സോളാര്‍ കമ്പനിയുടെ പണം ബിജു രമേശ് ശാലുമേനോന് നല്‍കിയിട്ടുണ്ടെന്ന് സരിത

തിരുവന്തപുരം: ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്പനിയുടെ പണം, ശാലു മേനോന് നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ സോളാര്‍ കമീഷന് നല്‍കുമെന്നും സരിതാ നായര്‍. ബിജു പണം നല്‍കിയിട്ടില്ലെന്ന ശാലു മേനോന്റെ മൊഴിയെക്കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കുകയായിരുന്നു സരിത. അട്ടക്കുളങ്ങര ജയിലില്‍ സൂപ്രണ്ടിന്റെയും വാര്‍ഡന്റെയും മുറികളില്‍ വെച്ച് സരിതയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അമ്മ ഇന്ദിരാ ദേവി സോളാര്‍ കമീഷന് മൊഴി നല്‍കി സോളാര്‍ കമീഷന് മുമ്പാകെ മൊഴി നല്‍കവേ,തനിക്ക് ബിജു രാധാകൃഷണന്‍ സോളാര്‍ കമ്പനിയുടെ പണം നല്‍കിയിട്ടില്ലെന്ന് സീരിയല്‍ നടി … Read more

നിറപറയ്‌ക്കെതിരെ അപ്പീല്‍ നല്‍കണ്ടെന്ന് സര്‍ക്കാര്‍ തിരുമാനം, കമ്പനിയെ സഹായിക്കാനെന്ന് ആരോപണം

  തിരുവനന്തപുരം: പ്രമുഖ കറിപൗഡര്‍ കമ്പനിയായ നിറപറയ്്‌ക്കെതിരായ കേസില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാതായി സൂചന. മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയ നിറപറ കറിപൗഡറുകള്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടാകുന്നത്. നിറപറയെ സഹായിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിയ്ക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് കമ്പനിയുടെ ചില ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്. എതിര്‍ സത്യവാങ് മൂലം പോലും നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തയ്യാറാകാതിരുന്ന കേസില്‍ അപ്പീല്‍ നല്‍കാതെ സര്‍ക്കാരും കമ്പനിയെ സഹായിക്കുകയാണന്നാണ് ആരോപണം. വി.ടി ബല്‍റാം … Read more

കോടതി വിധിക്ക് പിന്നാലെ വിന്‍സന്‍ എം പോള്‍ ഡയറക്റ്റര്‍ സ്ഥാനം ഒഴിയുന്നു

  തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ പദവിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കി. സര്‍ക്കാര്‍ ഇതു സ്വീകരിച്ചില്ലെങ്കില്‍ അവധിയില്‍ പോകുമെന്ന സൂചനയും അദ്ദേഹം നല്‍കി. തന്റെ റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പദവിയില്‍ തുടരാനാവില്ലെന്നാണ് വിന്‍സണ്‍ എം. പോളിന്റെ നിലപാട്. വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ മാറി നിന്നേ മതിയാകൂ. താന്‍ പദവിയിലിരിക്കുന്നത് വിജിലന്‍സിനു ചീത്തപ്പേരു വരുത്തും. ഇത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ മാറി … Read more

കെ.എം. മാണി രാജിവയ്ക്കണമെന്ന് വി.എസ്

  തിരുവനന്തപുരം: കെ.എം. മാണി ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടതോടെയാണ് വി.എസിന്റെ പ്രതികരണം. വിജിലന്‍സ് കോടതിക്കു പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവ്. അതിനാല്‍ അദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വി.എസ് ആവശ്യപ്പെട്ടു. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി മരവിപ്പിച്ചിരുന്നു. -എജെ-

കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും രാജിവയ്ക്കില്ലെന്നും മാണി

  പാലാ: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എം.മാണി. പാലായിലെ വസതിയില്‍ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല. കേസില്‍ ഇനിയും വല്ലതും കണ്ടെത്താനുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. വിധി സര്‍ക്കാരിനോ തനിക്കോ തിരിച്ചടിയല്ലെന്നും ഇത്തരം കേസുകള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിലെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും … Read more

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി മരവിപ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. എസ്പി ആര്‍.സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട ഡയറക്ടറുടെ നടപടികള്‍ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. എസ്പി ആര്‍. … Read more

കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളെ സംഘപരിവാര്‍ എതിര്‍ത്തത് ബുദ്ധിശൂന്യത,പി.എസ്. ശ്രീധരന്‍ പിള്ള

തൃശൂര്‍: കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളെ സംഘപരിവാര്‍ സംഘടനകളില്‍പെട്ട ചിലര്‍ എതിര്‍ത്തതു ബുദ്ധിശൂന്യതയായെന്നു ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. ബീഫ് ഫെസ്റ്റിവലുകള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവസാനിച്ചേനെ. എതിര്‍ക്കാന്‍ പോയതിനാല്‍ ഉത്തരേന്ത്യലേതുപോലെ ഗോവധം കേരളത്തിലും വൈകാരിക പ്രശ്‌നമായി മാറി. കേരളത്തില്‍ പശുമാംസം കഴിക്കരുതെന്നോ കഴിക്കണമെന്നോ ആരും പറഞ്ഞിട്ടില്ല. ഭക്ഷണകാര്യത്തില്‍ നിയമങ്ങള്‍ അടിച്ചേല്‍പികക്കുന്നതു തെറ്റാണ്. എന്നാല്‍ ഗോമാംസത്തെപറ്റി കേരളത്തില്‍ ഇപ്പോള്‍ കാണുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടപ്പെടാത്ത സര്‍ക്കാര്‍ അധികാരത്തിലല്‍ വന്നാല്‍ വച്ചുപൊറുപ്പിക്കില്ലെന്ന ധാര്‍ഷ്ട്യമാണു … Read more

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നു പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചു

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നു പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചിരിക്കുന്നത്. രാജി സന്നദ്ധത ടീം മാനേജ്‌മെന്റിനെ ടെയ്‌ലര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ എല്ലാം ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. മുന്‍സ്‌റ്റേഴ്‌സിന്റെ പരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കും. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ പരിശീലകനാണ് മോര്‍ഗന്‍. പരസ്പര ധാരണ പ്രകാരമുള്ള മാറ്റമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ … Read more

കേരള ഹൗസ് കാന്റീനില്‍ ഡല്‍ഹി പോലീസ് അനുവാദമില്ലാതെ പ്രവേശിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: കേരള ഹൗസ് കാന്റീനില്‍ ഡല്‍ഹി പോലീസ് അനുവാദമില്ലാതെ പ്രവേശിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കി. പശുവിറച്ചി വിതരണം ചെയ്തുവെന്ന പരാതിയില്‍ റസിഡന്റ് കമ്മീഷണറുടെ അനുമതി ഇല്ലാതെ പോലീസ് പരിശോധന നടത്തിയതിനെതിരെയാണ് പരാതിയെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. കേരള ഹൗസില്‍ പോത്തിറച്ചിയാണ് വിളമ്പിയതെന്ന് പറഞ്ഞ ജിജി തോംസണ്‍ ഇത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തമായി അഭിപ്രായം പറഞ്ഞില്ല. നിലവിലെ സാഹചര്യത്തില്‍ സ്റ്റാഫ് ക്യാന്റീനില്‍ പോലീസ് സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ പോത്തിറച്ചി … Read more

വിസ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പു നടത്തിയ ആളുടെ വീടും സ്ഥലവും കയ്യേറി

കോട്ടയം: വിസ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പു നടത്തിയ ആളുടെ വീടും സ്ഥലവും കയ്യേറി. കോട്ടയം ആര്‍പ്പൂക്കരയില്‍ നടന്ന സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നതായി പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു. ആര്‍പ്പൂക്കര തൊമ്മന്‍ കവലയില്‍ താമസിക്കുന്ന സത്യനെന്നയാളാണ് തട്ടിപ്പുനടത്തി മുങ്ങിയത്. സത്യനെ അന്വേഷിച്ച് പണം നല്‍കിയവര്‍ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തങ്ങള്‍ കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ഇടപാടുകാര്‍ സത്യന്റെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് ഇവിടെ താമസം ആരംഭിക്കുകയായിരുന്നു.ലണ്ടനിലെ ഒരു ട്രസ്റ്റിന്റെ മറവില്‍ 43 പേരില്‍നിന്നായി … Read more