രാഷ്ട്രീയ പ്രവേശനത്തിനായി ഇടത് പക്ഷവും ബിജെപിയും ക്ഷണിച്ചിരുന്നെന്ന് തരൂര്‍

ബംഗളുരു: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ബി.ജെ.പിയും ഇടതുപക്ഷവും ക്ഷണിച്ചിരുന്നതായി ശശി തരൂര്‍. രാഷ്ട്രീയപ്രവേശത്തിന് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുത്തത് ഉചിതമായ തീരുമാനമാണെന്നും തരൂര്‍ പറഞ്ഞു. താന്‍ യു.എന്നിലെ ചുമതലകള്‍ ഒഴിഞ്ഞ ശേഷമാണ് ബി.ജെ.പിയും ഇടതു പാര്‍ട്ടികളും ക്ഷണിച്ചതെന്നും തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിരന്തരം ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും അദ്ദേഹം ബംഗളുരുവില്‍ പറഞ്ഞു. വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാളാണ് ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ തന്നെ കണ്ടതെന്ന് തരുര്‍ … Read more

മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് വെള്ളാപ്പള്ളി നടേശന്റെ ഓഫീസ്

തിരുവനന്തപുരം: ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് വെള്ളാപ്പള്ളി നടേശന്റെ ഓഫീസ്. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിവില്ലെന്ന് ഐ.ബി വ്യക്തമാക്കി. മുഖ്യമന്ത്രിയെ അവഹേളിക്കുംവിതം ചടങ്ങില്‍നിന്നും ഒഴിവാക്കിയതിനെതിരെ പല ഭാഗങ്ങളില്‍നിന്നും പ്രതിഷേധം ശക്തമായതോടെയാണ് രഹസ്യാന്വേഷണ വിഭാഗത്തെ പഴിച്ച് വെള്ളാപ്പള്ളിയുടെ ഓഫീസ് രംഗത്തെത്തിയത്. വിവാദ പ്രസ്താവനയില്‍ വെള്ളാപ്പള്ളിക്ക് എതിരെ കേസെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയാല്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു ഐ.ബി റിപ്പോര്‍ട്ടെന്ന് വെള്ളാപ്പള്ളിയുടെ ഓഫീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ … Read more

കരള്‍ പകുത്ത് നല്‍കിയ ത്യാഗം പാഴായി; കുഞ്ചാക്കോയുടെ കരള്‍ സ്വീകരിച്ച റോജിയും മരണത്തിന് കീഴടങ്ങി;അമൃത ആശുപത്രിയുടെ അനാസ്ഥയെന്ന് ആരോപണം

കൊച്ചി: നിര്‍ധന യുവാവിന് പുതുജീവന്‍ നല്‍കാന്‍ സ്വന്തം കരള്‍ പകുത്തു നല്‍കി മാതൃക കാട്ടിയ കോരുത്തോട് സ്വദേശി കുഞ്ചാക്കോ എന്ന ചാക്കോ തോമസ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണത്തിന് കീഴടങ്ങിയപ്പോള്‍ ഏറ്റവും വേദനിച്ചത് ആ കരള്‍ ഏറ്റുവാങ്ങിയ റോജിയായിരുന്നിരിക്കണം. എന്നാല്‍ റോജിയും മരണത്തിന് കീഴടങ്ങിയപ്പോള്‍ കുഞ്ചാക്കോയുടെ കരള്‍ പകുത്ത് നല്‍കിയ ത്യാഗം പാഴാവുകയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാറത്തോട് പാലമ്പ്ര സ്വദേശി പുത്തന്‍പുരയ്ക്കല്‍ റോജി ജോസഫിനാണ് (48) മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ടില്‍ … Read more

അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു, 9 പേര്‍ അറസ്റ്റില്‍

അടൂര്‍: രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൈകാലുകള്‍ കെട്ടിയിട്ട് മാനഭംഗപ്പെടുത്തി. സംഭവത്തില്‍ ഒന്‍പതുപേരെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കരുനാഗപ്പള്ളി, ചെറിയഴീക്കല്‍, ക്ലാപ്പന സ്വദേശികളാണ് പ്രതികള്‍. പിടിയിലായവര്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്നാണ് സൂചന. ഒന്‍പത്, പത്ത് ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ കരുനാഗപ്പള്ളി വള്ളിക്കാവ് ചെറിയഴീക്കലിനു സമീപം വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാലിന് രാവിലെ ഒരു പെണ്‍കുട്ടിയുടെ വീടുമായി മുന്‍പരിചയമുള്ള പ്രതികളിലൊരാള്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ചു. … Read more

വെള്ളാപ്പള്ളി ആര്‍.ശങ്കറിനെ അപമാനിച്ചുവെന്ന് വി.എസ്, പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഐബി

  തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ഒഴിവാക്കിയത് കേരള ജനതയോടുള്ള ധിക്കാരമാണെന്ന് വി.എസ് കുറ്റപ്പെടുത്തി. ആര്‍.ശങ്കറിനെ വെള്ളാപ്പള്ളി അപമാനിച്ചുവെന്നും വെള്ളാപ്പള്ളി ശിവഗിരിയില്‍ സ്ഥാപിക്കുന്നത് ആര്‍എസ്എസ് ശങ്കറിനെയാണെന്നും വി.എസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധം കണക്കിലെടുത്തെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകുമെന്ന് ഐബി റിപ്പോര്‍ട്ട് ലഭിച്ചു. പ്രതിഷേധമുണ്ടായാല്‍ പ്രധാനമന്ത്രി … Read more

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല…ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വെളളാപ്പളളി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വെളളാപ്പളളി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങ്. സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വിട്ടു നില്‍ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദുഖമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒഴിഞ്ഞ് നിന്ന് സഹായിക്കണമെന്ന് വെളളാപ്പളളി ഫോണില്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെളളാപ്പളളിയാണ് തന്നെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. … Read more

ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പില്‍ സോളാര്‍ കമ്മിഷന് ജാഗ്രതക്കുറവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പില്‍ സോളാര്‍ കമ്മിഷന് ജാഗ്രതക്കുറവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനായി മറ്റ് സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കമ്മിഷന്‍ പാലിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തെളിവെടുപ്പിന് കൊണ്ടുപോകവേ പ്രതി രക്ഷപെട്ടിരുന്നുവെങ്കില്‍ പഴി പോലീസിന് ആകുമായിരുന്നുവെന്നും ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പ് ദൗത്യം പരാജയപ്പെട്ട സംഭവത്തില്‍ പോലീസിനെയും മാധ്യമങ്ങളെയും നേരെ രൂക്ഷവിമര്‍ശനമായിരുന്നു ഇന്നലെ സോളാര്‍ കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായത്. ബിജുവിന്റെ തെളിവെടുപ്പ് രഹസ്യമായി … Read more

പുതിയ പാര്‍ട്ടിയ്ക്ക് ചിഹ്നം ‘കൂപ്പുകൈ’ തന്നെ വേണം…വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം : പുതിയ പാര്‍ട്ടിയ്ക്ക് ചിഹ്നം ‘കൂപ്പുകൈ’ തന്നെ വേണമെന്നും ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ ‘കൈപ്പത്തി’യും ‘കൂപ്പുകൈ’യും തമ്മില്‍ വ്യത്യാസമുണ്ട്. സാമ്യം ചൂണ്ടിക്കാട്ടിയാണ് പുതിയ പാര്‍ട്ടിയ്ക്ക് ‘കൂപ്പുകൈ’ ചിഹ്നം അനുവദിക്കാത്തതെങ്കില്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രവും’ ‘അരിവാള്‍ നെല്‍ക്കതിരും’ തമ്മിലും സാമ്യമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം, പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ചിഹ്നം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും പുതിയ പാര്‍ട്ടി മത്സരരംഗത്തേയ്ക്ക് എത്തിയാല്‍ മാത്രമേ … Read more

രാജ്യാന്തര ചലച്ചിത്രോത്സവം: ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരമുള്‍പ്പെടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. നാലു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് ജയരാജ് ചിത്രം ഒറ്റാലിലാക്കിയത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രം, മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങളും ഒറ്റാല്‍ അര്‍ഹമായി. ഇതാദ്യമായാണ് മലയാള സിനിമ സുവര്‍ണ ചകോരം സ്വന്തമാക്കുന്നത്. ഒറ്റാലിലെ രണ്ടു നടന്‍മാര്‍ക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. ഫിപ്രസിയുടെ മികച്ച മലയാള ചിത്രമായി ഒഴിവുദിവസത്തെ കളി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള രജത … Read more

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയും ഉള്‍പ്പെട്ട ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് ഉണ്ടെന്ന് പി.സി ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയും ഉള്‍പ്പെട്ട ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് ഉണ്ടെന്ന് പി.സി ജോര്‍ജ്. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സരിതയും മുഖ്യമന്ത്രിയും മാത്രം ക്ലിഫ് ഹൗസില്‍ ചെലവഴിച്ചെന്നും അതിന് ശേഷമുള്ള കാര്യങ്ങള്‍ പെന്‍ഡ്രൈവില്‍ ഉണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. ദൃശ്യങ്ങള്‍ കണ്ട് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചിരിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. പെന്‍ഡ്രൈവ് പോലീസ് ഓഫീസര്‍മാര്‍ തട്ടിയെടുത്തു. ദൃശ്യങ്ങള്‍ കണ്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തന്നോട് നേരിട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം പി.സി … Read more