സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മലപ്പുറം അരീക്കോട് വാഴയില്‍ രാജധാനി ഫര്‍ണീച്ചര്‍ ഉടമ എന്‍.വി കരീമിന്റെ ഭാര്യ മുംതാസ് (50), മകന്‍ ഷാദില്‍ (28), ഷാദിലിന്റെ മൂന്നു വയസ്സുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മദീനയില്‍ നിന്നും മക്കയിലേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഖുലൈസിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ മക്കയില്‍ തന്നെ സംസ്‌കരിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. വാഹനത്തിലുണ്ടായിരുന്ന കരീം, ഷാദിലയിന്റെ ഭാര്യ റിഷ്‌ന എന്നിവരെ പരുക്കുകളോടെ … Read more

വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം ഉത്തരവാദിത്തപ്പെട്ട തലങ്ങള്‍ ഗൗരവത്തിലെടുത്തില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ ആലുവ പ്രസംഗം ഉത്തരവാദിത്തപ്പെട്ട തലങ്ങള്‍ ഗൗരവത്തിലെടുത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കരുതിക്കൂട്ടി വര്‍ഗീയത വളര്‍ത്താന്‍ നടത്തിയ പ്രസംഗമാണിതെന്ന് ആര്‍ക്കും വ്യക്തമാകുമെന്ന് സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗമാണ് ആലുവയില്‍ വെള്ളാപ്പള്ളി നടത്തിയതെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. ഒന്നിച്ചു നില്‍ക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ആദ്യം മുതല്‍ നടത്തുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ആലുവ പ്രസംഗം. മതത്തിന്റെ … Read more

നവകേരള യാത്രയില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിഎസ്

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിഎസ് കൊല്‍ക്കത്ത: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ പ്ലീനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് പറഞ്ഞു. ജാഥ നയിക്കുന്ന ആള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തോട് വിഎസ് പ്രതികരിച്ചില്ല. കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി വിഎസ് കൊല്‍ക്കത്തയിലാണ്. ഇന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി … Read more

ബാണാസുര സാഗര്‍ അണക്കെട്ടില്‍ മുങ്ങി മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

  വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടില്‍ മുങ്ങി മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അണക്കെട്ടില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫീനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കും. മരിച്ച റൗഫിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും നല്‍കും. എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനസഹായം പ്രഖ്യാപിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ചെങ്ങലോട് സ്വദേശി റൗഫ് അണക്കെട്ടില്‍ മുങ്ങി താഴുന്നതു കണ്ട ബാബു രക്ഷിക്കാനായി എടുത്തുചാടുകയായിരുന്നു. … Read more

ലൈംഗിക ജീവിതം കുടുതല്‍ ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും

ന്യൂഡല്‍ഹി: ലൈംഗിക ജീവിതം കുടുതല്‍ ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും. ദാറ്റ്‌സ്‌പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റിലെ ട്രാഫിക്, സെയില്‍സ് കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെക്‌സ് ടോയികള്‍, ഉത്തേജനം നല്‍കുന്ന സ്‌പ്രേകള്‍, അഡല്‍റ്റ് ഗെയിമുകള്‍ തുടങ്ങി ലൈംഗിക ജീവിതം ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങളാണ് ദാറ്റ്‌സ്‌പേഴ്‌സണലിലൂടെ വിറ്റഴിക്കുന്നത്. ഈ വെബ്‌സൈറ്റില്‍ നിന്ന് ഏറ്റവുമധികം പര്‍ച്ചേസ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് മലയാളികളും ഉള്‍പ്പെടുന്നത്. ഗോവ, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനക്കാരും ദാറ്റ്‌സ്‌പേഴ്‌സണലിന്റെ ഉപയോക്താക്കളാണ്. വെബ്‌സൈറ്റിന്റെ 30 മാസത്തെ വില്‍പ്പന കണക്കിന്റെ … Read more

തൊഴിലുടമയുടെ മര്‍ദ്ദനത്തിനിരയായ മൂന്ന് മലയാളി യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കിയതായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴിലുടമയുടെ മര്‍ദ്ദനത്തിനിരയായ മൂന്ന് മലയാളി യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും. മര്‍ദ്ദന വിവരം സൗദി പോലീസിനെ അറിയിച്ചതായും തൊഴിലാളികളുമായി നിരന്തരം സമ്പര്‍ക്കം നടത്തിവരികയാണെന്നും സുഷമ അറിയിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മൂന്നു യുവാക്കളെയാണ് തൊഴിലുടമ മര്‍ദ്ദിക്കുന്ന വീഡിയോചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നത്. വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കിയാണ് ഇവരെ ഒരു ഏജന്‍സി സൗദിയില്‍ എത്തിച്ചതെന്നും കണ്ടെത്തിയിരുന്നു.

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കോടതി അധികാരപരിധി ലംഘിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശം അനുചിതവും അനവസരത്തിലുള്ളതുമാണ്. കേസ് ഡയറി പരിശോധിക്കാരെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ച് കോടതി കേസിലെ വിലയിരുത്തി. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സുധീരന്‍ പ്രതികരിച്ചു. വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിച്ച് ജസ്റ്റീസ് പി.ഭവദാസന്‍ നടത്തിയ പരാമര്‍ശമാണ് സുധീരനെ പ്രകോപിപ്പിച്ചത്. … Read more

കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച വിവാദമായ കത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എവിടെയാണ് ആ കത്ത് താന്‍ അങ്ങനെയൊരു കത്ത് കണ്ടിട്ടില്ല. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ല എന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞതാണല്ലോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചാനലുകളും പത്രങ്ങളും കത്ത് പ്രസിദ്ധീകരിച്ചതാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മാധ്യമങ്ങളില്‍ വന്നത് പ്രകാരം അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ല. കത്ത് തന്നാല്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. … Read more

സംസ്ഥാന സര്‍ക്കാരിന് തന്റേടമില്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: : സംസ്ഥാന സര്‍ക്കാരിന് തന്റേടമില്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ തന്നെ അറസ്റ്റുചെയ്യുമെന്നാണ് അവര്‍ വിചാരിച്ചിരുന്നതെന്നും തന്നെ അകത്താക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ്. ഇതിനായി മാനസികമായി തയ്യാറെടുത്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ വെള്ളാപ്പള്ളി നടേശന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ … Read more

കേരളത്തെ അപമാനിക്കുന്ന ലേഖനം…ആര്‍.എസ്.എസ്. മുഖപത്രം ഓര്‍ഗനൈസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബീഫ് വിവാദത്തില്‍ കേരളത്തെ അപമാനിക്കുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച ആര്‍.എസ്.എസ്. മുഖപത്രം ഓര്‍ഗനൈസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പി. നിതീഷിന്റെ പരാതിയില്‍ പ്രസ് കൗണ്‍സില്‍ ആണ് നോട്ടീസയച്ചത്. കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ എന്ന തലക്കെട്ടിലാണ് വിവാദ ലേഖനം പ്രത്യക്ഷപ്പെട്ടത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിയമാധ്യാപകന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരുന്നത്. കേരള ഹൗസില്‍ സ്ഥിരമായി ബീഫ് വിളമ്പുന്നുണ്ടെന്നും മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുതാണെന്നും ലേഖനം … Read more