാമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗതും ആര്‍.എസ്.എസുമായി ചര്‍ച്ചയാകാമെന്ന് പിണറായി വിജയനും പറഞ്ഞത് പരാമര്‍ശിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ആര്‍.എസ്.എസിന്റെയും പിണറായിയുടെയും നയത്തില്‍ വന്നിട്ടുള്ള മാറ്റം സമാധാനത്തിനാണെന്നില്‍ കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നു. മറിച്ച് അതിന്റെ മറവില്‍ വോട്ട് തട്ടാനാണ് പദ്ധതിയെങ്കില്‍ ജനങ്ങള്‍ … Read more

വിവാദ പ്രസംഗം…വെള്ളാപ്പള്ളി നടേശന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായി

കൊച്ചി : വിവാദ പ്രസംഗത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായി. ആലുവ സി.ഐയ്ക്ക് മുന്‍പാകെ ഹാജരായ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൊഴിയെടുക്കല്‍ തുടരുകയാണ്. ഈ മാസം 10 ന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ പ്രകാരമാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ഹാജരാകാനെത്തിയത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം രാവിലെ പത്തരയോടെയാണ് വെള്ളാപ്പള്ളി നടേശന്‍ ഹാജരാകാനെത്തിയത്. തുടര്‍ന്ന് മതവിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ വെള്ളാപ്പള്ളിയുടെ … Read more

റേഷന്‍ കടയില്‍നിന്ന് വാങ്ങിയ സപ്ലൈക്കോ ആട്ടപ്പൊടിയില്‍ കളിതോക്ക്

കൊച്ചി: പെരുമ്പാവൂരില്‍ റേഷന്‍ കടയില്‍നിന്നു വാങ്ങിയ സപ്ലൈകോയുടെ ആട്ടപ്പൊടിയില്‍നിന്ന് ലഭിച്ചത് കളിതോക്ക്. മുടിക്കല്‍ സ്വദേശി സൗദയ്ക്കാണ് വിചിത്രാനുഭവം. ഭക്ഷണം പാകം ചെയ്യുന്നതിനായി ആട്ടപ്പൊടിയുടെ പൊടി തയ്യാറാക്കുന്നതിന് ഇടയിലാണ് തോക്ക് ലഭിച്ചത്. പെരുമ്പാവൂരിനടുത്ത് മുടിക്കലിലെ എ.ആര്‍.ഡി. 36ാം നമ്പര്‍ റേഷന്‍ കടയില്‍നിന്നാണ് കഴിഞ്ഞ ദിവസം ഓരോ കില തൂക്കംവരുന്ന രണ്ട് പായ്ക്കറ്റ് ആട്ടപ്പൊടി സൗദ വാങ്ങിയത്. തുടര്‍ന്ന് ഇന്ന് രാവിലെ പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ചപ്പോള്‍ കളിത്തോക്ക് താഴേയ്ക്ക് വീഴുകയായിരുന്നു. ഒപ്പം കുറേ മുടിയിഴകളും ലഭിച്ചു. സ്ഥിരമായി സപ്ലൈക്കോയുടെ ആട്ടപ്പൊടിയില്‍നിന്നും മുടി … Read more

കൊച്ചി മെട്രോ ജൂണില്‍ തന്നെ ഓടിത്തുടങ്ങും

  കൊച്ചി: കൊച്ചി മെട്രോ ജൂണില്‍ തന്നെ ഓടിത്തുടങ്ങുമെന്ന് ഡിഎംആര്‍സി. ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് ആദ്യ സര്‍വീസ്. സുരക്ഷ വിലയിരുത്താന്‍ റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ ജൂണില്‍ കൊച്ചിയിലെത്തും. കമ്മീഷണറുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാനാവുമെന്ന് ഡിഎംആര്‍സി അറിയിച്ചു.

കൊച്ചി മെട്രോയ്ക്കുള്ള ആദ്യ കോച്ചുകള്‍ കേരളത്തിലേക്ക്

കൊച്ചി: കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കേരളത്തിന് കൈമാറി. ശ്രീസിറ്റിയിലെ അല്‍സ്‌റ്റോം പ്ലാന്റില്‍ നടന്ന ചടങ്ങില്‍ കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികളുടെ ഫ്‌ലാഗ് ഓഫ് ചെയ്തു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റോമാണ് ഒന്‍പത് മാസങ്ങള്‍കൊണ്ടാണ് കോച്ചുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തു നിലവില്‍ ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതികവിദ്യയും സൗകര്യമുള്ള കോച്ചുകളുമാണ് കൊച്ചിക്കു ലഭിക്കുന്നത്‌