എസ്എന്‍ഡിപി മൈക്രോഫിനാന്സ് …തട്ടിപ്പിനെതിരെ വിഎസ് കോടതിയിലേക്ക്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിലാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്.വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തിയാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്. വെള്ളാപ്പള്ളിയുടെ സമത്വം മുന്നേറ്റ യാത്ര ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് വി.എസ്. ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സമത്വ മുന്നേറ്റ യാത്രയ്ക്കുശേഷം … Read more

സോളാര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് സമയത്ത് പൊക്കികൊണ്ടുവരുവാന്‍ ചിലര്‍ക്കു താത്പര്യമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: സോളാര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് സമയത്ത് പൊക്കികൊണ്ടുവരുവാന്‍ ചിലര്‍ക്കു താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷം അല്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയേടു പക്ഷേ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ആരോപണങ്ങള്‍ക്കു പിന്നില്‍ ഭരണകക്ഷിയല്ലെന്നു തനിക്ക് അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആര്‍.ബാലകൃഷ്ണപിള്ളയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തനിക്ക് നേരിട്ട് ബോധ്യമില്ലാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് തന്നയോ യുഡിഎഫിനെയോ കരിനിഴലില്‍ നിര്‍ത്താന്‍ … Read more

ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായവുമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി മഞ്ജുവാര്യര്‍

  കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായവുമായി നടി മഞ്ജുവാര്യര്‍. ജനങ്ങളെ സഹായിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയക്കാണ് ഒരു ലക്ഷം രൂപ മഞ്ജുവാര്യര്‍ സമ്മാനിച്ചത്. കേരളത്തില്‍ നിന്ന് ആദ്യമായി ധനസഹായം നല്‍കുന്നത് മഞ്ജുവാണ്. ഈ തുക നടികര്‍ സംഘത്തിന്റെ നേതാവായ നടന്‍ വിശാലിന് കൈമാറി. നേരത്തെ ചെന്നൈയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള ഇടമൊരുക്കി മമ്മൂട്ടിയും എത്തിയിരുന്നു. സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകളിലും വീടുകളിലുമാണ് സൗകര്യം ഒരുക്കിയത്. -എജെ-

ചെന്നൈ വെള്ളപ്പൊക്കം…വീട് തുറന്ന് കൊടുക്കുമെന്ന് വ്യക്തമാക്കി മമ്മൂട്ടി

ചെന്നൈ: ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായവുമായി  നടന്‍ മമ്മൂട്ടി. പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് തുറന്ന് കൊടുക്കുകയാണ് മമ്മൂട്ടി . ദുരിതബാധിതര്‍ക്ക് താമസം മാത്രമല്ല, ഭക്ഷണവും യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ മമ്മൂട്ടി. റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ … Read more

തെളിവുകള്‍ ഈ മാസം പത്തിന് ഹാജരാക്കണമെന്ന് ബിജു രാധാകൃഷ്ണനോട് സോളാര്‍ കമ്മിഷന്‍

കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ നല്‍കിയ മൊഴിയുടെ തെളിവുകള്‍ ഈ മാസം പത്തിന് ഹാജരാക്കണമെന്ന് ബിജു രാധാകൃഷ്ണനോട് സോളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. മറ്റന്നാള്‍ ജയിലില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനും ബിജുവിന് കമ്മിഷന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അഭിഭാഷകനെയും സോളാര്‍ കമ്മിഷന്‍ രൂക്ഷമായി ശകാരിച്ചു. ബിജു രാധാകൃഷ്ണനെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ബിജുവിനെ ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കമ്മിഷന്‍ വിമര്‍ശിച്ചു. ബിജുവിന്റെ കൈവശമുള്ള തെളിവുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും സോളാര്‍ കമ്മിഷന്‍ വ്യക്തമാക്കി. ഇതിനിടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് … Read more

ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണം സത്യമെന്ന് ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ സ്ഥാനത്തു തുടരാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : തന്നെയും സരിത.എസ്.നായരേയും കൂട്ടിച്ചേര്‍ത്ത് സോളാര്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണം സത്യമെന്ന് ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ സ്ഥാനത്തു തുടരാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജു രാധാകൃഷ്ണന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും എന്നാല്‍, തന്നെഅപമാനിച്ച് പുറത്താക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും സി.ഡി പിടിച്ചെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ കണ്ടുവെന്ന് പറയുന്ന ദിവസങ്ങളില്‍ ബിജു കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് ബിജുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ … Read more

ഷാജി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വം പോലീസിലെ ഉന്നതര്‍ക്കെന്ന് ഭാര്യ

?????????? : ?????? ?????? ???????????? ??????????? ????????? ???????? ??????????? ??????? ??????????????? ?????????? ???????? ???????????? ???????? ?????? ??????? ???? ???????? ??????????? ????????????? ????? ?????? ???????????????? ???????? ????? ??????. ?????? ????????????????????????? ????? ???????? ???? ???????? ???????????? ??????? ???????????? ? ??? ??????????? ???? ????????? ?????? ?????? ??????????? ?????? ?????????. ???????? ??????????????? ???????????????? ???????? ????????????????? ????????????? ?????????? ?????? ????????????????????????????? … Read more

ഉമ്മന്‍ ചാണ്ടി പിതൃതുല്യനെന്ന് സരിത, ഷിബു ബേബി ജോണിനെ അറിയാം, ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിതൃതുല്യനായാണു കാണുന്നതെന്നു സരിത എസ്.നായര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ പുറത്തുവിടട്ടെയെന്നും സരിത പറഞ്ഞു. ഷിബു ബേബിജോണിനെ മന്ത്രിയെന്ന നിലയില്‍ അറിയാം. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല. ബിജു രാധാകൃഷ്ണനെതിരേ പരാതിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. -എജെ-

അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: വിഎസ്

അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: വിഎസ് തിരുവനന്തപുരം: കേരളത്തിലെ അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് വിഎസ് അച്ചുതാനന്ദന്‍. സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ലൈംഗീക പീഡനാരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കുമെതിരെയും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല. രാജിവച്ച്‌ശേഷം സെക്രട്ടറിയേറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജു രാധാകൃഷ്ണന്റെ കൈവശമുള്ള സിഡി ഉമ്മന്‍ചാണ്ടി ഏതുവിധേനയും നശിപ്പിക്കാന്‍ ശ്രമിക്കും. അതിനാല്‍ സിഡി സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. -എജെ-

മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ബിജു രാധാകൃഷ്ണന്റെ മൊഴി

കൊച്ചി:  മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ബിജു രാധാകൃഷ്ണന്റെ മൊഴി. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും സരിതയെ ലൈഗികമായി ഉപയോഗിച്ചുവെന്ന് ബിജു മൊഴി നല്‍കി. ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, മന്ത്രിയുടെ പിഎ നസ്‌റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. പാണക്കാടി ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട … Read more