ബാബുവിനെതിരെ ബിജുരമേശ് നിലപാട് കടുപ്പിക്കുന്നു

തിരുവനന്തപുരം : എക്‌സൈസ് മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സെക്രട്ടേറിയേറ്റില്‍ വച്ചാണ് പണം കൈമാറിയതെന്നും ബാര്‍ ഉടമ ബിജു രമേശ്. ബാബു നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഏതു ദൂതനാണ് തനിക്കുവേണ്ടി വന്നുകണ്ടതെന്ന് മന്ത്രി ബാബു വ്യക്തമാക്കണമെന്നും ബിജു രമേശ് പറഞ്ഞു. ആരോപണം ശരിയെന്ന് തെളിയിക്കാന്‍ ബാബു നാര്‍ക്കോ അനാലിസിസിന് വിധേയനാകണമെന്നും താന്‍ നുണപരിശോധനയ്!ക്ക് തയ്‌യാറാണെന്നും ബിജു രമേശ് വ്യക്തമാക്കി. കെ.ബാബു രാവിലെ തന്നെ കെ.എം മാണിയെ കണ്ടത് കാലുപിടിക്കാനാണെന്നും ബാബുവിനെതിരെ ഈ … Read more

രാജി ആവശ്യപ്പെട്ടില്ല, മാണി സ്വന്തമായി എടുത്ത തീരുമാനമെന്നു മുഖ്യമന്ത്രി

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫും മാണി കുറ്റവാളിയാണെന്നു കരുതിയിട്ടില്ല. ആ നിലപാട് തന്നെയാണ് ഇന്നുമുള്ളതെന്നും മാണി തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിയുടെ രാജി സ്വീകരിച്ചതായി മാധ്യങ്ങളോടു വിശദീകരിക്കുന്നതിനിടെയാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാണി സ്വന്തമായി എടുത്ത തീരുമാനമാണു രാജി. താനോ യൂഡിഎഫോ രാജി ആവശ്യപ്പെട്ടില്ല. രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെയും മാണിയുടെയും തീരുമാനം അറിഞ്ഞ് … Read more

മാണി രാജിവെച്ചു,രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി:

 Live updating 8.20 : ???? ???????? ???????????? ???? ?????????? ?????? ????? ?? ???????? ?????????????????? ??????. 08:05 ???? ?????????. ???? ??????????????? ????? ???????? ????? ????? ????????????? ???????? ?????????????????????? ???? ??????????? ?????????. ???????? ????????????? ????????????? ???? ?????? ??????????? ???? ??????. ?????????????: ????? ???????????? ??????????? ???????? ????????? ?????? ?????????? ????????????? ????? ???????????????????????????? ????????? ??.??. ??????? ??????? ????????? ???? … Read more

മാണിയും തോമസ് ഉണ്ണിയാടനും രാജിയിലേയ്ക്ക്… മാണിയുടെ ഭാര്യ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ മന്ത്രി കെ.എം. മാണി രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ ജോസഫ് വിഭാഗം രാജി വെക്കാന്‍ തയ്യാറല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. മാണിക്ക് പിന്നാലെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സന്നദ്ധത അറിയിച്ചു. ഉണ്ണിയാടന്റെ തീരുമാനം ജോസഫിനെയും രാജിയിലേയ്ക്ക് നയിക്കുവാനുള്ള തന്ത്രമായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു. രാജി തീരുമാനത്തിന് സ്റ്റിയറിംഗ് കമ്മറ്റി അംഗീകാരം നല്‍കിയില്ല. മന്ത്രി മാണിയുടെ ഭാര്യ കുട്ടിയമ്മ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മാണിയുടെ തീരുമാനം വന്നതിനേത്തുടര്‍ന്ന് യു.ഡി.എഫ് 4 … Read more

രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാന്‍ യുഡിഎഫില്‍ ധാരണ

തിരുവനന്തപുരം: രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാന്‍ യുഡിഎഫില്‍ ധാരണ. നാളത്തോടെ തീരുമാനമുണ്ടാകണം. ഇല്ലെങ്കില്‍ രാജി ആവശ്യപ്പെടുമെന്നു യുഡിഎഫ് നിലപാടു കടുപ്പിച്ചു. ധനകാര്യമന്ത്രി കെ.എം. മാണി രാജിവച്ചേ മതിയാകൂവെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. മാണിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ഇതുതന്നെയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാര്‍ വീണാലും മാണി രാജിവച്ചേ തീരുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. രാജിവയ്ക്കാതെ മറ്റു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണിയെ അറിയിച്ചിട്ടുണ്ട്. മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന ഒറ്റവാക്ക് … Read more

താന്‍ മനസാക്ഷിയോട് തെറ്റുചെയ്തിട്ടില്ലെന്നും കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ലെന്നും മാണി

തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്നുറച്ച് മന്ത്രി കെ.എം മാണി. താന്‍ മനസാക്ഷിയോട് തെറ്റുചെയ്തിട്ടില്ലെന്നും കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ലെന്നും മാണി പറഞ്ഞു. അതേസമയം, കെ.എം മാണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും കാത്തിരുന്ന് കാണാമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മാണിക്കെതിരെ ഒരു വാക്കുപോലും ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ … Read more

പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു, മാണിക്കു മാതൃകയാണ് രാജിയെന്നും ജോര്‍ജ്

കോട്ടയം : പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. മാണിക്കു മാതൃകയാണ് തന്റെ രാജി. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിള്‍ വാചകം ഉദ്ധരിച്ചാണ് തന്റെ രാജിക്കാര്യം ജോര്‍ജ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്. പൂഞ്ഞാര്‍ എംഎല്‍എയാണ് ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയാണ് കൈക്കൂലിക്കു കൂട്ടുനിന്നത്. അതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ ധര്‍മം. പണമുണ്ടാക്കുകയെന്നാണ് മാണിയുടെ കര്‍മം. കോണ്‍ഗ്രസിനു നല്ല നേതൃത്വത്തെ … Read more

യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രം,ബി.ജെ.പി.ക്ക് ലഭിച്ചത് 13.28 ശതമാനം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രം. എല്‍.ഡി.എഫിന് 37.36 ഉം യു.ഡി.എഫിന് 37.23 ഉം ശതമാനം വോട്ട് ലഭിച്ചതായി കമ്മിഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 13.28 ശതമാനമാണ്. മറ്റ് കക്ഷികള്‍ക്ക് 12.12 ശതമാനവും കിട്ടി. എന്നാല്‍ പാര്‍ട്ടി ബന്ധമുള്ള സ്വതന്ത്രരെ മുന്നണി സ്ഥാനാര്‍ത്ഥികളായി കമ്മിഷന്‍ ഉള്‍പ്പെടുത്താറില്ല. അതിനാല്‍ ഈ കണക്കുകളില്‍ വ്യത്യാസം വരും. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ എല്‍.ഡി.എഫിന് 74,01,160ഉം, … Read more

രാജി വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ കെ.എം മാണി

തിരുവനന്തപുരം: ഇപ്പോള്‍ രാജി വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ കെ.എം മാണി. ഇപ്പോള്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മാണി പറഞ്ഞു. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വ്യക്തിപരമായി ഒരു പരാമര്‍ശവുമില്ല. കോടതിയുടേത് പൊതുവായ പരാമര്‍ശമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജി വയ്ക്കില്ലെന്ന് മാണി ഇന്ന് യു.ഡി.എഫ് യോഗത്തില്‍ അറിയിക്കും. മാണി രാജി വയ്‌ക്കേണ്ട നിലപാടിനെ പിന്തുണച്ച് മാണി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല മാണി രാജി വച്ചാല്‍ കേരള കോണ്‍ഗ്രസിലെ എല്ലാ എം.എല്‍.എ മാരും രാജി വച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും മാണി … Read more

കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി ശ്രീ. കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫും കോണ്‍ഗ്രസും ഈ പ്രശ്‌നം ഉടനടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഈ പ്രതിസന്ധി എത്രയും പെട്ടന്ന് അവസാനിപ്പിച്ചേ മതിയാകൂവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കവെ മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെടാന്‍ ചെന്നിത്തല തയാറായിരുന്നില്ല. യുഡിഎഫ് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതിനുശേഷമാണ് മാണിക്കെതിരെ തുറന്നടിച്ച് … Read more