ചന്ദ്രബോസ് വധം: നിസാമിന്റെ ഭാര്യ കൂറുമാറി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന്റെ ഭാര്യയും പതിനൊന്നാം സാക്ഷിയുമായ അമല്‍ കൂറുമാറി. സാക്ഷി വിസ്താര വേളയിലാണ് പ്രതിഭാഗത്തിന് അനുകൂലമായി അമല്‍ മൊഴി നല്‍കിയത്. നിസാമിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ചന്ദ്രബോസിനെ വണ്ടിയില്‍ കൊണ്ടുപോകും വഴി അമലും വാഹനത്തിലുണ്ടായിരുന്നു. നിസാം ചന്ദ്രബോസിനെ ആശുപത്രിയിലാക്കില്ലെന്ന് മനസ്സിലായതോടെ സുഹൃത്തുക്കളെ താന്‍ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് നേരത്തെ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ അമല്‍ നല്‍കിയ മൊഴി. ഇതാണ് ഇന്ന് മാറ്റിപ്പറഞ്ഞത്. നിസ്സാമിന്റെ ആവശ്യപ്രകാരം ചന്ദ്രബോസിനെ ആശുപത്രിയിലാക്കാന്‍ താന്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് അമല്‍ ഇന്ന് … Read more

ബാര്‍കോഴയില്‍ എല്ലാം ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി;ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടിയെന്ന് വി.എസ്

തിരുവനന്തപുരം: ആരോപണങ്ങളുണ്ടായതുകൊണ്ടു മാത്രം ആരെയും മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴയിലുണ്ടായത് വെറും ആരോപണങ്ങള്‍ മാത്രമാണ്. സംഭവം നടന്നതായി ഒരു തെളിവുമില്ല. ഘടകകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മന്ത്രി കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. പുറത്തുചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു. -എജെ-

മാണിയെ കുടുക്കിയത് ഉമ്മന്‍ ചാണ്ടിയെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: ബാര്‍കോഴയില്‍ കെ.എം. മാണിയെ കുടുക്കിയതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നു പി.സി.ജോര്‍ജ്. കെ.എം. മാണി മുഖ്യമന്ത്രിയാകുമെന്ന വിധത്തില്‍ വിവരങ്ങള്‍ പുറത്തു വന്നപ്പോഴാണ് മാണിയെ ഉമ്മന്‍ ചാണ്ടി കുടുക്കിയതെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. മുന്‍പ് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാന്‍ പാമോയില്‍ കേസിന്റെ ഫയലുകള്‍ ഇടതുപക്ഷത്തിനും ഏകെജി സെന്ററിലും ഉമ്മന്‍ ചാണ്ടി എത്തിച്ചു. ഇതിന് ഇടനിലക്കാരനായി നിന്നത് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനാണ്. ധൈര്യമുണ്ടെങ്കില്‍ ഹസന്‍ … Read more

അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്

  ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 1, 000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ച കേസിലാണ് അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ എം. എം. രാമചന്ദ്രന്(74) മൂന്നു വര്‍ഷം തടവ ശിക്ഷ ലഭിച്ചത്. 5. 3 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്. ബാങ്കുകളെ കബളിപ്പിച്ച കേസില്‍ ദുബായ് പൊലീസ് അറസ്റ്റു ചെയ്ത … Read more

ബാബുവിനെതിരെ മാണി: ‘ബാബുവിന് നേരിട്ട് കോഴകൊടുത്തുവെന്ന് എന്നാണ് ബിജുരമേശ് പറയുന്നത്, തനിക്കെതിരെയുള്ളത് കേട്ടു കേള്‍വി മാത്രം’

  തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കുറ്റാരോപിതനായ പേരില്‍ രാജിവെച്ച കെഎം മാണി എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ആരോപണവുമായി രംഗത്ത്. ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ല. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാണി ആരോപണം ഉന്നയിച്ചത്. മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ … Read more

ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറിലെ ലേഖനം കേരളീയര്‍ക്കെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമെന്ന് പിണറായി

കേരളീയര്‍ ദൈവിക ബോധമില്ലാത്തവരാണെന്ന ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറിലെ ലേഖനം കേരളീയര്‍ക്കെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമെന്ന് പിണറായി. ഫെയ്‌സ്ബുക്കിലാണ് പിണറായി ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചത്. കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ആത്മാഭിമാനത്തെയും വെല്ലുവിളിക്കുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ആര്‍എസ്എസ് പദ്ധതിയെ എന്ത് വില കൊടുത്ത് ചെറുക്കുമെന്നും പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ‘കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ … Read more

തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ലെന്ന് മാണി

തിരുവനന്തപുരം: നിയമ മന്ത്രിയെന്ന നിലയില്‍ നിയമത്തോടുള്ള ആദരസൂചകമായാണ് തന്റെ രാജിയെന്ന് കെ.എം മാണി. തനിക്കെതിരെ ജഡ്ജിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റാരോപണം ഉണ്ടായിട്ടില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോടതി ഉത്തരവിന്റെ പേരില്‍ ധാര്‍മികമായോ നിയമപരമായോ രാജിവെക്കേണ്ടതില്ല. മനഃസാക്ഷിയുടെ പ്രേരണയിലാണ് രാജിയെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ല. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നത്. പിന്നില്‍ ആരെന്ന് അറിയാം. പക്ഷേ മാന്യതകൊണ്ട് ഇപ്പോള്‍ പറയുന്നില്ല. തനിക്ക് നീതി ലഭിച്ചില്ല. യു.ഡി.എഫില്‍നിന്ന് കൂടുതല്‍ … Read more

മന്ത്രി കെ. ബാബുവിന് 50 ലക്ഷം നേരിട്ട് നല്‍കിയെന്ന് ബിജുരമേശ്, ഈയാഴ്ച കേസ് ഫയല്‍ ചെയ്യും

  തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി ബാബുവിനു താന്‍ നേരിട്ട് 50 ലക്ഷം രൂപ നല്കിയെന്ന് ബിജു രമേശ് ആരോപിച്ചു. മുന്‍പും ബിജു ഈ ആരോപണം ഉന്നയിച്ചിരുന്നു. 10 കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ താന്‍ നേരിട്ട ബാബുവിന്റെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തി പണം കൈമാറുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈയാണ് പണം വാങ്ങിയതെന്നും … Read more

ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് വി.എസ്.

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സൈസ് മന്ത്രി കെ.ബാബു ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം.പോളിനു താന്‍ കത്തു നല്കിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ബാബുവിനെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിനു തയാറാകുന്നില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് … Read more

ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു

തിരുവനന്തപുരം : ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു. മാനനഷ്ടകേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തന്നെ സമീപിച്ചുവെന്നും കെ.ബാബു ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജു പലപ്പോഴായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതാണെന്നും വിജിലന്‍സ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുവിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ അതിനെതിരെ നിയമനടപടിയ്ക്ക് പോകാതിരുന്നതെന്താണെന്നും മന്ത്രി ചോദിച്ചു. തെളിവുണ്ടെങ്കില്‍ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതോ തനിക്കെതിരായ തെളിവുകള്‍ താന്‍ തന്നെ നല്‍കണമോ എന്നും കെ. ബാബു പരിഹസിച്ചു. സിപിഎം … Read more