മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം

  പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മുഖം മൂടിയണിഞ്ഞ സ്ത്രീ ഉള്‍പ്പടെ നാലുപേരെ കണ്ടതായി അമ്പലപ്പാറ ഊരുവനിവാസികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അമ്പലപ്പാറ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള നാലംഗ മാവോവാദി സംഘമാണ് അന്ന് പോലീസുമായി ഏറ്റുമുട്ടിയത്. നിരവധി തവണ പോലീസും മാവോവാദികളും പരസ്പരം വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് പോലീസും തണ്ടര്‍ ബോള്‍ട്ടും നടത്തിയ തിരച്ചിലില്‍ … Read more

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റില്‍

  ബെംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവില്‍നിന്നാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ ജോയ്‌സിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കുന്ന അച്ചായന്‍ എന്ന ജോഷിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭത്തിന് സഹായിയായി പ്രവര്‍ത്തിച്ച മകന്‍ ജോയ്‌സിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ജോഷിയുടെ സഹായി അരുണ്‍ എന്നയാളെയും പോലീസ് … Read more

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.3 അടിയായി, കേരളം ആശങ്കയില്‍, ജാഗ്രതാ നിര്‍ദേശം നല്‍കി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് അദികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രിയും പദ്ധതിപ്രദേശത്ത് മഴ ശക്തമായി പെയ്തിരുന്നു. ഇന്നും നാളെയും ഇവിടെ മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായാല്‍ ജലനിരപ്പുപെട്ടന്ന് ഉയരും. ദുരന്തനിവാരണസേന പെരിയാര്‍ തീരമേഖലകളില്‍ ക്യാമ്പുചെയ്യുന്നുണ്ട്. അതേസമയം, സുപ്രീംകോടതി വിധി അനുവദിച്ച 142 അടിയിലെത്താതെ അനങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ നിര്‍ദേശാനുസരണം ഉപസമിതിയുടെ ഡാം … Read more

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ കൈക്കൂലിയാകുമെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴയില്‍ വിമര്‍ശനങ്ങളുമായി മുന്‍ധനമന്ത്രി കെഎം മാണി രംഗത്ത്. സീസറിന്റെ ഭാര്യ മാത്രമല്ല സീസറും സംശയത്തിന് അതീതനായിരിക്കണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ കൈക്കൂലിയാകുമെന്നും കെഎം മാണി ചോദിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ അത് ബാര്‍ കോഴ കേസില്‍ കൈക്കൂലിയാകുമെന്നും മാണി ചോദിച്ചു. മന്ത്രി സ്ഥാനത്തേക്ക് തല്‍ക്കാലമില്ല. മനസിലുണ്ടായിരുന്ന ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയായി. തന്റെ അഭാവത്തില്‍ കോടതി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് … Read more

വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ നിന്നു ഇളവ് നല്‍കുമെന്ന് നിതിന്‍ ഗഡ്കരി

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് തറക്കല്ലിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ നിന്നു ഇളവ് നല്‍കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 ദിവസത്തിനികം ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാലു വര്‍ഷമാണു നിര്‍മാണ കാലാവധിയെങ്കിലും സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പദ്ധതിയില്‍ പങ്കാളികളായ അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. പ്രതിപക്ഷ നേതാവ് വി.എസ്. … Read more

ദളിത് ക്രൈസ്തവരെ മുഖ്യധാരയില്‍ കൂടുതല്‍ ശക്തിപ്പെടുത്തണം: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പിള്ളി: ദളിത് ക്രൈസ്തവരെ മുഖ്യധാരയിലെത്തിച്ച് കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര പരിഗണനയും പ്രോത്സാഹനവും സഭയുടെയും സമൂഹത്തിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്റര്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ റവ. ഡോ. മാത്യൂ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സിഞ്ചെല്ലൂസ് ഫാ. ജസ്റ്റിന്‍ … Read more

ചെന്നൈയില്‍ നിന്ന് ലയാളികളായ 19 പേരെ കൊച്ചിയിലെത്തിച്ചു

കൊച്ചി : ചെന്നൈയിലെ ദുരിതബാധിത പ്രദേശത്ത് കഴിഞ്ഞിരുന്ന മലയാളികളെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മലയാളികളായ 19 പേരെ കൊച്ചിയിലെത്തിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായ ചെന്നൈയിലെ പലപ്രദേശങ്ങളിലും വൈദ്യുതിഇന്റര്‍നെറ്റ് ബന്ധം പൂര്‍ത്തമായും വിഛേദിക്കപ്പെട്ട നിലയിലാണ്. സൈന്യവും സാമൂഹിക പ്രവര്‍ത്തകരും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. ഇതിനിടെ, മഴ വീണ്ടും കനക്കുന്നതായാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ലഭ്യത കുറഞ്ഞതോടെ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. 20 രൂപയുടെ കുപ്പിവെള്ളത്തിന് 150 രൂപയും ഒരു ലിറ്റര്‍ പാലിന് 100 രൂപയുമാണ് … Read more

എസ്എന്‍ഡിപിയുടെ പാര്‍ട്ടി പ്രഖ്യാപനം നടന്നു,ഭാരത് ധര്‍മ്മ ജന സേന

തിരുവനന്തപുരം : എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ‘ഭാരത് ധര്‍മ്മ ജനസേന’ എന്നാണ് പാര്‍ട്ടിയുടെ പേര്. സമ്മേളനത്തില്‍ കരിം ചുവപ്പും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വമുന്നേറ്റ … Read more

വി.എസ് ആദ്യം അഴിമതി രഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്ന് വെള്ളാപള്ളി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. അഴിമതി രഹിത പ്രവര്‍ത്തനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന വി.എസ് ആദ്യം അഴിമതി രഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണെന്നും വി.എസിന്റേയും മക്കളുടേയും സാമ്പത്തിക സ്ഥിതി പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് എല്‍.ഡി.എഫ്യു.ഡി.എഫ് കക്ഷികളുമായി ചര്‍ച്ചയ്ക്കില്ലെന്നും കാഴ്ചപ്പാടിന് ഒപ്പം നില്‍ക്കുന്നവരെ കൂടെക്കൂട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമതത്വ മുന്നേറ്റ യാത്രയുടെ തുടക്കം മുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് … Read more

ബാര്‍കോഴ…. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശം എന്ന് മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും ഇത് വേദനാജനകമാണെന്നും കെ.എം മാണി. നിയമസഭയില്‍ നടത്തിയപ്രസ്താവനയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല.മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞത്.രാജിവെച്ചത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനില്ല. സത്യം ആത്യന്തികമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു നിയമസഭാ ചട്ടം 64 പ്രകാരമായിരുന്നു മാണിയുടെ പ്രസ്താവന എന്നാല്‍ കെ.എം മാണിയുടെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭാ … Read more