സോളാര്‍ കേസ്….മുഖ്യമന്ത്രിക്ക് അഞ്ച് കോടി രൂപനല്‍കിയെന്ന് ബിജുരമേശിന‍്റ മൊഴി

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്റെ മൊഴി. സോളാര്‍ കമ്മീഷന് മുമ്പാകെയാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. പാലക്കാട് കിന്‍ഫ്ര, കൈലാസം പാറ എന്നിവിടങ്ങളിലെ പദ്ധതിക്കായി വേണ്ടിയാണ് പണംനല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. കിന്‍ഫ്രയില്‍ എഴുപത് ഏക്കര്‍ മുഖ്യമന്ത്രി വാഗ്ദ്ദാനം നല്‍കി. പദ്ധതി വിജയിച്ചാല്‍ ചാണ്ടി ഉമ്മനെ പങ്കാളിയാക്കാനും ധാരണയായി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി ധാരണയായെന്ന് ബിജു … Read more

നങ്ങ്യാര്‍ക്കൂത്തിനും കൂടിയാട്ടത്തിനും ഭാവചാരുത നല്കിയ മാര്‍ഗി സതി അന്തരിച്ചു

????????????? : ????????????????????? ?????????? ??????????????? ?????? ??????? ??????? ??? ???????????. ????? ???????? ???????????????? ???????????????????? ???????. 50 ?????? ???????????????????. ??????? ??????? ?????????? ??? ?????? ?????????????????? ??????? ??? ??? ??????? ?????????? ??????? ?????? ???????????????????. ???????????????????? ????? ???????????????? ??????????? ????????? ??????? ????? ????????? ?????? ????? ??????????????. ?????????????????? ????????? ?????????????????????? ??????? ??? 2001 ???????????? ????????????? ??? ????? ?????????? ???????????? ????????????????? … Read more

വെള്ളാപള്ളിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു…അറസ്റ്റ് ഉടന്‍

ആലുവ: മതസ്പര്ദ്ധ വളര്ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്പ്പിച്ചു. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്പ്പടെയുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും ഇന്ത്യന് ശിക്ഷാനിയമം 153 എ പ്രകാരമാണ് വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് എഫ്‌ഐആര് രജിസ്റ്റര് ചെയ്തത്. മൂന്ന് വര്ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് … Read more

യുവ മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ മരിച്ചു

ശ്രീനഗര്‍: യുവ മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ മരിച്ചു. ലഡാക്കില്‍ അതിശൈത്യത്തെ തുര്‍ന്നായിരുന്നു അന്ത്യം. സാജന്‍ സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്. ഷൈന്‍ടോമിനെ നായകനാക്കി ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം. സാജന്റെ സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു.തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല.

വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം; വെളളാപ്പള്ളിക്കെതിരെ പോലീസ് കേസെടുത്തു

തിരുവന്തപുരം : സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ ആലുവയില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ ആലുവ പോലീസ് കേസെടുത്തു. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും അനൈക്വവും സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ കേസ് തെളിയിക്കപ്പെട്ടാല്‍ മൂന്നു … Read more

പാനായിക്കുളം സിമി ക്യാമ്പ്: രണ്ടു പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്നുപേര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ

  കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പ്രത്യേക എന്‍.ഐ.എ. കോടതി തടവുശിക്ഷ വിധിച്ചു. കേസിലെ ആദ്യ രണ്ടു പ്രതികളായ ഷാദുലി, അബ്ദുള്‍ റാസിഖ് എന്നിവര്‍ക്കു വിവിധ വകുപ്പുകളിലായി 14 വര്‍ഷവും അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ക്കു വിവിധ വകുപ്പുകളിലായി 12 വര്‍ഷം വീതവുമാണ് തടവ് ശിക്ഷ. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി പ്രതികളായിരുന്ന 11 … Read more

മുഖ്യമന്ത്രിക്കെതിരെ നിയമനടപടി: ജേക്കബ് തോമസിന് അനുമതിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിന് അനുമതിയില്ല. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നിലപാട് അറിയിച്ചു. സ്വകാര്യ പരാതിയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അഖിലേന്ത്യ സര്‍വീസ് ചട്ടമനുസരിച്ചാണ് നിയമനടപടി സ്വീകരിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തെയാണ് ചീഫ് സെക്രട്ടറി തടഞ്ഞത്. സ്ഥാനമൊഴിഞ്ഞശേഷം ജേക്കബ് തോമസിന് നിയമനടപടി സ്വീകരിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം അനുമതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുകയന്നും റിപ്പോര്‍ട്ടുണ്ട്. ജേക്കബ് തോമസ് തനിക്കെതിരേ … Read more

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകളില്‍ മലപ്പുറം മുന്നില്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകളില്‍ മലപ്പുറം മുന്നില്‍. കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 1139 കേസുകളില്‍ മലപ്പുറത്ത് മാത്രം 143 കേസുകള്‍. ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത കോട്ടയത്ത് 38 കേസുകളുണ്ടായി. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 112 എണ്ണം വീതവും. നാലാം സ്ഥാനത്തുള്ള പാലക്കാട്ട് 92 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2013ല്‍ ആകെ 1002 കേസുകളാണുണ്ടായിരുന്നത്. 2013, 2014 വര്‍ഷങ്ങളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതായാണ് കണക്കുകള്‍. പൊതുവായ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. … Read more

ബ്ലാസ്റ്റേഴ്‌സ് അങ്ങനെ സെമിയുടെ വഴിയില്‍ ബ്ലാസ്റ്റായി

കൊച്ചി : സ്വന്തം ആരാധകര്‍ക്കു മുന്നിലെങ്കിലും അന്തസായ ജയിച്ച് തലയെടുപ്പോടെ ഡല്‍ഹിയിലേക്ക് അവസാന മത്സരത്തിനിറങ്ങാമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം ഗോവ ചുട്ടെരിച്ചു. ഒന്നിനെതിരെ അഞ്ച് വെടിയുണ്ടകള്‍ നെഞ്ചിലേറ്റു വാങ്ങിയാണ് കേരളക്കരയുടെ, സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ തിരിച്ചു നടക്കുന്നത്. സെമി പ്രതീക്ഷകള്‍ക്കു വിദൂര സാധ്യത നിലനില്‌ക്കെയാണ് ഗോവയുമായി ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയത്. ടെറി ഫെലാനും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോയതിന്റെ പാപഭാരവുമായിട്ടാവും ഇനി മടക്കം. തുടക്കത്തില്‍ കസറി കളിച്ച കേരളം തിരിച്ചടികള്‍ ഒന്നൊന്നായി വന്നതോടെ … Read more

മണ്ണാര്‍ക്കാട് മാവോയിസ്റ്റുമായി പോലീസ് ഏറ്റുമുട്ടല്‍

മണ്ണാര്‍ക്കാട് : പാലക്കാട് വനമേഖലയായ മണ്ണാര്‍ക്കാട് പ്രദേശത്ത് പോലീസും മാവോയിസ്റ്റ് സംഘവും തമ്മില്‍ സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ടുകള്‍. വനമേഖലയില്‍ നിന്നും കുറച്ചു മാറി തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെച്ച് പോലീസും മാവോയിസ്റ്റ് സംഘവും പരസ്പരം വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകല്‍ പുറത്തു വരുന്നത്. പാലക്കാടന്‍ വനമേഖലയായ മണ്ണാര്‍ക്കാടില്‍ പലയിടങ്ങളിലും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടുവരാറുണ്ട്. ഇതിനിടയിലാണ് പോലീസ് സംഘവുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടത്. വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന വിവരം പോലീസിനു ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ … Read more