ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

ന്യുഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലി കേസ് നല്‍കിയിരിക്കുന്നത്. കേസ് ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. കെജ്‌രിവാളിനു പുറമേ കുമാര്‍ വിശ്വാസ്, സഞ്ജ് സിംഗ്, രാഘവ് ചന്ദ, … Read more

സമത്വ മുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി : സമത്വ മുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹര്‍ജി മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ നടത്തിയത് വര്‍ഗ്ഗീയ പ്രസംഗമാണെങ്കില്‍ തനിക്കെതിരെ മത നേതാക്കന്മാരാരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ വി.എം സുധീരന്‍ തന്റെ പ്രസംഗത്തിന് ദൃക്‌സാക്ഷിയല്ലെന്നും കേട്ടറിവിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം തനിക്കെതിരെ പരാതി … Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു;ജാഗത്ര പാലിക്കണമെന്ന് നിര്‍ദേശം

  കുമളി: ജലനിരപ്പ് സംഭരണശേഷിയോടടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു. ഇതോടെ സെക്കന്റില്‍ 800 ഘനയടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. പെരിയാറിന്റെ തീരവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീരൊഴുക്ക് കൂടിയതോടെ അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അണക്കെട്ടിലേക്കുള്ള തീരൊഴുക്ക് ശക്തിപ്രാപിച്ചത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും പെരിയാര്‍ തീര ദേശ ജാഗത്ര പാലിക്കണമെന്നും ജില്ലാ … Read more

‘എല്ലാരും ആടണ്…’ഫാസിസത്തിനെതിരെ കൊച്ചിയില്‍ മനുഷ്യസംഗമം, കോഴിക്കോട് അമാനവ സംഗമം

കൊച്ചി: കൊച്ചിയും കോഴിക്കോടും വേറിട്ടൊരു സമരത്തിന് വേദിയാകുന്നു. ഫാസിസത്തിനെതിരേ മനുഷ്യസംഗമം എന്ന പേരില്‍ നൃത്തത്തിലൂടെയുള്ള സമര രീതിക്കാണ് കൊച്ചി നഗരം ഇത്തവണ വേദിയാകുന്നത്. മാനവികത ആടിയുറപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് സമപരിപാടി. ഡിസംബര്‍ 19, 20 തിയതികളില്‍ പീപ്പിള്‍ എഗൈനിസ്റ്റ് ഫാസിസം എന്ന പേരില്‍ നാല്‍പ്പതോളം സംഘടനകളാണ് കൊച്ചിയില്‍ മനുഷ്യസംഗമത്തിനൊരുങ്ങുന്നത്. 19 ന് നാലിന് കൊച്ചി രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിക്കുന്ന ഫ്രീഡം വാക്കോടെ സംഗമം ആരംഭിക്കുന്നത്. ഇരുപതിന് എറണാകുളം ടൗണ്‍ ഹാളിലാണ് ഫാസിസത്തിനെതിരേ മനുഷ്യസംഗമം നടക്കുന്നത്. സംസ്‌കാരിക സംഗമം … Read more

കോപ്പിയടി: ഐ.ജി: ടി.ജെ. ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

  കോട്ടയം: പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.ജി. ടി.ജെ. ജോസിനെ എം.ജി സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. അന്വേഷണത്തിനായി സര്‍വകലാശാല ചുമതലപ്പെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്ന ടി.ജെ. ജോസ്, മേയ് നാലിന് നടന്ന എല്‍.എല്‍.എം പരീക്ഷയില്‍ കോസ്റ്റിറ്റിയൂഷണല്‍ ലോ പേപ്പറില്‍ കോപ്പിയടിച്ചതായി സമിതി കണ്ടെത്തിയത്. നിലവില്‍ എല്‍.എല്‍.എം നേടിയിട്ടുള്ള ജോസ്, അഡീഷണല്‍ പേപ്പറായിട്ടാണ് കോസ്റ്റിറ്റിയൂഷണല്‍ ലോ കൂടി എഴുതിയത്. കളമശേരി സെന്റ് പോള്‍സ് കോളജിലായിരുന്നു പരീക്ഷ … Read more

വിവാദ കത്ത് ചെന്നിത്തലയുടേതു തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ച വിവാദ കത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതു തന്നെയെന്ന് സ്ഥിരീകരണം. രമേശ് ചെന്നിത്തല തന്നെയാണെന്ന് കത്ത് നല്‍കിയതെന്ന് ഹൈക്കമാന്‍ഡ്് അറിയിച്ചു. ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നുമാണ് കത്ത് വന്നതെന്നും കത്തിന്റെ ഉള്ളടക്കം പരിശോധിച്ചുവരികയാണെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്ത് വ്യാജമെന്ന് പറഞ്ഞ സാഹചര്യത്തില്‍ വിവാദ കത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കത്ത് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ … Read more

വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമം; കാലിക്കറ്റ് സര്‍വകലാശാലയിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട്: കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ അതിക്രമം നടന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല യുജിസിക്കു റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണു പ്രാഥമിക റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍വകലാശാലയോടു യുജിസി ആവശ്യപ്പെട്ടിരുന്നത്. കാമ്പസില്‍ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചു. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്‌ടെന്നും വിസി അറിയിച്ചു. കാമ്പസില്‍ ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ഥിനികളുടെ ദേഹത്തേക്ക് പടക്കങ്ങള്‍ പൊട്ടിച്ചെറിഞ്ഞുവെന്നായിരുന്നു പരാതി. എന്നാല്‍, … Read more

കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി

പ്രഖ്യാപിച്ചു ന്യൂഡല്‍ഹി: കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് കുമ്മനം രാജശേഖരന്‍. സംഘപരിവാറില്‍ തീവ്രഹൈന്ദവമുഖമായിരുന്ന കുമ്മനം ആറന്മുള വിമാനത്താവളവിരുദ്ധസമരത്തിലൂടെ സാമൂഹികവിഷയങ്ങളില്‍ ശ്രദ്ധാകേന്ദ്രമായി. രാഷ്ട്രീയപ്രസ്ഥാനത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഹിന്ദുത്വരാഷ്ട്രീയമായിരുന്നു എക്കാലവും കുമ്മനത്തിന്റെ സഞ്ചാരപാത. 1979ല്‍ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാപ്രസിഡന്റ്, 81ല്‍ സംസ്ഥാന ജോയിന്റ് … Read more

വിമാന എഞ്ചിനില്‍ പെട്ട് മലയാളി മരിച്ച സംഭവത്തില്‍ സഹപൈലറ്റിന് പിഴവ് സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

മുംബൈ: വിമാന എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ട് മലയാളി എഞ്ചിനീയര്‍ രവി സുബ്രഹ്മണ്യം മരിച്ച സംഭവത്തില്‍ സിഗ്‌നല്‍ തെറ്റാന്‍ കാരണം സഹപൈലറ്റിന് സംഭവിച്ച പിഴവെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക പ്രശ്‌നം പരിഹരിച്ച് അന്തിമ സിഗ്‌നല്‍ നല്‍കും മുമ്പേ തെറ്റിദ്ധരിച്ച സഹപൈലറ്റ് ഓള്‍ കഌയര്‍ സന്ദേശം നല്‍കിയതോടെയാണ് പ്രധാന പൈലറ്റ് എഞ്ചിന്‍ ഓണ്‍ ചെയ്തതെന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പത്തെ നടപടികളിലാണ് പിഴവ് വന്നതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ കയറ്റിയ ശേഷം വാതില്‍ അടച്ചു വിമാനം റണ്‍വേയിലേക്ക് ടോ വാന്‍ ഉപയോഗിച്ച് … Read more

ദേശീയ സ്‌കൂള്‍ കായിക മേള നടത്താന്‍ സന്നദ്ധത അറിയിച്ച് കേരളം

തിരുവനന്തപുരം : ദേശീയ. സ്‌കൂള്‍ കായിക മേള കേരളത്തില്‍ നടത്താന്‍ സന്നദ്ധരാണെന്നു കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ പൂര്‍ണ്ണ പിന്‍തുണയോടെയാണ് കേരളം കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ദേശീയ സ്‌കൂല്‍ മീറ്റ് നടത്താനുള്ള കേരളത്തിന്റെ താല്പര്യം ഇന്നു കേന്ദ്രത്തിനെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് പ്രധാനവേദിയാക്കാനാണ് കേരളത്തിനു താല്പര്യമെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ അന്തിമ പ്രഖ്യാപനം നടത്താന്‍ സാധിക്കില്ല. മേളയ്ക്ക് ഏകദേശം അഞ്ചുകോടി രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ കേന്ദ്രം എത്ര രുപ … Read more