7 ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

  സംസ്ഥാനത്തെ 7 ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തദ്ദേശതെരഞ്ഞെടുപ്പിന് തലസ്ഥാനമടക്കം 7 ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഒരു മാസത്തോളം നീണ്ട പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ വോട്ടര്‍മാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. 1119 തദ്ദേശസ്ഥാപനങ്ങളിലെ 9220 വാര്‍ഡുകളില്‍ 15096 ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. നവംബറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 2,51,08,535 വോട്ടര്‍മാരാണ് കേരളത്തില്‍. ആകെ 31161 സ്ഥാനാര്‍ത്ഥികളാണ് ജനവിധി … Read more

വിജിലന്‍സ് എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്ക് വേണ്ടിയാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വിജിലന്‍സ് എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്ക് വേണ്ടിയാണെന്ന് പിണറായി വിജയന്‍.ആരോപണ വിധേയര്‍ കുറ്റക്കാരാവണമെന്നില്ലെന്ന സുകേശന്റെ നിലപാടിനെതിരെയാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്. മാണിക്ക് എതിരെ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍ ആരോപിച്ചു. അധികാരത്തില്‍ തുടര്‍ന്ന് അന്വേഷണം നേരിട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. അതു കൊണ്ടാണ് മാണി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്നത്. പൊലീസിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം അപകടത്തിലേക്കാണ് നയിക്കുന്നതെന്നും പിണറായി പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയവര്‍ മാന്യന്മാരായി ഇപ്പോഴും പുറത്തുണ്ടെന്നും വിഷയം കൂടുതല്‍ വഷളാക്കാതെ … Read more

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിക്ക് പിന്നാലെ ബാറുടമയായ എലഗന്‍സ് ബിനോയിയുടെ ഫേസ്ബുക് പോസ്റ്റ്

കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിക്ക് പിന്നാലെ ബാറുടമയായ എലഗന്‍സ് ബിനോയിയുടെ ഫേസ്ബുക് പോസ്റ്റ്. പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കാനും പ്രതികരിക്കാനും താനും തയാറാണെന്നും എല്ലാവരും തനിക്കൊപ്പമമുണ്ടാകണമെന്നുമാണ് കുറിപ്പിലുളളത്. ബിജു രമേശിന് പിന്നാലെ ബാറുടമകള്‍ക്കിടിയിലെ ഭിന്നിപ്പ് രൂക്ഷമാകുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എലഗന്‍സ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഉടമയായ ബിനോയിക്കെതിരെയും അന്വേഷണം നടന്നിരുന്നതാണ്. പ്രത്യേകിച്ചും മന്ത്രി കെബാബുവിനെതിരായ കോഴ ആരോപണവുമായി ബന്ധപ്പെട്ട്. കോഴ കൊടുക്കാന്‍ ബാറുടമകള്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ബിനോയിയായിരുന്നു. … Read more

ചക്കിട്ടപ്പാറ അഴിമതി, തെളിവില്ലെന്ന് വിജിലന്‍സ്

തൃശൂര്‍: കോഴിക്കോട് ചക്കിട്ടപ്പാറയി അനധികൃതമായി ഇരുമ്പയിര്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ മുന്‍മന്ത്രി എളമരം കരീമിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ്. ഇടപാടില്‍ എളമരം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് എസ്.പി. എസ്. സുകേശന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചു. ചക്കിട്ടപ്പാറ അടക്കമുള്ള മൂന്ന് വില്ലേജുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കിയതില്‍ അന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് … Read more

ആദ്യഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രചാരണം കലാശക്കൊട്ടിലേക്ക്

  തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ട പ്രചാരണം അവസാനഘട്ടത്തിലേക്ക്. കൊട്ടിക്കലാശത്തിന്റെ തയാറെടുപ്പുകളാണു നാടെങ്ങും. അവസാന നിമിഷവും വീറോടെ പ്രചാരണം തുടരുകയാണു മുന്നണികള്‍. വൈകുന്നേരം അഞ്ചുമണിയോടെ പ്രചാരണ പരിപാടി അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്,കണ്ണൂര്‍ ,വയനാട്. കാസര്‍ക്കോട് എന്നീ ജില്ലകളിലാണ് ആദ്യ വിധിയെഴുത്ത്. ഈ ജില്ലകളില്‍ ഞായറാഴ്ച നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ്. പ്രചാരണം സമാധനപരമായി അവസാനിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.കള്ളപ്പണവും … Read more

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

  ആലപ്പുഴ: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ആനന്ദകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധു നേതൃത്വം നല്‍കുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ മരണശേഷം ഒട്ടേറെ … Read more

മാണി കോഴ വാങ്ങിയിട്ടില്ല, കോടതി വിധി അവസാനവാക്കല്ല: മുഖ്യമന്ത്രി

  തൃശൂര്‍: ധനമന്ത്രി കെ.എം. മാണി ബാര്‍ വിഷയത്തില്‍ കോഴ വാങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതി വിധി അവസാന വാക്കല്ല. പല മാധ്യമങ്ങളും വിധി തങ്ങളുടെ താത്പര്യം അനുസരിച്ചാണു റിപ്പോര്‍ട്ട് ചെയ്തത്. കെ.എം. മാണിയെ ഒരു കാരണവശാലും മന്ത്രിസഭയില്‍നിന്നു പുറത്താക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ വലിയ ഒരു ജനവിഭാഗത്തിന് അതൃപ്തിയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിധിക്കപ്പുറത്തേക്കു പോകുവാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിന്‍സന്‍ എം. പോളിന്റെ ധാര്‍മികത ധനമന്ത്രിക്കു ബാധകമല്ലെന്നും … Read more

കെ എം മാണി പൊതുപരിപാടികള്‍ റദ്ദാക്കി

ഇടുക്കി: ബാര്‍കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ കെ എം മാണി ഇന്നു നടത്തേണ്ട പൊതുപരിപാടികള്‍ റദ്ദാക്കി. ഇടുക്കിയില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ്പരിപാടികളില്‍ മാണി പങ്കെടുക്കില്ലെന്ന് രാവിലെ അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇടുക്കിയില്‍ ഇന്ന് നാലു പരിപാടികളിലാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. കട്ടപ്പന ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു മാണി പങ്കെടുക്കാനിരുന്നത്. കട്ടപ്പന, കാഞ്ഞാര്‍, മുരിക്കാശ്ശേരി യിലെ പരിപാടികളാണ് റദ്ദാക്കിയത്. രാവിലെ 10.30 യ്ക്ക് ആദ്യ പരിപാടി. എന്നാല്‍ ബാര്‍കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം നാലു … Read more

കേരളാ ഹൗസിലെ ബീഫ് വിവാദം…തെറ്റ് പറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളാ ഹൗസിലെ ബീഫ് പരിശോധനയില്‍ തെറ്റ് പറ്റിയെന്ന് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും സമ്മതിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചു. നടപടി തെറ്റായിപ്പോയെന്ന് വ്യക്തമാക്കുന്ന ഡല്‍ഹി പൊലീസിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. കേരളാ ഹൗസിലേക്ക് പൊലീസ് കയറിയതില്‍ എതിര്‍പ്പറിയിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു. ഇടതുപക്ഷ എം.പിമാരും നിരവധി സംഘടനകളും പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചത്. പൊലീസ് നടപടി … Read more

ഇറാന് പാക്കിസ്താന്‍ ആണവ സാങ്കേതിക വിദ്യ കൈമാറിയിരുന്നതായി മുന്‍ പ്രസിഡന്‍റ്

ടെഹ്‌റാന്‍: ആണവ സാങ്കേതിക വിദ്യ പാകിസ്താന്‍ ഇറാന് കൈമാറിയെന്ന റിപ്പോര്‍ട്ടിന് ഒടുവില്‍ സ്ഥിരീകരണം. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷേമി റഫ്‌സഞ്ജാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്റെ മുന്‍ ആണവ വിദഗ്ദ്ധന്‍ അബ്ദുള്‍ ഖാദര്‍ ഖാനെതിരേ ഉയര്‍ന്ന ആരോപണത്തിന് ഇതാദ്യമാണ് സ്ഥിരീകരണം. ഇസഌമിക ലോകത്തിനും ആണവായുധം കൈവശം വെയ്‌ക്കേണ്ട ആവശ്യകത ഉണ്ടെന്ന് അബ്ദുള്‍ ഖാദര്‍ഖാന്‍ വിശ്വസിച്ചിരുന്നതായും അതിന്റെ വെളിച്ചത്തില്‍ പാകിസ്താന്‍ സമ്മതിക്കുകയായിരുന്നെന്നും റഫ്‌സഞ്ജാനി ഒരു ഇറാനിയന്‍ വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്. യുദ്ധത്തില്‍ … Read more