ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് പ്രതിഷേധം ഉയരുമെന്ന് ഭയന്നെന്ന് വെള്ളാപ്പള്ളി

  ആലപ്പുഴ: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് അദ്ദേഹത്തിനെതിരേ സദസില്‍നിന്നു പ്രതിഷേധം ഉയരുമെന്ന് ഭയന്നാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണു വിഷയത്തില്‍ വെള്ളാപ്പള്ളി വിശദീകരണം നല്‍കിയത്. പ്രശ്‌നം വിവാദമാക്കിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരേ കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടില്‍ രോഷാകുലരായി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സദസില്‍ കൂവിവിളിക്കുമെന്നു തനിക്കു വിവരം ലഭിച്ചു. അതിനാല്‍ ചടങ്ങു ഭംഗിയായി പ്രശ്‌നങ്ങളില്ലാതെ നടക്കാന്‍ വേണ്ടിയാണു … Read more

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട് മീര പ്രതികരിച്ചു. എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് ആരാച്ചാര്‍. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഒരോരുത്തരേയും ഇരയാക്കുന്നവെന്ന് കാണിച്ചു തരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയവ ആരാച്ചാറിന് ലഭിച്ചിരുന്നു. … Read more

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി ഹൈക്കമാന്റിന് കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി ഹൈക്കമാന്റിന് കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വവുമായി മുന്നോട്ടുപോയാല്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, താന്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി കത്തയച്ചിട്ടില്ലെന്നും പുറത്തു വരുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നിരുന്ന നായര്‍ഈഴവ വോട്ടുകള്‍ ബിജെപിയിലേയ്ക്കും ഇടതുപക്ഷത്തേയ്ക്കും നീങ്ങുകയാണെന്നും ഇതേരീതിയില്‍ മുന്നോട്ട് … Read more

ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്‍റിന്കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും കേരളത്തില്‍ ബിജെപിയുടെ സ്വാധീനം അനുദിനം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വവുമായി മുന്നോട്ടുപോയാല്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നിരുന്ന നായര്‍ഈഴവ വോട്ടുകള്‍ ബിജെപിയിലേയ്ക്കും ഇടതുപക്ഷത്തേയ്ക്കും നീങ്ങുകയാണെന്നും ഹൈക്കമാന്റിന് അയച്ച കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തി ചെന്നിത്തല ഹൈക്കമാന്റിന് രഹസ്യമായി കത്തയച്ച സംഭവം ഒരു ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭരണത്തിലെ വീഴ്ചകളും അഴിമതിയും … Read more

ഒരു ദോശ ചുട്ട പിണക്കം; സ്പീക്കര്‍ സഭയില്‍ നിന്നും വിട്ടു നിന്നു

തിരുവനന്തപുരം : സഭയില്‍ ആഭ്യന്തര മന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ ഇന്നലെ അഞ്ചു മണിക്കൂറോളം സഭയില്‍ നിന്നും വിട്ടു നിന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അനുനയിപ്പിച്ച ശേഷവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സ്പീക്കര്‍ ഉച്ചയ്ക്കു ശേഷം സഭയില്‍ എത്തി. കഴിഞ്ഞ ദിവസം സഭയില്‍ നടന്ന ബില്‍ ചര്‍ച്ചകള്‍ക്കു അധികം സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചതാണ് ശക്തനെ ചൊടിപ്പിച്ചത്. ദോശ ചുട്ടെടുക്കുന്നതു പോലെ ബില്ലുകള്‍ പാസാക്കാനാവില്ലെന്നും … Read more

അടൂര്‍ പീഡനം…ഇരകളിലൊരാളുടെ അമ്മ പണം വാങ്ങി കുട്ടിയെ വിട്ട് നില്‍കയെന്ന് ആരോപണം

കൊല്ലം: അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്നും കുട്ടിയുടെ അമ്മ ഭീഷണിപ്പെടുത്തി. കുട്ടിയുടെ അമ്മ പണം വാങ്ങിയെന്ന് പ്രതികളും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താനോ കുട്ടിയുടെ അമ്മയുടെ ബന്ധം അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല എന്നും പീഡനത്തിനിരയായ രണ്ടാമത്തെ കുട്ടിയുടെ അമ്മയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്  പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായി ബന്ധമുണ്ട്. 10 … Read more

സ്വാമി ശാശ്വതീകാനന്ദയുടെ തലയോട്ടി തുറന്ന് പരിശോധന നടത്തിയിട്ടുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി : സ്വാമി ശാശ്വതീകാനന്ദയുടെ തലയോട്ടി തുറന്ന് പരിശോധന നടത്തിയിട്ടുണ്ടോ എന്ന് ഹൈക്കോടതി. തലച്ചോറില്‍ ക്ഷതമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും എന്നാല്‍ തലയോട്ടി തുറന്നാണോ ഇത്തരത്തിലൊരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കണ്ടെത്തണമെന്നും കോടതി നിരീക്ഷിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ശരിയായ രീതിയില്‍ നടത്തിയിട്ടില്ലെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ഡിജിപി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും പോസ്റ്റുമോര്‍ട്ടത്തിന്റെ യഥാര്‍ത്ഥ കുറിപ്പുകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് കമാല്‍ പാഷയാണ് ഇതുസംബന്ധിച്ച് … Read more

ആര് ശങ്കറിന്റെ മകന്‍ കെപിസിസിയുടെ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തു…ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും വ്യക്തമാക്കി

തിരുവന്തപരും: കെപിസിസി നേതൃത്വത്തില്‍ തിരുവവന്തപുരത്ത് ആര്‍ശങ്കറുടെ പ്രതിമക്ക് മുന്നില്‍ പ്രാര്‍ത്ഥനാ സംഗമം ആരംഭിച്ചു. ശങ്കറെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെമന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയും,പൊതു പ്രവര്‍ത്തകനുമായിരുന്നു ശങ്കറെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും പങ്കെടുക്കുന്നു. ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ കുടുംബം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. ചടങ്ങില്‍ മകന്‍ മോഹന്‍ ശങ്കറും മകള്‍ പ്രൊഫ. ശശികുമാരിയും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ചടങ്ങിനെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ലെന്ന് മോഹന്‍ ശങ്കര്‍ പറഞ്ഞു. ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കുന്നതിനുള്ള … Read more

തെളിവെടുപ്പ്…ബിജു രാധാകൃഷ്ണനെ കൊണ്ട് പോയതിന് കമ്മീഷന് ഹൈക്കോടതിയുടെവിമര്‍ശനം

കൊച്ചി : ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മിഷനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും കൊലക്കേസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങളൊന്നും ബിജുവിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് പാലിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയ്‌ക്കെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്നത് കൊച്ചിയില്‍ നിന്നും ആറു മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ എത്തുന്നിടത്താണെന്നും ഇത് കേരളത്തിന് വെളിയിലാണെന്നും ബിജു സോളാര്‍ കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ … Read more

ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി വീട്ടമ്മയെ വെട്ടിക്കൊന്നു, ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു

  ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിന് സമീപം കട്ടച്ചിറയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. കട്ടച്ചിറ പിണ്ടിപ്പുഴ സ്വദേശിനി ത്രേസ്യാമ്മയാണ് മരിച്ചത്. വീടുകയറി നടത്തിയ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് വെട്ടേറ്റു. കട്ടച്ചിറ മൂത്തേടത്ത് ത്രേസ്യമ്മയുടെ ഭര്‍ത്താവ് പാപ്പനും വെട്ടേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി ഒരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. ഇയാളും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.